കൊല്ലം: വേണാട് എക്സ്പ്രസിലെ തിരക്ക് ഒഴിവാക്കാൻ കൊല്ലം-എറണാകുളം റൂട്ടിൽ മെമു സർവീസ് പ്രഖ്യാപിച്ചെങ്കിലും ആശങ്കകൾ പങ്കുവച്ച് സ്ഥിരം യാത്രികർ. രാവിലെ 6.15 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 9.35 ന് എറണാകുളത്ത് എത്തും. തുടർന്ന് 9.50 നാണ് കൊല്ലത്തിന് തിരിക്കുക. ഇത് അശാസ്ത്രീയമാണെന്നാണ് യാത്രക്കാരുടെ നിലപാട്. ആവശ്യത്തിന് യാത്രക്കാർ ഈ സമയത്ത് ഉണ്ടാകില്ല. യാത്രക്കാരും വരുമാനവും ഇല്ലെന്ന് പറഞ്ഞ് ഈ സർവീസ് ഒടുവിൽ റദ്ദ് ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.വേണാടിലെ അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുകയാണ് ലക്ഷ്യമെങ്കിൽ തിരികെയുള്ള മെമുവും വൈകുന്നേരമാണ് സർവീസ് നടത്തേണ്ടതെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. എറണാകുളത്ത് നിന്ന് 16649 മംഗലാപുരം -കന്യാകുമാരി പരശുറാം എക്സ്പ്രസ് പോയ ശേഷം കൊല്ലത്തേയ്ക്കുള്ള മെമു പുറപ്പെടും വിധം സമയം ക്രമീകരിക്കണം. എങ്കിൽ മാത്രമേ വേണാടിലെ വൈകുന്നേരത്തെ തിരക്ക് ഒഴിവാക്കാൻ ഉപകരിക്കുകയുള്ളൂവെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള സംഘടനകളും…
Read MoreDay: October 3, 2024
വത്സൻ തില്ലങ്കേരിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് രമേശ് ചെന്നിത്തല
കണ്ണൂർ: എഡിജിപി എം.ആർ. അജിത്ത് കുമാർ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാലു മണിക്കൂർ എഡിജിപി വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു മുൻപും ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്തിനെന്ന് വ്യക്തമാക്കണം. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തലാണോ എഡിജിപിയുടെ ജോലിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി സംഘപരിവാറിന്റെ സ്വരത്തിലാണ് സംസാരിക്കുന്നത്. ബിജെപിക്കായി വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച പിആർ ഏജൻസി തന്നെയാണ് മുഖ്യമന്ത്രിക്കായും പ്രവർത്തിക്കുന്നത്. കോവിഡിന് ശേഷം പിആർ ഏജൻസി മുഖ്യമന്ത്രിയോടൊപ്പമുണ്ട്. അന്ന് നടത്തിയ വാർത്താ സമ്മേളനങ്ങൾ പിആർ ഏജൻസി പറഞ്ഞിട്ടാണ്. നവകേരള സദസും പിആർ പരിപാടിയായിരുന്നുവെങ്കിലും അതു പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
Read Moreവയോധിക കിണറ്റിൽ മരിച്ച സംഭവത്തിൽ ദുരൂഹത; മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ കാണാനില്ല
പയ്യന്നൂർ: കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതിൽ ദുരൂഹത. പയ്യന്നൂർ കൊറ്റിയിലെ സുരഭി ഹൗസിൽ സുലോചന (76) യുടെ മൃതദേഹമാണ് കിണറിൽ കണ്ടെത്തിയത്.ഒറ്റയ്ക്ക് താമസിക്കുന്ന സുലോചനയെ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കാണാതായത്. കൊറ്റി കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മൂത്തമകൾ രജിതയുടെ വീട്ടിൽ പോയിരുന്ന സുലോചന രാവിലെ പതിനൊന്നോടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. രജിതയുടെ മകളാണ് സുലോചനയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത്. അമ്മാമ്മയോട് പറഞ്ഞ ശേഷം കൊച്ചുമകൾ കുളിച്ചു വരുമ്പോഴേക്കും വയോധികയെ കാണാനില്ലായിരുന്നു . ഇതേ തുടർന്ന് പെൺകുട്ടി വിവരം നൽകിയതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറിന്റെ ഇരുപതോളം മീറ്റർ അകലെ വ്യത്യസ്ഥമായ സ്ഥലങ്ങളിലായാണ് ഇവരുടെ ചെരിപ്പുകൾ ഉണ്ടായിരുന്നത്. ഇവരണിഞ്ഞിരുന്ന ആഭരണങ്ങൾ മൃതദേഹത്തിലുണ്ടായിരുന്നില്ല. മാലയും വളയും കമ്മലുകളുമാണ് മൃതദേഹത്തിൽ കാണാതിരുന്നത്. വിരലിലെ മോതിരം മാത്രമാണ് ആഭരണമായി മൃതദേഹത്തിലുണ്ടായിരുന്നത്.…
Read Moreകാട്ടുവള്ളിയിൽ ചുറ്റപ്പെട്ട് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രി; കുട്ടികളുടെ ഐസിയു വാർഡിന് സമീപത്തെ ശുചിമുറിയിൽ പാമ്പ്; വാർഡുകളിൽ കഴിയുന്നത് ഭീതിയോടെയെന്ന് രോഗികൾ
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വീണ്ടും പാമ്പ് കയറി. 503-ാം നമ്പര്‍ സ്പെഷൽ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ വിഷമില്ലാത്ത കാട്ടുപാമ്പിനെ കണ്ടത്. വാർഡിലെ രോഗി രാവിലെ പ്രാഥമിക കര്‍മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നു. സെപ്റ്റംബർ 19 ന് രാത്രിയില്‍ നവജാതശിശുക്കളുടെ ഐസിയുവിന് പുറത്ത് നിന്നും കാട്ടുപാമ്പിനെ കാണുകയും രോഗികളുടെ കൂട്ടിരിപ്പുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. രണ്ടുമാസം മുൻപ് കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്ന് കാട്ടുപാമ്പിനെ പിടികൂടിയിരുന്നു. ആശുപത്രിക്കുചുറ്റും പടര്‍ന്നുകിടക്കുന്ന കാട്ടുവള്ളികളിലൂടെയാണ് പാമ്പുകള്‍ അകത്തേക്ക് കയറിയെന്നാണ് കരുതുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പലയിടങ്ങളിലും മെഡിക്കല്‍ കോളജിനകത്ത് പൊളിച്ച് കളഞ്ഞ വസ്തുക്കളും നിർമാണ വസ്തുക്കളും പൈപ്പുകളും മാസങ്ങളായി കെട്ടിടത്തിനകത്ത് പലയിടങ്ങളായി കൂട്ടിയിട്ട നിലയിലാണ്. ഇതിനകത്ത് കയറിക്കൂടുന്ന പാമ്പുകളടക്കമുള്ള ഇഴജന്തുക്കളാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്.
Read Moreപോരാട്ടമാണ് പ്രധാനം, അതിൽ സ്ഥാനം വിഷയമല്ല; അൻവർ എംഎൽഎ സ്ഥാനം രാജിവയ്ക്കും; പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച
മലപ്പുറം: പുതിയപാർട്ടിയുടെ പേര് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും പാർട്ടി രൂപീകരിക്കുന്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവയ്ക്കുമെന്നും നിലന്പൂർ എംഎൽഎ പി.വി. അൻവർ. പോരാട്ടമാണ് പ്രധാനം. അതിൽ സ്ഥാനം വിഷയമല്ല. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. ഈ വിഷയം സ്പീക്കർ തീരുമാനിക്കട്ടെയെന്നും അതുമായി ബന്ധപ്പെട്ടു സ്പീക്കർക്കു കത്തു കൊടുക്കില്ലെന്നും അൻവർ ഇന്ന് രാവിലെ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. മുഖ്യമന്ത്രി ഇന്നു രാവിലെ 11ന് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതിനിടെ രാവിലെ പത്തരയോടെയാണ് അൻവർ മാധ്യമ പ്രവർത്തകരെ കണ്ടത്. പിആർ വർക്ക്, മലപ്പുറം വിവാദ പരാമർശം എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ കെ.ടി. ജലീൽ എംഎൽഎ ഭീരുവാണെന്ന തരത്തിൽ പരിഹസിക്കുകയും ചെയ്തു. കെ.ടി. ജലീലിന് ഒറ്റയ്ക്കു നിൽക്കാൻ ഭയമാണ്. മറ്റാരുടെയോ കാലിലാണ് അദ്ദേഹം നിൽക്കുന്നതെന്നായിരുന്നു അൻവറിന്റെ പരിഹാസം. മലപ്പുറം ജില്ലയ്ക്കെതിരേ മുൻപും മുഖ്യമന്ത്രി പരാമർശം നടത്തിയിട്ടുണ്ട്. ഇത്…
Read Moreരാജ്യത്തിന് പിതാക്കന്മാരില്ല; ഭാരതമാതാവിന്റെ പുത്രന്മാർ ഭാഗ്യവാന്മാർ; ഗാന്ധിജയന്തി ദിനത്തിലെ കങ്കണയുടെ പരാമർശത്തെ തള്ളി ബിജെപി നേതാവ്
ന്യൂഡൽഹി: രാജ്യത്തിന് പിതാക്കന്മാരില്ലെന്ന പരാമർശത്തിൽ കങ്കണ റണാവത്തിനെ തള്ളി ബിജെപി നേതാവ്. കങ്കണയുടെ പ്രസ്താവനകൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നുവെന്ന് ബിജെപി നേതാവ് മനോരഞ്ജൻ കാലിയ എംപി പറഞ്ഞു. കങ്കണയുടേത് പരിചയക്കുറവിന്റെ പ്രശ്നങ്ങളാണെന്നും മനോരഞ്ജൻ പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തിലായിരുന്നു മഹാത്മാഗാന്ധിക്കെതിരെ പോസ്റ്റുമായി മാണ്ഡി എംപിയായ കങ്കണ റണാവത് രംഗത്തെത്തിയത്. “രാജ്യത്തിന് പിതാക്കന്മാരില്ല; അതിന് പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ’ എന്നായിരുന്നു കങ്കണയുടെ കുറിപ്പ്. ഇതേ പോസ്റ്റിൽ ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിന്റെ 120-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലിയും അർപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്. ഇതിനു പിന്നാലെ പങ്കുവച്ച പോസ്റ്റിൽ ഗാന്ധിജി മുന്നോട്ടുവച്ച ശുചിത്വത്തെ പിന്തുടർന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കങ്കണ നന്ദിയും അറിയിച്ചിട്ടുണ്ട്.
Read Moreവീട്ടുകാർ ആശുപത്രിയിൽ പോയ സമയം; വീടു കുത്തിത്തുറന്ന് കവർന്നത് 28 പവനും പണവും; സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി
കറ്റാനം: വീട്ടുകാർ സ്ഥലത്തില്ലാത്ത തക്കം നോക്കി വീടു കുത്തിത്തുറന്ന് കവർച്ച. 28 പവനും മുപ്പതിനായിരം രൂപയും അപഹരിച്ചു. കറ്റാനം ഭരണിക്കാവ് പള്ളിക്കൽ ചുങ്കത്തിൽ സുരേന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞദിവസം കവർച്ച നടന്നത്. സുരേന്ദ്രനും കുടുംബവും രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പോയിരിക്കുകയായിരുന്നു. മകനെ ബന്ധുവീട്ടിൽ ആക്കിയശേഷമാണ് ഇവർ പോയത്. വീട്ടിലെ വളർത്തു നായയ്ക്ക് ഭക്ഷണം നൽകാൻ സുരേന്ദ്രന്റെ മകൻ കഴിഞ്ഞദിവസം വീട്ടിലെത്തി വീട് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കുറത്തി കാട് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി കറ്റാനം: വീടു കുത്തിത്തുറന്ന് 28 പവനും മുപ്പതിനായിരം രൂപയും അപഹരിച്ച സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. നിരവധി സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. എന്നാൽ, തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചില്ല. ഡോഗ്…
Read Moreഎയ്ഡഡ് സ്കൂളുകളിലെ ശമ്പള ബിൽ പാസാക്കാനുള്ള അധികാരം പ്രിന്‍സിപ്പലില്‍നിന്ന് എടുത്തുമാറ്റി; ധനകാര്യ വകുപ്പ് ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം
കോട്ടയം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ശമ്പള ബില്ലുകള്‍ പാസാക്കി നല്‍കുന്നതിനുള്ള അധികാരം പ്രിന്‍സിപ്പല്‍മാരില്‍നിന്ന് എടുത്തുമാറ്റിയ ധനകാര്യ വകുപ്പിന്റെ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ സ്കൂളുകളിലെപ്പോലെ എയ്ഡഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും സ്പാര്‍ക്ക് വഴി ശമ്പളം മാറിയെടുക്കാന്‍ കഴിയുന്ന ഉത്തരവാണ് ധനകാര്യ വകുപ്പ് റദ്ദാക്കിയിരിക്കുന്നത്. പുതിയ ഉത്തരവുപ്രകാരം ശമ്പള ബില്‍ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. ഒക്ടോബര്‍ മാസത്തിലെ ശമ്പളം മുതല്‍ അധ്യാപകര്‍ക്കു പുതിയ വ്യവസ്ഥ പ്രകാരമായിരിക്കും ലഭിക്കുക.പ്രിന്‍സിപ്പല്‍മാരുടെ അധികാരം എടുത്തുമാറ്റിയ ഉത്തരവ് ചൊവ്വാഴ്ച വൈകുന്നേരമാണ് പുറത്തിറങ്ങിയത്. 2013 മുതല്‍ കഴിഞ്ഞ മാസംവരെ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്കു സാങ്കേതികമായ നൂലാമാലകള്‍ ഒഴിവാക്കി കൃത്യസമയത്ത് ശമ്പള ബില്ലുകള്‍ മാറിയെടുക്കാന്‍ സാധിച്ചിരുന്നു. ഇനി ഇക്കാര്യത്തില്‍ മാറ്റം വരും.സംസ്ഥാനത്തെ ട്രഷറികള്‍ ഡിജിറ്റൈസ് ചെയ്ത് സ്ഥാപന മേധാവികള്‍ നേരിട്ട് ശമ്പള ബില്ലുകള്‍ സമര്‍പ്പിച്ച് പാസാക്കിയെടുക്കാനുള്ള സാഹചര്യം 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ…
Read Moreപിണറായി വിജയന് ഉടഞ്ഞ വിഗ്രഹം; മുഖ്യമന്ത്രിക്കു വേണ്ടി പ്രചാരവേല ചെയ്യുന്നത് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: പിണറായി ഒരു ഉടഞ്ഞ വിഗ്രഹം. അതിനെ നന്നാക്കാന്‍ പ്രചാരവേലകള്‍ കൊണ്ട് സാധ്യമല്ലെന്ന് രമേശ് ചെന്നിത്തല. പിആര്‍ ഏജന്‍സി പറയുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് പിണറായിയെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സംഘപരിവാര്‍ ശക്തികളുടെ നാവായി മുഖ്യമന്ത്രി മാറുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ജില്ലയെ അപമാനിക്കുന്ന രീതിയില്‍ പത്രസമ്മേളനം നടത്തിയത് മുഖ്യമന്ത്രിയാണ്. പിണറായി പറയാത്ത കാര്യമല്ല പിആര്‍ ഏജന്‍സി പറഞ്ഞതെന്നും ചെന്നിത്തല പ്രതികരിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാന്‍ ബിജെപിയുമായി രഹസ്യവും പരസ്യവുമായ കൂട്ടുകെട്ടാണ് സിപിഎം ഉണ്ടാക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ ബിജെപിയുടെ വോട്ട് പോയത് സിപിഎമ്മിനാണ്. ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണം ബിജെപിയുടെ സംഭാവനയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇതിന്റെ പ്രതിഫലനമാണ് പിആര്‍ ഏജന്‍സികള്‍ മുഖേനയുള്ള പത്രസമ്മേളനം അടക്കമുള്ള കാര്യങ്ങള്‍. മഹാരാഷ്ട്രയില്‍ അടക്കം ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ്…
Read Moreവൺ, ടു, ത്രീ..! അൻവർ പിന്നിൽ നിന്ന് കുത്തി; കാണിച്ചത് പിറപ്പ് പണി; അൻവർ പോയാൽ ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്ന് എം.എം.മണി
ഇടുക്കി: പി.വി. അൻവർ കാണിച്ചത് പിറപ്പ് പണിയെന്ന് സിപിഎം എംഎൽഎ എം.എം. മണി. ഇടതു മുന്നണിയുടെ ഭാഗമായി ജയിച്ചിട്ട് പിന്നിൽ നിന്ന് കുത്തിയെന്നും മണി പറഞ്ഞു. പാർട്ടിക്ക് പിആർ ഇല്ല. താഴെ മുതൽ മുകളിൽ വരെ സിസ്റ്റമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും എം.എം. മണി പറഞ്ഞു. മാന്യതയുണ്ടെങ്കിൽ അൻവർ രാജി വയ്ക്കണം. അൻവർ പോയാൽ ഇടതുമുന്നണിക്ക് ഒന്നും സംഭവിക്കാനില്ല. തന്നെ പുറത്താക്കിയാലും തന്നെ കേൾക്കാൻ ആൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അൻവറിനെ തള്ളി കെ.ടി. ജലീൽ എംഎൽഎയും രംഗത്തെത്തി. വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞാലും പാർട്ടിയെയും മുഖ്യമന്ത്രിയെയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു.
Read More