കൊച്ചി: മജിസ്ട്രേറ്റ് ചമഞ്ഞ് ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി ജിഷ കെ. ജോയി മുമ്പും തട്ടിപ്പു കേസുകലില്‍ പ്രതിയായിട്ടുള്ളതായി പോലീസ്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഭവത്തില്‍ ജിഷയ്ക്കെതിരേ പത്തനംതിട്ടയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ മുക്കുപണ്ടം പണയ വെച്ച് തട്ടിപ്പ് നടത്തിയതിന് കോന്നി പോലീസും കേസെടുത്തിട്ടുണ്ട്. ഹൈക്കോട്ട് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത എറണാകുളം സ്വദേശിയില്‍നിന്ന് 8.6 ലക്ഷം തട്ടിയ കേസിലാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. ഹൈക്കോടതിയില്‍ വക്കീലാണെന്നും മജിസ്ട്രേറ്റ് പരീക്ഷയെഴുതി നിയമനം ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചാണ് ജിഷ പണം തട്ടിയത്. 2022ല്‍ രണ്ടേകാല്‍ ലക്ഷം രൂപയും 23ല്‍ ആറര ലക്ഷം രൂപയും പരാതിക്കാരില്‍നിന്ന് തട്ടിയെടുക്കുകയായിരുന്നു. പണം നല്‍കിയിട്ടും ജോലി ലഭിക്കാതായോടെ ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ജിഷയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read MoreDay: October 4, 2024
വീട്ടിനുള്ളില്‍ പന്നിപ്പടക്കം നിര്‍മിക്കുന്നതിനിടെ സ്ഫോടനം; യുവാവിന് ഗുരുതര പരിക്ക്
കാസര്‍ഗോഡ്: വീടിനുള്ളില്‍ പന്നിപ്പടക്കം നിര്മിക്കുന്നതിടെയുണ്ടായ പൊട്ടിത്തെറിയിൽ യുവാവിന് ഗുരുതരപരിക്ക്. കുറ്റിക്കോല്‍ കരിവേടകം ബണ്ടക്കൈയിലെ മോഹനനാണ് (40) പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മടിയില്‍ വെച്ച് കെട്ടുന്നതിനിടെ പടക്കം അബദ്ധത്തില്‍ നിലത്തുവീണ് പൊട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.കാല്പാദത്തിനു ഗുരുതരമായി പരിക്കേറ്റ മോഹനനെ കാസര്‍ഗോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന്റെ മുന്‍ഭാഗത്തെ വാതിലുകളും ജനലുകളും സ്ഫോടനത്തില്‍ തകര്‍ന്നു.ബേഡകം ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രനും സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കോണ്‍ക്രീറ്റ് തൊഴിലാളിയായ മോഹനന് ഒരേക്കര്‍ കൃഷിസ്ഥലമാണുളളത്. കരിവേടകത്തും പരിസരപ്രദേശങ്ങളിലും ഏറെനാളായി കാട്ടുപന്നിശല്യം വളരെ രൂക്ഷമാണ്.
Read Moreഭക്ഷണം വാങ്ങിക്കൊടുത്തയാളുടെ ബാഗ് കവർന്നയാൾ പിടിയിൽ
പയ്യന്നൂർ: ഭക്ഷണം കഴിക്കാൻ പൈസയില്ലാതെ വിഷമിക്കുന്നത് കണ്ട് ഭക്ഷണം വാങ്ങിക്കൊടുത്തയാളുടെ പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞയാൾ മൂന്ന് മാസങ്ങൾക്കുശേഷം പിടിയിൽ. കണ്ണൂരിൽ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന ചെറുതാഴം കക്കോണിയിലെ യു. നിധിന്റെ പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ് പൂരിലെ ബാബുൽ അലിയെയാണ് നിധിനും സുഹൃത്തുക്കളും ചേർന്ന് പിടികൂടി പയ്യന്നൂർ പോലീസിൽ ഏൽപിച്ചത്. കഴിഞ്ഞ ജൂൺ 27ന് രാത്രി പത്തോടെ പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം. നിധിനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കൈയിൽ പണമില്ലാത്തതിനാൽ ഹോട്ടലുടമ ഭക്ഷണം നൽകാതെ മാറ്റി നിർത്തിയ കാക്കി വസ്ത്രധാരിയെ കണ്ടു. ഭക്ഷണം കഴിക്കാൻ കൈയിൽ പണമില്ലായെന്ന് മനസിലാക്കി ഇയാൾക്ക് ഭക്ഷണം വാങ്ങി നൽകി. എവിടെയാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ കെഎസ്ആർടിസിയിലേക്കാണെന്നായിരുന്നു ഇയാളുടെ മറുപടി. മലയാളിയല്ലാത്തതിനാൽ മറുപടിയിൽ സംശയം തോന്നിയ നിധിന്റെ സുഹൃത്ത് കാക്കി വേഷക്കാരന്റെ ഫോട്ടോ മൊബൈലിൽ എടുത്തതാണ്…
Read Moreലൈംഗിക പീഡന പരാതി: ഇടവേള ബാബുവിനെ വീണ്ടും ചോദ്യംചെയ്യുന്നു; ചോദ്യം ചെയ്യല്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന് ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ ആസ്ഥാനത്ത് പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ ഓഗസ്റ്റ് 28ന് എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പിന്നീട് പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ഇടവേള ബാബുവിനെ കഴിഞ്ഞ 25ന് അന്വേഷണസംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വീണ്ടും ചേദ്യം ചെയ്യേണ്ടിവരുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനടക്കമാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
Read Moreകാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞതു ഷോക്കേറ്റെന്നു സൂചന; സ്ഥലമുടമയ്ക്കെതിരേ കേസെടുക്കും
ഇടുക്കി: കാന്തല്ലൂരില്‍ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണെന്നു സംശയം. ഇന്ന് ആനയുടെ ജഡം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമെ മരണകാരണം വ്യക്തമാകുവെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമായ കാന്തല്ലൂരില്‍ ഒരാഴ്ച്ചയ്ക്കിടെ ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് കാട്ടാനയെ സ്വകാര്യ ഭൂമിയില്‍ ചരിഞ്ഞ നിലയില്‍ കണ്ടത്. പത്തു വയസ് പ്രായമായ കൊമ്പനാണ് ചെരിഞ്ഞത്. കാന്തല്ലൂരില്‍ ജനങ്ങള്‍ക്ക് ഏറെ ഭീതി സൃഷ്ടിക്കുകയും രണ്ട് പേരെ അക്രമിക്കുകയും ചെയ്ത മോഴയാനയെ ശനിയാഴ്ച ഇടക്കടവ് പുതുവെട്ട് ഭാഗത്ത് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. രോഗബാധയെ തുടര്‍ന്നാണ് കാട്ടാന ചരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് വീണ്ടും കാട്ടാന ചരിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി കടത്തി വിട്ടിരുന്നുവെന്നാണ് വിവരം. ഇതില്‍നിന്നാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണു സംശയം. സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍…
Read Moreമുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: കൊല്ലം ചരുവിള വീട്ടിൽ സുധീഷ് പോലീസ് പിടിയിൽ
കൊല്ലം: മുക്കുപണ്ടങ്ങളിൽ 916 മുദ്ര വ്യാജമായി പതിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടുകയും സ്വർണാഭരണം പണയം വച്ചിരിക്കുന്ന ചില ആളുകളുമായി ചേർന്ന് അവർക്ക് ഇത്തരത്തിൽ വ്യാജ മുക്കുപണ്ടങ്ങൾ നൽകിയശേഷം അവരെക്കൊണ്ട് മുക്ക് പണ്ടം പണയം വച്ച് പകരം യഥാർഥ സ്വർണം ധനകാര്യ സ്ഥാപനത്തിൽ നിന്നും ‘കബളിപ്പിച്ച് എടുക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കൊല്ലം അയത്തിൽ വടക്കേവിള ചരുവിള വീട്ടിൽ സുധീഷാണ് (30) അറസ്റ്റിലായത്. ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇരവിപുരം പോലീസ് സ്റ്റേഷനിൽ തന്നെ നാല് കേസുകൾ നിലവിലുണ്ട്. സംഘത്തിലെ രണ്ട് സ്ത്രീകളെ ദിവസങ്ങൾക്കുമുമ്പ് ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു.സംഘത്തിൽ ഇനിയും ആളുകളുണ്ട് എന്നാണ് ഇയാളിൽ നിന്നും അറിയാൻ കഴിഞ്ഞത്. സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസിപി ഷെരീഫിന്റെ നിർദേശാനുസരണം ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലാണ്…
Read Moreകൊല്ലം-എറണാകുളം മെമു നവംബർ 29 വരെ മാത്രം; താംബരം-കൊച്ചുവേളി പ്രതിവാര സ്പെഷൽ ട്രെയിൻ 11 മുതൽ
കൊല്ലം: കൊല്ലം -എറണാകുളം പാതയിൽ ഏഴു മുതൽ ആരംഭിക്കുന്ന അൺ റിസർവ്ഡ് സ്പെഷൽ ട്രെയിനിന്റെ സർവീസ് കാലാവധി വെട്ടിച്ചുരുക്കി റെയിൽവേ അധികൃതർ. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസം വീതം ഇരുദിശകളിലുമായി 2025 ജനുവരി മൂന്നുവരെ 73 ട്രിപ്പുകൾ നടത്തുമെന്നാണ് കഴിഞ്ഞ ദിവസം ദക്ഷിണ റെയിൽവേയുടെ അറിയിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ ഈ മെമുവിന്റെ സ്റ്റോപ്പുകളും സമയക്രമവും നിശ്ചയിച്ചുള്ള അറിയിപ്പിലാണ് സർവീസുകൾ നവംബർ 29 വരെയെയുള്ളൂ വ്യക്തമാക്കിയിട്ടുള്ളത്. ഇരുദിശകളിലുമായി 40 ട്രിപ്പുകൾ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. പകുതിയോളം ട്രിപ്പുകളാണ് ഒറ്റ ദിവസം കൊണ്ട് കുറച്ചിട്ടുള്ളത്. മാത്രമല്ല അതിനു ശേഷം സർവീസ് നീട്ടുന്ന കാര്യം പരാമർശിക്കുന്നുമില്ല. ഉത്സവകാല സ്പെഷൽ ട്രെയിനിന്റെ ഗണത്തിലാണ് പുതിയ മെമുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല കൊല്ലത്തിനും എറണാകുളത്തിനും മധ്യേ എല്ലാ സ്റ്റേഷനുകളിലും പുതിയ മെമുവിന് സ്റ്റോപ്പും നൽകിയിട്ടില്ല. എക്സ്പ്രസ് ട്രെയിനിന് സമാനമായ സ്റ്റോപ്പുകളാണ് നിശ്ചയിച്ചിരിക്കുന്നത്.…
Read Moreജോലി സ്ഥലത്തുനിന്ന് അവധി കിട്ടാൻ ജീവിച്ചിരിക്കുന്ന അമ്മയെ “മരിപ്പിച്ചു’; യുവതിക്കു 4.19 ലക്ഷം രൂപ പിഴ
സിംഗപ്പുർ: ജോലി സ്ഥലത്തുനിന്ന് അവധി ലഭിക്കാൻ, ജീവിച്ചിരിക്കുന്ന അമ്മ മരിച്ചെന്ന രീതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച ചൈനാക്കാരിയെ സിംഗപ്പുർ പോലീസ് പിടികൂടി 4.19 ലക്ഷം രൂപ പിഴയടപ്പിച്ചു. സോഫ്റ്റ്വെയർ ഡെവലപ്പറായ സു ക്വിന്നിന് ആണു പിഴയടയ്ക്കേണ്ടിവന്നത്. ഞാനും അമ്മയും മാത്രമാണു വീട്ടിലുള്ളതെന്നും രോഗിയായ അമ്മയെ ചികിത്സിക്കാനായി അവധി അനുവദിക്കണമെന്നുമാണു സു ക്വിൻ ആവശ്യപ്പെട്ടത്. വ്യാജ ക്യൂആര്‍ കോഡും വ്യാജ തിയതികളും ഉപയോഗിച്ചാണ് ക്വിന്‍ തന്റെ വ്യാജ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. എന്നാല്‍ എച്ച്ആര്‍ മാനേജറുടെ പരിശോധയില്‍ ക്വിന്നിന്റെ അവധി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തി. തുടർന്ന് ക്വിന്‍ മറ്റൊരു ക്യൂആര്‍ കോഡ് ഉപയോഗിച്ച് വീണ്ടും വ്യാജ മെഡിക്കൽ രേഖ ചമച്ചു. ഇതും വ്യാജമാണെന്നു കണ്ടെത്തിയ എച്ച്ആര്‍ 24 മണിക്കൂറിനുള്ളില്‍ ക്വിനെ ജോലിയില്‍നിന്നു പിരിച്ചുവിടുകയും കേസ് നല്‍കുകയുമായിരുന്നു. ചൈനയിൽ താമസിക്കാൻവേണ്ടി ക്വിന്‍ സമര്‍പ്പിച്ച അമ്മയുടെ മരണ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു…
Read Moreപി.വി. അൻവർ ഇന്ന് സഭയിലെത്തിയില്ല; സർക്കാരിനെതിരേ പോരിനിറങ്ങാൻ പ്രതിപക്ഷം; എല്ലാ കണ്ണുകളും നിയമസഭയിലേക്ക്
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് തുടക്കമായി. മുണ്ടക്കൈ, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ അനുശോചനം അർപ്പിച്ച് ഇന്ന് സഭ പിരിഞ്ഞു. ഇനി തിങ്കളാഴ്ചയാണു സഭ ചേരുക.പി.വി. അൻവർ ഇന്ന് നിയമസഭയിൽ എത്തിയില്ല. തിങ്കളാഴ്ച മുതൽ സഭയിൽ എത്തുമെന്നാണ് പി.വി. അൻവറിന്റെ പ്രതികരണം. ഇത്രയും നാൾ ഭരണപക്ഷത്തിനുവേണ്ടി പോരാടിയ അൻവറിന്റെ സഭയിലെ ഇനിയുള്ള നീക്കങ്ങളിലാണ് കേരളത്തിന്റെ കണ്ണുകൾ. പി.വി. നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. സിപിഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി.രാമകൃഷ്ണന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്. തൃശൂർ പൂരം കലക്കൽ, എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദം എന്നിങ്ങനെ നിരവധി ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. ഈ വിഷയങ്ങളിൽ തിങ്കളാഴ്ച മുതൽ ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ നേർക്കുനേർ ഏറ്റുമുട്ടും. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്ക് അനുശോചനം അർപ്പിച്ച് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സഭയിൽ…
Read Moreകട്ടക്കലിപ്പിൽ വല്ല്യേട്ടൻ… അന്ത്യശാസനവുമായി സിപിഐ; എഡിജിപിയെ മാറ്റുന്ന കാര്യത്തിൽ തിങ്കളാഴ്ചയ്ക്കകം തീരുമാനം വേണം
തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്നതിലുള്ള കാലതാമസത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും തിങ്കളാഴ്ചയ്ക്ക് മുൻപ് ഇക്കാര്യത്തിൽ തീരുമാനം വേണമെന്നും മന്ത്രിസഭ ഉപസമിതിയിൽ സിപിഐ ആവശ്യപ്പെട്ടു. ക്രമസമാധാന ചുമതലയിൽനിന്ന് എഡിജിപിയെ മാറ്റണമെന്ന കാര്യം മന്ത്രി കെ. രാജനാണ് മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചത്. നേരത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് പൂരം കലക്കിയതിൽ അജിത്കുമാറിന് പങ്കുണ്ടെന്നും അദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി അന്ന് നല്കിയ മറുപടി.സിപിഐ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുകൂല തീരുമാനമുണ്ടാകാത്തതിനാൽ സിപിഐ നിർവാഹക സമിതിയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നിയമസഭ സമ്മേളനം തുടങ്ങും മുമ്പ് എഡിജിപിയെ മാറ്റണമെന്നതായിരുന്നു സിപിഐയുടെ നേരത്തെയുള്ള നിലപാട്. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കേണ്ടിവരുമെന്നും സിപിഐ…
Read More