ഹൃദ്രോഗത്തെ നമ്പര്‍ 1 നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാം. ലോകമെമ്പാടുമുള്ള കണക്കുകള്‍ അനുസരിച്ച് ഏകദേശം 18ദശലക്ഷത്തിലേറെ ജീവന് ഹൃദ്രോഗം മൂലം വര്‍ഷംതോറും അപഹരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും. അതുകൊണ്ടുതന്നെ ഹൃദ്രോഗം എങ്ങനെ തടയാം, ഹൃദയ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള അറിവുകൾ പ്രധാനമാണ്. · പുകവലി ഉപേക്ഷിക്കുക· ആരോഗ്യകരമായ ഭക്ഷണ രീതി· കൃത്യമായ വ്യായാമം· മാനസിക സമ്മര്‍ദം കുറയ്ക്കാനായി യോഗ, ധ്യാനം, വിനോദം എന്നിവയില്‍ ഏര്‍പ്പെടുക. ആരോഗ്യകരമായ ഭക്ഷണരീതി – പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക.– ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.– വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. വ്യായാമം ദിവസത്തില്‍ 30 – 40 മിനിട്ട്; ആഴ്ചയില്‍ 5 ദിവസമെങ്കിലും വ്യായാമത്തിലേര്‍പ്പെടുക. അത് ഓട്ടമോ നടത്തമോ കളികളോ ആവട്ടെ. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മനസിന് സന്തോഷം തരുന്ന കാര്യത്തില്‍…
Read MoreDay: October 5, 2024
ഡോക്ടറെ വെടിവച്ചു കൊന്നതിനു പിന്നിൽ: 1,200 രൂപയുടെ ബില്ലിന്റെ തർക്കം
ന്യൂഡൽഹി: ഡൽഹിയിൽ കഴിഞ്ഞ ദിവസം ആശുപത്രിക്കുള്ളിൽ ഡോക്ടർ വെടിയേറ്റു മരിച്ച സംഭവത്തിന് പിന്നിൽ 1,200 രൂപയുടെ ബില്ലിനെച്ചൊല്ലിയുണ്ടായ തർക്കം. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിൽ നടന്ന കൊലപാതകത്തിന് പിന്നാലെ പിടിയിലായ മൂന്നു കൗമാരക്കാരിൽ ഒരാളാണ് സംഭവങ്ങളുടെ സൂത്രധാരൻ. ഫരീദാബാദിലുണ്ടായ അപകടത്തെത്തുടർന്നാണ് ഇയാൾ ആശുപത്രിയിലെത്തിയത്. പരിശോധിച്ച ഡോ. ജാവേദ് അക്തർ 1,200 രൂപയുടെ ബില്ല് നൽകി. തുക അധികമാണെന്ന് പറഞ്ഞ് തർക്കമുണ്ടായി. പിന്നാലെ 400 രൂപ കൊടുത്തശേഷം ഇയാൾ ഇറങ്ങിപ്പോയി. ഈ സംഭവത്തിനുശേഷം പത്ത് ദിവസം കഴിഞ്ഞ് ബാൻഡേജ് നീക്കം ചെയ്യാനായി ഒരു ബന്ധുവിനൊപ്പം വീണ്ടും ആശുപത്രിയിലെത്തി. ആശുപത്രി ജീവനക്കാർ അന്ന് ചികിത്സ നിഷേധിച്ചുവെന്നും ഡോക്ടർ അപമാനിച്ചുവെന്നും പ്രതിയുടെ മൊഴിയിൽ പറയുന്നു. ഇതിന് പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയും മറ്റ് രണ്ട് സുഹൃത്തുക്കളുടെ സഹായം തേടുകയുമായിരുന്നത്രെ. ഇതിനായി ഒരു പിസ്റ്റളും സംഘടിപ്പിച്ചു. യുവാവിന്റെ കൂട്ടുകാരിലൊരാൾ കൊലപാതകത്തിന് തലേദിവസം ആശുപത്രിയിൽ എത്തിയിരുന്നു.…
Read Moreനീ നടന്നുപോകുമാ, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി… പാടിയപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല: വൈക്കം വിജയ ലക്ഷ്മി
എറണാകുളത്തായിരുന്നു അങ്ങ് വാനക്കോണിൽ എന്നു തുടങ്ങുന്ന പാട്ടിന്റെ റിക്കാർഡിംഗ്. അവിടെ ചെന്നപ്പോഴാണ് സിനിമയുടെ പേര് അജയന്റെ രണ്ടാം മോഷണം എന്നാണെന്നും സിനിമ ത്രീഡി ആണെന്നുമൊക്കെ അറിയുന്നത്. പിന്നെ പാട്ടിലെ സന്ദര്‍ഭങ്ങളെ കുറിച്ചും വിശദമാക്കി തന്നു. ഫീല്‍ വേണമെന്നും പറഞ്ഞു. അങ്ങനെയാണ് പാടിയത്. പാടുന്ന സമയത്ത് എനിക്കും സങ്കടം വന്നു. പ്രത്യേകിച്ച് നീ നടന്നുപോകുമാ, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി എന്നൊക്കെയുള്ള വരികൾ. ആ വരികളൊക്കെ എന്ത് രസമാണ്. എന്തൊരു ഫീലാണ്. അത്രയും അര്‍ഥമുള്ള വരികൾ. ആ വരികളൊക്കെ കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടം വരും. എന്തായാലും ആ പാട്ടിന്റെ ഫീല്‍ ഉള്‍ക്കൊണ്ട് പാടാന്‍ പറ്റിയെന്ന സന്തോഷമുണ്ട്. ആളുകള്‍ ഓരോ പാട്ടും നെഞ്ചിലേറ്റുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഏതൊരു അവാര്‍ഡിനേക്കാളും വലുതാണത്. -വൈക്കം വിജയലക്ഷ്മി
Read Moreമധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ
ചങ്ങനാശേരി: മധ്യവയസ്കനെ കബളിപ്പിച്ച് 99 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കുവേണ്ടി തെരച്ചില്‍ ഊർജിതമാക്കി. പൊന്നാനി തെക്കേപ്പുറം മാറാപ്പിന്റേൽ അൻസാർ അബ്ദുള്ളക്കുട്ടി (34) പൊന്നാനി ചാണറോഡ് ബാബ മുസ്ലിയാരകത്ത് ബി.എം. ബഷീർ(34), വീട്ടിനകത്ത് ഹഫ്സല്‍ റഹ്മാൻ (അബി-38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി സ്വദേശിയായ മധ്യവയസ്കനെ അലൻ കിറ്റ് സെക്യൂരിറ്റി വിഐപി ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ ട്രേഡിംഗ് എന്ന ലിങ്ക് വഴി വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷം ഇതിലൂടെ ട്രേഡിംഗ് ബിസിനസ് ചെയ്താൽ 300 ശതമാനം ലാഭവീതം കിട്ടുമെന്നു വിശ്വസിപ്പിച്ച് മധ്യവയസ്കനിൽനിന്നു പലതവണകളായി 99 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് മധ്യവയസ്കൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു അന്വേഷണസംഘം മൂവരെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreഎൽഡിഎഫിൽനിന്ന് ന്യൂനപക്ഷങ്ങളെ അകറ്റാൻ ഗൂഢനീക്കമെന്ന് ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്നും എന്നാൽ അവരെ അകറ്റാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. ഇത്തരം നീക്കങ്ങൾ അത് വിലപ്പോകില്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.ദി ഹിന്ദു പത്രത്തിലെ പരാമർശം മുഖ്യമന്ത്രി നടത്തിയിട്ടില്ല. പത്രം അതിൽ ഖേദം പ്രകടിപ്പിച്ചതാണ്. എന്നിട്ടും വിവാദം ഉണ്ടാക്കുന്നത് ശരിയല്ലാത്ത രീതിയാണ്. പാർട്ടിയും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ നിലപാട് അറിയിച്ചതാണ്. ഇതിൽ മറ്റൊരു വ്യക്തത ആവശ്യമില്ലെന്നും മാധ്യമങ്ങളോടു സംസാരിക്കവേ ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. കേന്ദ്രത്തിനെതിരെയും ടി.പി.രാമകൃഷ്ണൻ വിമർശനം ഉന്നയിച്ചു. കേന്ദ്രം കേരളത്തിലെ ജനങ്ങളെ ഉപദ്രവിക്കുകയാണ്. കേരളത്തിന് അർഹമായത് കിട്ടരുത് എന്നാണ് ബിജെപി നിലപാട്. ഒരു വാക്ക് പോലും കേരളത്തിന് അനുകൂലമായി നടത്താത്തയാളാണ് വി.മുരളീധരൻ. സംസ്ഥാന സർക്കാറിനോടുള്ള എതിർപ്പിൽ കേന്ദ്രം ജനങ്ങളെ ഉപദ്രവിക്കുകയാണ്. അതിന് നേതൃത്വം കൊടുക്കുന്നയാളാണ് മുരളീധരനെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.അതേസമയം മന്ത്രി മാറ്റം സംബന്ധിച്ച കാര്യങ്ങൾ എൻസിപി എൽഡിഎഫിൽ ഉന്നയിച്ചിട്ടില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.…
Read Moreതാനാണ് അഭിപ്രായം പറയേണ്ടത്..! എഡിജിപി വിഷയത്തിലെ പരസ്യപ്രസ്താവനയെ ചൊല്ലി സിപിഐയിൽ ഭിന്നത
തിരുവനന്തപുരം : എഡിജിപി അജിത് കുമാറിനെ മാറ്റുന്ന വിഷയത്തിൽ പരസ്യ പ്രസ്താവനയെ ചൊല്ലി സിപിഐയിൽ ഭിന്നത. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന എക്സീക്യൂട്ടീവിലാണ് ഭിന്നത പ്രകടമായത്. സംസ്ഥാന സെക്രട്ടറിക്ക് പുറമെ മറ്റു വക്താക്കൾ ആരും വേണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായം. സി പി ഐ ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബു വിനെതിരെ രെയാണ് ബിനോയ് വിശ്വം വിമർശനം ഉന്നയിച്ചത്. സിപിഐ മുഖപത്രത്തിൽ പ്രകാശ് ബാബു എഴുതിയ ലേഖനവും മാധ്യമങ്ങളോട് സംസാരിച്ചു പരസ്യ പ്രസ്താവന നടത്തിയതുമാണ് ബിനോയ് വിശ്വത്തിനെ ചൊടിപ്പിച്ചത്. സിപിഐ മുഖപത്രത്തിലെ ലേഖനം ബിനോയ് വിശ്വത്തിന്റെ അനുവാദം വാങ്ങിയ ശേഷം ആയിരുന്നുവെന്ന് പ്രകാശ് ബാബുവും യോഗത്തിൽ മറുപടി പറഞ്ഞിരുന്നു.ജനങ്ങളുമായി നിരന്തരം ബന്ധം പുലർത്തുന്ന പൊലീസുകാർ ജനഹിതത്തിനെതിരായി പ്രവർത്തിച്ചാൽ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നുമായിരുന്നു പ്രകാശ് ബാബുവിന്റെ ലേഖനത്തിലെ പരാമർശം. നേരത്തെ…
Read Moreഎഡിജിപി അജിത്കുമാറിനെതിരായ പരാതികളിൽ അന്വേഷണം; പോലീസ് ആസ്ഥാനത്ത് പാതിരാത്രിവരെ നീണ്ട യോഗം
തിരുവനന്തപുരം: എഡിജിപി. എം.ആർ. അജിത് കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന പോലീസ് മേധാവി ഉൾപ്പെട്ട സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ അന്തിമ രൂപം തയാറാക്കാനായി പോലീസ് ആസ്ഥാനത്ത് രാത്രി ഏറെ വൈകിയും യോഗം ചേർന്നിരുന്നു. ഇന്നലെ വൈകുന്നേരം ആരംഭിച്ച യോഗം ഏതാണ്ട് എട്ട് മണിക്കൂറോളം നീണ്ട് പാതിരാത്രി കഴിഞ്ഞാണ് അവസാനിച്ചതെന്നാണ് വിവരം. പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളും എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അടങ്ങുന്ന റിപ്പോർട്ടാണ് ഇന്ന് സമർപ്പിക്കുന്നത്. ഇന്നലെ പോലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബിന് പുറമെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ, തൃശൂർ റേഞ്ച് ഡി ഐ ജി തോംസൺ ജോസ്, എസ്പി മാരായ മധുസൂദനൻ, ഷാനവാസ് എന്നിവരാണു പങ്കെടുത്തത്. ഔദ്യോഗിക വാഹനം പോലും ഒഴിവാക്കി സംസ്ഥാന…
Read Moreവീട്ടമ്മയുടെ മരണം ആത്മഹത്യയെന്നു പ്രാഥമിക നിഗമനം; മൂന്ന് വയസുകാരി മകളുടെ നില ഗുരുതരമായി തുടരുന്നു
കൊച്ചി: കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം അമ്മ സ്വയം കഴുത്തറുത്ത് മരിച്ച സംഭവത്തില്‍ വീട്ടമ്മയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നു മുളവുകാട് പോലീസ് പറഞ്ഞു. കഴുത്തിന് മുറിവേറ്റതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അതേസമയം, കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മുളവുകാട് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. കഴിഞ്ഞ വ്യാഴാ്ച രാവിലെ ഒമ്പതോടെ മുളവുകാട് വടക്കുംഭാഗത്ത് സെന്റ് ആന്റണീസ് പള്ളിക്കു സമീപം ധരണിയില്‍ വീട്ടില്‍ രാമകൃഷ്ണന്റെ മകൾ ധനികയാണ് മകള്‍ ഇഷാനിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ രാമകൃഷ്ണന് കണ്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ധനികയുടെ സംസ്കാരം കഴിഞ്ഞ ദിവസം നടത്തി.
Read Moreഖാലിദ് റഹ്മാൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്കുശേഷം നസ് ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് ആലപ്പുഴ ജിംഖാന എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു…
Read Moreസാമന്ത-നാഗചൈതന്യ വിവാഹമോചനം: അവസാനിക്കാതെ ചർച്ചകൾ
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സാമന്ത. ബോളിവുഡിലും സജീവമായി മാറാനുള്ള ഒരുക്കത്തിലാണ് സാമന്ത. സമാന്തയുടെ വ്യക്തിജീവിതം നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സിനിമാ ലോകം കണ്ട ഏറ്റവും വലിയ ചര്‍ച്ചകളിലൊന്നായിരുന്നു സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനം. ഏറെനാളത്തെ പ്രണയത്തിനുശേഷം 2017 ല്‍ വിവാഹിതരായ ഇരുവരും നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പിരിയുകയായിരുന്നു. ഇപ്പോഴിതാ നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സമാന്തയും നാഗ ചൈതന്യയും പിരിയാന്‍ കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു ആണെന്ന തെലുങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വാക്കുകള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. പിന്നാലെ പ്രതികരണവുമായി സാമന്തയും നാഗ ചൈതന്യയും നാഗചൈതന്യയുടെ പിതാവ് നാര്ജുനയും രംഗത്തെത്തി. തെലുങ്ക് സിനിമാ ലോകത്തുനിന്നും നിരവധി പ്രമുഖര്‍ ഇരുവര്‍ക്കും പിന്തുണയുമായി എത്തി. തങ്ങളുടെ വിവാഹമോചനം പരസ്പര ധാരണയില്‍ എടുത്ത തീരുമാനമാണെന്നും അതിന് പിന്നില്‍…
Read More