അരങ്ങുകളെ അവിസ്മരണീയമാക്കാൻ ജീവൻ തുടിക്കുന്ന വേഷവിധാനങ്ങളൊരുക്കി ശ്രദ്ധേയനാകുകയാണ് തളിപ്പറമ്പ് പുളിമ്പറമ്പ് കരിപ്പൂലിലെ സന്തോഷ് കരിപ്പൂൽ. മുന്നിൽ കാണുന്ന ഏതു രൂപവും വേഷവും അനായാസം നിർമിച്ചെടുക്കാനുള്ള ഇദ്ദേഹത്തിനുള്ള കഴിവാണ് മൂന്നു പതിറ്റാണ്ടായി തുടരുന്ന ഈ കലാ സപര്യയുടെ അടിസ്ഥാനം. നാട്ടുപാട്ടുകളുടെ ഈണവും താളവും ചുവടുകളും പ്രേക്ഷകമനസിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ പ്രധാന ഘടകമായി മാറുകയാണ് വേദികളെ സജീവമാക്കാൻ ഒരുക്കുന്ന കോലങ്ങളും വേഷങ്ങളും. ഇതെല്ലാം നാടൻപാട്ടരങ്ങുകളുടെ വിജയത്തിന് ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നാടൻ കലാ പരിശീലകനും പാട്ടുകാരനുമായ റംഷി പട്ടുവം പറയുന്നു. കുട്ടിക്കാലം മുതലേ നാടൻ കലകളോടും നാടകങ്ങളോടും അടങ്ങാത്ത അഭിനിവേശമായിരുന്ന സന്തോഷ് കേരളോത്സവ വേദികളിലൂടെയാണ് കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. സന്തോഷ് പരിശീലിപ്പിച്ച നാടൻപാട്ടുകളും നാടൻനൃത്തങ്ങളും ജില്ലാ സംസ്ഥാനതല കേരളോത്സവങ്ങളിൽ സമ്മാനങ്ങൾ നേടി. ആദിവാസി ഊരുകളിലുൾപ്പെടെ താമസിച്ച് ചുവടുകളും പാട്ടുകളും ശേഖരിച്ച് അവ പുതുതലമുറയിലേക്ക് പകർന്നു നൽകുകയെന്ന ശ്രമകരമായ ദൗത്യവും സന്തോഷ് നിറവേറ്റുന്നു. കണ്ണൂർ…
Read MoreDay: October 5, 2024
കോതമംഗലത്ത് സിനിമാ ഷൂട്ടിംഗിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി; പ്രാഥമിക പരിശോധനയിൽ ആന പൂർണ ആരോഗ്യവാൻ
കോതമംഗലം: കോതമംഗലം തുണ്ടത്ത് സിനിമാ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുത്തേറ്റ് ഭയന്നോടി കാടുകയറിയ പുതുപ്പള്ളി സാധുവെന്ന നാട്ടുകൊമ്പനെ കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തുനിന്നുമാണ് ആനയെ കണ്ടെത്തിയത്. അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ ആന പൂർണ ആരോഗ്യവാനാണെന്ന് അറിയിച്ചു. ആന ശാന്തനായിരുന്നു. ആനയുടെ വഴിച്ചാലുകളും കാൽപ്പാടും, പിണ്ടവും ശ്രദ്ധിച്ച് നടത്തിയ തിരച്ചിലിനൊടുവിലെ ഇന്ന് രാവിലെ 9.35 ഓടെ ആനയെ കണ്ടെത്തിയത്. ത്യശൂരിൽ നിന്നെത്തിയ എട്ട് അംഗ എലിഫന്റ് സ്ക്വാഡിന്റെ സഹായത്തോടെ മലയാറ്റൂര്‍ ഡിഎഫ്ഒ കുറ ശ്രീനിവാസ്, തുണ്ടം റേയ്ഞ്ച് ഓഫീസര്‍ കെ. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ആന പാപ്പന്മാരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് ഇന്ന് പുലർച്ചെ മുതൽ വനത്തിൽ തെരച്ചിൽ നടത്തിയത്. ഒറ്റപ്പെട്ട് കാടുകയറിയ നാട്ടാന പുതുപ്പിള്ളി സാധു രാത്രി കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ആശങ്കപ്പെട്ടിരുന്നു.…
Read Moreമകൾ സെക്സ് റാക്കറ്റിൽ പെട്ടെന്ന് പാക്കിസ്ഥാൻ നന്പറിൽനിന്നു വിളി: മനംനൊന്ത് അധ്യാപിക മരിച്ചു; നടപടിയുമായി ടെലികോം മന്ത്രാലയം
ഡൽഹി: മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന വ്യാജ ഫോൺകോളിൽ മനംനൊന്ത് ആഗ്രയിലെ അധ്യാപിക ഹൃദയാഘാതത്തത്തുടർന്ന് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി ടെലികോം മന്ത്രാലയം. മൊബൈൽ നമ്പർ ഉപയോഗിച്ചുളള തട്ടിപ്പ് ഒഴിവാക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നു മന്ത്രാലയം വ്യക്തമാക്കി. അധ്യാപികയെ വിളിച്ച വാട്സാപ്പ് നമ്പർ റദ്ദാക്കി. പാക്കിസ്ഥാനിൽനിന്നുള്ള നമ്പറിലാണ് സന്ദേശം എത്തിയതെന്ന് പോലീസ് പറഞ്ഞു. ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായ മാലതി വർമയാണ് വ്യാജ ഫോൺകോളിൽ മനംനൊന്ത് മരിച്ചത്. തിങ്കളാഴ്ച മാലതിക്കെത്തിയ വാട്സാപ് കോളിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. കോളജ് വിദ്യാർഥിനിയായ മകളെ സെക്സ് റാക്കറ്റ് സംഘത്തോടൊപ്പം പിടിച്ചെന്നായിരുന്നു സന്ദേശം. മകൾ സുരക്ഷിതയായി വീട്ടിൽ എത്തണമെങ്കിൽ ഒരു ലക്ഷം രൂപ അയാൾ പറയുന്ന അക്കൗണ്ടിലേക്ക് ഇടണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി മാലതി മകനോട് പറഞ്ഞു. പിന്നീട് മകൻ നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. എന്നാൽ സന്ദേശത്തെതുടർന്ന്…
Read Moreവെര്‍ച്വല്‍ അറസ്റ്റില്‍ വീഴല്ലേ… തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നു; പണം നഷ്ടപ്പെടാതിരിക്കാൻ വിവേകത്തോടെ പ്രതികരിക്കണമെന്ന് പോലീസ്
കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് കേട്ടു ഭയന്ന് ലക്ഷങ്ങള്‍ നല്കി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് അനുദിനം വര്‍ധിക്കുകയാണ്. പോലീസ് പല തവണ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പുകാര്‍ പലരീതിയിലും തലപ്പൊക്കുകയാണ്. വിവേകത്തോടെ മാത്രം അതിനോട് പ്രതികരിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. എന്താണ് വെര്‍ച്വല്‍ അറസ്റ്റ്?പോലീസ്, കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ, ട്രായ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങി നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങള്‍ നിരവധിയുണ്ട്. നിങ്ങള്‍ അയച്ച കൊറിയറിലോ നിങ്ങള്‍ക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാര്‍ കാര്‍ഡുകളും വ്യാജ പാസ്പോര്‍ട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവര്‍ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിങ്ങളുടെ പേരിലുള്ള ആധാര്‍ കാര്‍ഡ് അഥവാ ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്നും തട്ടിപ്പു സംഘം അറിയിക്കാം. വെബ്സൈറ്റില്‍…
Read Moreകിക്കു ശാർദ: കായം ചൂർണത്തിന്റെ ബ്രാൻഡ് അംബാസിഡർ
ആയുർവേദ ഉത്പന്നരംഗത്തെ മുൻനിര കന്പനിയായ ഷേത്ത് ബ്രദേഴ്സ് നടനും കൊമേഡിയനുമായ കിക്കു ശാർദയെ കായം ചൂർണത്തിന്റെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ഉദരസംബന്ധമായ അസ്വസ്ഥതകൾക്ക് ഉത്തമപരിഹാരമെന്ന നിലയിൽ രാജ്യത്തും വിദേശത്തുമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വിശ്വാസമർപ്പിക്കുന്ന ബ്രാൻഡ് ആണിത്. ഇതോടനുബന്ധിച്ച്, കിക്കു ശാർദ അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിന്റെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായതായി കന്പനി അറിയിച്ചു. കായം ചൂർണം എണ്ണമറ്റ കുടുംബങ്ങൾക്ക് ആശ്വാസമേകിയ ഉത്പന്നമാണെന്നും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു.
Read Moreമുത്തേ പൊന്നേ പിണങ്ങല്ലേ… ഡ്യൂട്ടിസമയം കഴിഞ്ഞും ജോലി പൈലറ്റ് പിണങ്ങി; വിമാനം അഞ്ചു മണിക്കൂർ വൈകി; വൈറലായി വീഡിയോ
ഡ്യൂട്ടിസമയം കഴിഞ്ഞെന്നു പറഞ്ഞ് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം അഞ്ചു മണിക്കൂർ വൈകി. പൂനെയിൽനിന്നു ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് പൈലറ്റ് ഡ്യൂട്ടിക്കു കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് വൈകിയത്. ഇതോടെ യാത്രക്കാർ രോഷാകുലരാവുകയും ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഏതാനും ദിവസം മുൻപ് നടന്ന സംഭവത്തിൽ വിമാനത്തിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനമാണ് ഇൻഡിഗോ എയർലൈൻസിനെതിരേ ഉയർന്നത്. ഡ്യൂട്ടി പരിമിതികൾ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ ആണെങ്കിലും, വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മയിൽ യാത്രക്കാർ അതൃപ്തി പ്രകടിപ്പിച്ചു.
Read Moreഅണ്ടർ 11 ദേശീയ ചെസ് ചാമ്പ്യൻഷിപ്പ്; ജിസ്മോൻ ഡെപ്യൂട്ടി ചീഫ് അർബിറ്റർ
ഹൈദരാബാദ്: അണ്ടർ 11 ദേശീയ ചെസ് ചാന്പ്യൻഷിപ്പിൽ മലയാളിയായ ജിസ്മോൻ മാത്യുവിനെ ഡെപ്യൂട്ടി ചീഫ് ആർബിറ്ററായി ഓൾ ഇന്ത്യ ഫെഡറേഷൻ നിയമിച്ചു. ഇന്റർനാഷണൽ അർബിറ്ററായ ജിസ്മോൻ, കേരളത്തിലെ അർബിറ്റർ കമ്മീഷൻ ചെയർമാനാണ്. യൂത്ത് ചെസ് ഒളിന്പ്യാഡ്, കോമണ്‍വെൽത്ത് ചാന്പ്യൻഷിപ് തുടങ്ങിയവയിൽ ആർബിറ്ററായിട്ടുണ്ട്. മേലുകാവുമറ്റം സ്വദേശിയായ ജിസ്മോൻ, പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ഗണിതശാസ്ത്രം അധ്യാപകനാണ്. വ്യാഴാഴ്ച സമാപിക്കുന്ന അണ്ടർ 11 ദേശീയ ചെസ് ചാന്പ്യൻഷിപ്പിൽ എഴുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
Read Moreസംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്; സെമി ചിത്രം തെളിഞ്ഞു
കൊച്ചി: 68-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം സെമിഫൈനൽ ചിത്രം തെളിഞ്ഞു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട് ടീമുകൾ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ തിരുവനന്തപുരം 67-20നു പത്തനംതിട്ടയെയും കോട്ടയം 79-43നു കോഴിക്കോടിനെയും ആലപ്പുഴ 59-57നു തൃശൂരിനെയും പാലക്കാട് 73-54ന് എറണാകുളത്തെയും തോൽപ്പിച്ചു. പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം, തൃശൂർ, എറണാകുളം ടീമുകൾ സെമിയിലെത്തി. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ തൃശൂർ 64-48നു പത്തനംതിട്ടയെയും തിരുവനന്തപുരം 52-38നു പാലക്കാടിനെയും എറണാകുളം 77-37നു ആലപ്പുഴയെയും കീഴടക്കി.
Read Moreഹമ്മേ… കുഴി: റോഡിൽ അപ്രതീക്ഷിതമായി ഗർത്തം രൂപപ്പെട്ടു; ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ കുഴിയിൽ വീണു; വൈറലായി വീഡിയോ
പാക്കിസ്ഥാനിലെ ലാഹോറിൽ റോഡിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഭീമൻ ഗർത്തത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ വീണു യാത്രക്കാർക്ക് പരിക്ക്. ലാഹോറിലെ ജോഹർ ടൗണിലെ ഒരു പ്രധാന റോഡിലാണ് അപകടമുണ്ടായത്. വാഹനത്തിരക്കിനിടെ റോഡിൽ പെട്ടെന്നു രൂപപ്പെട്ട ഗർത്തത്തിലേക്ക് ഒരു കാറും രണ്ടു ബൈക്കുകളും വീഴുകയായിരുന്നു. ഭൂഗർഭ മലിനജലലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി കുഴിച്ച ചെറിയ കുഴിയാണ് അപ്രതീക്ഷിതമായി ഭീമൻ ഗർത്തമായി പരിണമിച്ചതെന്നു പറയുന്നു. ഗർത്തത്തിനുള്ളിൽ അകപ്പെട്ടുപോയ യാത്രക്കാരെ രക്ഷപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. കാർ ഗർത്തത്തിനുള്ളിൽ കുത്തനെ നിൽക്കുന്നതും രണ്ടു ബൈക്കുകൾ കുഴിയിൽ വീണു കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അപ്രതീക്ഷിതമായുണ്ടായ അപകടം ലാഹോർ നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കി.
Read Moreതോറ്റു തുടങ്ങി; വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്കു തോൽവി
ദുബായ്: ഐസിസി 2024 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കു തോൽവിത്തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഇന്ത്യ 58 റൺസിന് ന്യൂസിലൻഡിനോടു പരാജയപ്പെട്ടു. 161 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിൽ എത്തിയ ഇന്ത്യക്കു ബാറ്റിംഗ് പിഴച്ചു. 14 പന്തിൽ 15 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ജെമീമ റോഡ്രിഗസ് (13), ദീപ്തി ശർമ (13), സ്മൃതി മന്ദാന (12), റിച്ച ഘോഷ് (12) എന്നിവരെല്ലാം നിരാശപ്പെടുത്തി. അർധ സെഞ്ചുറി നേടിയ ന്യൂസിലൻഡിന്റെ സോഫി ഡിവൈനാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ 160/4. ഇന്ത്യ 19 ഓവറിൽ 102. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർമാരായ സൂസി ബാറ്റ്സും (24 പന്തിൽ 27) ജോർജിയ പിൽമറും (23 പന്തിൽ 34) കിവീസിനു മികച്ച…
Read More