ടെഹ്റാൻ: ഇസ്രയേൽ അധികനാൾ ഉണ്ടാകില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തു ള്ള അലി ഖമനയ്യുടെ ഭീഷണി. ഇസ്രയേലിനെതിരേ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പൊതുജന സേവനമായിരുന്നു. ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയ്ക്കായുള്ള പ്രാർഥനയ്ക്കു നേതൃത്വം വഹിച്ചശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല മോസ്കിൽ പതിനായിരങ്ങളാണ് ഖമനയ്യുടെ പ്രസംഗം ശ്രവിച്ചത്. വർഷങ്ങൾക്കുശേഷമാണ് അദ്ദേഹം വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നല്‍കുന്നത്. ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ് ഭീകരസംഘടനകളെ ഖമനയ് പ്രശംസിച്ചു. ഹിസ്ബുള്ളയ്ക്കും ഹമാസിനും എതിരേ പിടിച്ചുനിൽക്കാൻ ഇസ്രയേലിനാകില്ല. നസറുള്ളയുടെ രക്തസാക്ഷിത്വം പാഴാകില്ല. ഹമാസ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ ആക്രമണം ശരിയായ നീക്കമായിരുന്നു. ലബനനിലെ ജിഹാദിനും അൽ അഖ്സ മോസ്കിനായുള്ള പോരാട്ടത്തിനും പിന്തുണ നൽകേണ്ടത് എല്ലാ മുസ്ലിംകളുടെയും കടമയാണ്. പശ്ചിമേഷ്യയിലെ ഭൂമിയും പ്രകൃതിവിഭവങ്ങളും നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ പദ്ധതിയിലെ…
Read MoreDay: October 5, 2024
നസറുള്ളയുടെ പിൻഗാമിയെ ലക്ഷ്യമിട്ട് ഇസ്രയേൽ
ജറൂസലെം: കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡർ ഹസൻ നസറുള്ളയുടെ പിൻഗാമിയാകുമെന്നു കരുതുന്ന ഹാഷെം സാഫിയുദ്ദീനെ ലക്ഷ്യമിട്ട് ബെയ്റൂട്ടിൽ ഇസ്രേലി ആക്രമണം. ദഹിയയിലെ ബങ്കറിൽ ഹിസ്ഹുള്ള നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു സാഫിയുദ്ദീൻ. ഇയാൾക്ക് പരിക്കേറ്റോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. നസറുള്ളയുടെ ബന്ധുകൂടിയാണ് സാഫിയുദ്ദീൻ. ബെയ്റൂട്ടിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് റാഷ് സ്കാഫി കൊല്ലപ്പെട്ടു. 2000 മുതൽ ഹിസ്ബുള്ളയിൽ പ്രവർത്തിക്കുന്നയാളാണ് സ്കാഫി. ഇസ്രേലി സേന തിങ്കളാഴ്ച മുതൽ തെക്കൻ ലബനനിൽ നടത്തുന്ന കരയാക്രമണത്തിൽ 21 കമാൻഡർമാർ ഉൾപ്പെടെ 250ലേറെ ഭീകരരാണു കൊല്ലപ്പെട്ടത്. 2000 കേന്ദ്രങ്ങളിൽ ഇസ്രേലി സേന ആക്രമണം നടത്തി.
Read Moreചെല്ലം ചാടി നടക്കണ പുൽച്ചാടി… വൈറലായി ‘പിങ്ക് പുൽച്ചാടി’: പച്ചപ്പുൽച്ചാടിക്കു വെല്ലുവിളിയാകുമോയെന്ന് സൈബറിടം
ജാമി എന്ന ഒന്‍പതുവയസുകാരിയുടെ കാമറയിൽ പതിഞ്ഞ ഒരു ചിത്രം ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. അപൂർവമായ “പിങ്ക് പുൽച്ചാടി’ യെയാണു ജാമി തന്റെ കാമറയിൽ പകർത്തിയത്. പച്ചപ്പുൽച്ചാടിയെ മാത്രം കണ്ടു ശീലമുള്ളവർക്കു പിങ്ക് നിറത്തിലുള്ള പുൽച്ചാടി കൗതുകമുണർത്തുന്നതായി. യഥാർഥത്തിൽ “പിങ്ക് പുൽച്ചാടി’ എന്നൊരു വിഭാഗമില്ല. ജനിതക പരിവർത്തനം കാരണം പുൽച്ചാടിയുടെ സ്വാഭാവിക നിറമായ പച്ച നഷ്ടപ്പെടുകയും പിങ്ക് നിറം ലഭിക്കുകയും ചെയ്യുന്നതാണ്. യൂറോപ്പിലും ഏഷ്യയിലും ഇവ കാണപ്പെടുന്നു. “ഞാൻ ഒരു പിങ്ക് പുൽച്ചാടിയെ കണ്ടെത്തി. വളരെ അപൂർവമായ പുൽച്ചാടിയെ കാണാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്…’ ചിത്രം പങ്കുവച്ചുകൊണ്ട് ജാമി പറഞ്ഞു. ആറര വയസുള്ളപ്പോൾ അച്ഛന്റെ നിക്കോൺ ഡി500 കാമറയിൽ തുടങ്ങിയതാണു ജാമിയുടെ ഛായാഗ്രഹണയാത്ര. ജനശ്രദ്ധയാകർഷിച്ച നിരവധി ചിത്രങ്ങൾ ജാമി ഇതിനകം പകർത്തിയിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഈ ചെറുപ്രായത്തിൽതന്നെ തേടിയെത്തുകയുംചെയ്തു. പ്രകൃതി-പരിസ്ഥിതി ദൃശ്യങ്ങളാണു ജാമി അധികവും പകർത്തിയിട്ടുള്ളത്.
Read Moreപ്രൗഢഗംഭീരം, ലളിതം വൈറ്റ്ഹൗസ്; പുതിയ സാരഥിക്കായി കാത്തിരിക്കുന്നു
ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണസിരാകേന്ദ്രമായ ഓവല്‍ ഓഫീസിന് എന്തൊക്കെ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്? റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപാണ് വിജയിക്കുന്നതെങ്കില്‍ അദ്ദേഹം പഴയതൊക്കെ പുനഃസ്ഥാപിക്കുമോ? കമല ഹാരിസ് പ്രസിഡന്റായാല്‍ പ്രസിഡന്റ് ജോ ബൈഡന്റെ തത്സ്ഥിതി തുടരുമോ? വൈറ്റ് ഹൗസിലേക്കും അതിന്റെ ഹൃദയമായ ഓവല്‍ ഓഫീസിലേക്കും ദീപികയുടെ സ്പെഷല്‍ കറസ്പോണ്ടന്റ് (യുഎസ്എ) എന്ന നിലയില്‍ സന്ദര്‍ശനാനുമതി ലഭിച്ചപ്പോള്‍ ഉള്ളില്‍ ഉയര്‍ന്നത് ഈ ചോദ്യങ്ങളാണ്. മൂന്നു തട്ടുള്ള സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്തു കടന്നപ്പോള്‍ പ്രത്യക്ഷത്തില്‍ വലിയ സുരക്ഷാസംവിധാനമൊന്നും അവിടെ കണ്ടില്ല. നമ്മുടെ സെക്രട്ടേറിയറ്റിനോ, ക്ലിഫ് ഹൗസിനോ ഉള്ളത്രയും സുരക്ഷാ ഉദ്യോഗസ്ഥരെപോലും വൈറ്റ് ഹൗസില്‍ പുറമെ കണ്ടില്ല. 224 വര്‍ഷം പഴക്കമുള്ള വൈറ്റ്ഹൗസില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ അതിന്റെ പഴമയും പ്രൗഢിയും ലാളിത്യവും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. വൈറ്റ്ഹൗസിന് ഈസ്റ്റ് വിംഗ്, വെസ്റ്റ് വിംഗ് എന്നിങ്ങനെ പ്രധാനപ്പെട്ട…
Read Moreആരു കാണുന്നില്ലല്ലോ അല്ലേ… ഒളിച്ചു വന്ന് പച്ചക്കറികളുമായി മുങ്ങുന്ന കള്ളൻമാർക്ക് സംഭവിച്ചത്….
കള്ളൻമാർ അരങ്ങ് വാഴുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. പച്ചക്കറികൾ മുതൽ വിലപിടിപ്പുള്ള സ്വർണവും പണവും വരെ മോഷ്ടാക്കൾ കൈക്കലാക്കാറാണ് പതിവ്. പച്ചക്കറികളുമായി മുങ്ങുന്ന ഒരു കൂട്ടം മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കടുത്തുരുത്തിയിലെ നാട്ടുകാരും കര്‍ഷകരും. വാഴക്കുല, ജാതിക്കാ, ജാതിപത്രി, തേങ്ങ, കുരുമുളക് തുടങ്ങി കാര്‍ഷിക വിളകളാണ് രാത്രിയില്‍ വീടുകളിലും പറമ്പുകളിലും പാടത്തുമെത്തി മോഷ്ടിച്ചു കടത്തുന്നത്. തുരുത്തിപ്പള്ളി, തിരുവമ്പാടി, കൂവേലി, കാട്ടാമ്പാക്ക് മേഖലകളിലാണ് മോഷ്ടാക്കളുടെ ശല്ല്യമേറിയിരിക്കുന്നത്. ഒരുദിവസം തന്നെ പല ഭാഗങ്ങളില്‍ നിന്നും വിവിധ കര്‍ഷകരുടെ മൂന്നും നാലും ഏത്തവാഴകുലകളാണ് വെട്ടി കടത്തുന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ പ്രദേശവാസിയായ ജോണിച്ചന് പൂമരം വീട്ടിലേക്കു വരുമ്പോള്‍ 12.30ഓടെ തുരുത്തിപ്പള്ളി പാടത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടിരുന്നു. തുടര്‍ന്ന് ജോണിച്ചന് പാടം കൃഷി ചെയ്യുന്നയാളെ വിളിച്ചു വിവരമറിയിച്ചു. പിറ്റേന്ന് ഈ പാടത്ത് ഉടമയെത്തിയപ്പോള്‍ ഇദേഹത്തിന്റെയും സമീപത്തെ മറ്റു കൃഷിയിടങ്ങളിലെയും നിരവധി വാഴക്കുലകള്‍ വെട്ടിയെടുത്തതായി കണ്ടെത്തി.…
Read Moreനാലുപതിറ്റാണ്ടായി കായിപ്പുറം ഗ്രാമത്തിന്റെ കണിയാണ് ‘പാൽപ്പുഞ്ചിരി’യുമായെത്തുന്ന രഘുവരൻ
മുഹമ്മ: കായിപ്പുറത്തിന്റെ പാൽപ്പുഞ്ചിരിയാണ് രഘുവരൻ. നാലു പതിറ്റാണ്ടായി കായിപ്പുറം ഗ്രാമം കണികണ്ടുണരുന്നത് പാൽ നിറച്ച കുപ്പികളുമായി വരുന്ന രഘുവരന്റെ മുഖമാണ്. സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും പാൽ നിറച്ച പാത്രങ്ങളുമായി എത്തുന്നവർ, ഒരിക്കൽ പുലർകാല കാഴ്ചയായിരുന്നു. ഇവരുടെ വരവിനായി വീടിന് മുന്നിൽ ആൾക്കാർ കാത്തുനിന്നിരുന്നു. കവർപാലിന്റെ വ്യാപനത്തോടെയാണ് വീടുകളിൽ പാൽ വിൽപ്പനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായത്. ഇന്ന് ഈ തൊഴിൽ ചെയ്യുന്നവർ ഒറ്റപ്പെട്ട കാഴ്ചയാണ്. പാരമ്പര്യമായി പശുവളർത്തലുള്ള കുടുംബമാണ് കായിപ്പുറം രാമപുരത്ത് വീട്. ഈ കുടുംബ പാരമ്പര്യമാണ് രഘുവരനെ ക്ഷീരകർഷകനാക്കിയത്. തൊഴിലിനോടുള്ള ആഭിമുഖ്യം കൊണ്ടാണ് രഘുവരൻ മറ്റൊരു തൊഴിൽ മേഖലയിലേക്ക് തിരിയാതിരുന്നത്. തൊഴിൽ രംഗത്ത് ഏറെ പ്രതിസന്ധി ഉണ്ടെങ്കിലും കായിപ്പുറത്തിന്റെ ഗ്രാമവീഥികളിൽ നിറഞ്ഞ പുഞ്ചിരിയുമായി ഇന്നും രഘുവരൻ എത്തുന്നു. 10 കറവപ്പശുക്കളെവരെ ഒറ്റയ്ക്ക് പരിപാലിച്ചയാളാണ് രഘുവരൻ. കറവപ്പശുക്കളുടെ തീറ്റ, കുളി, കറവ, പാൽ വിൽപ്പന എന്നിങ്ങനെയുള്ള ജോലികളെല്ലാം രഘുവരൻ ഒറ്റയ്ക്കാണ്…
Read Moreചികിത്സാസഹായനിധിയിൽ തട്ടിപ്പ്: എച്ച്. സലാം എംഎൽഎ രാജിവയ്ക്കണമെന്ന് കോൺഗ്രസ്
അമ്പലപ്പുഴ: ചികിത്സാ സഹായനിധിയിൽ തട്ടിപ്പ് നടത്തിയ അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം രാജിവയ്ക്കണമെന്ന് കോൺഗ്രസ്. ധീവരസഭ താലൂക്ക് സെക്രട്ടറിയും കോൺഗ്രസ് പാർട്ടിയുടെ പ്രാദേശിക നേതാവുമായ ആർ. സജിമോന്റെ ഭാര്യ ജീജ(33)യുടെ വൃക്ക തകരാറിലാകുകയും ചികിത്സയെത്തുടർന്ന് വൃക്ക മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദേശം നൽകുകയും ചെയ്തെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം ആ കുടുംബം പ്രതിസന്ധിയിലായിരുന്നു. ജനകീയസമിതി രൂപീകരിച്ച് സാമ്പത്തിക സമാഹരണം നടത്തുവാൻ അമ്പലപ്പുഴ എംഎൽഎയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ ജാതി-മത സംഘടന ഭാരവാഹികളും പൊതുപ്രവർത്തകരും ജീവകാരുണ്യ പ്രവർത്തകരും ഒരുമിച്ച് യോഗം കൂടിയാണ് ചികിത്സ സഹായ സമിതിക്ക് രൂപം നൽകിയത്. എച്ച്. സലാം എംഎൽഎ ചെയർമാനായ ജനകീയ സമിതിയിൽ സിപിഎം നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ യു. രാജുമോൻ കൺവീനറുമായിരുന്നു. 2021 ഓഗസ്റ്റ് 15ന് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് എന്നീ പഞ്ചായത്തുകളിലെ തീരദേശ വാർഡുകൾ കേന്ദ്രീകരിച്ചാണ് പൊതുജനങ്ങളിൽനിന്നു…
Read Moreകൂട്ടുകാരന്റെ 12 വയസുള്ള മകൾക്ക് നേരെ അതിക്രമം: യുവാവിന് ഒമ്പതുവര്‍ഷം തടവും പിഴയും; കോടതിവളപ്പിൽ ആത്മഹത്യാശ്രമം നടത്തിപ്രതി
ചേര്‍ത്തല: കൂട്ടുകാരന്റെ മകളായ 12 വയസുകാരിക്കു നേരേ അതിക്രമം കാട്ടിയതിനു കുത്തിയതോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്കു ഒമ്പതുവര്‍ഷം തടവും 75000 പിഴയും കോടതി ശിക്ഷ വിധിച്ചു. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കളത്തിപറമ്പില്‍ ഷിനു(ജോസഫ്-45)വിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതി മൂന്നു വകുപ്പുകളിലായി ശിക്ഷിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം. അച്ഛനുമമ്മയും മരണവീട്ടില്‍ പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിക്കു നേരേ അതിക്രമം നടത്തിയതായാണ് കേസ്. ചേര്‍ത്തല എഎസ്പി യായിരുന്നു ജുവനക്കുടി മഹേഷ്, ഡിവൈഎസ്പി ടി.ബി. വിജയന്, കുത്തിയതോട് സബ് ഇന്‍സ്പക്ടര്‍ ജി.അജിത്കുമാര്‍, ഗ്രേഡ് എസ്ഐമാരായ സി.ടി. ബിനു, വി.ബി. അജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ബീനാ കാര്ത്തികേയന്, അഡ്വ.വി.എല്‍.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോടതി ഉത്തരവു വന്നതിനു പിന്നാലേ കോടതിയിലെ ശൗചാലയത്തില്‍ കയറിയ പ്രതി ആത്മഹത്യക്കു ശ്രമിച്ചു. കൈയില്‍ കരുതിയിരുന്നു ഉറുമ്പുപൊടി…
Read Moreജില്ലയിലെ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി
ഇടുക്കി: ജില്ലയിൽ ആദ്യ ടോൾ പ്ലാസ പ്രവർത്തനം തുടങ്ങി. കൊച്ചി-ധനുഷ്കോടി ദേശീയപാത 85 ന്റെ ഭാഗമായി ലോക്കാടിൽ സ്ഥാപിച്ചിരിക്കുന്ന ടോൾ പ്ലാസയിലാണ് പണം ഈടാക്കുന്നത്. കരാർ ഏറ്റെടുത്തിട്ടുള്ള ആന്ധ്ര കന്പനിയാണ് പണം ഈടാക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് പ്രവർത്തനം തുടങ്ങിയത്. പ്രദേശവാസികളിൽനിന്നു പണം ഈടാക്കുന്നതു സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ പോലീസിന്റെ സാന്നിധ്യത്തിലാണ് ടോൾപിരിവ് തുടങ്ങിയത്. സാങ്കേതിക പിഴവുകൾ കാരണം പിരിവ് വൈകിയത് വാഹനം കടന്നുപോകുന്നതിന് അല്പ നേരം തടസം നേരിട്ടു. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സാധാരണക്കാരുടെ വാഹനങ്ങൾക്ക് പ്രതിമാസം 340 രൂപയുടെ പാസ് എടുത്താൽ ഇതിലൂടെ യാത്ര ചെയ്യാം. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 35 രൂപയാണ് നിരക്ക്. ഇരുവശങ്ങളിലേക്കും 55 രൂപ. പ്രതിമാസം 50 യാത്രകൾക്ക് 1,225 രൂപയുടെ പാസ് എടുക്കാം. മിനി ബസിന് ഒരു വശത്തേക്ക് 60 രൂപ…
Read Moreഎന്തൊക്കെയാ ഈ കൊച്ച് ലോകത്ത് നടക്കുന്നത്: മാജിക് മഷ്റൂം കഴിച്ച യുവാവ് സ്വന്തം ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് മാറ്റി
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. കറിവച്ചും സൂപ്പിലിട്ടുമൊക്കെ നമ്മൾ കൂൺ കഴിക്കാറുണ്ട്. സമീപ കാലത്തായി സോഷ്യൽ മീഡിയയിൽ മാജിക് മഷ്റൂമിനെ കുറിച്ചുള്ള വാർത്തകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പേരുകേൾക്കാൻ അടിപൊളി ആണെങ്കിലും ഇത് കറിവച്ചു കഴിക്കുന്ന കൂണുകളല്ല. വളരെയേറെ അപകടകാരികളായ ഒരുതരം ലഹരിമരുന്നാണ് മാജിക് മഷ്റൂമുകൾ. സൈലോസിബിന്‍ എന്നാണ് ഇതിന്റെ യഥാർഥ പേര്. വിഷാദരോഗത്തിന് അടിമയായ ഒരു യുവാവ് മാജിക് മഷ്റൂം കളിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഇന്ന് ചർച്ചയാകുന്നത്. നാല് മുതൽ അഞ്ച് എണ്ണം വരെ ഉണങ്ങിയ സൈലോസിബിനാണ് ഇയാൾ കഴിച്ചത്. ഇതിനു പിന്നാലെ യുവാവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടാവുകയും മുറിയിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം കഷ്ണങ്ങളായി മുറിച്ച് നീക്കുകയും ചെയ്തു. നീക്കം ചെയ്ത ജനനേന്ദ്രിയത്തിന്റെ ഭാഗങ്ങള്‍ ഐസ് നിറച്ച പാത്രത്തിലാക്കി. അതുമായി ഇയാൾ പുറത്തേക്കിറങ്ങി നടന്നു. ഇത് കണ്ടുവന്ന വഴിപോക്കൻ യുവാവിനെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും അപകടം…
Read More