ചാരുംമൂട്: വള്ളിക്കുന്നത്ത് എസ്ബിഐ എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാമുകിയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ ആണ് പ്രതി എടിഎം കവർച്ച നടത്തിയത്.താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാം (20) ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയാണ് പ്രതി മോഷണം നടത്തിയത്. വള്ളികുന്നം കാഞ്ഞിരത്തുംമൂട് ജംഗ്ഷനിൽ എസ്ബിഐയുടെ എടിഎം മെഷീൻ കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനായി 150 സിസി ടിവി കാമറകൾ പോലീസ് പരിശോധിച്ചു. എടിഎം കൗണ്ടർ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് 5 കിലോ മീറ്റർ ചുറ്റളവിലുള്ള സിസി ടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. ഇതേത്തുടർന്നാണ് പ്രദേശവാസിയായ ആളാണ് മോഷണശ്രമം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയും താമരക്കുളം ചത്തിയറ രാജുഭവനത്തിൽ അഭിരാമി(20)നെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.മുഖവും ശരീരവും മറച്ചെത്തിയ മോഷ്ടാവിനെ അതിവിദഗ്ധമായാണ് പോലീസ് കുരുക്കിയത്. കവർച്ചാശ്രമം നടന്ന് മൂന്നാം നാൾതന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞത്…
Read MoreDay: October 5, 2024
സിപിഎമ്മുമായി തുറന്നപോരാട്ടം നടത്തിയ ചിത്രലേഖ അന്തരിച്ചു; അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു
കണ്ണൂര്‍: ജീവിക്കാനുള്ള പോരാട്ടത്തിനായി സിപിഎമ്മുമായി തുറന്ന പോരാട്ടം നടത്തിയ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ(48) അന്തരിച്ചു. കനത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് പുലര്‍ച്ചെ കണ്ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ഇതിന് പിന്നിൽ സിപിഎം ആണെന്ന് ചിത്ര ലേഖ ആരോപിച്ചിരുന്നു. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായും ചിത്രലേഖ സിപിഎമ്മിനെതിരേ രംഗത്തെത്തിയിരുന്നു. പയ്യന്നൂരിലായിരുന്ന സമയത്താണ് പ്രശ്നം ഉണ്ടായിരുന്നത്. ചിത്രലേഖ പിന്നീട് കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു.
Read Moreസ്ക്രിപ്റ്റിലില്ലാത്തത്… ഷൂട്ടിംഗിനിടെ പിണപ്പോയി പുതുപ്പള്ളി സാധുവിനെ കണ്ടെത്തി; ആനയെ പുറത്തെത്തിച്ചു
കൊച്ചി : കോതമംഗലത്ത് ഷൂട്ടിംഗ് സൈറ്റിൽ നിന്നും കാടുകയറിയ നാട്ടാനയുള്ള സ്ഥലം തിരിച്ചറിഞ്ഞു. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നാണ് ആനയെ കണ്ടെത്തിയത്. ആനയെ പുറത്തെത്തിച്ചു. വനംവകുപ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് തിരച്ചില്‍ നടത്തിയത്. ആനയുടെ ഉടമസ്ഥരും നാട്ടുകാരും ആനപ്രേമികളും സംഘത്തിലുണ്ടായിരുന്നു. തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച ആനകൾ തുണ്ടം ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുവച്ച് ഏറ്റുമുട്ടുകയായിരുന്നു. ഷൂട്ടിംഗിനെത്തിയ നാട്ടാന മണികണ്ഠന്റെ കുത്തേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറി. പിന്നീട് കാൽപ്പാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്.
Read More