ന്യൂഡൽഹി: ഡൽഹിയിൽനിന്നു ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് അടിയന്തര വൈദ്യസഹായത്തിനായി ഡെൻമാർക്ക് തലസ്ഥാന നഗരിയായ കോപ്പൻഹേഗനിലേക്ക് വിമാനം വഴിതിരിച്ചുവിട്ടതായി എയർലൈൻ ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാരനെ കോപ്പൻഹേഗനിലെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ഉറപ്പാക്കി. പിന്നീട് വിമാനം ലണ്ടനിലേക്കു പുറപ്പെട്ടെന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു.
Read MoreDay: October 7, 2024
ഇന്ത്യയുടെ സുരക്ഷയെ തകർക്കാൻ ഒന്നും ചെയ്യില്ല: മാലിദ്വീപ് പ്രസിഡന്റ്
ന്യൂഡൽഹി: ഇന്ത്യയുടെ സുരക്ഷയെ തകർക്കാൻ തന്റെ രാജ്യം പ്രവർത്തിക്കില്ലെന്നു മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വിലപ്പെട്ട പങ്കാളിയും സുഹൃത്തുമാണ് ഇന്ത്യയെന്നും മുയിസു പറഞ്ഞു. ആദ്യ ഇന്ത്യ സന്ദർശനത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു മാലിദ്വീപ് പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തി. വിവിധ രാജ്യങ്ങളുമായുള്ള സഹകരണങ്ങളിലൂടെ വളർച്ചയും വികസനവും തന്റെ രാജ്യം ആഗ്രഹിക്കുന്നതായി ചൈന അനുകൂല നിലപാടു പുലർത്തുന്ന മുയിസു പറഞ്ഞു. അതേസമയം, ചൈനയുടെ പേരു മുയിസു പരാമർശിച്ചതുമില്ല. അന്താരാഷ്ട്ര ബന്ധങ്ങൾ വിപുലപ്പെടുത്തുകയും ഏതെങ്കിലുമൊരു രാജ്യത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യേണ്ടത് മാലിദ്വീപിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, ഇത്തരം ഇടപെടലുകൾ ഇന്ത്യയുടെ താത്പര്യങ്ങളെ തകർക്കില്ലെന്നും മുയിസു പറഞ്ഞു. മുയിസു അധികാരത്തിലെത്തിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. മാലിയിൽനിന്ന് ഇന്ത്യൻ സൈനികരെ മടക്കി അയയ്ക്കുന്നതുൾപ്പെടെയുള്ള പ്രാദേശികതാത്പര്യങ്ങൾ…
Read Moreഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികം; ഇസ്രയേലിനുനേരേ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം
ടെൽ അവീവ്: ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന്റെ ഒന്നാം വാർഷികമായ ഇന്ന് ഇസ്രയേലിനുനേരേ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിലാണ് ഹിസ്ബുളള ആക്രമണം നടത്തിയത്. അഞ്ച് ഹിസ്ബുള്ള റോക്കറ്റുകളാണ് ഹൈഫയിൽ പതിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ വ്യവസായിക നഗരമായ ഹൈഫയിൽ ഇത് ആദ്യമായാണ് ആക്രമണം നടക്കുന്നത്. വടക്കന്‍ ഇസ്രയേലിലെ ടിബെരിയാസിലും ഹിസബുള്ള ആക്രമണം നടത്തി. ലെബനൻ സായുധ സംഘമായ ഹിസ്ബുള്ളയുടെ തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ കൊലപാതകത്തിനുള്ള തിരിച്ചടി കൂടിയായാണ് ഹിസ്ബുള്ളയുടെ ഇന്നത്തെ ആക്രമണമെന്നു പറയുന്നു. ആക്രമണവാർഷിക ദിനമായതിനാൽ ഇസ്രയേൽ സുരക്ഷ കർശനമാക്കിയിരുന്നു. ഇതിനെ മറികടന്നായിരുന്നു റോക്കറ്റ് ആക്രമണം. ആക്രമണം നടത്തിയതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇതിനിടെ ഇസ്രയേലിന്റെ ലെബനൻ, ഗാസ ആക്രമണം തുടരുകയാണ്. പലസ്തീനിലെ അൽ അഖ്സയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ഫൈറ്റർ ജെറ്റ് ആക്രമണത്തിൽ 11 പേർക്കു പരിക്കേറ്റു. അഭയാർഥി കേന്ദ്രത്തിലാണ്…
Read Moreചെന്നൈയിൽ എയര്‍ ഷോയ്ക്കുശേഷം തിക്കും തിരക്കും; 5 മരണം; ഇരുന്നൂറിലേറെപ്പേര്‍ തളര്‍ന്നുവീണു
ചെന്നൈ: ചെന്നൈ മറീന ബീച്ചില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എയര്‍ ഷോയ്ക്കുശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം അഞ്ചു മരണം. ഇരുന്നൂറിലധികം പേര് തളര്‍ന്നു വീണു. നൂറിലേറെപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴ് മുതല്‍ എയര്‍ ഷോ കാണാന്‍ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ഷോ അവസാനിച്ചതോടെ എല്ലാവരും ഒരുമിച്ച് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതര്‍ പറയുന്നു. കനത്ത ചൂട് ആളുകള്‍ കുഴഞ്ഞുവീഴുന്നതിനും കാരണമായി. സമീപത്തെ വെള്ളക്കച്ചവടക്കാരെ നീക്കം ചെയ്തത് ആൾക്കൂട്ടത്തിന്റെ അസ്വാസ്ഥ്യം വർധിപ്പിച്ചു. പെരുങ്ങളത്തൂർ സ്വദേശി ശ്രീനിവാസൻ (48), തിരുവൊട്ടിയൂർ സ്വദേശി കാർത്തികേയൻ (34), കോരുകുപ്പേട്ട സ്വദേശി ജോൺ (56) എന്നിവരും മറ്റു രണ്ടുപേരുമാണു മരിച്ചത്. വ്യോമസേനയുടെ 92-ാം വാർഷികത്തോടനുബന്ധിച്ചാണ് എയർഷോ സംഘടിപ്പിച്ചത്. 16 ലക്ഷത്തോളം ആളുകളെ അണിനിരത്തി ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം പിടിക്കുക എന്ന…
Read Moreവനിതാ എസിപിയുടെ “പാതിരാ പരീക്ഷ’; ജയിച്ച് പോലീസും ഓട്ടോഡ്രൈവറും
ആഗ്ര: യാത്രക്കാരായ സ്ത്രീകളുടെ രാത്രി സുരക്ഷയെക്കുറിച്ച് നേരിട്ടറിയാനാണ് ഉത്തർപ്രദേശിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) സുകന്യ ശർമ അർധരാത്രി സാധാരണവേഷത്തിൽ ആഗ്ര നഗരത്തിലിറങ്ങിയത്. റെയിൽവേ സ്റ്റേഷന് സമീപമെത്തിയ 33കാരിയായ എസിപി സഹായത്തിനായി പോലീസിന്റെ എമർജൻസി നമ്പറിൽ വിളിച്ചു. “താനൊരു വിനോദസഞ്ചാരിയാണ്, റോഡിലൊന്നും ആരുമില്ല, അതിനാൽ തന്നെ സഹായിക്കണം’ എന്ന് അവർ അഭ്യർഥിച്ചു. പെട്ടെന്നുതന്നെ പോലീസ് പ്രതികരിച്ചു. സുരക്ഷിതമായ സ്ഥലം നോക്കി മാറിനിൽക്കാൻ നിർദേശിച്ച പോലീസ് കൈയിൽ എന്തൊക്കെയുണ്ട് എന്നും അന്വേഷിച്ചു. വനിതാ പട്രോളിംഗ് സംഘം ഉടനെ സഹായത്തിനെത്തുമെന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ ഞാൻ എസിപി ആണെന്നും പരിശോധനയുടെ ഭാഗമായിട്ടാണു ഞാൻ വിളിച്ചതെന്നും നിങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നു ബോധ്യമായെന്നും പറഞ്ഞ് സുകന്യ പോലീസുകാരെ അഭിനന്ദിച്ചു. എസിപി പിന്നീട് യാത്രക്കാരിയായി ഓട്ടോറിക്ഷയിലും കയറി. ഓട്ടോക്കാരൻ കൂലി പറഞ്ഞശേഷമാണ് ഓട്ടോ എടുത്തത്. പക്ഷേ ഡ്രൈവർ യൂണിഫോം ധരിച്ചിരുന്നില്ല. യാത്രയ്ക്കിടെ പോലീസുകാരിയെന്നു വെളിപ്പെടുത്താതെ…
Read Moreവിവാഹച്ചടങ്ങിനിടെ വധുവിനെ തൂണിൽ കെട്ടിയിട്ടു..! ഇത്തരം ആചാരം വേണ്ടെന്നു സോഷ്യൽ മീഡിയ
ബെജിംഗ്: സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ചൈനയിലെ ഒരു വിവാഹച്ചടങ്ങിന്റെ വീഡിയോ ലോകമെമ്പാടും വലിയ ജനരോഷമാണ് ഉയർത്തിയിരിക്കുന്നത്. ആചാരത്തിന്റെ ഭാഗമായി വധുവിനെ തൂണിൽ കെട്ടിയിടുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. ഒരു കൂട്ടം പുരുഷന്മാർ ചേർന്ന് വധുവിന്റെ മുഖത്ത് തുണി ഇട്ടശേഷം ടേപ്പ് ഉപയോഗിച്ച് കാലുകള്‍ നിലത്തു മുട്ടാത്തരീതിയിലാണു തൂണിൽ കെട്ടുന്നത്. സഹായത്തിനായി വധു നിലവിളിക്കുന്നുണ്ടെങ്കിലും ആരും അവളെ രക്ഷിക്കാൻ തയാറാകാതെ നിസംഗരായി നിൽക്കുന്നതും വീഡിയോയിലുണ്ട്. വധുവിനെ കെട്ടിയിടുന്ന പുരുഷന്മാർ വരന്റെ ബാല്യകാല സുഹൃത്തുക്കളാണെന്നു സൗത്ത് ചൈന മോർണിംഗ് പോസ്റ്റിലെ റിപ്പോര്‍ട്ടിൽ പറയുന്നു. ശുഭദിനത്തിൽ ചിരിക്കുന്നതു തിന്മയെ അകറ്റുമെന്ന വിശ്വാസത്തിൽ, വിവാഹദിനത്തിൽ നവദമ്പതികളെ സന്തോഷിപ്പിക്കാൻ ചില ചടങ്ങുകൾ പരന്പരാഗതമായി നടത്താറുണ്ടായിരുന്നു. പിന്നീടിതു വരനുമായി ബന്ധപ്പെട്ടവർ അനുചിതമായ തമാശകളിലൂടെ വധുവിനെ റാഗ് ചെയ്യാനുള്ള അവസരമാക്കി മാറ്റി. അതിന്റെ ഭാഗമായിട്ടായിരുന്നു തൂണിൽ കെട്ടിയിട്ടത്. സംഭവം വിവാദമായതോടെ വരന്റെ സമ്മതത്തോടെ നടത്തിയ തമാശ പരിപാടിയായിരുന്നു ഇതെന്നു പറഞ്ഞ്…
Read Moreറസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ ഒന്നിച്ചെത്തി; സംസാരത്തിനിടെ യുവാവിനുനേരെ യുവതി ആസിഡ് ഒഴിച്ചു; കാരണം ഇങ്ങനെ…
റസ്റ്ററന്റിലിരുന്ന് സംസാരിക്കുന്നതിനിടെ യുവാവിനുനേരേ യുവതിയുടെ ആസിഡ് ആക്രമണം. യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും യുവാവ് പരാതി നൽകാതെ സ്ഥലംവിട്ടു. ഉത്തർപ്രദേശിലെ അലിഗഡിലായിരുന്നു സംഭവം. തനിക്ക് വിവാഹവാഗ്ദാനം നൽകിയ യുവാവ് പിന്നീട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നുവെന്നു യുവതി മൊഴി നൽകി. യുവതിയുടെ ശരീരത്തിൽ ആസിഡ് വീണു പൊള്ളലേറ്റിട്ടുണ്ട്. യുവാവിനു പരിക്കേറ്റിട്ടുണ്ടോ എന്നും എന്താണ് അവസ്ഥയെന്നും വ്യക്തമായിട്ടില്ല. ഹോട്ടൽ ജീവനക്കാർ നൽകിയ മൊഴി പ്രകാരം യുവതിയാണ് ആദ്യം റസ്റ്ററന്റിലെത്തിയത്. അൽപ്പം കഴിഞ്ഞ് യുവാവുമെത്തി. ഇരുവരും ഭക്ഷണം ഓർഡർ ചെയ്ത് അഞ്ച് മിനിറ്റോളം സംസാരിച്ചു. അതിനിടെ യുവതി തന്റെ ബാഗിൽനിന്ന് ആസിഡ് എടുത്ത് യുവാവിനുനേരേ ഒഴിക്കുകയായിരുന്നു. ഉടൻ സ്ഥലത്തുനിന്ന് അപ്രത്യക്ഷനായ യുവാവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതി ആദ്യ വിവാഹത്തിൽ വിവാഹമോചനം നേടിയിരുന്നതായി റിപ്പോർട്ടുണ്ട്.
Read Moreആളുകള്‍ക്ക് എന്നെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നു; ട്രോളുകൾ എനിക്ക് വിനോദമെന്ന് സൈജു കുറുപ്പ്
ട്രോളുകൾ വിനോദമായിട്ടാണ് ഞാൻ എടുക്കുന്നത്. ആളുകള്‍ നമ്മളെക്കുറിച്ച് ഓര്‍ക്കുന്നുണ്ടല്ലോ. ‘either you love or hate me, but please don’t ignore me’ എന്നു പറയാറുണ്ടല്ലോ. എനിക്കു പല പേരുകളുണ്ട്. പ്രാരാബ്ദം സ്റ്റാർ, കടക്കെണി സ്റ്റാര്‍, ഇഎംഐ സ്റ്റാർ, ലോണ്‍ സ്റ്റാര്‍ അങ്ങനെ. ബാങ്കില്‍ നിന്നുലോണ് എടുക്കാത്ത ആരും കാണില്ല. ഞാന്‍ ബൈക്ക് വാങ്ങിയത് ലോണ്‍ എടുത്താണ്. നമ്മള് വണ്ടി വാങ്ങുന്നതും വീട് വയ്ക്കുന്നതുമൊന്നും റൊക്കം കാശുള്ളതുകൊണ്ടല്ല. എല്ലാം ബാങ്കില്‍നിന്നു ലോണ്‍ എടുത്തിട്ടല്ലേ. സാധാരണക്കാരനായി എന്നെ പ്ലേസ് ചെയ്യാന്‍ സാധിക്കുന്നു എന്നത് തന്നെ ഭാഗ്യമാണ്. ആളുകള്‍ക്ക് എന്നെ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നതു കൊണ്ടാണല്ലോ. പിന്നെ ഓരോ കഥാപാത്രവും വ്യത്യസ്തമാണ്. കഥാപാത്രങ്ങളുടെ സാഹചര്യങ്ങളും അവസ്ഥകളും വ്യത്യസ്തമാണ്. -സൈജു കുറുപ്പ്
Read Moreഒരിക്കൽ ആ നടനെക്കുറിച്ച് തുറന്നുപറയും; ആ നടന്റെ ഇപ്പോഴത്തെ ജീവിതം എന്റെ ദാനമെന്ന് പ്രിയങ്ക
എന്നോട് മോശമായി പെരുമാറിയ നടൻ പാവമാണെന്ന് കരുതുന്നിലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തോട് ബഹുമാനമുണ്ട്. ഇപ്പോഴും അക്കാര്യം പറഞ്ഞാൽ വലിയ ബുദ്ധിമുട്ടാവും. എന്നിട്ടും ആ നടന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല. അതു കാണുമ്പോൾ എനിക്കു പറയണമെന്ന് തോന്നാറുണ്ട്. ഞാൻ ഒരിക്കൽ അതു തുറന്നുപറയും. ആ നടന്റെ ഇപ്പോഴത്തെ ജീവിതം എന്റെ ദാനമായി കണക്കാക്കിയാൽ മതി. ഒരുപാട് പുതുതലമുറ ഇതിലേക്ക് വരാനുണ്ട്. ഇത്തരം ആളുകൾ അതിൽ നിന്നു പോകണം. സിനിമ മോശം ഫീൽഡല്ല, എന്നാൽ ഇത്തരക്കാർ ചേർന്ന് അതിനെ നശിപ്പിക്കുകയാണ്. എന്നെ ഉപദ്രവിക്കാൻ വന്നവരെ ഞാൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. -പ്രിയങ്ക അനൂപ്
Read Moreഞാനും അനീതി നേരിട്ടു; സിനിമാ മേഖലയിൽ താൻ നേരിട്ട അനുഭവം വെളിപ്പെടുത്തി വിമല രാമന്
ഒരു വേനല്‍പുഴയില്‍ എന്ന പാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് വിമല രാമൻ. പിന്നീട്, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെയായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു താരം. ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരികയാണ് വിമല. ഇപ്പോഴിതാ സിനിമാ മേഖലയില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചു സംസാരിക്കുകയാണ് വിമല രാമന്. സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് വിമല രാമന് പറയുന്നത്. ഒരു അഭിമുഖത്തിലാണ് വിമല മനസുതുറന്നത്. കാസ്റ്റിംഗ് കൗച്ച് സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ എനിക്ക് അതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് സിനിമാമേഖലയില്‍ മാത്രം ഉള്ളതാണ് എന്നു പറയാനാവില്ല. സിനിമ പോലെയുള്ള പല മേഖലകളില്‍ ഇതു കണ്ടുവരുന്നുണ്ട്. പക്ഷെ ഇന്നത്തെക്കാലത്ത് അതു കുറഞ്ഞുവരുന്നുണ്ട് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം- വിമല പറഞ്ഞു. അതേസമയം തനിക്കു നേരിടേണ്ടി വന്ന മറ്റൊരു അനീതിയെക്കുറിച്ച് താരം സംസാരിക്കുന്നുണ്ട്. ഞാനും അനീതി നേരിട്ടിട്ടുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍ ഞാന്‍…
Read More