കൊച്ചി: കുപ്രസിദ്ധ ഗുണ്ട നേതാവ് തിരുവനന്തപുരം സ്വദേശിയായ ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാള സിനിമാ താരങ്ങളുടെ പേരുകളും. ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ മുറി സന്ദർശിച്ചുവെന്നാണ് പോലീസ് റിപ്പോർട്ടിലുള്ളത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. കഴിഞ്ഞ ദിവസമയാണ് ഓം പ്രകാശിനെ പോലീസ് അറസ്റ്റു ചെയ്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഓം പ്രകാശ് ഹോട്ടലിലുണ്ടായ സമയത്ത് ചില സിനിമ താരങ്ങളും ഇവിടെ എത്തിയിരുന്നു എന്ന് വിവരമുണ്ടായിരുന്നു. അതേസമയം കേസിൽ ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കൈൻ ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ ആയില്ലെന്നാണ് കോടതി നിരീക്ഷണം.…
Read MoreDay: October 7, 2024
പതിനൊന്നു വയസുള്ള വിദ്യാർഥിനിയെ സ്കൂളിൽ പീഡിപ്പിച്ചു: അധ്യാപകനെതിരേ കേസ് ന്വേഷണം ആരംഭിച്ചു
മയ്യിൽ: 11 വസുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ അധ്യാപകനെതിരെ മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലിലെ യുപി സ്കൂൾ അധ്യാപകനായ ഇരിക്കൂർ സ്വദേശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഒരാഴ്ചമുന്പ് സ്കൂളിൽവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനവിവരം കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് പറയുകയായിരുന്നു. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതിയെ തുടർന്നാണ് നടപടി. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവ്യാജവാറ്റ് ചോദ്യം ചെയ്ത മകനെ പിതാവ് കുത്തിക്കൊന്ന കേസ്: വിധി 19ന്; പിന്നിൽനിന്ന് ഒറ്റകുത്തിനു കൊലപ്പെടുത്തുകയായിരുന്നു
തലശേരി: വീട്ടിൽ വ്യാജമദ്യം നിർമിക്കുന്നത് ചോദ്യം ചെയ്ത മകനെ പിതാവ് കുത്തിക്കൊന്ന കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 19 ന് വിധി പറയും. പയ്യാവൂർ നേരകത്തന്നാട്ടിയിൽ ഷാരോണിനെ (19) കുത്തികൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. ഷാരോണിന്റെ പിതാവ് സജി ജോർജാണ് (45) കേസിലെ പ്രതി. 2020 ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മൊബൈൽ നോക്കി കൊണ്ടിരിക്കുകയായിരുന്ന ഷാരോണിനെ സജി പിന്നിൽനിന്ന് ഒറ്റകുത്തിനു കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. മകനെ കുത്തി വീഴ്ത്തിയശേഷം കത്തി കഴുകി വസ്ത്രം മാറി ബൈക്കിൽ പുറത്തേക്കുപോകുന്നതിനിടയിൽ ” സജിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന്’ പ്രതി പറഞ്ഞതായും പോലീസ് കണ്ടെത്തിയിരുന്നു. ഷാരോണിന്റെ സഹോദരൻ ഷാർലറ്റ് ഉൾപ്പെടെ 31 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്. പിതാവിനെതിരേ ഷാർലറ്റ് മൊഴി നൽകിയിരുന്നു. 43 രേഖകളും ഹാജരാക്കിയിരുന്നു. ഷാർലറ്റിന്റെ അമ്മ ഇറ്റലിയിലാണ്. സജിയും മക്കളുമാണു വീട്ടിൽ…
Read Moreഎഡിജിപി അജിത്കുമാറിനെതിരായ നടപടി; ശിക്ഷാനടപടി തന്നെയെന്നു വി.എസ്. സുനിൽകുമാർ
തൃശൂർ: എഡിജിപി അജിത്കുമാറിനെതിരെയുള്ള നടപടിയെ സ്വാഗതം ചെയ്ത് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. സംശയങ്ങൾ ദുരീകരിക്കാൻ നടപടി സഹായിക്കുമെന്ന് സുനിൽകുമാർ പ്രതികരിച്ചു. ഉയർന്ന തസ്തികയിലുള്ളയാളാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി. ആ ചുമതലയിൽ നിന്ന് താഴെയുള്ള പദവിയിലേക്ക് മാറ്റിയത് ശിക്ഷാ നടപടി തന്നെയാണ്. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുതന്നെയാണ് നടപടിയെടുത്തത്. എന്തുകൊണ്ടാണ് മാറ്റിയതെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതിന്റെ കാരണം പറയേണ്ടത് സംസ്ഥാന സർക്കാരാണ്. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം ഇന്നലെ രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയൽ ഒപ്പിടണമെങ്കിൽ അത്രയും ഗൗരവമുള്ള രാഷ്ട്രീയ വിഷയം തന്നെയാണത്.ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തൃശൂർ പൂരം കലക്കാൻ കഴിയില്ലെന്നും അതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും സുനിൽകുമാർ തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആ ധാരണ സർക്കാരിനും ഉള്ളത് കൊണ്ടാണ് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്. അന്വേഷണം പൂർത്തിയാകുന്പോൾ കൂടുതൽ വ്യക്തത വരും. ജനങ്ങൾക്ക് മുന്‍പാകെ ആർഎസ്എസ്…
Read Moreവാഴൂരിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് അധ്യാപികയ്ക്കു ദാരുണാന്ത്യം; അപകടം മകളുടെ വിവാഹ സത്കാരച്ചടങ്ങു കഴിഞ്ഞു മടങ്ങുമ്പോൾ
പൊൻകുന്നം: കെകെ റോഡ് വാഴൂരിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് അധ്യാപികയ്ക്കു ദാരുണാന്ത്യം. എരുമേലി പാണപിലാവ് ഗവ: സ്കൂൾ പ്രഥമ അധ്യാപിക ഷീനാ ഷംസുദീനാണു മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ മകളുടെ വിവാഹച്ചടങ്ങു കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്പോഴായിരുന്നു അപകടം. ഭർത്താവ് ഷംസുദ്ദീൻ, മകൻ നെബിൽ എന്നിവരും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷീനയുടെ ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനുശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു അധ്യാപികയും കുടുംബവും. വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നു മുപ്പതടിയോളം താഴെ ഇളംപള്ളി റോഡിലേക്ക് മറിയുകയായിരുന്നു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണു പരേത.
Read Moreഹരിയാന, ജമ്മു കാഷ്മീർ വോട്ടെണ്ണൽ നാളെ; ഹരിയാനയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുമെന്ന് ഭൂരിഭാഗം സർവേകളും
ന്യൂഡൽഹി: ഹരിയാനയിലെയും ജമ്മു കാഷ്മീരിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ നാളെ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന പ്രകടനം നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ആവർത്തിക്കുമെന്നാണു എക്സിറ്റ്പോൾ ഫലങ്ങൾ. ഹരിയാനയിൽ പത്തു വർഷമായി തുടരുന്ന ബിജെപി ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുമെന്നു ഭൂരിഭാഗം സർവേകളും പറയുന്നു. ജമ്മു കാഷ്മീരിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത ജനവിധിയാണു പ്രവചിക്കുന്നതെങ്കിലും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം മോശമില്ലാത്ത പ്രകടനം നടത്തുമെന്നാണ് അനുമാനം. ജമ്മു കാഷ്മീരിൽ തൂക്കുസഭ പ്രവചിക്കുന്പോഴും ബിജെപിയുടെ മുൻസഖ്യമായ മെഹ്ബുബ മുഫ്തിയുടെ പിഡിപിക്ക് എട്ട് സീറ്റുകൾവരെ ലഭിച്ചേക്കാമെന്നും പറയുന്നു. സർക്കാർ രൂപീകരണത്തിൽ നിർണായകശക്തിയായി മാറാൻ പിഡിപിക്കു കഴിഞ്ഞേക്കും. അതേസമയം ബിജെപിയുമായി ഒരുകാരണവശാലും സഖ്യത്തിനില്ലെന്നാണു തെരഞ്ഞെടുപ്പിനു മുന്‍പ് മെഹ്ബുബ മുഫ്തി പറഞ്ഞിരുന്നത്. യുവജന പ്രതിഷേധവും കർഷകരോഷവും ബിജെപിക്കു തിരിച്ചടിയായെന്നാണു ഹരിയാനയിൽ നിന്നുള്ള സൂചനകൾ വ്യക്തമാക്കുന്നത്. സമീപസംസ്ഥാനങ്ങളായ ഡൽഹിയിലും പഞ്ചാബിലും ഭരണത്തിലിരിക്കുന്ന അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി…
Read Moreഔദ്യോഗിക ഫ്ലാഗ്ഓഫ് ചടങ്ങ് ഇല്ലാതെ കൊല്ലം-എറണാകുളം മെമുവിനു തുടക്കം
കൊല്ലം: ഔദ്യോഗിക ഉദ്ഘാടന ചടങ്ങും ഫ്ലാഗ് ഓഫും ഇല്ലാതെ പുതുതായി ആരംഭിച്ച കൊല്ലം – മെമു ട്രെയിൻ സർവീസിന് തുടക്കമായി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരുടെ ഹ്രസ്വ പ്രസംഗത്തിന് ശേഷം കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് കൃത്യസമയമായ രാവിലെ 5.55ന് തന്നെ വണ്ടി എറണാകുളത്തിന് പുറപ്പെട്ടു. ഉത്സവകാല സ്പെഷൽ എന്ന ലേബലിൽ താത്ക്കാലിക സർവീസായി മാത്രം ഓടുന്നതിനാലാണ് ഉദ്ഘാടന ചടങ്ങുകൾ റെയിൽവേ അധികൃതർ വേണ്ടെന്നുവച്ചത്. ഇതുകാരണം ഉന്നത റെയിൽവേ ഉദ്യോഗസ്ഥരാരും കൊല്ലത്ത് എത്തിയതുമില്ല. അതേ സമയം രണ്ട് എംപിമാരും വിവിധ സംഘടനാ ഭാരവാഹികളും നൂറുകണക്കിന് യാത്രക്കാരും ട്രെയിനിന് യാത്രയയപ്പ് നൽകാൻ നേരത്തേ തന്നെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുകയും ചെയ്തു. ഫ്രണ്ട്സ് ഓൺ റെയിൽസിനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജെ. ലിയോൺസ്, ബി. പ്രതീഷ് എന്നിവർ എംപിമാരെ ബൊക്കെ നൽകി സ്വീകരിച്ചു. റെയിൽവേ…
Read Moreപ്രതിപക്ഷവും സ്പീക്കറും നേർക്കുനേർ; സഭയിൽ കൈയാങ്കളി; സ്പീക്കറെ മറച്ച് ബാനർ ഉയർത്തി; പ്രിതപക്ഷനേതാവ് ആരെന്ന് സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളവും പ്രതിഷേധവും. സ്പീക്കറുടെ ഡയസിൽ പ്രതിപക്ഷ എംഎൽഎമാരും വാച്ച് ആൻഡ് വാർഡും തമ്മിൽ കൈയാങ്കളി. നാടകീയരംഗങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്കു പിരിഞ്ഞു.സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര് ഉണ്ടായി. പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ‘ഭയമാണ് ഭയമാണ് ഭരണപക്ഷത്തിനെന്ന’ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭ തുടങ്ങിയപ്പോൾ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധമുയർന്നു. ചോദ്യങ്ങൾ ഉന്നയിച്ചത് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലാണെന്നും നക്ഷത്ര ചിഹ്ന ചോദ്യങ്ങൾ ഒഴിവാക്കിയത് ദൗർഭാഗ്യകരമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് സഭയിൽ ഇന്ന് രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും ചട്ടലംഘനം ഇല്ലെന്നും റൂൾ ബുക്കിലെ സെക്ഷനടക്കം…
Read Moreപാർട്ടി പ്രവർത്തക ഇരയായ കേസിലെ പ്രതി ബ്രാഞ്ച് സമ്മേളനത്തില്‍; പത്തനംതിട്ടയിൽ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു സംഘർഷം
തിരുവല്ല: പീഡനക്കേസ് പ്രതി സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ നടന്ന തിരുവല്ല നാട്ടുകടവ് ബ്രാഞ്ച് സമ്മേളനത്തിലാണ് സംഭവം. പാര്‍ട്ടി പ്രവര്‍ത്തകയെ കാറില്‍ കയറ്റി കൊണ്ടുപോയി മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്കി പീഡിപ്പിച്ച് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയ കേസിലെ ഒന്നാം പ്രതിയായ നാസറിനെ ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. നാട്ടുകടവ് ബ്രാഞ്ച് സെക്രട്ടറി സുമേഷിന്റെ ഭവനമായിരുന്നു സമ്മേളന വേദി. പീഡന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവം വിവാദമായതോടെ നാസറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ നാസറിനെ സമ്മേളനനഗരിയില്‍ എത്തിച്ചത്. നാസര്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ രണ്ടാം പ്രതിയായ സജിമോനെ കോട്ടാലിയില്‍ നടന്ന ബ്രാഞ്ച് സമ്മേളനത്തില്‍ ലോക്കല്‍ സമ്മേളന പ്രതിനിധിയായി തെരഞ്ഞെടുത്തതിനെ ചൊല്ലി ടൗണ്‍ നോര്‍ത്ത്…
Read Moreപോകാൻപെട്ടിവരെ പായ്ക്ക് ചെയ്തു; മണിക്കൂറുകൾ മുമ്പറിഞ്ഞു വിസ തട്ടിപ്പിരയായെന്ന്; യുവതി തൂങ്ങിമരിച്ചു,ആത്മഹത്യാശ്രമം നടത്തി ഭർത്താവ്
എടത്വ: വീസ തട്ടിപ്പിനിരയായ യുവതി തൂങ്ങിമരിച്ചു. ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ഭർത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടു. തലവടി മാളിയേക്കൽ ശരണ്യ(34)യാണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലിനോക്കിവരികയായിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വീസയിൽ വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്കു വിസയ്ക്കും വിമാനയാത്രാ ടിക്കറ്റിനുമുള്ള പണം കൈമാറിയിരുന്നതായി നാട്ടുകാർ പറയുന്നു. വിദേശത്തേക്കു പോകാനുള്ള വസ്ത്രങ്ങൾവരെ പായ്ക്കുചെയ്ത ശേഷമാണ് വീസ തട്ടിപ്പ് അറിയുന്നത്. ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് സൂചന. ഓടിക്കൂടിയ നാട്ടുകാർ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. പോലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ശരണ്യയുടെ ഭർത്താവ് അരുൺ വീടിന്റെ വാതിൽ പൂട്ടിയ ശേഷം കഴുത്തിൽ കുടുക്കിട്ട് തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. പോലീസും നാട്ടുകാരും…
Read More