കോട്ടയം: ബസുകളുടെ കണ്ടീഷനും കാലപ്പഴക്കവും നോക്കാതെ പതിനാറും പതിനെട്ടും വര്‍ഷം സർവീസ് തുടരാമെന്ന തീരുമാനം ജില്ലയില്‍ യാത്രക്കാരെ വലയ്ക്കും.ജില്ലയിലെ വിവിധ ഡിപ്പോകളിലായി പതിനഞ്ച് വര്‍ഷം കഴിഞ്ഞ 120 ഓര്‍ഡിനറികളാണ് കുതിച്ചും കിതച്ചും കാലങ്ങളായി നിരത്തിലുള്ളത്. കോട്ടയം ജില്ലയിലേക്ക് ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍നിന്ന് ഓടിവരുന്ന ഓര്‍ഡിനറികളും പഴക്കത്തില്‍ ഒട്ടും മുന്നോട്ടല്ല. പത്തു വര്‍ഷം ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തില്‍ ഓടിച്ചശേഷം ഓര്‍ഡിനറി സര്‍വീസിലേക്കു മാറ്റുകയാണ് പതിവ്. നിലവില്‍ 12 വര്‍ഷം വരെ ഫാസ്റ്റായി ഓടിയശേഷമാണ് അറ്റകുറ്റപ്പണി നടത്തി ഓര്‍ഡിനറിയിലേക്ക് മാറ്റുന്നത്.വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി ലാഭം കിട്ടുന്ന റൂട്ടുകളില്‍ പരമാവധി സര്‍വീസ് നടത്താനും കട്ടപ്പുറത്തുള്ള ബസുകളും അറ്റകുറ്റപ്പണി തീര്‍ത്ത് നിരത്തിലിറക്കാനുമാണ് തീരുമാനം. തേയ്മാനവും സ്പെയര്‍ പാര്‍ട്സ് ചെലവും കണക്കാക്കിയാല്‍ പഴഞ്ചന്‍ ബസുകളില്‍നിന്ന് കാര്യമായ നേട്ടമില്ല. ദീര്‍ഘദൂര ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍നിന്നാണ് 70 ശതമാനവും വരുമാനം. സാമ്പത്തിക പ്രതിസന്ധി…
Read MoreDay: October 7, 2024
‘തിരക്കഥയുമായി ലൊക്കേഷൻ മാറിക്കയറി സിദ്ദിഖ്’; ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി നടൻ ഓഫീസ് മാറിക്കയറി; ശരിയായ സ്ഥലം പറഞ്ഞ് നൽകി അസിസ്റ്റന്റ് കമ്മീഷണർ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നടൻ സിദ്ദിഖ് എത്തിയത് തിരുവനന്തപുരം കമ്മീഷണർ ഓഫീസിൽ . എന്നാൽ ആ റൂമിലേക്ക് കടക്കാൻ അസിസ്റ്റന്റ് കമ്മീഷണർ അനുവദിച്ചില്ല. അന്വേഷണസംഘം ആവശ്യപ്പെട്ടത് പോലീസ് കണ്ട്രോൾ റൂമിൽ ഹാജരാകണമെന്നാണെന്ന് പറഞ്ഞ് അസിസ്റ്റന്റ് കമ്മീഷണർ സിദ്ദിഖിനെ മടക്കി അയച്ചു. പിന്നീട് രാവിലെ പത്തിന് പോലീസ് കണ്ട്രോൾ റൂമിൽ ചോദ്യം ചെയ്യാനായി സിദ്ദിഖ് ഹാജരായി. തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ഒന്നിലധികം ദിവസം തുടർച്ചയായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചില പരിശോധനകൾക്ക് വിധേയമാകണം എന്നാണ് പോലീസിന്റെ വാദം. ചോദ്യം ചെയ്യൽ ചൊവ്വാഴ്ചയും തുടർന്നേക്കും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിന്റെ സാഹചര്യ തെളിവുകളും പോലീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നതായിരുന്നു…
Read Moreഎട മോനേ, ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക്… എം.വി. രാഘവനെ ഓർമിപ്പിച്ച് അന്‍വറിനെതിരേ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഇടത് വിമതന് പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. എം.വി. രാഘവന് സിപിഎം വിട്ടു പോയത് ഓര്‍മിപ്പിച്ചുകൊണ്ടാണ് അന്‍വറിന്റെ പേര് പരാമര്‍ശിക്കാതെ മനോജ് ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്. എം.വി. രാഘവന് സാധിക്കാത്തത് സാധ്യമാകുമെന്ന് സ്വപ്നം കാണാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും മനോജ് ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന്റെ പൂര്‍ണ രൂപം: എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എംവിആര്‍ ആയിരുന്നു. ബദല്‍ രേഖ വന്നപ്പോഴും എംവിആറിനോട് ആരാധന തന്നെ. അന്ന് സമരത്തില്‍ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ അവിടെ ജലക്ഷാമം രൂക്ഷം. എംവിആര്‍ ജയിലില്‍ എത്തി. ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങള്‍. മുറിവുകള്‍ തൊട്ട് നോക്കി ആശ്വാസ വാക്കുകള്‍. ചികിത്സ നല്കാന് ജയില്‍ സൂപ്രണ്ടിന് കഠിന നിര്‍ദേശം. അഞ്ചരക്കണ്ടിയില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍…
Read Moreവേലക്കാരിയുടെ മോഷണകഥ… ശാന്തമായി പെരുമാറി ശാന്ത കവർന്നത് 15 ലക്ഷത്തിന്റെ സ്വർണം; എംടിയുടെ വീട്ടിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വീട്ടുജോലിക്കാരിയും സുഹൃത്തും
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ കോഴിക്കോട് കൊട്ടാരം റോഡിലെ സിതാര എന്ന വീട്ടിൽനിന്ന് 26 പവൻ സർണം മോഷ്ടിച്ച കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്. കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ അഷ്റഫ്, നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് എംടിയുടെ വീട്ടിൽനിന്നു മോഷണം പോയത്. എംടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിൽ നടക്കാവ് പോലീസാണു കേസെടുത്തത്. നോർത്ത് സോണ്‍ ഇൻസ്പെക്ടർ ജനറൽ കെ. സേതുരാമന്റെ നിർദേശപ്രകാരം കോഴിക്കോട് ജില്ലാപോലീസ് മേധാവി ടി. നാരായണന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം…
Read Moreആരുവരും ഇനി ആരുവരും..! പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തിൽ കോൺഗ്രസിൽ ത്രിമൂർത്തി ചർച്ചകൾ; നേതാക്കളുടെ വാക് വാദങ്ങളിൽ അണികൾക്കിടയിൽ ചൂടുപിടിച്ച ചർച്ച
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ചൂടുപിടിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായും ഡോ. പി.സരിന് വേണ്ടിയും പല നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പില്‍ എംപി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സരിനായി പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്. അതിനിടെ, സരിന് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണും. രാഹുലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടേക്കും. സ്ഥാനാര്‍ത്ഥിത്വം പിന്തുടര്ച്ചാവകാശം പോലെയാക്കരുത്. ജനാധിപത്യ മര്യാദ പാലിക്കണം എന്നാണ് സരിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. പാലക്കാട് സിപിഎം വോട്ടുകള്‍ ലഭിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കണം. നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്റെ വാദം.എന്നാൽ പാലക്കാട് രാഹുല്‍ അണ്‍ഫിറ്റാണെന്നും കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് മറ്റ് ചിലര്‍ ആവശ്യപ്പെടുന്നത്.
Read More