പ്രതിരോധിക്കാനാവാത്ത തരം സ്തനാർബുദം (Non Preventable)പ്രതിരോധിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ എന്നാൽ ജനിതക കാരണങ്ങള്‍. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. 5% പുരുഷന്മാരിലും കാണുന്നു. ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ ഉണ്ടാകാം. അതിനാല്‍ കാന്‍സറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭത്തിലേ കണ്ടുപിടിച്ച് പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്. സ്ക്രീനിംഗ് സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലേ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാത്തരം കാന്‍സര്‍ രോഗങ്ങളും ആരംഭദശയില്‍ അറിയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാന്‍സര്‍ വരാനും ഉയര്‍ന്ന സ്റ്റേജിലേക്ക് പോകാനുമുള്ള സാധ്യതയുണ്ട്. സ്വയം മാറിട പരിശോധന മാറിടങ്ങളിലെ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാന്‍, സ്വയം പരിശോധന എല്ലാ സ്ത്രീകളും പ്രാവര്‍ത്തികമാക്കണം.…
Read MoreDay: October 8, 2024
പേനാക്കത്തി ഉപയോഗിച്ച് ഹൃദയശസ്ത്രക്രിയ! ഡോക്ടർക്കെതിരേ കേസ്
ലണ്ടൻ: ഓപ്പറേഷൻ തിയറ്ററിൽ അണുവിമുക്തമാക്കിയ സര്‍ജിക്കൽ ബ്ലൈഡ് കിട്ടാതെ വന്നപ്പോള്‍ പേനാക്കത്തി ഉപയോഗിച്ച് ഡോക്ടർ ഹൃദയശസ്ത്രക്രിയ നടത്തി! ഇംഗ്ലണ്ടിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് അസാധാരണമായ ഈ സംഭവം അരങ്ങേറിയത്. സ്വിസ് ആര്‍മിയുടെ പേനാക്കത്തി (Swiss Army penknife) ആണത്രെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. ഭക്ഷണം കഴിക്കവേ പഴം മുറിക്കാന്‍ ഉപയോഗിച്ചശേഷമാണു പേനാക്കത്തി ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചതെന്നും എന്നാൽ രോഗിക്കു കുഴപ്പമൊന്നും സംഭവിച്ചില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പറയുന്നു. സർജന്റെയോ രോഗിയുടെയോ പേര് റിപ്പോർട്ടിലില്ല. പേനാക്കത്തി കൊണ്ട് ശസ്ത്രക്രിയ നടത്തേണ്ട അടിയന്തര സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ശസ്ത്രക്രിയാ വിദഗ്ധന്റെ പെരുമാറ്റം സംശയാസ്പദമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
Read Moreഅമേരിക്കയിൽ ‘ഹെലൻ’ ചുഴലിക്കാറ്റിനു പിന്നാലെ ‘മിൽട്ടൻ’ വരുന്നു; ഫ്ലോറിഡ നഗരങ്ങളിൽ അടിയന്തരാവസ്ഥ
ഫ്ലോറിഡ: അമേരിക്കയിൽ കനത്ത നാശം വിതച്ച “ഹെലൻ’ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ “മിൽട്ടൻ’ ചുഴലി കൂടി എത്തുന്നു. ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ കാറ്റഗറി 4 ശക്തിയോടെ “മിൽട്ടൺ’ നാളെ നിലംതൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. സെന്റ് പീറ്റേർസ്ബർഗ്, ടാമ്പാ നഗരങ്ങളിലടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകൾ നാളെ അടയ്ക്കും. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകി. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 225 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിലും പേമാരിയിലും 232 പേർ മരിച്ചിരുന്നു. നോർത്ത് കരോലിനയിൽ ആണ് ഏറ്റവും കൂടുതൽ പേർക്കു ജീവൻ നഷ്ടപ്പെട്ടത്. 117 പേരാണ് നോർത്ത് കരോലിനയിൽ മരിച്ചത്. സൗത്ത് കരോലിനയിൽ മരിച്ചത് 48 പേരാണ്. ജോർജിയയിൽ 33 പേരും ഫ്ലോറിഡയിൽ 20 പേരും ടെന്നസിയിൽ 12പേരും…
Read Moreലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിനു തീപിടിച്ചു: യാത്രക്കാർ രക്ഷപ്പെട്ടു
ലാസ് വേഗാസ്: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറിന്റെ ഭാഗത്തുനിന്നു തീയും പുകയും പടർന്നു. അമേരിക്കയിലെ നെവാഡയിലെ ലാസ് വേഗസിലാണ് സംഭവം. 190 യാത്രക്കാരുമായി സാൻഡിയാഗോയിൽനിന്നെത്തിയ ഫ്രൊണ്ടിയർ എയർലൈൻ വിമാനത്തിന്റെ ടയറിന് തീപിടിച്ചാണ് അപകടമുണ്ടായത്. റൺവേയിൽ വിമാനം തൊട്ടതിന് പിന്നാലെ പിൻ ടയറിന്റെ ഭാഗത്തുനിന്നു തീ പടരുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ തൽസമയത്തെ ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചുവെന്നു വിമാനത്താവള അധികൃതർ പറഞ്ഞു. പുക കണ്ടതിന് പിന്നാലെ പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചതിനാൽ അഗ്നിരക്ഷാ സേന തയാറായി നിന്നിരുന്നു. തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreപണം അഞ്ചിരട്ടിയാക്കിത്തരും; സമൂഹമാധ്യമ ഗ്രൂപ്പുകളിൽ തട്ടിപ്പിന്റെ പുതുവഴികൾ; ജാഗ്രത പാലിക്കണമെന്ന് പോലീസ്
കോഴിക്കോട്: കൈയിലുള്ള പണം അഞ്ചിരട്ടിയാക്കാമെന്ന വാഗ്ദാനവുമായി മണി എക്സ്ചേഞ്ച് സൈബർ തട്ടിപ്പുസംഘങ്ങൾ സജീവമാകുന്നു. സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഇന്ത്യൻ രൂപയുടെയും ഡോളർ അടക്കമുള്ള വിദേശ കറൻസികളുടെയും ചിത്രങ്ങൾ നൽകിയാണ് ഇവർ തട്ടിപ്പിന് തുടക്കമിടുന്നത്. ദിർഹം, ഡോളർ, ദിനാർ, റിയാൽ എന്നിവയെല്ലാം കൈവശമുണ്ടെന്നാണ് അവകാശവാദം. തങ്ങൾതന്നെ അച്ചടിക്കുന്ന പണമാണെന്നും അതിനാലാണ് അഞ്ചിരട്ടി തുക അയച്ചുതരുന്നതെന്നും വിശ്വസിപ്പിക്കും. യഥാർഥ കറൻസിക്ക് തുല്യമാണെന്നും പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ അയച്ചുതരാമെന്നും ഇവർ അവകാശപ്പെടുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു. പോസ്റ്റുകളിൽ കയറിയാൽ പിന്നീട് വാട്സാപ്പിലേക്ക് സംസാരം മാറും. വിദേശ വാട്സാപ് നമ്പറിൽനിന്ന് മോഹനവാഗ്ദാനങ്ങൾ ഒഴുകിയെത്തും. 60,000 രൂപ തന്നാൽ അത് മൂന്നുലക്ഷമാക്കി മടക്കിനൽകാമെന്നാണ് വാഗ്ദാനങ്ങളിൽ ഒന്ന്. 6000 ഡോളറാണെങ്കിൽ 30,000 ആയി തിരിച്ചുതരാമെന്നും വാഗ്ദാനം. ക്രിപ്റ്റോകറൻസിയായി നൽകിയാലും പണം സ്വീകരിക്കും. അരമണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ പണമെത്തുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇന്ത്യയിൽമാത്രമല്ല, മറ്റു രാജ്യങ്ങളിലും ഇത്തരം പണമിടപാടുകൾ…
Read Moreഒറ്റയ്ക്ക് ഒരു വനം സൃഷ്ടിച്ചവൻ
ഒരു വനം ഒറ്റയ്ക്ക് സൃഷ്ടിച്ചവൻ, പലരും ഭ്രാന്തനെന്ന് മുദ്രകുത്തിയവൻ… ബ്രസീലിന്റെ ഹീലിയോ ഡ സിൽവ ഇന്ന് ലോകമെമ്പാടമുള്ള പരിസ്ഥിതി സ്നേഹികളുടെ വിപ്ളവവീര്യമാണ്. സാവോപോളോ നഗരത്തിലെ കൊടും വനം ഈ തലതെറിച്ചവന്റെ സൃഷ്ടിയാണ്.ഹീലിയോ ഡ സിൽവ 20 വർഷംകൊണ്ട് 40,000 മരങ്ങളാണ് സാവോ പോളോ നഗരത്തിൽ നട്ടുപിടിപ്പിച്ചത്. 2003-ൽ സ്വന്തം സമ്പാദ്യം ഉപയോഗിച്ച് മരങ്ങൾ നട്ടുനടന്ന അയാളെ പലരും ഭ്രാന്തനെന്ന് വിളിച്ചു. പക്ഷേ, ഡ സിൽവ പിന്മാറിയില്ല. ആ പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് 3.2 കിലോമീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും വ്യാപിച്ചുകിടക്കുന്ന വനം. 160 ഇനം മരങ്ങളും 45 ഇനം പക്ഷികളുമുള്ള വനത്തെ 2008-ൽ നഗരത്തിലെ ആദ്യ ലീനിയർ പാർക്ക് എന്ന് അടയാളപ്പെടുത്തി. ഡ സിൽവ പറയുന്നു-എന്നെ അതിഥിയായി സ്വീകരിച്ച സാവോ പോളോ നഗരത്തിനുള്ള സമ്മാനമാണിത്.” സാവോ പോളോയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള പ്രോമിസാവോ പട്ടണമാണ്…
Read More103 കിലോ കടല്‍വെള്ളരിയുമായി 4 പേര് പിടിയിലായ കേസ്; കിലോയ്ക്ക് രണ്ടുലക്ഷം രൂപ; സംഘത്തിലെ അഞ്ചാമനായി അന്വേഷണം ഊര്‍ജിതം
കൊച്ചി: നഗരത്തില്‍ 103 കിലോ കടല്‍വെള്ളരിയുമായി നാലംഗ സംഘം പിടിയിലായ കേസില്‍ സംഘത്തിലെ അഞ്ചാമന് ലക്ഷദ്വീപ് സ്വദേശി ഇസ്മയിലിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരിയില്‍ ഇയാള്‍ താമസിക്കുന്ന വീട്ടിലാണ് കടല്‍വെള്ളരി സൂക്ഷിച്ചിരുന്നതെന്ന് പിടിയിലായവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസന് ഗണ്ടിഗെ ബിദറുഗെ (52), മട്ടാഞ്ചേരി സ്വദേശി ബാബു കുഞ്ഞാമു (58), മലപ്പുറം എടക്കരയിലെ പി. നജിമുദീന്‍ (55), മിനിക്കോയിലെ ഓടിവലുമതികെ വീട്ടില്‍ ബഷീര്‍ (44) എന്നിവരെയാണ് ഡിആര്‍ഐ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഹസനും ബാബുവും നജീമുദീനുമാണ് പാലാരിവട്ടത്ത് ആദ്യം പിടിയിലായത്. ഇവരില്‍നിന്ന് കടല്‍വെള്ളരിയും കണ്ടെടുത്തു. ലക്ഷദ്വീപില്‍നിന്ന് കൊണ്ടുവന്ന കടല്‍വെള്ളരി കൊച്ചിയില്‍ വില്പനയ്ക്കായി എത്തിച്ചതായിരുന്നു. ചോദ്യം ചെയ്യലില്‍ ബഷീറാണ് കടല്‍വെള്ളരി ലക്ഷദ്വീപില്‍നിന്ന് അയച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച ഇയാള്‍ കൊച്ചിയില്‍ എത്തുമെന്നും പറഞ്ഞു. കൊച്ചിയില്‍ എത്തിച്ച കടല്‍വെള്ളരി വില്‍ക്കുകയായിരുന്നു ആദ്യം പിടിയിലായവരുടെ…
Read Moreഇറാനിൽ ഭൂകമ്പം; ആണവബോംബ് പരീക്ഷിച്ചതെന്നു സംശയം
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷം യുദ്ധഭീതി ഉയർത്തുന്നതിനിടെ ഇറാനിൽ ഭൂകമ്പം. ഒക്ടോബർ അഞ്ചിനാണ് ഇറാനിൽ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 10.45ന് സെംനാൻ പ്രവിശ്യയിലെ അരാദാൻ കൗണ്ടിയിലാണ് ഉണ്ടായത്. ഇത് സ്വാഭാവിക ഭൂകന്പമല്ലെന്നും ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയാണെന്നും സംശയമുയരുന്നുണ്ട്. 12 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഒക്ടോബർ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനുനേരേ ഇറാൻ തൊടുത്തുവിട്ടിരുന്നു. ഇതിന് മറുപടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreവ്യക്തിഹത്യയോട് എന്നും എതിർപ്പ്: ടോവിനോ
ഒന്നു ശ്രദ്ധിച്ചു നോക്കി കഴിഞ്ഞാല്‍ ഇപ്പോള്‍ സിനിമാക്കാരുതന്നെ റിവ്യൂകളെ പ്രമോഷന് വേണ്ടിയിട്ട് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നല്ല റിവ്യൂ ഇട്ട് കഴിഞ്ഞാല്‍ അതിന്റെ കട്സ് എടുത്ത് പ്രമോഷന് ആയി ഉപയോഗിക്കാറുണ്ട്. പിന്നെ റിവ്യൂസിനെ വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. ഞാന്‍ വ്യക്തിഹത്യയെ മാത്രമേ അന്നും ഇന്നും എതിര്‍ക്കുന്നുള്ളൂ. അതിന്റെ ആവശ്യമില്ല, വ്യക്തിഹത്യ ചെയ്യാതെയും ഈ കാര്യങ്ങള്‍ പറയാം. ഇതിനെക്കുറിച്ച് വളരെ റിസര്‍ച്ച് ചെയ്ത് ഡീറ്റൈല്‍ഡ് ആയിട്ട് പറയുകയാണെങ്കില്‍ ആളുകള്‍ക്കും അത് ഇന്‍ട്രസ്റ്റിംഗ് ആയിരിക്കും. എനിക്കും താല്പര്യം ഉണ്ടെന്ന് ടൊവിനോ തോമസ് പറഞ്ഞു.
Read Moreഗുണ്ടാനേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസിൽ ശ്രീനാഥിനെയും പ്രയാഗയെയും ചോദ്യം ചെയ്യും; ഹ… ഹ…ഹാ…ഹ… ഹി… ഹോ… ഇന്‍സ്റ്റാ സ്റ്റോറിയുമായി നടി പ്രയാഗ മാര്ട്ടിന്
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനേയും മരട് പോലീസ് ഉടന്‍ ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും പോലീസ് നിര്‍ദേശം നല്‍കിയതായാണ് ലഭ്യമാകുന്ന വിവരം. സിനിമാ താരങ്ങള്‍ക്കൊപ്പം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള 20 പേരുടെയും മൊഴി എടുക്കും. ഹോട്ടലില്‍നിന്ന് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കും സാധ്യയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നു ഞായറാഴ്ച ഉച്ചയോടെ കുണ്ടന്നൂരിലെ ആഢംബര ഹോട്ടലായ ക്രൗണ്‍പ്ലാസയില്‍ നടത്തിയ പരിശോധനയിലാണ് ഓംപ്രകാശും(44) സുഹൃത്ത് കൊല്ലം സ്വദേശി ഷിഹാസും(45) പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് പോലീസ് കേസെടുത്തത്. പിടിയിലായ ഷിഹാസിന്റെ കൈയില്‍ നിന്ന് പോലീസ് കുറഞ്ഞ അളവില്‍ കൊക്കൈന്‍ പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.…
Read More