തിരുവനന്പാടി: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ രണ്ട് മരണം. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (72), കണ്ടപ്പൻചാൽ സ്വദേശി കമല (64) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില അതീവ ഗുരുതരം. പരിക്കേറ്റ ഇരുപതോളം പേർ തിരുവമ്പാടിയിലെ സ്വകാര്യആശുപത്രിയിലും പത്തുപേർ ഓമശേരി ശാന്തി ആശുപത്രിയിലും ചികിത്സയിലാണ്. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്. റോഡിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തുള്ള കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ബസിന്റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതെന്ന് വിവരം.
Read MoreDay: October 8, 2024
കൊല്ലം-ലക്ഷദ്വീപ് കപ്പൽ സർവീസ് സജീവ പരിഗണനയിൽ; നീണ്ടകരയിൽ നാളെ യോഗം
കൊല്ലം: കൊല്ലത്തുനിന്ന് ലക്ഷദ്വീപിലേക്കു യാത്രാക്കപ്പൽ ആരംഭിക്കുന്നത് അധികൃതരുടെ സജീവ പരിഗണനയിൽ.ഇതുകൂടാതെ കൊല്ലം തുറമുഖത്തുനിന്ന് മാലിദ്വീപിലേക്കും ലക്ഷദ്വീപിലേക്കും ചരക്ക് കപ്പൽ സർവീസ് ആരംഭിക്കുന്ന കാര്യത്തിലും അധികൃതർ പ്രാരംഭ നടപടികൾ തുടങ്ങി. ചരക്ക് കപ്പൽ സർവീസിനായിരിക്കും പ്രഥമ പരിഗണന നൽകുക. കൊല്ലവും ലക്ഷദ്വീപുമായുള്ള അകലം കുറവും അനുകൂലമായ മറ്റ് ചില സാഹചര്യങ്ങളുമാണ് യാത്രാക്കപ്പൽ തുടങ്ങുന്ന കാര്യവും അതിനുള്ള സാധ്യതകൾ പരിശോധിക്കാനും അധികൃതരെ പ്രേരിപ്പിക്കുന്ന ഘടകം.ഇതുമായി ബന്ധപ്പെട്ടുള്ള അവസരങ്ങൾ പരിചയപ്പെടുക്കുന്നതിനും വിശദമായ ചർച്ചകൾക്കുമായി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നീണ്ടകരയിലെ മാരിടൈം ഇൻസ്റ്റിട്യൂട്ടിൽ പ്രത്യേക യോഗം ചേരും. ഉച്ചകോടി എന്നാണ് യോഗത്തിന് അധികൃതർ പേരിട്ടിരിക്കുന്നത്. തുറമുഖ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ സംരഭകരും യോഗത്തിൽ പങ്കെടുക്കും. സംരഭകരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനും അവസരം ഏർപ്പെടുത്തിയിട്ടുണ്ട്.കൊല്ലത്ത് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് യാഥാർഥ്യമായതോടെ ചരക്ക് കപ്പലുകൾക്കും യാത്രാ കപ്പലുകൾക്ക് ഇവിടെ എത്തി തിരികെ പോകുന്നതിനുള്ള തടസങ്ങൾ…
Read Moreഇന്റലിജൻസ് മേധാവി വരും വരെ; മനോജ് ഏബ്രഹാം ക്രമസമാധാന ചുമതല ഏറ്റെടുക്കുന്നതു വൈകിയേക്കും
തിരുവനന്തപുരം : ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആയി മനോജ് ഏബ്രഹാം ഉടൻ ചുമതല ഏറ്റെടുക്കില്ല. ഇന്റലിജൻസ് മേധാവി സ്ഥാനത്ത് നിന്നാണ് മനോജ് ഏബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആയി മാറ്റി നിയമിച്ചത്. അതേ സമയം പുതിയ ഇന്റലിജൻസ് മേധാവിയെ സർക്കാർ നിയമിച്ചിട്ടുമില്ല. നിയമസഭ സമ്മേളനം നടക്കുന്ന ഈ വേളയിൽ പുതിയ ഇന്റലിജൻസ് മേധാവി എത്താതെ മനോജ് ചുമതലയിൽ നിന്നു മാറുന്നത് ഭരണകാര്യങ്ങളെ ബാധിക്കും. ഇന്റലിജൻസ് മേധാവി ആയി പുതിയ ഓഫീസറെ ഈ ആഴ്ചയിൽ നിയമിച്ചു ഉത്തരവിറങ്ങും. എഡി ജി പി എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയത് വിവിധ ആരോപണങളെ തുടർന്നായിരുന്നു. സംസ്ഥാന പോലീസ് മേധാവി നടത്തിയ അനേഷണത്തിന്റെ റിപ്പോർട്ട് പരിഗണിച്ചും ഘടക കക്ഷി ആയ സി പി ഐ യുടെയും സമ്മർദ്ദത്തെ തുടർന്നാണ്…
Read More‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
നടൻ, സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് . ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിളായ് ആണ് ചിത്രീകരണം പൂർത്തിയാക്കിയത്. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിനെ നോക്കി നിൽക്കുന്ന തരത്തിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാകുകയാണ്. വാണി വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ് പിഷാരടി,…
Read Moreപ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ല; നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പി.വി. അൻവർ
തിരുവനന്തപുരം: നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്ന് പി.വി.അൻവര്‍ എംഎല്‍എ. പ്രതിപക്ഷത്ത് ഇരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണു തീരുമാനം എങ്കില്‍ തറയിൽ ഇരിക്കാനാണ് തന്റെ തീരുമാനമെന്നും തറ അത്ര മോശം സ്ഥലമല്ലെന്നും പി.വി. അൻവര്‍ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കും. അതേസമയം ഇന്ന് നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്നും ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു. എഡിജിപി എം.ആർ.അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു വേണ്ടതെന്നും അൻവർ പറഞ്ഞു. ഡിജിപി ആദ്യം കൊടുത്ത റിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ്. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും പി.വി.അൻവര്‍ പറഞ്ഞു.
Read Moreഭർത്താവിനെ കാണുന്നത് മൂന്നു മാസത്തിലൊരിക്കൽ: വൈകുന്നേരം വീഡിയോ കോളിലൂടെയോ ഓഡിയോ കോളിലൂടെയോ കുറച്ച് സമയം സംസാരിക്കും; ഭർത്താവിനെ കുറിച്ച് പ്രിയാമണി
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയസാന്നിധ്യമാകാൻ നടി പ്രിയാമണിക്കു സാധിച്ചിട്ടുണ്ട്. പരുത്തിവീരൻ, തിരക്കഥ, ചാരുലത തുടങ്ങിയവയെല്ലാം പ്രിയാമണിയുടെ ശ്രദ്ധേയ സിനിമകളാണ്. ബോളിവുഡിൽ കൂടുതൽ ശ്രദ്ധ നൽകുകയാണു താരം. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇപ്പോഴിതാ ദാന്പത്യ ജീവിതത്തെക്കുറിച്ചു തുറന്ന് സംസാരിക്കുകയാണ് പ്രിയാമണി. ഭർത്താവും താനും ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണു കാണുന്നതെന്ന് പ്രിയാമണി പറയുന്നു. ഫിലിം ഫെയറിനോടാണു പ്രതികരണം. ആദ്യം അദ്ദേഹം ഇവന്റ് ബിസിനസിൽ ആയിരുന്നു. ഇവന്റുകൾ കാരണം അദ്ദേഹത്തിന് മൂന്നോ നാലോ മണിക്കൂർ മാത്രം ഉറങ്ങാൻ കഴിഞ്ഞ സമയമുണ്ടായിരുന്നു. കൊവിഡിനു ശേഷം സ്ഥാപനങ്ങൾ നിർത്തി. ഇപ്പോൾ അദ്ദേഹം യുഎസിലാണ്. സഹോദരനാെപ്പം ഓയിൽ ആൻഡ് ഗ്യാസ് ബിസിനസിലാണിപ്പോൾ. ഞങ്ങളുടേത് എപ്പോഴും ലോംഗ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. പ്രണയിക്കുമ്പോൾ ഞാൻ ബംഗളൂരുവിലും അദ്ദേഹം ദുബായിലും. 2012 ലാണ് പ്രണയം തുടങ്ങിയത്. 2017 ൽ വിവാഹവും നടന്നെന്ന്…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടി ക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
ലക്നോ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഭദോഹി റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 21കാരനായ പ്രതി പിടിയിലാകുന്നത്. ജൂലൈ 30ന് വൈകുന്നേരം വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്നു കാണിച്ച് കോട്വാലിയിൽ താമസിക്കുന്ന സഹോദരനാണ് പോലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപ്രവാസികൾക്കായി കെഎസ്എഫ്ഇ നിക്ഷേപ പദ്ധതി ആരംഭിച്ചു
റിയാദ്: പ്രവാസികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പുതിയ നിക്ഷേപ പദ്ധതിയായ കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിംഗ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. റിയാദിലെ ഹോട്ടൽ ഹോളിഡേ ഇൻ അൽ ക്വൈസറിൽ നടത്തിയ യോഗത്തിൽ കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, കെഎസ്എഫ്ഇ ഡയറക്ടർ എം.സി. രാഘവൻ തുടങ്ങിയവർ പങ്കെടുത്തു. കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓൺലൈനിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
Read Moreവിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്: കൂടുതൽ പ്രതികൾ ഉണ്ടെന്ന് പോലീസ്; പിടിയിലായ മൂന്നുപേരും പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍
മുക്കം: കിഴക്കൻ മലയോര മേഖലയിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതല്‍ പ്രതികളെന്ന് പോലീസ്. കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കളാണു പിടിയിലായവര്‍. ഇനി പിടിയിലാകാനുള്ളവരും ഇവരുമായി ബന്ധമുള്ളവരാണെന്നാണു പോലീസ് പറയുന്നത്. അമ്മയെയും സുഹൃത്തുക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. വര്‍ഷങ്ങളായി കുട്ടിയെ ഇവര്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വിവരം.ഹൈസ്കൂൾ വിദ്യാർഥിനിയായ 15 കാരിയെ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവശിപ്പിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരവും ആറുമാസം ഗര്‍ഭിണിയാണെന്ന കാര്യവും അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ മാതാവിന്റെ സുഹൃത്തുക്കളായ അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസഫ് എന്നിവരെയാണ് മുക്കം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ മൊഴിയിലും കുടുതൽ പേർ പീഡിപ്പിച്ചതായി പറയുന്നുണ്ട്. വിദ്യാർഥിനി ഇപ്പോൾ തിരുവനന്തപുരം ചൈൽഡ് കെയറിലാണുള്ളത്.
Read Moreവനിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്മെയിലിംഗ്; നാല്പതുകാരനെ കൊലപ്പെടുത്തി; സുഹൃത്തുക്കളായ എട്ടുപേർ അറസ്റ്റിൽ
സത്ന: വനിത സുഹൃത്തുക്കൾക്കൊപ്പമുള്ള വിനോദയാത്രാ ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക്മെയിലിംഗിന് ശ്രമിച്ച 40 കാരനെ വെടിവച്ചു കൊന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിൽ സഭാപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ മച്ച്ഖേദ ഗ്രാമത്തിലാണ് സംഭവം. വനിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള ദൃശ്യങ്ങൾ ചിത്രീകരിച്ച് ബ്ലാക്ക് മെയിൽ ചെയ്തതിന് പിന്നാലെ എട്ട് സുഹൃത്തുക്കൾ ചേർന്ന് അരുൺ ത്രിപാഠി എന്നയാളെ വെടിവച്ചുകൊല്ലുകയായിരുന്നു. മച്ച്ഖേദ സ്വദേശിയായ അരുൺ ത്രിപാഠിയുടെ മൃതദേഹം ഒക്ടോബർ മൂന്നിനാണ് റോഡരികിൽ കണ്ടെത്തിയത്. നെഞ്ചിലും തലയിലും പരിക്കുകളോടെയാണ് മൃതദേഹം കണ്ടത്. കൂർത്ത അഗ്രമുള്ള ആയുധം കൊണ്ടുള്ള മുറിവെന്ന ധാരണയിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മുറിവുകൾ വെടിയേറ്റതെന്നാണ് വ്യക്തയത്. കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ബൈക്കുകളിലെത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ സിസിടിവികളിൽനിന്നു ലഭിച്ചു. ഇതേത്തുടർന്ന് എട്ടു പേർ അറസ്റ്റിലാവുകയായിരുന്നു. ഇവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഈ മാസം രണ്ടിന് യുവാക്കളിൽ രണ്ട് പേർ ഇവരുടെ വനിതാ സുഹൃത്തുക്കളുമായി മച്ച്ഖേദയിലെ…
Read More