ഫ്ലോറിഡ: ‘ഹെലൻ’ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ അമേരിക്കയെ ആശങ്കയിലാക്കി രൂപപ്പെട്ട “മിൽട്ടൺ’ ചുഴലിക്കാറ്റ് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഇന്നു രാത്രി ഫ്ലോറിഡ തീരം തൊടും. അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള മിൽട്ടൺ കാറ്റിനെ ഏറ്റവും അപകടകരമായ ചുഴലിക്കാറ്റെന്ന നിലയിൽ കാറ്റഗറി 5 ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥയും അതീവജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ടാമ്പ, ക്ലിയർവാട്ടർ വിമാനത്താവളങ്ങൾ അടച്ചിടും. മെക്സിക്കോ ഉൾക്കടലിനു കുറുകെ ഫ്ലോറിഡ പെനിൻസുലയിലേക്കാണ് ‘മിൽട്ടൺ’ നീങ്ങുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ മേഖലയിൽനിന്ന് ഇതിനകം ഒഴിപ്പിച്ചു. കരയിലേക്കു കടക്കുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുർബലമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കനത്തനാശം വിതച്ചേക്കുമെന്നാണു മുന്നറിയിപ്പ്. ഒരാഴ്ച മുൻപ് തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നു 232 പേർ മരിച്ചിരുന്നു.
Read MoreDay: October 9, 2024
ശബരിമല തീര്‍ഥാടനം: സ്പോട്ട്ബുക്കിംഗ് നിർത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ബിഡിജെഎസ്
ചേർത്തല: കോടിക്കണക്കിന് വരുന്ന ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്പോട്ട്ബുക്കിംഗ് നിർത്താനുള്ള തീരുമാനം ഉപേക്ഷിച്ച് എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഒരുക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. വികലമായ ഈ തീരുമാനത്തിലൂടെ ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ദർശനം നഷ്ടമാകും. 25 ശതമാനമെങ്കിലും ആളുകൾക്ക് സ്പോട്ട് ബുക്ക് ചെയ്ത് ദർശനം നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണം. ശബരിമല തീർത്ഥാടനത്തെ തകർക്കുകയെന്ന ലക്ഷ്യം വച്ച് വർഷങ്ങളായി ശബരിമലയെ വിവാദങ്ങളിൽപ്പെടുത്തി തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതി ദേവസ്വം ബോർഡ് തുടർന്നു വരുന്നുയെന്നത് ആശങ്ക ഉളവാക്കുന്നതാണ്. സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ ധർണ നടത്താനും തീരുമാനിച്ചു.
Read Moreമാലിപ്പുരയില്നിന്ന് പള്ളിയോടം ഇറക്കാന്‍ കാടുവെട്ടിയതിനു ചെലവ് 9,000 രൂപ! പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഒച്ചപ്പാട്
കോഴഞ്ചേരി: ഉത്രട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് കോഴഞ്ചേരി കരയുടെ പള്ളിയോടം വണ്ടിപ്പേട്ടയിലുളള മാലിപ്പുരയില്നിന്നു നദിയിലേക്ക് ഇറക്കുന്ന വഴികളിലെ കാടുവെട്ടിത്തെളിച്ചതിനാണ് 9,000 രൂപ! സംഭവവുമായി ബന്ധപ്പെട്ടു പഞ്ചായത്ത് കമ്മിറ്റിൽ യോഗത്തില്‍ ഒച്ചപ്പാട്. 300 രൂപ നിരക്കില്‍ 30 മണിക്കൂര്‍ ബ്രഷ് കട്ടര്‍ ഉപയോഗിച്ചാണ് കാടു തെളിച്ചതെന്നാണു വിശദീകരണം. കഴിഞ്ഞ 30 ന് ചേര്‍ന്ന കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ സാധാരണ പൊതുയോഗത്തിലെ 11-ാം വിഷയമായി അജണ്ടയില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കണമെന്നാണു ചെലവിനത്തില്‍ ആവശ്യപ്പെട്ടത്. ഇതിനെയാണ് ഭരണ, പ്രതിപക്ഷ രാഷ്ട്രീയ വ്യത്യാസമില്ലാതെ അംഗങ്ങള്‍ എതിര്‍ത്തത്. ഒരു കാരണവശാലും തുക അനുവദിക്കാന്‍ കഴിയില്ലെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയാണെന്നും മെംബര്‍മാര്‍ ആരോപിച്ചു. മാലിപ്പുര സ്ഥിതി ചെയ്യുന്ന ഭാഗത്തുമാത്രമാണ് കുറ്റിക്കാട് ഉണ്ടായിരുന്നതെന്നും ഇത് വെട്ടിത്തെളിച്ചതിന് 30 മണിക്കൂര്‍ വേണമെന്നു പറയുന്നത് വിചിത്രമാണെന്നും മെംബര്‍മാര്‍ ചൂണ്ടിക്കാട്ടി.പഞ്ചായത്ത് അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇതുമായി ബന്ധപ്പെട്ട്…
Read Moreഅച്ഛന്റെ സുഹൃത്താണെന്ന വ്യാജേന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്: പ്രതി പിടിയിൽ
കോട്ടയം: അച്ഛന്റെ സുഹൃത്താണെന്ന വ്യാജേന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. അതിരമ്പുഴ സ്വദേശിയാണു ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എസ്എച്ച്ഒ അനില്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടിനു മൂലേടത്തായിരുന്നു സംഭവം. ട്യൂഷന് കഴിഞ്ഞു വീട്ടിലേക്കുപോകുകയായിരുന്ന വിദ്യാർഥിനിയെ, കാറില്‍ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്താണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. ഇയാളുടെ പ്രവൃത്തിയിൽ ഭയന്നുപോയ പെൺകുട്ടി വീട്ടിലേക്കോടിരക്ഷപ്പെട്ടു. തുടർന്നു കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
Read Moreബാറിന് മുന്നിലെ റോഡിൽ അനുസരണയോടെ നിന്ന് ആന; പാപ്പാനെ കാണാതെ ആന ബഹളം വച്ചുതുടങ്ങി; രണ്ടെണ്ണം അടിച്ചു പൂസായിവന്ന പാപ്പാന്മാരെ അകത്താക്കി പോലീസ്; പിന്നീട് സംഭവിച്ചത്…
വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന്റെ കോപ്പുതൂക്കൽ ചടങ്ങിനോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിന് എത്തിയ ആനയെ റോഡിൽ നിർത്തി ബാറിൽ കയറി അടിച്ച് പൂസായ പാപ്പാൻമാരെ പോലീസ് പിടികൂടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പേരുകേട്ട ആനയുടെ പാപ്പന്മാരെയാണ് പോലീസ് പിടികൂടിയത്. ആനയ്ക്ക് കൂച്ചുവിലങ്ങ് ഇട്ട ശേഷം ഇവർ ബാറിൽ കയറി മദ്യപിക്കുകയായിരുന്നു. സമയം കഴിഞ്ഞിട്ടും പാപ്പാന്മാരെ കാണാത്തതിനെത്തുടർന്ന് ആന ബഹളം വയ്ക്കാൻ തുടങ്ങി. ഇതേത്തുടർന്ന് തടിച്ചുകൂടിയ ആൾക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പാപ്പന്മാർ അടിച്ചു പൂസായി ഇറങ്ങി വരുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ദേവസ്വം അധികൃതർ എത്തി ആനയെ കൊണ്ടപോകുവാൻ പാപ്പാൻമാരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവരെ വിട്ടയച്ചു. ദേവസ്വം ബോർഡിന്റെ ആന ആയതിനാൽ സംഭവം ഒതുക്കിത്തീർക്കാൻ ദേവസ്വം അധികൃതർ രഹസ്യ നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്.നിരുത്തരവാദപരമായി പ്രവർത്തിച്ച പാപ്പാന്മാർക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ്…
Read Moreസുഹൃത്തിന്റെ കാറിൽ യുവാവ് മരിച്ച സംഭവം: ഹൃദയാഘാതമെന്ന് പോലീസ്
കറ്റാനം: സുഹൃത്തിന്റെ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്തുക്കളെ ഇന്നും പോലീസ് വിശദമായി ചോദ്യം ചെയ്യും. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ മരണത്തിൽ ഇതുവരെ അസ്വാഭിവകത ഒന്നും കണ്ടെത്താനായിട്ടില്ല. മാവേലിക്കര തെക്കേക്കര വാത്തികുളം അരുണാലയത്തിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെയും മാലതി കുഞ്ഞമ്മയുടെയും മകൻ അരുണിനെ (48) യാണ് കറ്റാനം ഭരണിക്കാവ് പള്ളിക്കൽ കളരിക്കൽ ജംഗ്ഷനിൽ ഇന്നലെ രാവിലെ സുഹൃത്തിന്റെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടെത്. അരുൺകുമാർ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അരുണും മൂന്നു സുഹൃത്തുക്കളും കഴിഞ്ഞ ദിവസം രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അതിനുശേഷം അരുൺ സുഹൃത്തായ മഹേഷിന്റെ കാറിന്റെ പിൻ സീറ്റിൽ കിടന്നു. ഉണരുമ്പോൾ സ്വന്തം ബൈക്കും എടുത്ത് അരുൺ പോകുമെന്ന് കരുതിയ സുഹൃത്തുക്കൾ ബൈക്കിന്റെ താക്കോലും…
Read Moreകാര്‍ വില്പനയ്ക്ക്: ഓണ്‍ലൈന്‍ പരസ്യം നല്കി കബളിപ്പിച്ചു; യുവാവ് അറസ്റ്റില്‍
അടൂര്‍: കാര്‍ വില്പനയ്ക്കുണ്ടെന്നു പറഞ്ഞ് ഓണ്‍ലൈന്‍ പരസ്യം നല്കി പണം വാങ്ങി കബളിപ്പിച്ച യുവാവ് പിടിയില്‍. അടൂര്‍ തെങ്ങുംതാര ബിനു ഭവനില്‍ അറസ്റ്റ് ചെയ്തത്. നന്ദു കൃഷ്ണന്റെ സുഹൃത്തായിരുന്ന റൂബിന് തോമസിനെ മര്‍ദ്ദിക്കുകയും ഇദ്ദേഹത്തിന്റെ സുഹൃത്തായ അരുണിന്റെ കാറിന്റെ ഗ്ലാസ് തല്ലി പൊട്ടിക്കുകയും ചെയ്തെന്ന റൂബിന് തോമസിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി കാര്‍ വില്പനയ്ക്കെന്ന പരസ്യം നല്കി 65000 രൂപ വാങ്ങി വാഹനം നല്‍കാതെ കബളിപ്പിച്ചെന്ന പരാതി ചേര്‍ത്തല സ്വദേശി ഫസലും നല്കി. കൂടാതെ മറ്റൊരു അടിപിടി സംഭവത്തിലും ഉള്‍പ്പടെ ഇയാള്‍ക്കെതിരേ നാല് കേസുകള്‍ പോലീസ് എടുത്തിട്ടുണ്ട്. പരാതി ലഭിച്ചതിനേത്തുടര്‍ന്ന് നന്ദു കൃഷ്ണനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read Moreആരംഭദശയിൽ കണ്ടുപിടിച്ചാൽ…
ജനിതക കാരണങ്ങളാല്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത BRCA1, BRCA2 എന്നീ ജീന്‍ (Gene) പരിശോധനയിലൂടെ ഒരു പരിധി വരെ നിര്‍ണയിക്കാന്‍ സാധിക്കും. വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളുമാണ് സാധാരണ കാന്‍സറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താല്‍ ചികിത്സാവിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാന്‍സറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോള്‍ ചികിത്സ സങ്കീര്‍ണമാകുന്നു. ഇതില്‍ ഒരു മാറ്റം വരുത്തുന്നത്തിലേക്കാണ് ഇത്തരത്തിലുള്ള അവബോധ പരിപാടികളും ചര്‍ച്ചകളും സംഘടിപ്പിക്കുന്നതും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും. സ്റ്റേജ് ഒന്നിലും രണ്ടിലും…ആരംഭത്തില്‍ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്താനര്‍ബുദത്തിനെ മറ്റു കാന്‍സറില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാന്‍സര്‍ മരണ കാരണമാകുന്നില്ല. ഇത്തരം രോഗികളില്‍ ആയുര്‍ ദൈര്‍ഘ്യത്തിന് ബ്രസ്റ്റ് കാന്‍സര്‍ മുഖേന പരിമിതി ഇല്ല. എന്നാല്‍ 4, 5 സ്റ്റേജില്‍ കണ്ടു പിടിക്കപ്പെടുന്ന സ്താനര്‍ബുദം, 5…
Read Moreയുവതിയുടെ വിവിധ പ്രായത്തിലുള്ള നാല് പെൺമക്കളുടെയും ജന്മദിനം ഒരു ദിവസം തന്നെ; പ്രിയപ്പെട്ട നായക്കുട്ടിയുടെ ജന്മദിനവും ഇത് തന്നെ
നാല് പെൺമക്കളുടെ അമ്മയാണ് അമേരിക്കയിലെ സൗത്ത് കരോലിനയിൽ നിന്നുള്ള ക്രിസ്റ്റൻ ലാമ്മെർട്ടിൻ എന്ന യുവതി. ഇവരുടെ നാല് പെൺമക്കളുടെ പ്രായങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിലും ഇവരുടെ ജന്മദിനം ഒന്നാണ്. ഈ നാല് പെൺകുട്ടികളും ജനിച്ചത് ആഗസ്റ്റ് 25ന് ആണ്. വാലന്റീന, സോഫിയ, ജിയുലിയാന, മിയ എന്നിവരാണ് ക്രിസ്റ്റ്നയുടെ നാല് മക്കൾ. മക്കളുടെ ജന്മദിനം കൂടാതെ തന്റെ പ്രിയപ്പെട്ട നായക്കുട്ടിയുടെ ജന്മദിനവും ആഗസ്റ്റ് 25 ആണെന്നും, ഈ നായ ജനിച്ച് 10 വർഷത്തിന് ശേഷമാണ് തന്റെ ആദ്യത്തെ മകൾ സോഫിയ ജനിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ ഇതിൽ ഒന്നും തോന്നിയില്ലെന്നും അതിന് ശേഷമുള്ള തന്റെ ഓരോ മക്കളുടെ ജനനവും ഒരേ തീയതിയിലായപ്പോൾ ആശ്ചര്യം തോന്നിയെന്നും ക്രിസ്റ്റൻ ലാമ്മെർട്ട് പറഞ്ഞു. .
Read Moreപാഴ്സല്‍ ലഭിക്കാന്‍ 25 രൂപ: തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു
കൊച്ചി: പാഴ്സല്‍ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം. സാമൂഹിക മാധ്യമങ്ങള്‍, എസ്എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ‘നിങ്ങളുടെ പാഴ്സല്‍ വെയര്‍ഹൗസില്‍ എത്തിയിട്ടുണ്ട്. പാഴ്സല്‍ നിങ്ങളിലെത്തിക്കാന്‍ രണ്ടുതവണ ശ്രമിച്ചു. എന്നാല്‍ വിലാസം തെറ്റായതിനാല്‍ പാഴ്സല്‍ കൈമാറാനായില്ല. അതിനാല്‍ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ പാഴ്സല്‍ തിരിച്ചയയ്ക്കേണ്ടി വരും. വിലാസം അപ്ഡേറ്റ് ചെയ്യാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക’ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റല്‍ വകുപ്പിന്റെ പേരിലുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തപാല്‍ വകുപ്പിന്റേതിന് സമാനമായ വെബ്സൈറ്റില്‍ വ്യക്തി വിവരങ്ങള്‍ നല്‍കാനുള്ള പേജാണ് ലഭിക്കുക. 25 രൂപ നല്കണംപാഴ്സല് ലഭിക്കുന്നതിനായി 25 രൂപ നല്‍കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുക. പണം അയയ്ക്കാനായി നല്കുന്ന ബാങ്ക് ലോഗിന്‍ വിവരങ്ങള്‍ ലഭിക്കുന്നത് തട്ടിപ്പുകാര്‍ക്കായിരിക്കും. ഇതുപയോഗിച്ച് തട്ടിപ്പുകാര്‍…
Read More