തിരുവനന്തപുരം: പി.വി.അൻവർ ഇന്ന് നിയമസഭയിലെത്തിയത് ഡിഎംകെയുടെ ഷാള്‍ അണിഞ്ഞ് കൈയില്‍ ചുവന്ന തോര്‍ത്തുമായി. സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടെയും മറ്റു തൊഴിലാളി സമൂഹത്തിന്റെയും രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ് ചുവന്ന തോർത്തെന്നും അതുകൊണ്ടു തന്നെ ഏറെ ആദരവോടെയാണ് ചുവന്ന തോര്‍ത്ത് കൈയില്‍ കരുതിയതെന്നും അന്‍വര്‍ പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ സ്പീക്കര്‍ അനുവദിച്ച് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസ്തദാനം നൽകി സ്വീകരിച്ച് ലീഗ് എംഎൽഎമാർതിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സി പി എമ്മിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച പി. വി. അൻവർ ഇന്ന് നിയമസഭയിലെത്തിയപ്പോൾ ലീഗ് എംഎൽഎ മാർ വളരെ ആവേശത്തോടെ ഹസ്തദാനം നൽകി സ്വീകരിക്കുകയായിരുന്നു. മഞ്ഞളാം കുഴി അലി ആണ് അൻവറിനെ ആദ്യം സ്വീകരിച്ചത്. പിന്നാലെ മറ്റു എംഎൽഎമാർ ഒപ്പം കൂടുകയായിരുന്നു. അതേസമയം ഭരണപക്ഷ എംഎൽഎമാർ അൻവറിനോട് സൗഹൃദം കൂടിയില്ല. അൻവറിനു പുതിയ ഇരിപ്പിടമാണ്…
Read MoreDay: October 9, 2024
ഇന്ത്യൻ പാതകളിലൂടെ 200 കിലോമീറ്റർ വേഗത്തിൽ കുതിച്ചു പായാൻ വരുന്നൂ ഹൈഡ്രജൻ ട്രെയിനുകൾ; പരീക്ഷണ ഓട്ടം ഡിസംബറിൽ; ട്രെയിന്‍ ചെലവ് 80 കോടിയോളം രൂപ
കൊല്ലം: ജർമൻ സാങ്കേതിക വിദ്യയുമായി സഹകരിച്ച് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത ആദ്യ ഹൈഡ്രജൻ ട്രെയിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ട്രയൽ റൺ ഡിസംബറിൽ നടക്കുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അതിന് മുമ്പ് ജർമനിയിലെ സാങ്കേതിക വിദദ്ധരുടെ സാന്നിധ്യത്തിൽ സുരക്ഷാ ഓഡിറ്റും നടത്തും. ഹൈഡ്രജൻ ഫോർ ഹെറിറ്റേജ് എന്ന സംരഭത്തിന് കീഴിൽ ആദ്യ ഘട്ടത്തിൽ 35 ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്. ഓരോ ട്രെയിനിനും കുറഞ്ഞത് 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 200 കിലോ മീറ്ററാണ് ട്രെയിന്റെ പരമാവധി വേഗത. നിർമാണ സംയോജനം, ഏകോപനം എന്നിവയുടെ ചുമതല ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്കാണ്. ഇത് കൂടാതെ ഹൈഡ്രജൻ ഇന്ധന സെൽ അധിഷ്ഠിതമായ അഞ്ച് മെയിന്റനൻസ് വാഹനങ്ങളും ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച് വരികയാണ്. ഈ വാഹനങ്ങളുടെ ഓരോ യൂണിറ്റിനും 10 കോടി രൂപയാണ്…
Read Moreബലാത്സംഗവും ലഹരിക്കേസിലെ പ്രതിക്ക് അനുകൂല നടപടിയും: കൊച്ചി സിറ്റി പോലീസില്‍ കുടുങ്ങിയത് രണ്ട് ഉദ്യോഗസ്ഥര്‍
കൊച്ചി: പരാതിക്കാരിയെ ബലാത്സംഗം ചെയ്തതിനും ലഹരിക്കേസിലെ പ്രതിക്ക് അനുകൂല നടപടി സ്വീകരിച്ചതിനും കൊച്ചി സിറ്റി പോലീസില്‍ അടുത്തടുത്ത ദിവസങ്ങളില്‍ കുടുങ്ങിയത് രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍. ബലാത്സംഗക്കേസില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനീഷ്(43)നെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്കേസിലെ പ്രതിക്ക് അനുകൂല നടപടി സ്വീകരിച്ചതിനാണ് പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എം. മനോജിനെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. പ്രതി സനീഷ് കളമശേരി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരുന്നതിനിടെയായിരുന്നു പരാതിക്കാരിയെ ബലാത്സംഗം ചെയ്തത്. 2021 ഡിസംബര്‍ 31ന് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ഇവരെ പ്രതി നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ താമസിക്കുന്ന ഫ്ളാറ്റിലെത്തിയ പ്രതി ലൈംഗിക താല്‍പ്പര്യത്തോടെ സംസാരിച്ചെങ്കിലും പരാതിക്കാരി എതിര്‍ത്തു. തുടര്‍ന്ന് കഴിഞ്ഞ 25ന് രാവിലെ…
Read Moreമുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിശദീകരണം ചോദിച്ചിട്ടും സർക്കാർ നൽകിയില്ല; രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകും. മലപ്പുറത്തെ സ്വർണക്കടത്തും ഹവാലക്കടത്തുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ പരമാർശങ്ങളിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഗവർണർ വിശദീകരണം തേടിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്നു ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബും ഗവർണർക്കു മുന്നിൽ ഹാജരായില്ല. എന്നാൽ ഇത് സംബന്ധിച്ച് ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കുമെന്നറിയുന്നു.ചട്ടപ്രകാരം ഗവർണറെ കാണാൻ ചീഫ് സെക്രട്ടറി അടക്കമുള്ളവർ പോകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് തനിക്ക് ഇവരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നാണ് ഗവർണറുടെ വാദം. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക ലക്ഷ്യമിട്ടാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ഒരുങ്ങുന്നത്. രാജ്യദ്രോഹകുറ്റം ചുമത്താൻ കഴിയുന്ന കള്ളക്കടത്ത്, ഹവാല ഇടപാടുകൾ സംസ്ഥാനത്തു നടന്നാൽ ഭരണഘടനയുടെ 167…
Read Moreതിരുവന്പാടി ബസ് അപകടം: ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്; ബസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും
കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടത്തിനു കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ബസിന്റെ ടയറുകള്‍ക്കു കുഴപ്പമില്ല. ബ്രേക്ക് സിസ്റ്റത്തിനും തകരാറുകളില്ലെന്നാണു പ്രാഥമിക കണ്ടെത്തല്‍. അപകടസമയം എതിര്‍വശത്തുനിന്നു വാഹനങ്ങളൊന്നും എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബസില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ശാസ്ത്രീയമായ പരിശോധന നടത്തും. ഇന്നലെയാണ് പുല്ലൂരാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മുത്തപ്പന് പുഴയില്‍നിന്ന് തിരുവമ്പാടിയിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാളിയമ്പുഴ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് തല കീഴായി പുഴയിലേക്കു മറിയുകയായിരുന്നു.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവെച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. 2019ൽ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മീഷൻ ആണെന്നും സജി ചെറിയാൻ പറഞ്ഞു.വിവരാവകാശ കമ്മീഷന്റെ അവസാന നിർദ്ദേശം വ്യക്തിപരമായ വിവരങ്ങൾ നൽകരുത് എന്നായിരുന്നു. ആ നിർദ്ദേശം അനുസരിച്ചേ മാറ്റിയിട്ടുള്ളൂ- മന്ത്രി പറഞ്ഞു. സർക്കാരിന് മുന്നിൽ വന്ന റിപ്പോർട്ട് മന്ത്രി പരിശോധിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമയും വിവരാവകാശ കമ്മിഷനും പറഞ്ഞു. രണ്ടാമത് വിവരാവകാശ കമ്മീഷൻ പറഞ്ഞപ്പോൾ കൊടുത്തു. ഹെെക്കോടതി പറഞ്ഞപ്പോൾ റിപ്പോർട്ട് സമർപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയോഗിച്ചു. അന്വേഷണം നടക്കുന്നു. സർക്കാർ ഇരയോടൊപ്പമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
Read Moreഎടിഎം കവർച്ച: കേരള പോലീസ് വീണ്ടും നാമക്കലിൽ; പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി മുഖ്യസൂത്രധാരനെന്ന് സംശയം
തൃശൂർ: എടിഎം കവർച്ച കേസിൽ കേരള പോലീസിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്ത അഞ്ചു പ്രതികളെ തിരികെ കസ്റ്റഡി കാലാവധി കഴിഞ്ഞ് തമിഴ്നാട്ടിലെത്തിച്ചതോടെ പ്രതികളെ കസ്റ്റഡിയിൽ വീണ്ടും വിട്ടുകിട്ടാനായി കേരള പോലീസ് നാമക്കലിലെത്തി. വിയ്യൂർ, ഇരിങ്ങാലക്കുട പോലീസ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. മഹാനവമി, പൂജവയ്പ് അവധി വരുന്നതിനാൽ ഈയാഴ്ച അവസാനത്തോടെ മാത്രമേ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ സാധ്യതയുള്ളുവെന്ന് പോലീസ് പറയുന്നു. ആന്ധ്രപോലീസ് അടക്കം ഇന്ത്യയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ളവരും തമിഴ്നാട്ടിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനെത്തുന്നുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി മുഖ്യസൂത്രധാരനെന്ന് സംശയംതൃശൂരിൽ നിന്ന് എടിഎമ്മുകൾ തകർത്ത് പണവുമായി രക്ഷപ്പെടുന്നതിനിടെ തമിഴ്നാട്ടിൽ പിടിയിലായ പ്രതികളിൽ പോലീസുമായുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതിയാണ് കവർച്ചയുടെ മുഖ്യ സൂത്രധാരനെന്ന് സൂചന. തൃശൂർ ഈസ്റ്റ് പോലീസ് അഞ്ചുപ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിർണായക വിവരം ലഭിച്ചിരിക്കുന്നത്.…
Read Moreയാത്രയ്ക്കിടെ വിമാനത്തിൽ ‘നീലച്ചിത്രം’: ക്ഷമ ചോദിച്ച് അധികൃതർ
സിഡ്നി: വിമാനത്തിൽ “നീലച്ചിത്രം’ പ്രദർശിപ്പിച്ചതിൽ ക്ഷമാപണം നടത്തി കന്പനി അധികൃതർ. ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിൽനിന്നു ജപ്പാനിലെ ഹനേഡയിലേക്കുള്ള യാത്രയ്ക്കിടെ ക്വാണ്ടാസ് വിമാനത്തിലാണു സംഭവം. അമേരിക്കൻ താരസുന്ദരിയായ ഡക്കോട്ട ജോൺസണിന്റെയും സീൻ പെന്നിന്റെയും ‘ഡാഡിയോ’ എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. ലൈംഗിക സംഭാഷണങ്ങളും കിടപ്പറരംഗങ്ങളുമുള്ള സിനിമയാണിത്. പ്രായപൂർത്തിയായവർക്കുമാത്രമായുള്ള സിനിമ പ്രദർശിപ്പിച്ചതിൽ യാത്രക്കാർ പരാതിപ്പെടുകയുമായിരുന്നു. അബദ്ധം മനസിലാക്കിയ കാബിൻ ക്രൂ പിന്നീട് ഹാസ്യപ്രധാനമായ കുടുംബചിത്രം പ്രദർശിപ്പിച്ചു. വിശദീകരണവുമായി വിമാനക്കന്പനി അധികൃതർ രംഗത്തെത്തുകയും ചെയ്തു. സാങ്കേതിപ്പിഴവാണു സംഭവിച്ചതെന്നും യാത്രക്കാർക്കു ബുദ്ധിമുട്ടു നേരിട്ടതിൽ ക്ഷമാപണം നടത്തുന്നതായും അധികൃതർ പറഞ്ഞു.
Read Moreസഹോദരന് അനന്തരാവകാശിയായി ആൺകുഞ്ഞില്ല: വിഷമം തീർക്കാൻ കുട്ടിയെ തട്ടിയെടുത്തു: യുവതി അറസ്റ്റിൽ
അംറോഹ(യുപി): സഹോദരന് അനന്തരാവകാശിയായി ആൺകുഞ്ഞില്ലാത്തതിനാൽ മൂന്നു വയസ് പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുപ്പത്തഞ്ചുകാരി പിടിയിൽ. ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം. സഹോദരനും സഹോദരഭാര്യയും ആൺകുഞ്ഞ് ഉണ്ടാകാത്തതിൽ വിഷമിക്കുന്നതു കണ്ടാണു യുവതി കടുംകൈ ചെയ്തത്. 26കാരിയായ സഹോദര ഭാര്യയും 32 കാരനായ സഹോദരനും മറ്റൊരാളും സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്. കുട്ടിയെ കാണാതായതിനെത്തുടർന്നു സ്ഥലത്തെ സിസിടിവി കാമറകൾ പോലീസ് പരിശോധിച്ചപ്പോൾ കുഞ്ഞിനെ എടുത്ത് കൗമാരക്കാരനായ ഒരാൾ തിടുക്കത്തിൽ പോകുന്നത് കണ്ടു. ഇയാളെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതോടെയാണു സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. അമ്മയുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നും അമ്മയുടെ സഹോദരന്റെ ഭാര്യയ്ക്ക് കുഞ്ഞിനെ കൈമാറിയെന്നും കൗമാരക്കാരൻ പോലീസിന് മൊഴി നൽകി. കുട്ടിയെ പിന്നീടു സുരക്ഷിതമായി പോലീസ് രക്ഷിതാക്കൾക്കു കൈമാറി.
Read Moreശുചിമുറിയിലെ ഒളിക്കാമറയിൽ പ്രതിയുടെ മുഖവും: പതിനെട്ടുകാരന് അറസ്റ്റിൽ
ന്യൂജേഴ്സി: മാളിലെ ശുചിമുറിയില്‍ ഒളിക്കാമറ വച്ച പതിനെട്ടുകാരന് അറസ്റ്റിൽ. അമേരിക്കയിലെ ന്യൂജേഴ്സിയിലാണു സംഭവം. ശുചിമുറിയില്‍ കയറിയ യുവതിയാണ് ഒളിക്കാമറ കണ്ടെത്തിയത്. ചുമരില്‍ അസാധാരണമായി കണ്ട കറുത്ത വസ്തു ഒളിക്കാമറയാണെന്നു തിരിച്ചറിഞ്ഞ യുവതി പോലീസിനെ അറിയിക്കുകയായിരുന്നു. ഒളിക്കാമറയിൽ പ്രതിയുടെ മുഖവും പതിഞ്ഞിരുന്നതിനാൽ പോലീസിനു കൂടുതൽ അന്വേഷണം നടത്തേണ്ടി വന്നില്ല. കാമറ പരിശോധിച്ചപ്പോൾ വേറെയും ശുചിമുറികളില്‍നിന്നുള്ള ക്ലിപ്പുകൾ അതിൽനിന്നു ലഭിച്ചു. ഇവ ഏതൊക്കെ ശുചിമുറികളില്‍നിന്നുള്ള ദൃശ്യങ്ങളാണെന്നു തിരിച്ചറിയാന്‍ പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. ഇത്തരം സംഭവങ്ങൾ അടുത്തിടയായി ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം ഡൽഹിയിലെ ശകർപുരിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ മുപ്പത്തിയാറുകാരിയുടെ കിടപ്പുമുറിയിൽ ഒളിക്കാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനു മുപ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More