കോഴിക്കോട്: പൂവാട്ടുപറമ്പില്‍ കെട്ടിടത്തിന്റെ ജിഐ പൈപ്പില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയായ പുതിയോട്ടില്‍ റിജാസ് (19) മരിച്ചത് കെഎസ് ഇബി ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവു കാരണമാണെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ റിജാസിന്റെ കുടുംബത്തിന് ഒരു കോടി രുപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജാലി നല്‍കണമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പുലച്ചേരിത്താഴത്തു വച്ചാണ് കഴിഞ്ഞ മേയ് ഇരുപതിനു പുലര്‍ച്ചെ ഒന്നരയോടെ റിജാസിനു ഷോക്കേറ്റത്. വീട്ടിലേക്കു വരുമ്പോള്‍ ടൂവീലര്‍ തകരായതിനെത്തുടര്ന്ന് വഴിയരികില്‍ നിര്‍ത്തുകയും സഹോദരനെ സ്ഥലത്തേക്കു വിളിച്ചുവരുത്തുകയും ചെയ്തു. പിന്നീട് സമീപത്തുള്ള കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഷീറ്റ് മേഞ്ഞ ഭാഗത്തേക്കു വാഹനം നിര്‍ത്തുന്നതിനിടെ റിജാസ് വഴുതി വീഴുകയും അതിനിടയില്‍ ഷീറ്റ് മേഞ്ഞ ഭാഗം താങ്ങിനിര്‍ത്തിയിരുന്ന ഇരുമ്പു തൂണില്‍ പിടിക്കുകയുമായിരുന്നു. ഇതില്‍ നിന്ന് വൈദ്യഘാതമറ്റേ റിജാസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. റിജാസിനു അപകടം സംഭവിച്ചത്…
Read MoreDay: October 9, 2024
കണ്ണൂരിൽ വീണ്ടും ബാങ്കിൽ ചെക്ക് മോഷണം: 40,399 തട്ടി
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബാങ്കിൽനിന്നു ചെക്ക് മോഷ്ടിച്ച് പണം തട്ടിയെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മേലെചൊവ്വയിലെ യൂണിൻ ബാങ്ക് ശാഖ മാനേജർ അനുപമയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വ ബ്രാഞ്ചിൽ ക്ലിയറൻസിനായി സമർപ്പിച്ച ചെക്കുകളാണ് മോഷണം പോയത്. ഇതിൽ ഒരു ചെക്കിൽ തിരുത്തൽ വരുത്തി എസ്ബിഐയിൽ ഹാജരാക്കി 40,399 തട്ടിയെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ബാങ്കിന്റെ കൗണ്ടറിൽ ക്ലിയറൻസിനായി ചെക്കുകൾ വന്നത്. പി.ആർ. ഓട്ടോ ഏജൻസീസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ചെക്കാണ് എസ്ബിഐയിൽ ഹാജരാക്കി പണം തട്ടാനുപയോഗിച്ചത്. തുക ലഭിക്കേണ്ടയാളുടെ പേര് തിരുത്തിയാണ് പണം തട്ടിയത്. കറുത്ത ഷർട്ട് ധരിച്ച രണ്ട് പേരെത്തി ചെക്ക് മോഷ്ടിച്ച് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർ ഹിന്ദി സംസാരിച്ചിരുന്നതായി ബാങ്കിൽ എത്തിയവർ പറയുന്നു. കഴിഞ്ഞ ദിവസം എസ്ബിഐയുടെ…
Read Moreയൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിന്റെ സ്വർണാഭരണങ്ങൾ കാണാതായി; ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോഴാണ് മോഷണം
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബുവിന്റെ സ്വർണാഭരണങ്ങൾ നഷ്ടമായതായി പരാതി. കന്റോൺമെന്റ് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ഇന്നലെ നടന്ന നിയമസഭ മാർച്ചിനിടെ പരിക്ക് പറ്റി ജനറൽ ഹോസ്പിറ്റലിൽ എത്തിച്ച സമയം സ്കാനിംഗ് നടത്തുന്നതിന് മുൻപ് മാലയും കമ്മലും ഉൾപ്പെടെ ഒന്നര പവന്റെ സ്വർണാഭരണങ്ങൾ മാറ്റി. സ്കാനിംഗ് കഴിഞ്ഞ ശേഷം സ്വർണാഭരണങ്ങൾ കാണാതായി എന്നാണ് പരാതിയിൽ പറയുന്നത്. കന്റോൺമെന്റ് പോലീസ് അനേഷണം ആരംഭിച്ചു.
Read Moreജമ്മു-കാഷ്മീരിൽ ഒമർ അബ്ദുള്ള ഹരിയാനയിൽ സൈനി തുടരും
ന്യൂഡൽഹി: ജമ്മു-കാഷ്മീരിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ഇന്ത്യസഖ്യത്തിന്റെ മുഖ്യമന്ത്രിയാകും. ബിജെപി ഹാട്രിക് ജയം നേടിയ ഹരിയാനയിൽ മുഖ്യമന്ത്രി നയാബ് സിംഗ് സൈനി മുഖ്യമന്ത്രി തുടരും. ജമ്മു-കാഷ്മീരിൽ 90 സീറ്റിൽ ഇന്ത്യസഖ്യം 48 സീറ്റ് നേടിയപ്പോൾ, ഹരിയാനയിൽ ബിജെപി 90ൽ 48 സീറ്റ് നേടി അധികാരമുറപ്പിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമുള്ള മണ്ഡലത്തിൽ നാലരലക്ഷം വോട്ടിന് തോറ്റതിനു പിന്നാലെ ജമ്മു-കാഷ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ മത്സരിക്കില്ലെന്ന് ഒമർ ശപഥമെടുത്തിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിജ്ഞ മറന്ന് ഒമർ രണ്ടു മണ്ഡലത്തിൽ മത്സരിക്കാനിറങ്ങി. രണ്ടിലും ജയിക്കുകയും ചെയ്തു. കഴിഞ്ഞ മാർച്ച് 12നാണ് സൈനി ഹരിയാനയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മുൻമുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർഷകപ്രക്ഷോഭത്തെത്തുടർന്നു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നായിരുന്നു ഇത്. ഒബിസി നേതാവായ സൈനിയെ ഉയർത്തിക്കാട്ടിയാണ് പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Read Moreസൈബര്‍ ആക്രമണം: മുഖ്യമന്ത്രിക്ക് കത്തയച്ച് മനാഫ്; കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യേണ്ട അവസ്ഥയെന്ന്
കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച കണ്ണാടിക്കല്‍ സ്വദേശി അര്ജുന് ഓടിച്ച ലോറിയുടെ ഉടമ മനാഫിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണം സംബന്ധിച്ച് മുഖ്യമന്ത്രിക്കു പരാതി. താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിയെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം തുടരുന്നതിനാല്‍ കണ്മുന്പില് കുടുംബം തകരുന്നതു കാണേണ്ടി വരികയാണെന്നും സൂചിപ്പിച്ച് മനാഫ് മുഖ്യമന്ത്രിക്കു പരാതി നല്കി. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സെപ്റ്റംബര്‍ രണ്ടിനു താന്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ നടപടി വൈകുന്നതായും മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ പറയുന്നു. ചില യൂട്യൂബ് ചാനലുകൾ തന്നെയും കുടുംബത്തെയും അർജുന്റെ കുടുംബത്തെയും എന്റെ മതവിശ്വാസത്തെയും നിരന്തരം അവഹേളിച്ച് വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവർക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് കമ്മീഷണർക്കു പരാതി നൽകിയത്. എന്നാൽ ഇന്നേവരെ ആ പരാതിയിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അർജുന്റെ മരണത്തിൽ മാനസികമായി തളർന്ന വേളയിലും എനിക്കെതിരേ വിദ്വേഷ പ്രചാരണം തുടരുകയാണെന്നു കത്തിൽ പറയുന്നു.…
Read Moreമുംതാസ് അലിയുടെ മരണം: ഹണിട്രാപ്പിൽ പങ്കാളിയായ മലയാളി യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; പ്രതികൾ 50 ലക്ഷത്തോളം തട്ടിയെടുത്തതായി കുടുംബത്തിന്റെ പരാതി
മംഗളൂരു: വ്യവസായിയും മിസ്ബാഹ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്ന മുംതാസ് അലിയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളി യുവതിയും ഭർത്താവും ഉൾപ്പെടെ മൂന്നുപേരെ മംഗളൂരു പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശിനിയായ റഹ്മത്ത് എന്ന ആയിഷ, ഭർത്താവ് ഷുഹൈബ്, സിറാജ് എന്നിവരാണ് കേരള അതിർത്തിക്കു സമീപം കല്ലടുക്കയിൽ നിന്ന് പിടിയിലായത്. സംഭവത്തിലെ പ്രധാന സൂത്രധാരനായ അബ്ദുൽ സത്താറിനായി അന്വേഷണം തുടരുകയാണ്. പല ആവശ്യങ്ങളും പറഞ്ഞ് മുംതാസ് അലിയെ ചെന്നുകണ്ട റഹ്മത്തുമൊത്തുള്ള ഫോട്ടോകളും ചില പോൺ വീഡിയോകളും ഉപയോഗിച്ച് അലിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ സത്താറിന്റെ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കിയതെന്ന് അലിയുടെ കുടുംബാംഗങ്ങൾ പോലീസിന് പരാതി നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും തനിക്കെതിരായി അപവാദപ്രചാരണം നടത്തുമെന്ന ഭീഷണി ഭയന്ന് നേരത്തേ മുംതാസ് അലി ഈ സംഘത്തിന് 50 ലക്ഷം രൂപ നല്‍കിയിരുന്നു. പിന്നീട് വീണ്ടും പണമാവശ്യപ്പെട്ട് ബ്ലാക്ക്…
Read Moreമുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ച് സിനിമ വരുന്നു
യുപി മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ യോഗി ആദിത്യനാഥിനെക്കുറിച്ച് സിനിമ വരുന്നു. നമോ യോഗി എന്ന് നാമകരണം ചെയ്ത ഈ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ചെന്നൈ സിഗരം ടവറിൽ നടന്നു. പുന്നശേരി ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി സിസി സോണി നിർമിക്കുന്ന ചിത്രം ഡോ. എം.പി നായർ രചന, സംവിധാനം നിർവഹിക്കുന്നു. പൂജാ ചടങ്ങിൽ ബാജാപ്പാ സാമ്രാട്ടക് മാഞ്ച്, പുരുഷോത്തം ശ്രീവാസ്തവ, ശെന്തിൽകുമാർ, അസോത്തമൻ എം.പി, തമിഴ്നാട് ഫിലിംവർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ധനശേഖർ എന്നിവർ പങ്കെടുത്തു. കാമറ, എഡിറ്റിംഗ് – വി.ഗാന്ധി, സംഗീതം – രവി കിരൺ, മേക്കപ്പ് – കൃഷ്ണവേണി, നൃത്തം – സ്നേഹ നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സാബു ഘോഷ്, പിആർഒ- അയ്മനം സാജൻ. ശെൽവൻ ബ്രയിറ്റ്, വിവേക് റാവു, നവീന റെഡ്ഡി, ദിനേശ് പണിക്കർ, സോണിയ മൽഹാർ, യുവരാജ്, ആരതി ജോഷി…
Read Moreസാരിയിൽ നൈസായി നൈല: വൈറലായി ചിത്രങ്ങൾ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് നൈല ഉഷ. സിനിമയില്‍ എന്നതുപോലെതന്നെ അവതരണത്തിലും കഴിവ് തെളിയിച്ച ഒരു വ്യക്തി കൂടിയാണ് നൈല. നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലെ ആങ്കറായും നൈല ഉഷ തിളങ്ങിയിട്ടുണ്ട്. ദുബൈയില്‍ റേഡിയോ ജോക്കിയാണ് നൈല. ഇടയ്ക്കിടെ ദുബായില്‍ നിന്നെത്തി സിനിമകളില്‍ അഭിനയിക്കുന്ന നൈല ഉഷ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ ഫോട്ടോഷൂട്ടുകളും റീല്‍സ് വീഡിയോകളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ നൈല പങ്കിട്ടിരിക്കുന്ന ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
Read Moreനിർമിതബുദ്ധി ഗവേഷണങ്ങൾക്ക് ഭൗതികശാസ്ത്ര നൊബേൽ
സ്റ്റോക്ഹോം: ആർട്ടിഫിഷൽ ഇന്റലിജൻസിലെ (നിർമിതബുദ്ധി) സുപ്രധാന ഘടകമായ ‘മെഷീൻ ലേണിംഗ്’ സാങ്കേതികവിദ്യ വികസിപ്പിക്കാൻ നേതൃത്വം നല്കിയ ജെഫ്രി ഹിന്റൺ (76), ജോൺ ഹോപ്ഫീൽഡ് (91) എന്നീ ശാസ്ത്രജ്ഞർ ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം പങ്കുവച്ചു. മുഖം തിരിച്ചറിയൽ (ഫേഷ്യൽ റെക്കഗ്നിഷൻ), ഭാഷാ തർജമ തുടങ്ങി ഇന്നു നിത്യജീവിതത്തിന്റെ ഭാഗമായ പല സാങ്കേതികവിദ്യകളും സാധ്യമാക്കിയത് ഇവരുടെ ഗവേഷണങ്ങളാണെന്നു റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് പറഞ്ഞു. ബ്രിട്ടീഷ്-കനേഡിയൻ വംശജനായ ഹിന്റണിനെ നിർമിതബുദ്ധിയുടെ തലതൊട്ടപ്പൻ എന്നാണു വിളിക്കുന്നത്. 2023ൽ ഗൂഗിളിൽനിന്നു വിരമിച്ച അദ്ദേഹം കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറോന്റോയിൽ പ്രഫസറാണ്. അമേരിക്കക്കാരനായ ഹോപ്ഫീൽഡ്, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലും പ്രഫസറാണ്. 1.1 കോടി സ്വീഡിഷ് ക്രോണർ ( 11 ലക്ഷം ഡോളർ) വരുന്ന സമ്മാനത്തുക ഇരുവരും പങ്കുവയ്ക്കും. ന്യൂറൽ നെറ്റ്വർക്ക് എന്ന മേഖലയിൽ പ്രഫ. ഹിന്റൺ നടത്തിയ ഗവേഷണങ്ങളാണ് ചാറ്റ്ജിപിടി…
Read Moreമൂന്ന് ആയിരം കോടി നേടിയ ഏക നടി ആരെന്ന് അറിയുമോ; ഇല്ലങ്കിൽ കേട്ടോളൂ
ബോളിവുഡില്‍ സൂപ്പര്‍ താരനായികമാര് നിരവധിയുണ്ട്. അതുപോലെ ആയിരം കോടി ക്ലബുകള്‍ സ്വന്തമാക്കുന്ന നടിമാരുമുണ്ട്. എന്നാല്‍ കരിയറില്‍ മൂന്ന് ആയിരം കോടി ചിത്രങ്ങളുള്ള ഇന്ത്യയിലെ ഏക നടി ആരാണെന്ന് അറിയുമോ? സാക്ഷാൽ ദീപിക പദുകോണാണ് ആ താരം. കരിയറില്‍ പ്രതിസന്ധികള്‍ നേരിട്ട് അതിനെ തരണം ചെയ്താണ് ദീപിക ബോളിവുഡിലെ സൂപ്പര്‍ താരമായത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. കരീന കപൂര്‍, മാധുരി ദീക്ഷിത് തുടങ്ങിയ നടിമാര്‍ കരിയറില്‍ ഫ്ളോപ്പുമായിട്ടാണ് ആരംഭിച്ചത്. പിന്നീട് ഇവർ ഇന്ത്യയിലെ ഏറ്റവും വലിയ നായികമാരായി മാറുകയായിരുന്നു. ദീപികയും അതുപോലെ തന്നെയാണ് കരിയര്‍ കെട്ടിപ്പടുത്തത്. ഷാരൂഖ് ഖാന്, രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന് എന്നിവര്‍ക്കൊപ്പം വമ്പന്‍ ഹിറ്റുകളുണ്ടാക്കിയിട്ടുണ്ട് ദീപിക. സല്മാന് ഖാന്, ആമിര്‍ ഖാന് എന്നിവര്‍ക്കൊപ്പം നടി ഇതുവരെ അഭിനയിച്ചിട്ടുമില്ല. ഈ വര്‍ഷം തന്നെ ദീപികയുടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വലിയ…
Read More