ടെൽ അവീവ്: ഹസൻ നസറുള്ള വധിക്കപ്പെട്ടതിനു പിന്നാലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ തലവനാകുമെന്നു കരുതപ്പെടുന്ന ഹാഷെം സഫിയുദ്ദീനും കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റ്. കഴിഞ്ഞ വ്യാഴാഴ്ച ഇസ്രേലി സേന സഫിയുദ്ദീനെ ലക്ഷ്യമിട്ട് ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷം സഫിയുദ്ദീനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോർട്ട്. മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസൻ നസറുള്ള കഴിഞ്ഞ മാസം 27നാണ് ബെയ്റൂട്ടിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. നസറുള്ളയുടെ ബന്ധുവാണു ഷിയാ പുരോഹിതനായ ഹാഷിം സഫിയുദ്ദീൻ. നേതൃത്വമില്ലാത്ത സംഘടനയായി ഹിസ്ബുള്ള മാറിയെന്ന് ഇസ്രേലി സേനയുടെ വടക്കൻ കമാൻഡിനെ സന്ദർശിച്ച യൊവാവ് ഗാലന്റ് പറഞ്ഞു.
Read MoreDay: October 9, 2024
ഇത്തിരി ലേറ്റായി! 48 വർഷങ്ങൾക്ക് മുമ്പ് അപേക്ഷ നൽകിയ ജോലിക്ക് മറുപടി ലഭിച്ചത് 70-ാം വയസിൽ
സ്റ്റണ്ട് വുമൺ ടിസി ഹോഡ്സൺ 48 വർഷം മുമ്പ് മോട്ടോർ സൈക്കിൾ സ്റ്റണ്ട് ജോലിക്ക് ഏറെ പ്രതീക്ഷയോടെയാണ് അപേക്ഷ അയച്ചത്. കുറെ നാൾ കാത്തിരുന്നെങ്കിലും മറുപടിയൊന്നും വന്നില്ല. അവസാനം അങ്ങനെയൊരു അപേക്ഷ അയച്ച കാര്യം തന്നെ ടിസി ഹോഡ്സൺ മറന്നു. ഇപ്പോഴിതാ 48 വർഷങ്ങൾക്ക് ശേഷം തന്റെ 70-ാം വയസിൽ, അഞ്ച് പതിറ്റാണ്ടിന് ശേഷം ടിസി ഹോഡ്സണിനെ ജോലിക്ക് തെരഞ്ഞെടുത്തു എന്ന കത്ത് ലഭിച്ചു. കാര്യം എന്താണെന്ന് ആദ്യം വ്യക്തമായില്ലെങ്കിലും പിന്നീടാണ് 48 വർഷം മുമ്പ് അയച്ച അപേക്ഷയുടെ മറുപടിയാണെന്ന് ടിസിക്ക് വ്യക്തമായത്. ടിസിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള കത്ത് പോസ്റ്റ് ചെയ്യപ്പെട്ടത് 1976 ജനുവരിയിലായിരുന്നു. എന്നാൽ ഏതോ പോസ്റ്റോഫീസിലെ മേശ വലിപ്പിൽ ആ എഴുത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം കിടന്നു. അങ്ങനെ കത്ത് ഒടുവിൽ ടിസിയെ തേടി എത്തിയപ്പോൾ അതിന് മുകളിൽ ഒരു ക്ഷമാപണ കുറിപ്പും ഉണ്ടായിരുന്നു. ‘സ്റ്റെയിൻസ്…
Read Moreകമല ജയിച്ചാൽ ജയിലിൽ പോകേണ്ടിവരുമെന്ന് മസ്ക്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് ജയിച്ചാൽ താൻ ജയിലിൽ പോകേണ്ടിവരുമെന്നു ലോകത്തെ ഏറ്റവും വലിയ സന്പന്നനായ ഇലോൺ മസ്ക്. മാധ്യമപ്രവർത്തകനായ ടക്കർ കാൾസണുമായുള്ള ടിവി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മസ്ക്. കമലയുടെ എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനു മസ്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അഭിമുഖം. പെൻസിൽവേനിയയിലെ ട്രംപിന്റെ തെരഞ്ഞെടുപ്പു പരിപാടിയിലും മസ്ക് പങ്കെടുത്തിരുന്നു. ട്രംപ് ജയിച്ചില്ലെങ്കിൽ അമേരിക്കയിലെ അവസാന തെരഞ്ഞെടുപ്പാകും ഇതെന്നു മസ്ക് അഭിപ്രായപ്പെട്ടു. കമല ഹാരിസിന്റെ ഡെമോക്രാറ്റിക് സർക്കാർ ലക്ഷക്കണക്കിനു കുടിയേറ്റക്കാർക്കു പൗരത്വം നല്‍കും. പിന്നീടുള്ള തെരഞ്ഞെടുപ്പുകളുടെ വിധി നിർണയിക്കുന്നത് ഇവരായിരിക്കും. 1986ലെ കുടിയേറ്റ പരിഷ്കരണ നടപടികളാണു കലിഫോർണിയ സംസ്ഥാനത്തെ ഡെമോക്രാറ്റിക് കോട്ടയാക്കിയതെന്നും മസ്ക് ചൂണ്ടിക്കാട്ടി. നസറുള്ളയെ ഉന്മൂലനം ചെയ്തു. അയാളുടെ പിൻഗാമിയും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യത. ഹിസ്ബുള്ളയുടെ ആയുധശേഷിയും കുറഞ്ഞതായി ഗാലന്റ് കൂട്ടിച്ചേർത്തു. ഇതിനിടെ, ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലംഗവും…
Read Moreവേഗം പോന്നോളു..! വാഗമണ്‍ ചില്ലുപാലം വീണ്ടും തുറന്നു: സഞ്ചാരികളുടെ ഒഴുക്ക്
തൊടുപുഴ: മൂന്നു മാസത്തോളം അടച്ചിട്ടിരുന്ന വാഗമണ്ണിലെ കോലാഹലമേട് അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം വീണ്ടും തുറന്നു. ഇന്നലെയാണ് പാലം സന്ദർശകർക്കായി തുറന്നുനൽകിയത്. ഇന്നലെ മാത്രം അറുനൂറിലധികം സഞ്ചാരികളാണ് പാലത്തിൽ കയറി ദൂരക്കാഴ്ച ആസ്വദിച്ചത്. നാൽപത് അടി നീളത്തിലും നൂറ്റിയൻപത് അടി ഉയരത്തിലും കാൻഡി ലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്. കഴിഞ്ഞ മഴക്കാലത്ത് സുരക്ഷയെ മുൻനിർത്തി പാലം അടച്ചിടാൻ വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു. സംസ്ഥാനത്തെ ഫ്ളോട്ടിംഗ് ബ്രിഡ്ജുകളുടെയും ഗ്ലാസ് ബ്രിഡ്ജിന്റെയും പ്രവർത്തനം ജൂണ്‍ ഒന്നുമുതൽ നിർത്തിവയ്ക്കുകയായിരുന്നു. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജനിയറിംഗ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ടിലെ ശിപാർശകൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്. ഒരു സമയം 15 പേരെ മാത്രമേ പാലത്തിൽ കയറാൻ അനുവദിക്കുകയുള്ളൂ. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ പ്രവേശനം…
Read Moreഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ട്വന്റി-20 ഇന്നു രാത്രി ഏഴിന്
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര നേട്ടത്തിനു പിന്നാലെ ട്വന്റി-20യും സ്വന്തമാക്കാൻ ടീം ഇന്ത്യ കളത്തിൽ. ഇരുടീമും തമ്മിലുള്ള രണ്ടാം ട്വന്റി-20 ഡൽഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്നു രാത്രി ഏഴിന് നടക്കും. ഗ്വാളിയറിൽ നടന്ന ആദ്യ ട്വന്റി-20യിൽ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചിരുന്നു. യുവ ഇന്ത്യ ഋഷഭ് പന്ത്, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖരുടെ അഭാവത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയ്ക്കിറങ്ങിയത്. നിതീഷ് കുമാർ റെഡ്ഡി, തിലക് വർമ, മായങ്ക് യാദവ് എന്നിങ്ങനെ നീളുന്ന യുവതാരങ്ങളിൽ ഇന്ത്യയുടെ ഭാവി ശോഭനമാണെന്നു തെളിയിക്കുന്നതായിരുന്നു ആദ്യ ട്വന്റി-20യുടെ ഫലം. ഇന്ത്യയുടെ ഭാവി പേസ് ഓൾറൗണ്ടർ എന്ന സീറ്റ് അരക്കിട്ടുറപ്പിക്കാനാണ് നിതീഷ് കുമാർ റെഡ്ഡിയെന്ന ഇരുപത്തൊന്നുകാരന്റെ ശ്രമം. അഭിഷേക് ശർമ ഇല്ലാത്ത റണ്ണിനായി ശ്രമിച്ചു പുറത്തായതു മാത്രമായിരുന്നു ആദ്യ ട്വന്റി-20യിൽ ഇന്ത്യൻ ടീമിലുണ്ടായ ഏക പിഴവ്. ബംഗ്ലാദേശിനെതിരായ…
Read Moreനടൻ ടി. പി. മാധവൻ അന്തരിച്ചു: കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം
പത്തനാപുരം: അമ്മയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും നടനുമായ ടി. പി. മാധവൻ അന്തരിച്ചു. 86 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുടല് സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരം ഗാന്ധിഭവന് അന്തേവാസിയാണ് അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടിപി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. നാടകങ്ങളിലൂടെയാണ് സിനിമയിലേക്കെത്തിയത്. 1975-ൽ റിലീസായ രാഗം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് ടി.പി. മാധവൻ സജീവ സാന്നിധ്യമായത്. സിനിമ വിജയിച്ചതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. അറുനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Read Moreവനിതാ ട്വന്റി-20 ലോകകപ്പിൽ നിർണായക പോരാട്ടത്തിന് ഇന്ത്യ
ദുബായ്: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ നിർണായക മത്സരത്തിനു ടീം ഇന്ത്യ ഇറങ്ങുന്നു. ഗ്രൂപ്പ് എയിൽ ശ്രീലങ്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ഇന്നത്തെ മത്സരം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ രാത്രി 7.30ന് ഈ ഉപഭൂഖണ്ഡപ്പോരാട്ടം അരങ്ങേറും. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടു പരാജയപ്പെട്ട ഇന്ത്യ, രണ്ടാം മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ കീഴടക്കിയിരുന്നു. അതേസമയം, കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ശ്രീലങ്ക ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. നോക്കൗട്ടിനു ജയം വേണം ഇന്ത്യയുടെ നോക്കൗട്ട് സ്വപ്നങ്ങൾക്കു ക്ഷതമേൽക്കാതിരിക്കാൻ ഇന്നു ജയം അനിവാര്യമാണ്. ഗ്രൂപ്പ് എയിൽ പാക്കിസ്ഥാൻ അടക്കമുള്ള ടീമുകളുടെ നെറ്റ് റണ്‍റേറ്റ് പ്ലസ് ആണെന്നതും ശ്രദ്ധേയം. ഇന്ത്യയുടേത് (-1.217) മൈനസാണ്. ന്യൂസിലൻഡിനോട് 58 റണ്‍സിന്റെ തോൽവി വഴങ്ങിയതാണ് ഇന്ത്യക്കു തിരിച്ചടിയായത്. അതുകൊണ്ടുതന്നെ ഇന്ത്യക്കിന്നു ജയം അനിവാര്യമാണ്. ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഫീൽഡിംഗാണ്. മലയാളി…
Read Moreഎന്തുകൊണ്ടാണ് ചൈനീസ് പട്ടാളക്കാർ അവരുടെ യൂണിഫോം കോളറിൽ പിൻ ധരിക്കുന്നത്? കാരണമിങ്ങനെ…
സൈനികരുടെ അച്ചടക്കവും ധീരതയും ആശ്ചര്യപ്പെടുന്നതാണ്. എന്നാൽ അത്തരം കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ രാജ്യത്തെ സേവിക്കാൻ അർഹത നേടുന്നതിനും വ്യക്തിക്ക് എത്ര സമയവും പരിശ്രമവും ചെലവഴിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. സൈനികരെ പരിശീലിപ്പിക്കുന്നതിന് ഓരോ രാജ്യത്തിനും അതിന്റേതായ മാർഗനിർദേശങ്ങളുണ്ട്. ചൈനീസ് സൈനികരെ കുറിച്ച് പരക്കെ അറിയപ്പെടുന്ന ഒരു വസ്തുത അവരുടെ യൂണിഫോമിന്റെ കോളറിൽ പിന്നുകൾ ഉണ്ട് എന്നതാണ്. ഈ പിന്നുകൾ അവരെ നിരന്തരം കുത്തുകയും ചെയ്യാറുണ്ട്. ചൈനീസ് പട്ടാളക്കാർ തങ്ങളുടെ യൂണിഫോമിന്റെ കോളറിൽ പിന്നുമായി നിൽക്കുന്നതായി അവകാശപ്പെടുന്ന ആയിരക്കണക്കിന് പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വൈറൽ ഫോട്ടോകളും വീഡിയോകളും യഥാർത്ഥമാണെന്ന് സ്ഥിരീകരിക്കുന്ന വസ്തുതാ പരിശോധന വെബ്സൈറ്റായ സ്നോപ്സ് 2019-ൽ ഇവ ക്ലെയിം ചെയ്തു. പട്ടാളക്കാരുടെ കോളറിലാണ് പിൻ സ്ഥാപിച്ചിരിക്കുന്നത്. അവരുടെ കഴുത്ത് പിന്നിൽ തൊടുമ്പോഴെല്ലാം അവർക്ക് ഒരു കുത്തൽ അനുഭവപ്പെടും. പിന്നെ എന്തിനാണ് അവർ ഇങ്ങനെ ഒരു…
Read Moreസ്പാനിഷ് ഫുട്ബോളർ ഇനിയെസ്റ്റ ഇനിയില്ല…
ബാഴ്സലോണ: സ്പാനിഷ് ഇതിഹാസ ഫുട്ബോളർ ആന്ദ്രെ ഇനിയെസ്റ്റ പ്രഫഷണൽ മത്സരങ്ങളിൽനിന്നു വിരമിച്ചു. 22 വർഷം നീണ്ട ഫുട്ബോൾ കരിയറിനാണ് ഇനിയെസ്റ്റ വിരാമമിട്ടിരിക്കുന്നത്. ഫിഫ 2010 ലോകകപ്പ് ഫൈനലിൽ സ്പെയിനിന്റെ ജയം കുറിച്ച ഗോൾ നേടിയത് ഇനിയെസ്റ്റയായിരുന്നു. നാൽപ്പതുകാരനായ ഇനിയെസ്റ്റ സ്പെയിനിനൊപ്പം രണ്ടു യൂറോ കപ്പും (2008, 2012) സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് തലത്തിൽ 18 വർഷം എഫ്സി ബാഴ്സലോണ ക്യാന്പിലുണ്ടായിരുന്നു. 2018ലാണ് താരം ബാഴ്സലോണ വിട്ട് ജാപ്പനീസ് ക്ലബ്ബായ വിസെൽ കോബയിലേക്കു ചേക്കേറിയത്. 2023-24 സീസണിൽ യുഎഇയിലെ എമിറേറ്റ്സ് ക്ലബ്ബിനായി പന്തു തട്ടിയിരുന്നു. ക്ലബ് കരിയറിൽ 885 മത്സരങ്ങളിൽനിന്ന് 93 ഗോളും രാജ്യാന്തര വേദിയിൽ 131 മത്സരങ്ങളിൽനിന്ന് 13 ഗോളും സ്വന്തമാക്കി. ബാഴ്സലോണയ്ക്കൊപ്പം നാലു ചാന്പ്യൻസ് ലീഗ് അടക്കം 29 ട്രോഫികൾ സ്വന്തമാക്കി.
Read Moreഓം പ്രകാശിന്റെ മുറിയിൽ ലഹരി സാന്നിധ്യം: പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിലെ റൂമിൽ നിന്നും ലഹരി സാന്നിധ്യം കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ. ലഹരിക്കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നടൻ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെങ്കിലും ഉറപ്പായും വിളിപ്പിക്കുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേർത്തു. അതേസമയം, ഓം പ്രകാശിന് ജാമ്യം നൽകിയതിനെതിരെ പോലീസ് കോടതിയെ സമീപിക്കും. രാസലഹരിയുടെ കെമിക്കൽ അനാലിസിസ് ലാബ് റിപ്പോർട്ട് കിട്ടിയാൽ ഉടൻ പോലീസ് കോടതിയിൽ സമര്‍പ്പിക്കും.
Read More