കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് പ്രതിയായ ലാവ്ലിന് കേസ് ഇതുവരെയും എങ്ങുമെത്താത്തത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കുക, തൃശൂര്‍ പൂരം കലക്കിയതിനെപ്പറ്റി ജുഡീഷല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. യുഡിഎഫ് ജില്ലാ ചെയര്മാന് ഇ.ജെ. ആഗസ്തി അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജോയി ഏബ്രഹാം, കുര്യന് ജോയി, ഫില്‍സണ്‍ മാത്യൂസ്, അസീസ് ബഡായി, നാട്ടകം സുരേഷ്, ജെയ്സണ്‍ ജോസഫ്, ടോമി വേദഗിരി, ടി.സി. അരുണ്‍, തമ്പി ചന്ദ്രന്, മദന്‍ ലാല്‍, കുഞ്ഞ് ഇല്ലമ്പള്ളി, ഫിലിപ്പ് ജോസഫ്, കെ.എഫ്. വര്‍ഗീസ്, റഫീഖ് മണിമല, തോമസ് കണ്ണന്തറ, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, പി.എ. സലീം, സാജു…
Read MoreDay: October 9, 2024
പിതാവിനെ കുത്തിക്കൊന്ന അശോകൻ ലഹരിക്കടിമ; ഓൺലൈൻ ചാറ്റിലൂടെ വിവാഹം ചെയ്തത് ബള്‍ഗേറിയന്‍ സ്വദേശിനിയെ; നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍
കോട്ടയം: വാക്കുതര്‍ക്കത്തിനിടെ മകന് പിതാവിനെ കുത്തിക്കൊന്നു. കുമാരനല്ലൂര്‍ ഇടയാടി താഴത്ത് വരിക്കതില്‍ രാജു(70)വാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന് അശോകനെ (42) ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. അശോകന് ലഹരിക്ക് അടിമയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുമാരനല്ലൂര്‍ മേല്‍പ്പാലത്തിനു സമീപം ഇടയാടിയില്‍ ഇന്നലെ ഉച്ചയ്ക്ക് 11.45 നായിരുന്നു കൊലപാതകം. അച്ഛന് മരിച്ചു കിടക്കുകയാണെന്നാണ് സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സംഘത്തോട് പ്രതി പറഞ്ഞത്. പത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ആക്രമിയെ കീഴടക്കിയത്. രാജുവും അശോകനും മാത്രമാണു വീട്ടില്‍ താമസിക്കുന്നത്. വാക്കുതര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു വിവരം. വീട്ടില്‍നിന്നു ബഹളം കേട്ടതിനെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രാജു കൊല്ലപ്പെട്ട വിവരം ഗാന്ധിനഗര്‍ പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പ്രതിയായ അശോകനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍ കോട്ടയം: കുമാരനല്ലൂരില്‍ മകന് പിതാവിനെ കൊലപ്പെടുത്തിയതില്‍…
Read Moreഭർത്താവിന്റെ രഹസ്യ ബന്ധങ്ങൾ അറിഞ്ഞത് മരണശേഷം, കലിപ്പ് മാറ്റാൻ ചിതാഭസ്മം തിന്ന് എഴുത്തുകാരി
ഭർത്താവിന്റെ മരണ ശേഷം അയാളുടെ അവിഹിത ബന്ധങ്ങളെക്കുറിച്ച് അറിയേണ്ടി വന്ന വിചിത്ര അനുഭവത്തെക്കുറിച്ച് കനേഡിയൻ എഴുത്തുകാരി ജസീക്കാ വെയ്റ്റ് ആത്മകഥയിൽ വിശദമാക്കിയിരിക്കുകയാണ്. ജസീക്കയുടെ ആത്മകഥയായ എ വിഡോസ് ഗൈഡ് ടു ഡെഡ് ബാസ്റ്റാർഡ്സ് എന്ന ആത്മകഥയിൽ ഭർത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞപ്പോഴുള്ള വിഷമം മറി കിടക്കാൻ ചിതാഭസ്മം വളർത്തുനായ കാഷ്ഠത്തിനൊപ്പമാണ് കുഴിച്ചിട്ടതായി പറയുന്നു. ഇതിന് പിന്നാലെ വഞ്ചിക്കപ്പെട്ടതിന്റെ വേദന മാറാതെ വന്നതോടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം കഴിച്ചതായാണ് എഴുത്തുകാരി വിശദമാക്കുന്നത്. ചിതാഭസ്മത്തിന് ബേക്കിംഗ് പൌഡറിന് സമാനമായ രുചിയാണ് അനുഭവപ്പെട്ടതെന്നും ഉപ്പിനേക്കാൾ തരി നിറഞ്ഞതായിരുന്നു ചിതാഭസ്മമെന്നുമാണ് ഇത് കഴിച്ച അനുഭവത്തേക്കുറിച്ച് എഴുത്തുകാരി വിശദമാക്കുന്നത്. 2015 ലെ ജോലി സംബന്ധമായുള്ള യാത്രക്കിടയിലാണ് ജെസീക്കയുടെ ഭർത്താവ് സീൻ മരിക്കുന്നത്. തുടർന്ന് വർഷങ്ങൾക്ക് ശേഷം ഭർത്താവിന്റെ ഐ പാഡ് നോക്കുമ്പോഴാണ് ഇയാളുടെ ചിത്രങ്ങൾ അടക്കമുള്ള വിവരം ജസീക്കക്കയ്ക്ക് ലഭിക്കുന്നത്. ഒരു ആവശ്യത്തിനായി ഭർത്താവിന്റെ…
Read Moreസിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കാൻ എക്സൈസ്
കൊച്ചി: സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന ശക്തമാക്കാൻ എക്സൈസ്. ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്സൈസ് ചർച്ച നടത്തും. കൊച്ചി നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളിൽ ഓംപ്രകാശിന്റെ നേതൃത്വത്തിൽ നിരവധി ലഹരിപ്പാർട്ടികളാണ് നടന്നത്. അഞ്ച് മാസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരിക്കച്ചവടത്തിന് ഓം പ്രകാശ് എത്തിയതായി പോലീസ് അറിയിച്ചു.
Read Moreപ്രതിനായക വേഷം വാഗ്ദാനം ചെയ്ത് പത്തുലക്ഷം തട്ടി; റിട്ടയേർഡ് അധ്യാപകന്റെ പരാതിയിൽ നിർമാതാവ് അറസ്റ്റിൽ; ചേർത്തലയിൽ ഒളിവിൽ കഴിയവേയാണ് ജിജോ പിടിയിലായത്
തിരുവല്ല: സിനിമയിൽ പ്രതിനായക വേഷം വാഗ്ദാനം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നിർമാതാവ് അറസ്റ്റിൽ. അഭിനയ മോഹവുമായി എത്തിയ റിട്ടയേഡ് അധ്യാപകന്റെ പരാതിയിൽ ആലപ്പുഴ തുറവൂർ വളമംഗലം നോർത്ത് വടിത്തറയിൽ ജിജോ ഗോപിയാണ് അറസ്റ്റിലായത്. സജീവ് കിളികുലത്തിന്റെ സംവിധാനത്തിൽ ഏതാനും മാസം മുമ്പ് റിലീസ് ചെയ്ത തിറയാട്ടം എന്ന സിനിമയിലെ പ്രധാന നടനും നിർമാതാവുമായിരുന്നു ജിജോ ഗോപി. റിട്ട. അധ്യാപകനും തിരുവല്ലയിൽ താമസക്കാരനുമായ ഉപ്പുതറ സ്വദേശി ടോജോയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരിലും ചേർത്തലയിലുമായി ഷൂട്ട് ചെയ്ത സിനിമയിൽ ചെറിയ ഒരു വേഷം ചെയ്യാനാണ് ടോജോ കണ്ണൂർ പിണറായിയിലെ ലൊക്കേഷനിൽ എത്തിയത്. ലൊക്കേഷനിൽ എത്തിയ ടോജോയോട് നായക തുല്യമായ പ്രതിനായക വേഷം നൽകാമെന്ന് ജിജോ വാഗ്ദാനം നൽകി. ഇതുപ്രകാരം ഷൂട്ടിംഗ് പുരോഗമിക്കവേ സാമ്പത്തിക ഞെരുക്കത്തിലാണെന്നും സിനിമ റിലീസായ ശേഷം മടക്കി നൽകാമെന്നും വാഗ്ദാനം ചെയ്തു പലപ്പോഴായി 10…
Read Moreടൈംസ് സ്ക്വയറില്‍ മന്ത്രോച്ചാരണങ്ങള്‍ക്ക് തുടക്കം; ന്യൂയോര്‍ക്കിൽ ആദ്യമായി ദുര്‍ഗാ പൂജ നടന്നു
നാടെങ്ങും നവരാത്രി ആഘോഷത്തിന്റെ തിരക്കിലാണ്. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ആദ്യമായി ദുര്‍ഗാ പൂജ ആഘോഷിച്ചു എന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. നഗരമധ്യത്തില്‍ നടത്തിയ ദുര്‍ഗാ പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൂജയിൽ പങ്കെടുക്കുന്നതിനായി നിരവധി ഇന്ത്യക്കാരാണ് എത്തിയത്. നവമി പൂജയും ദുര്‍ഗാ പൂജയോടെയും അനുബന്ധിച്ചാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ന്യൂയോര്‍ക്കിലെ ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത് ബംഗാളി ക്ലബ് യുഎസ്എ ആണ്. രണ്ട് ദിവസം ന്യൂയോര്‍ക്ക് നഗരത്തില്‍ ദുര്‍ഗ പൂജാ ആഘോഷങ്ങള്‍ നടക്കും. പൂജയ്ക്കൊടുവില്‍ ബോളിവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പരിപാടിയും നടക്കും.
Read Moreകുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ്; ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും നിർബന്ധം; വാഹനം ഓടിക്കുമ്പോൾ കുട്ടികൾക്ക് അപകടം ഉണ്ടായാൽ ഉത്തരവാദി ഡ്രൈവർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ നാല് വയസു വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റും നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റും നിർബന്ധമാക്കുന്നു. നാലു മുതൽ 14 വയസ് വരെ 135 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾ കാറുകളിൽ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ ഡ്രൈവർക്കായിരിക്കും പൂർണ ഉത്തരവാദിത്വം. ഇരുചക്ര വാഹനയാത്രയിൽ കുട്ടികളെ രക്ഷിതാക്കളുമായി ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം കുറയ്ക്കുമെന്നും ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ച ശിപാർശയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ, നവംബർ മാസങ്ങളിൽ പ്രചാരണവും മുന്നറിയിപ്പും നൽകും. ഡിസംബർ മുതൽ പിഴ ഈടാക്കും. 1000 രൂപയായിരിക്കും പിഴ. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും മാറ്റം കൊണ്ടുവരുന്നത്.
Read More