മുംബൈ: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് മുംബൈ സ്വദേശിനിയായ 65കാരിയിൽനിന്നു തട്ടിയത് 1.30 കോടി രൂപ. 2023 ഏപ്രില്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലാണു യുവാവ് വൻ തുക തട്ടിയെടുത്തത്. ഫിലിപ്പീന്‍സില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ സിവില്‍ എന്‍ജിനീയര്‍ എന്ന പേരിലാണ് യുവാവ് ഇവരെ പരിചയപ്പെടുന്നത്. യുവാവിന്റെ കഥകളും കഷ്ടപ്പാടുകളും കേട്ട്, അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചതാണു പണം നഷ്ടപ്പെടാന്‍ കാരണമായത്. പണി നടക്കുന്ന സൈറ്റില്‍ തനിക്ക് അപകടം പറ്റിയെന്നും തന്നെ തിരിച്ച് അമേരിക്കയിലേക്ക് അയയ്ക്കാതിരിക്കാനായി പണം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. യുവാവ് പറഞ്ഞതു വിശ്വസിച്ച സ്ത്രീ ബന്ധുക്കളില്നിന്നുള്പ്പെടെ കടം വാങ്ങി 70 ലക്ഷം രൂപ ബിറ്റ്കോയിന് വഴി അയച്ചുകൊടുത്തു. പിന്നീട് 20 ലക്ഷം യുഎസ് ഡോളര്‍ അടങ്ങുന്ന പാഴ്സല്‍ സ്ത്രീയുടെ പേരില്‍ അയച്ചെന്നു യുവാവ് അറിയിച്ചു. ഇതിനു തുടർച്ചയായി പാഴ്സല്‍ ഡൽഹി എയർപോർട്ടിൽ…
Read MoreDay: October 10, 2024
അഞ്ചലോട്ടക്കാരൻ വരുന്നേ…വഴി മാറിക്കോ…മറക്കാനാവുമോ പോസ്റ്റ് കാര്‍ഡും ഇന്‍ലന്‍ഡും പിന്നെ, മണി ഓര്‍ഡറും…
പോസ്റ്റ് ഓഫീസും പോസ്റ്റ് മാസ്റ്ററും പോസ്റ്റ്മാനും റണ്ണറുമൊക്കെ ജീവിതങ്ങളെ ചലിപ്പിച്ചിരുന്ന കാലം. സ്വന്തം പോസ്റ്റ് ഓഫീസും പിന്‍കോഡും കാണാതെ അറിയാത്തവര്‍ ചുരുക്കം. ഇന്റര്‍നെറ്റും ഇമെയിലും വാട്സ് ആപ്പും മെസഞ്ചറും ഫേസ്ബുക്കുമൊക്കെ ലോകത്തെ വിരല്‍ത്തുമ്പിലാക്കിയ ന്യൂജെൻ തലമുറയ്ക്ക് അറിവില്ല പഴയ എഴുത്തുകുത്തു ജീവിതം. കാര്‍ഡും ഇന്‍ലന്‍ഡും എയര്‍മെയിലും കവറും മാത്രമല്ല പരീക്ഷാ അറിയിപ്പുകളും നിയമനങ്ങളുമൊക്കെ കാത്ത് അക്ഷമരായി രാവിലെ പോസ്റ്റ് ഓഫീസില്‍ നില്ക്കുന്ന ആള്‍ക്കൂട്ടം. എഴുത്തു പൊട്ടിച്ച് ഉള്ളടക്കം വായിക്കുന്നതും വായിച്ചുകേള്ക്കുന്നതും പിന്നീട് വായിക്കാന്‍ കമ്പിയില്‍ കൊളുത്തിയിടുന്നതുമൊക്കെ ഒരു കാലം. മണി ഓര്‍ഡര്‍ അയയ്ക്കാനും വാങ്ങാനും പോസ്റ്റ് ഓഫീസിലേക്കുള്ള ഓട്ടം. വിശേഷങ്ങളുമായി എത്തും പോസ്റ്റ്മാൻ മാസികകളും ആഴ്ചപ്പതിപ്പുകളും തുടങ്ങി പ്രസിദ്ധീകരണങ്ങളുമായി വീടുകള്‍ കയറിയിറങ്ങുന്ന പോസ്റ്റ്മാനും അവരുടെ കനപ്പെട്ട സഞ്ചിയും. ഏറ്റവും കൂടുതല്‍ കാല്‍നടയാത്ര നടത്തിയിരുന്നതും പോസ്റ്റ്മാന്‍തന്നെ. കുന്നും പാടവും പുഴയും തോടും റോഡും ഇടവഴിയും താണ്ടി ദിവസേന ആറേഴ്…
Read Moreജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാർ; മനുഷ്യൻ മനുഷ്യനെ ചുമക്കുന്നത് ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: ആധുനിക സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ മനുഷ്യൻ മനുഷ്യനെ ചുമക്കുന്ന പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനേ തുടർന്ന് മുകൾനിലയിൽ നിന്നു രോഗികളെ ജീവനക്കാർ സ്ട്രെക്ചറിൽ ചുമന്നു താഴെ എത്തിക്കുന്ന സംഭവത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ ഡിഎംഒ 15 ദിവസത്തിനകം അറിയിക്കണമെന്ന് കമ്മീഷനംഗം വി.കെ. ബീനാകുമാരി നിർദേശിച്ചു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻസ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നിരീക്ഷണം. മൂന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്റേറിൽനിന്നും തടിയിൽ കോർത്തു കെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ സത്വരനടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
Read Moreകാറിനുള്ളലിരുന്ന് സുഹൃത്തുക്കൾ മദ്യപിച്ചു; പുലർച്ചെ നാട്ടുകാരും കൂട്ടുകാരും കണ്ടത് മരിച്ചു കിടക്കുന്ന അരുണിനെ; അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയ സത്യം ഇങ്ങനെ…
കറ്റാനം: സുഹൃത്തിന്റെ കാറിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികമായ ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലന്ന് പോലീസ് വ്യക്തമാക്കി. ഹൃദയാഘാതത്തെതുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മാവേലിക്കര തെക്കേക്കര വാത്തികുളം അരുണാലയത്തിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെയും മാലതി കുഞ്ഞമ്മയുടെയും മകൻ അരുണിനെ (48) ആണ് കറ്റാനം ഭരണിക്കാവ് പള്ളിക്കൽ കളരിക്കൽ ജംഗ്ഷനിൽ കഴിഞ്ഞദിവസം രാവിലെ സുഹൃത്തിന്റെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടെത്. അരുണും മൂന്നു സുഹൃത്തുക്കളും കഴിഞ്ഞദിവസം രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അതിനുശേഷം അരുൺ സുഹൃത്തായ മഹേഷിന്റെ കാറിന്റെ പിൻസീറ്റിൽ കിടന്നു. ഉണരുമ്പോൾ സ്വന്തം ബൈക്കും എടുത്ത് അരുൺ പോകുമെന്ന് കരുതിയ സുഹൃത്തുക്കൾ ബൈക്കിന്റെ താക്കോലും മൊബൈൽ ഫോണും കാറിന്റെ മുൻ സീറ്റിൽ വച്ചശേഷം അവർ വീട്ടിലേക്കു മടങ്ങി. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കാറിന്റെ പിൻസീറ്റിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ…
Read Moreഎന്തൊരു വിധിയിത്..! ബംബറടിച്ചെന്ന് വ്യാജവാര്‍ത്ത; മറുപടിപറഞ്ഞ് സഹികെട്ട് ഫോൺ ഓഫ് ചെയ്തു; പിന്നെ വീട്ടിലേക്ക് ആളുകൾ നേരിട്ടെത്തിത്തുടങ്ങി; ഒടുവിൽ മെമ്പർ ചെയ്തത് കണ്ടോ
മാന്നാര്‍: പഞ്ചായത്ത് മെംബറെ സോഷ്യല്‍ മീഡിയാ കോടീശ്വരനാക്കി. മാന്നാര്‍ പഞ്ചായത്തംഗം അനീഷ് മണ്ണൂരേത്തിനെയാണ് സോഷ്യല്‍ മീഡിയാ കോടീശ്വരനാക്കിയത്. ഓണം ബംബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി ലഭിച്ചുവെന്ന രീതിയിലാണ് ലോട്ടറി ടിക്കറ്റ് നമ്പര്‍ ഉള്‍പ്പെടെ പ്രചാരണം നടന്നത്. പഞ്ചായത്ത് ഓഫീസില്‍ വച്ച് ആരോ തമാശയ്ക്കായി പറഞ്ഞതാണ് പെട്ടെന്ന് സോഷ്യല്‍ മീഡിയായിലൂടെ പ്രചരിച്ചത്. മറുപടി പറഞ്ഞ് സഹികെട്ടു പഞ്ചായത്തംഗം മൊബൈല്‍ ഫോണ്‍ ഓഫാക്കി. മനഃപൂര്‍വം മൊബൈല്‍ ഓഫാക്കിയതാണന്ന് പറഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും മറ്റുള്ളവരും വീട്ടിലേക്കും എത്തി. പിന്നീടു നേരിട്ടെത്തിയവര്ക്കു മെംബറും വീട്ടുകാരും മറ്റും മറുപടി പറഞ്ഞ് മടുത്തു. എല്ലാ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും കുറഞ്ഞ സമയത്തിനുള്ളില്‍തന്നെ സംഭവം ഷെയര്‍ ചെയ്ത് കൂടുതല്‍ പേരിലെത്തുകയും ചെയ്തു. ഒടുവില്‍ മെമ്പര്‍ക്ക് ലോട്ടറി അടിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വാസ്തവ വിരുദ്ധവുമാണന്നും വൈകിയാണെങ്കിലും സത്യാവസ്ഥയറിഞ്ഞവര് സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ചു വരികയാണ്.
Read Moreഓണം ബംബര്‍: കോട്ടയത്ത് സമ്മാനപ്പെരുമഴ; രണ്ടും മൂന്നും സമ്മാനം നേടിയവരേയും കാത്ത് കോട്ടയത്തുകാർ
കോട്ടയം: തിരുവോണം ബംബര്‍ ലോട്ടറിയില്‍ കോട്ടയത്ത് സമ്മാനപ്പെരുമഴ. കോട്ടയം മീനാക്ഷി, മഹാലക്ഷ്മി ഏജന്‍സികള്‍ വഴി വിറ്റ ടിക്കറ്റുകള്‍ക്ക് മൂന്നു സമ്മാനങ്ങൾ ലഭിച്ചു. ഒരു രണ്ടാം സമ്മാനവും മൂന്നു മൂന്നാം സമ്മാനവും കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ്. ഒരു കോടിയും അന്‍പത് ലക്ഷവും അടിച്ചവര്‍ ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയിലാണ് കോട്ടയം. ടി.എച്ച്. 612456 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് ചുങ്കം സ്വദേശിയായ ശശികലയാണു മീനാക്ഷിയില്നിന്നു വാങ്ങിയത്. ശശികല ഇത് കോടിമതയിലെ ബന്ധുവിന് വില്ക്കാന് നല്‍കുകയായിരുന്നു. 50 ലക്ഷം രൂപയുടെ മൂന്നാം സമ്മാനാര്‍ഹമായ മൂന്നു നമ്പരുകളാണ് മീനാക്ഷി വഴി വിറ്റഴിച്ചത്. ടി.സി. 147286, ടി.ഡി. 796695, ടി.എല്‍. 194832 നമ്പരുകള്‍ക്കാണ് സമ്മാനം. മഹാലക്ഷ്മി ഏജന്‍സിയും സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റഴിച്ചിട്ടുണ്ട്.
Read Moreവന്നതും പോയതും എന്തിന്? ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഇന്നു ചോദ്യംചെയ്യും; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 14 പേരുടെ വിവരങ്ങള്‍കൂടി പോലീസിന്
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് കൊച്ചിയില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത ചലച്ചിത്രതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്ട്ടിന് എന്നിവരെ പോലീസ് ഇന്നു ചോദ്യം ചെയ്യും. ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇന്നു രാവിലെ പത്തിന് മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണു നിര്‍ദേശം. എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്യുക. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ബുധനാഴ്ച ചോദ്യംചെയ്തിരുന്നു. ഫൈസല്‍, ജോഷി, എറണാകുളം സ്വദേശിയായ മറ്റൊരാള്‍ എന്നിവരെയാണു ചോദ്യംചെയ്തത്. ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റ് 14 പേരുടെ വിവരങ്ങള്‍കൂടി പോലീസിന് ലഭിച്ചു. ഇവര്‍ക്ക് ഇന്നു നോട്ടീസ് നല്‍കും. അതേസമയം, ബിനു ജോസഫിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളിയും നേരത്തേ അറസ്റ്റിലായിരുന്നു. ബിനുവാണ് ലഹരിപ്പാര്‍ട്ടിക്ക് ആവശ്യമായ കൊക്കെയ്ന്‍ എത്തിച്ചതെന്നാണു പോലീസിന്റെ…
Read Moreഹെർണിയ ശസ്ത്രക്രിയക്ക് പകരം കാലിലെ ഞരമ്പ് മുറിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന് പരാതി
കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവ്. ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി. കാസർഗോഡ് പുല്ലൂർ സ്വദേശി ആദിനാഥിന് ആണ് ദുരനുഭവമുണ്ടായത്. ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. അബദ്ധത്തിൽ ഞരമ്പ് മാറി മുറിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കുടുംബം ഡിഎംഒയ്ക്ക് പരാതി നൽകി.
Read More