എത്രയോ തമിഴ് സിനിമകളിൽ കണ്ടു പഴകിയ കഥ പോലെ തോന്നാം, പക്ഷെ ഇത് ജീവിതമാണ്. സിനിമാക്കഥ പോലുള്ള ജീവിതം. തമിഴനും മലയാളിക്കും തെലുങ്കനും ഹിന്ദിക്കാർക്കുമൊക്കെ ഒരുപോലെ പ്രിയങ്കരനായ രജനീകാന്തിന്റെ കഥ. വെള്ളിത്തിരയിൽ നിറഞ്ഞാടുന്നതിനു മുന്‍പുള്ള രജനീകാന്തിന്റെ ഫ്ളാഷ്ബാക്ക് ജീവിതം. കഷ്ടപ്പാടും ഡാർക്ക് സീനുകളും ടേണിംഗ് പോയന്റുകളും കിടിലൻ ക്ലൈമാക്സുമൊക്കെയായി ഒരു അടിപൊളി തമിഴ്സിനിമ തന്നെയാണ് രജനിയുടെ കഥ. 1950 ഡിസംബർ 12 പഴയ മൈസൂർ സംസ്ഥാനത്തെ ബാംഗ്ലൂരിൽ ഹനുമന്ത് നഗറിലെ മറാഠി കുടുംബത്തിൽ ഒരു കുട്ടി ജനിച്ചു. വീട്ടുകാർ അവന് ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന് പേരിട്ടു. ആ കുടുംബത്തിലെ നാലാമത്തെ കുട്ടിയായിരുന്നു ശിവാജി. ശിവാജിയുടെ അച്ഛൻ റാണോജി റാവു ഒരു പോലീസ് കോണ്‍സ്റ്റബിളായിരുന്നു. ഇവരുടെ കുടുംബം കർണാടക – തമിഴ്നാട് അതിർത്തിയിലെ നാച്ചിക്കുപ്പം എന്ന ചെറിയ ഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നായിരുന്നു. റാണോജി റാവുവിന്…
Read MoreDay: October 11, 2024
മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢി: രക്തസാക്ഷികളെ അപമാനിച്ചത് മാപ്പർഹിക്കാത്ത തെറ്റ്; നിയമസഭയിലെ കൂത്തുപറമ്പ് രക്തസാക്ഷി ആലാപനത്തിൽ മറുപടിയുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: നിയമസഭയിൽ കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്പനെയും പരാമർശിച്ചുകൊണ്ട് ‘രക്തസാക്ഷി’ കവിതയിലെ വരികൾ ആലപിച്ചുകൊണ്ട് എംഎൽഎ മാത്യു കുഴൽനാടൻ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണെന്ന് ഡിവൈഎഫ്ഐ പരിഹസിച്ചു. രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നതെന്നും അവർ ആരോപിച്ചു. ചരിത്രബോധമില്ലാത്തവരെയും വാർത്തകളിൽ നിറയാൻ വേണ്ടി മാത്രം ദുർഗന്ധമുള്ള വാക്കുകൾ പുലമ്പുന്നവരെയും പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു. ഡി വൈ എഫ് ഐയുടെ മറുപടി കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണ്. രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്.1994 ലെ യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണ- കച്ചവട നയത്തിനെതിരെയും അഴിമതിക്കെതിരെയുമാണ് ഡിവൈഎഫ്ഐ പ്രക്ഷോഭം നയിച്ചത്. എം.വി. രാഘവനും കെ. കരുണാകരനും നേതൃത്വം…
Read Moreനവഭാവങ്ങളുടെ നവരാത്രി
കോഴിക്കോട്: ഒന്‍പത് ദിനരാത്രങ്ങൾ, ഏഴുതിരിയിട്ടു കത്തിച്ച നിലവിളക്കുപോലെ മനസും ശരീരവും ദേവിയില്‍ അര്‍പ്പിച്ചുള്ള കാത്തിരിപ്പ് അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്.അക്ഷരത്തിന്റെയും നൃത്തത്തിന്റെയും ആരാധനയുടെയും സംഗീതത്തിന്റെയും നാന്ദി കുറിക്കുന്ന ദിനങ്ങളാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. നാളെ മഹാനവമി, മറ്റന്നാള്‍ വിജയദശമി…ആഘോഷങ്ങള്‍ ഭക്തിയുടെ രൂപത്തില്‍ മനസില്‍ തുടികൊട്ടുകയാണ്. കന്നിമാസത്തിലെ വെളുത്തപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിനാള്‍ വരെയാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. നവരാത്രിയുടെ ആദ്യദിവസം ഗണപതി ഭഗവാന്റെ പൂജയ്ക്ക് ശേഷം കുടുബത്തിലെ മുതിര്‍ന്നയാള്‍ വന്ന് സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നീ ദേവിദേവന്മാര്ക്ക് വേണ്ടി പൂജാവിധികള്‍ നടത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കുന്നു. അതിനു ശേഷം മരത്തടികള്‍ കൊണ്ട് ഒറ്റ സംഖ്യയില്‍ പടികള്‍ നിര്‍മ്മിക്കുന്നു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് പതിനൊന്ന് എന്നിങ്ങനെയാണ് പടികള്‍ സജ്ജീകരിക്കുന്നത്. നിര്‍മിച്ചിരിക്കുന്ന പടിക്കു മുകളില്‍ വെള്ളത്തുണി വിരിച്ച ശേഷം ദേവീദേവന്മാരുടേയും മറ്റും ബൊമ്മകള്‍ അവയുടെ വലിപ്പത്തിനനുസരിച്ച് അതില്‍ നിരത്തി വയ്ക്കുന്നു. ബൊമ്മക്കൊലുകളില്‍ ഏറ്റവും…
Read Moreറോഡരുകിലെകരിക്ക് കട പൊളിച്ചു മാറ്റി പൊതുമരാമത്ത് വകുപ്പ്; ഓഫീസിനുമുന്നിൽ സമരം ചെയ്ത് വീട്ടമ്മയും കുടുംബാംഗങ്ങളും
ഇരിങ്ങാലക്കുട: റോഡിനോട് ചേര്‍ന്ന് കരിക്ക് കച്ചവടം നടത്താന്‍ ഉപയോഗിച്ചിരുന്ന കട അന്യായമായി പൊളിച്ച് നീക്കിയെന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ വീട്ടമ്മയുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം. പൊറത്തിശേരി ചെട്ടിത്തൊടി വീട്ടില്‍ ശിവദാസിന്റെ ഭാര്യ രമ്യയും കുടുംബാംഗങ്ങളുമാണ് പിഡബ്ല്യുഡി ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. കച്ചവടം നടത്താന്‍ അനുവദിക്കണമെന്നും കട പൊളിച്ച് നീക്കിയ ഇനത്തില്‍ 30000 രൂപയുടെ നഷ്ടം ഉണ്ടായെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഇത് സംബന്ധിച്ച പരാതി ഉണ്ടായിരുന്നുവെന്നും നിയമവിരുദ്ധമായി പൊതുമരാമത്ത് റോഡിനോട് ചേര്‍ന്ന് ഇവര്‍ ഷെഡ് കെട്ടിയെന്നും മുന്‍കൂട്ടി നോട്ടീസ് നല്കിയിട്ടാണ് നടപടി സ്വീകരിച്ചതെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നീതി ലഭിക്കുന്നത് വരെ സമരം കിഴുത്താണിയില്‍ തുടരുമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് രമ്യയും വീട്ടുകാരും ഓഫീസിന് മുന്നിലെ സമരം നിറുത്തി വച്ച് മടങ്ങുകയായിരുന്നു.
Read Moreഡൽഹിയിൽ വീണ്ടും കൊക്കെയ്ൻ വേട്ട: പ്രധാന പ്രതി വിദേശത്തേക്കു കടന്നതായി പോലീസ്
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കോടികളുടെ കൊക്കെയ്ൻ വേട്ട. തിലക് നഗറിൽനിന്ന് 2,000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ചയ്ക്കിടെ ഡൽഹിയിൽ പിടികൂടിയത് 7,500 കോടി രൂപയുടെ കൊക്കെയ്ൻ ആണ്. തിലക് നഗറിൽനിന്നു കൊക്കെയ്ൻ പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതി വിദേശത്തേക്കു കടന്നതായി പോലീസ് പറഞ്ഞു. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ൻ കടത്താൻ ഉപയോഗിച്ചിരുന്നത്. ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന് ഡൽഹി പോലീസ് ലഹരി കടത്ത് പിടികൂടുകയായിരുന്നു.
Read Moreലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 മരണം: 117 പേർക്കു പരിക്ക്
ബെയ്റൂട്ട്: ലബനനിൽ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തി. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു സമാധാനസേനാംഗങ്ങൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിനുനേരേ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. മധ്യഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്കൂളിനുനേരെയാണ് വ്യോമാക്രമണമുണ്ടായത്. അൻപതിലധികം പേർക്ക് പരിക്കേറ്റു. യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമായിരുന്നു റുഫൈദ സ്കൂൾ. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഇല്ലെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റവരെ പോലും ആശുപത്രിയുടെ തറയിൽ കിടത്തിയിരിക്കുകയാണ്. അതേസമയം, സ്കൂൾ താവളമാക്കിയ ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു. ഹമാസ് ഭീകരർ ജനങ്ങളെ പരിചയാക്കുന്നതായി ഇസ്രേലി…
Read Moreസംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് ഇന്ന് രണ്ടാണ്ട്; വിചാരണ നടപടികള്‍ 15 ന് ആരംഭിക്കും; മൂന്ന് പ്രതികളും വിയ്യൂർ ജയിലിൽ
കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് ഇന്ന് രണ്ടാണ്ട്. കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം 15ന് ആരംഭിക്കും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ വി.എന്‍. അനില്‍കുമാറിനെയാണ് പ്രോസിക്യൂഷനു വേണ്ടി പുതുതായി നിയമിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനി വധക്കേസിലും കൂടത്തായി കൂട്ടക്കൊലക്കേസിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എന്‍.കെ. ഉണ്ണിക്കൃഷ്ണനെ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലും പ്രോസിക്യൂഷനു വേണ്ടി കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. എന്നാല്‍ കൂടത്തായി കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹം അതില്‍ നിന്ന് മാറിയിരുന്നു. അതിനുശേഷമാണ് അടുത്തിടെ വി.എന്‍. അനില്‍കുമാറിനെ നിയമിച്ചത്. എറണാകുളം പനമ്പള്ളി നഗറിലെ മുന്‍ ഇടമലയാര്‍ കോടതിയായ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ നടപടികള്‍ വൈകുന്നതിനാല്‍ കേസില്‍ ഒന്നാംപ്രതി മുഹമ്മദ് ഷാഫി(52), രണ്ടാംപ്രതി ആയുര്‍വേദ ചികിത്സകന് ഭഗവല്‍സിങ്(70) എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണുള്ളത്. മൂന്നാംപ്രതിയും ഭഗവല്‍സിംഗിന്റെ ഭാര്യയുമായ ലൈല(58) വിയ്യൂര്‍ വനിതാ ജയിലിലുമാണ്.…
Read Moreകോല്‍ക്കത്തയില്‍ നടത്തുന്നത് വ്യവസ്ഥിതിക്കെതിരായ പോരാട്ടം: യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം; മോക്ഷ
പത്തനംതിട്ട: കോല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഭയയ്ക്ക് വേണ്ടിയുള്ള പോരാട്ടം വ്യവസ്ഥിതിക്കെതിരായുളളതാണെന്നും നീതി കിട്ടുന്നതു വരെ വിശ്രമമില്ലെന്നും നടി മോക്ഷ. ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്ത കളളനും ഭഗവതിയും, ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ ആളാണ് ബംഗാളില്‍ നിന്നുള്ള മോക്ഷ. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ ജൂണിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയാണ് മോക്ഷ. അഭയയ്ക്ക് നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് മോക്ഷ പത്തനംതിട്ട പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിബിഐയുടെ കുറ്റപത്രത്തില്‍ ഞങ്ങള്‍ക്ക് തൃപ്തിയില്ല. യഥാര്‍ഥ കുറ്റവാളികളെയാണ് കണ്ടെത്തേണ്ടത്. തങ്ങളുടെ പോരാട്ടം വ്യവസ്ഥിതികള്ക്കെതിരേയാണെന്നും മോക്ഷ പറഞ്ഞു. രാഷ്ട്രീയ കക്ഷികള്‍ ഞങ്ങളുടെ പോരാട്ടത്തെ അവരുടെ പ്രക്ഷോഭമായി പ്രചരിപ്പിക്കുന്നുണ്ട്. ഞങ്ങളുടേത് രാഷ്ട്രീയ പ്രക്ഷോഭമല്ല. ഒരു രാഷ്ട്രീയ…
Read Moreകുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കം; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി
ചെറുപുഴ: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 12.30 തോടെ ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിലിലാണ് സംഭവം. പ്രാപ്പോയിൽ ടൗണിൽ കച്ചവടം നടത്തുന്ന പനംകുന്നിൽ ശ്രീധരനാണ് (65) ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ശ്രീധരൻ ഭാര്യ സുനിതയെ (45) വെട്ടിയ ശേഷം അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബഹളം കേട്ട് സമീപവാസികളും പട്രോളിംഗ് നടത്തുകയായിരുന്ന ചെറുപുഴ പോലീസും സ്ഥലത്തെത്തി പരിക്കേറ്റു കിടന്ന സുനിതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്രീധരന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് നാലിന് പ്രാപ്പോയിൽ ശ്രീവയനാട്ട് കുലവൻ ക്ഷേത്ര ശ്മശാനത്തിൽ സംസ്കരിക്കും. പുറത്തും കൈക്കും പരിക്കേറ്റ സുനിത പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പറയുന്നു. ശ്രീരാജ്, അർജുൻ എന്നിവർ മക്കളാണ്. സംഭവസമയത്ത് ശ്രീധരനും ഭാര്യ സുനിതയും…
Read Moreഇത്രയധികം ആളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ട് എനിക്ക് എന്റെ വോയിസ് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു സങ്കടം അല്ലേയെന്ന് ശ്രീജ രവി
കുറേ സിനിമകളിൽ കാവ്യാ മാധവനു ശബ്ദം നൽകിയിരുന്നു. സത്യം പറഞ്ഞാല്‍ അതെനിക്ക് വലിയ പാരയായി. വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആ ചിത്രത്തില്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഞാന്‍ തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ മോശം കമന്റ് വന്നു. കാവ്യക്ക് ഡബ്ബ് ചെയ്യുന്ന ആളെക്കൊണ്ട് എന്തിനാണ് ഇവർക്ക് ഡബ്ബ് ചെയ്യിച്ചത്. ഈ തള്ളയ്ക്ക് ഇങ്ങനെ ഒരു വോയിസ് വേണോ എന്നൊക്കെയായിരുന്നു ആളുകളുടെ കമന്റ്. അതിനുശേഷം വേറെ ഒരു മലയാളം പടത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചു. അവർ ആദ്യം തന്നെ എന്നോട് പറഞ്ഞത് ഡബ്ബ് ചെയ്യാന്‍ വേറെ ആളെ വയ്ക്കുമെന്നാണ്. ഇത് കേട്ടതോടെ അയ്യോ അങ്ങനെ ചെയ്യരുത്. ഞാന്‍ എങ്ങനെയെങ്കിലും വോയിസ് മാറ്റി ചെയ്യാം എന്ന് പറഞ്ഞു. ഇത്രയധികം ആളുകള്‍ക്ക് ഡബ്ബ് ചെയ്തിട്ട് എനിക്ക് എന്റെ വോയിസ് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു സങ്കടം അല്ലേ. -ശ്രീജ
Read More