ഇടുക്കി: ഇരട്ടയാര്‍ നാലുമുക്കില്‍ വീട് കത്തി നശിച്ചു. നാലുമുക്ക് ചക്കാലയില്‍ ജോസഫ് മത്തായിയുടെ പഴയ വീടിനാണ് ഇന്നലെ രാത്രി 9.15 ഓടെ തീപിടിച്ചത്. സ്റ്റോര്‍ റൂം കൂടിയായ ഇവിടെ ഉണങ്ങാനിട്ടിരുന്ന റബര്‍ഷീറ്റിന് പുകയിട്ടപ്പോള്‍ തീ പടര്‍ന്നതാകാമെന്നാണ് നിഗമനം. നാട്ടുകാരുടെയും കട്ടപ്പനയില്‍നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘത്തിന്റെയും ഒരു മണിക്കൂര്‍ നേരത്തെ ശ്രമഫലമായി തീയണച്ചത്. തങ്കമണി പോലീസും സ്ഥലത്തെത്തിയിരുന്നു. ഇവിടെ താമസിച്ചിരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളും മകനും തീ പടരുന്നത് കണ്ട് ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന 1,000 കിലോ കുരുമുളക്, 300 കിലോ ഏലയ്ക്ക, 500 കിലോ റബര്‍ ഷീറ്റ്, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചു. വീടും പൂര്‍ണമായും തന്നെ കത്തിനശിച്ചു. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. വാര്‍ഡ് മെംബര്‍ ആനന്ദ് സുനില്‍കുമാര്‍, കട്ടപ്പന ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന് ഓഫീസര്‍…
Read MoreDay: October 11, 2024
സ്റ്റൈലിഷ് ലുക്കിൽ കീർത്തി സുരേഷ്: വൈറലായി ചിത്രങ്ങൾ
ഗ്രേ കളര്‍ നിറത്തിലുളള ലോംഗ് ഗൗണില്‍ സുന്ദരിയായി തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ്. ഡീപ് നെക്കിലുളള സാറ്റിന് സില്‍ക് ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. സ്മോക്കി ഐ മേക്കപ്പിലും വേവി ഹെയറിലും മിനിമല്‍ അക്സസറീസിലും അതീവ സുന്ദരിയാണ് കീര്‍ത്തി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreകേരളം രാജ്യാന്തര തീവ്രവാദി മാഫിയകളുടെ ഇന്ത്യയിലെ തലസ്ഥാനമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന രാജ്യാന്തര തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള വിവിധ തരം മാഫിയകളുടെ ഇന്ത്യയിലെ തലസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. ഹാജി മസ്താൻ, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ തുടങ്ങിയവർ നയിച്ചിരുന്ന മാഫിയാ കേന്ദ്രമായിരുന്ന മുംബൈയെ കടത്തിവെട്ടിയാണ് കേരളം ഇപ്പോൾ തലസ്ഥാന പദവി കരസ്ഥമാക്കിയിരിക്കുന്നത്. വിദേശത്ത് വസിക്കുന്ന പുത്തൻ മാഫിയാ കിംഗുകൾ കേരളത്തിലെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഭരണകക്ഷികളിലെ ഏജന്റുമാർ മുഖേനയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സ്വർണം, ലഹരി പദാർത്ഥങ്ങൾ എന്നിവ വിദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തുന്നത് ഭരണ നേതൃത്വത്തിന്റെയും കസ്റ്റംസിന്റെയും പോലീസിന്റെയും പരസ്യ പിന്തുണയോടെയാണ്. മാഫിയകളെ സഹായിക്കുന്നവർക്ക് വിദേശ നാണ്യമായി വിദേശ ബാങ്കുകളിൽ മാസപ്പടി നൽകുന്നു. ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം അനധികൃതമായി കടത്തിയിരുന്നത് മഹാരാഷ്ട്ര,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കായിരുന്നു.കേന്ദ്ര-സംസ്ഥാന സർക്കാർ രേഖകൾ പ്രകാരം ഇപ്പോൾ കേരളമാണ് നമ്പർ വൺ. ഔദ്യോഗിക കണക്കുകൾ…
Read Moreതപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം നൽകി തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി പോലീസ്
കൊല്ലം: തപാൽ വകുപ്പിന്റെ (ഇന്ത്യാ പോസ്റ്റ്) പേരിൽ വ്യാജസന്ദേശം നൽകി രാജ്യത്താകമാനം സൈബർ തട്ടിപ്പ് വ്യാപകം. തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഫേസ് ബുക്ക് പേജിലൂടെയാണ് പോലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. നിങ്ങളുടെ പേരിൽ വന്ന പാഴ്സൽ ലഭിക്കാൻ വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിന്റെ പേരിൽ വ്യാജസന്ദേശം എത്തും. സമൂഹമാധ്യമങ്ങൾ, എസ്എംഎസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. “നിങ്ങളുടെ പാഴ്സൽ തപാൽ വകുപ്പിന്റെ വെയർഹൗസിൽ എത്തിയിട്ടുണ്ട്. അത് നിങ്ങളിലെത്തിക്കാൻ രണ്ടുതവണ ശ്രമിച്ചു. എന്നാൽ മേൽവിലാസം തെറ്റായതിനാൽ പാഴ്സൽ കൈമാറാനായില്ല. അതിനാൽ 12 മണിക്കൂറിനകം വിലാസം അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പാഴ്സൽ തിരിച്ചയയ്ക്കേണ്ടിവരും എന്നതാണ് തട്ടിപ്പുകാർ അയക്കുന്ന സന്ദേശത്തിലെ ഉള്ളടക്കം. വിലാസം അപ്ഡേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റൽ വകുപ്പിന്റെ പേരിലുള്ള സന്ദേശം വ്യാപകമായി…
Read Moreകോഴിക്കോട് ബസ് തോട്ടിലേക്കു മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പമല്ല; മന്ത്രി ഗണേഷ് കുമാറിന്റെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞത് ഡ്രൈവറുടെ കുഴപ്പമല്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചിരുന്നു. ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. അതേസമയം മദ്യപിച്ചുകൊണ്ട് ബസ് ഓടിക്കാൻ പാടില്ല എന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും ഇതോടെ അപകട നിരക്കും മരണ നിരക്കും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഡ്രൈവർ ബസിടിച്ചു കയറ്റുകയുണ്ടായി. പ്രതിമ വട്ടംചാടിയതല്ലല്ലോ. ഡ്രൈവർക്കും കണ്ടക്ടർക്കും അവരവരുടെ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിപ്പോകൾ ലാഭകരമാണെന്നും കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ബസുകൾ ഘട്ടം ഘട്ടമായി സി എൻ ജി യിലേക്ക് മാറ്റാൻ ശ്രമിക്കുന്നുണ്ടെന്ന് അറിയിച്ച മന്ത്രി നേട്ടങ്ങൾ കൈവരിക്കുന്ന ജീവനക്കാർക്ക് പാരിതോഷികം നൽകുമെന്നും നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും.…
Read Moreആലൻ-ഓഡിയോ, ട്രെയ്ലർ പ്രകാശനം ചെയ്തു
കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും നിർമാതാവുമായ ശിവ.ആർ രചനയും സംവിധാനവും നിർവഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. നടനും സംവിധായകനുമായ ഭാഗ്യരാജാണ് പ്രകാശന കർമം നിർവ്വഹിച്ചത്. അണിയറ പ്രവർത്തകരും, നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു. ത്രി എസ് പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തിയറ്ററിലെത്തും. നടനും നിർമാതാവുമായ വെട്രിയാണ് നായകനായി അഭിനയിക്കുന്നത്. അനു സിത്താരയാണ് നായികയായി എത്തുന്നത്. ഹരീഷ് പേരടി ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജർമനിയിൽനിന്ന് തമിഴ് സിനിമയിൽ തിളങ്ങിയ മാധുര്യയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ് കൃഷ്ണയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശങ്കർ മഹാദേവൻ ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായിക്കഴിഞ്ഞു. കാമറ-വിന്ദൻ സ്റ്റാലിൻ, സംഗീതം-മനോജ് കൃഷ്ണ, ഗാനരചന-കാർത്തിക് നേത, ആലാപനം-ശങ്കർ മഹാദേവൻ, ചിന്മയി,…
Read Moreഉപതെരഞ്ഞെടുപ്പ്: ചിത്രം തെളിയുന്നു; സ്ഥാനാർഥി ചർച്ചകൾ സജീവം; പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെ ഫ്ളക്സുകൾ
തിരുവനന്തപുരം/കോഴിക്കോട്: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികള്‍ ഉടൻ പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി രാഷ്ട്രീയകക്ഷികൾ. സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച് ഇന്നു തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. മുൻ മന്ത്രി കെ. രാധാകൃഷ്ണൻ ലോക്സഭാംഗമായ ഒഴിവിൽ നടക്കുന്ന ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മുന്‍ എംഎല്‍എ യു.ആര്. പ്രദീപനെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചന സിപിഎമ്മിൽ സജീവമാണ്. പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സജീവപരിഗണനയിലാണ്. ഇവിടെ ഡിവൈഎഫ്ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായിരുന്നു. ബിനുമോളെ സ്ഥാനാർഥിയാക്കാനുള്ള ജില്ലാഘടകത്തിന്റെ നിർദേശം ഇന്നു തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും. കോൺഗ്രസും സ്ഥാനാർഥി ചർച്ചകളിലേക്കു കടന്നുകഴിഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വി.കെ. ശ്രീകണ്ഠന്റെ…
Read Moreമനോഹരമായ സ്ഥലം, നല്ല ഭക്ഷണം, മധുരമുള്ള ആളുകൾ… യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ നല്ല ഭക്ഷണങ്ങൾ കണ്ടെത്തിയാൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കും: രശ്മിക മന്ദാന
ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. സിനിമയിലെന്നപോലെ തന്നെ സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. രശ്മിക സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റും വൈറലാകാറുണ്ട്. താരം യാത്ര ചെയ്യുന്നതിന്റെയും ഭക്ഷണ സാധനങ്ങളുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. യാത്രകളിൽ ഇഷ്ടപ്പെട്ട ഒട്ടുമിക്ക വിഭവങ്ങളും താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ രശ്മിക കേരളത്തിലുണ്ടായിരുന്നു. കേരളത്തിലെ തന്റെ ഇഷ്ടപ്പെട്ട വിഭവത്തെ കുറിച്ചാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു റസ്റ്ററന്റിലാണ് താരം പോയത്. അവിടെനിന്നും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. “കുറച്ച് ദിവസമായി ഞാൻ കൊച്ചിയിൽ ആയിരുന്നു. അവിടെയുള്ള ഫ്രഞ്ച് ടോസ്റ്റ് ഇന്ത്യയിൽ പോയിരുന്നു. അവിടത്തെ ഫ്രഞ്ച് ടോസ്റ്റ് ഏറെ രുചികരമായിരുന്നു. കൂടാതെ, പതിവു പോലെ കോഫിയും ഉണ്ടായിരുന്നു. നിങ്ങൾക്ക് എന്നെ പോലെ സ്ട്രോംഗ് ആയിട്ടുള്ള കോഫി ഇഷ്ടമില്ലെങ്കിൽ 20 മില്ലിലിറ്റർ…
Read Moreകാൺപുർ ഐഐടിയിൽ വീണ്ടും ആത്മഹത്യ: ഗവേഷക വിദ്യാർഥിനി ജീവനൊടുക്കി
കാൺപുർ: കാൺപുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പിഎച്ച്ഡി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. എർത്ത് സയൻസസ് വിഭാഗത്തിലെ ഗവേഷകയായ കാൺപുർ സനിഗവൻ സ്വദേശിനിയായ പ്രഗതി ഖര്യ (28) ആണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. 2012 ഡിസംബറിലാണ് ഗവേഷണത്തിനായി പ്രഗതി ഐഐടിയിലെത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഐടിയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിതെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreഇന്ത്യ-ആസിയൻ വ്യാപാര കരാര്‍ പുനഃപരിശോധിക്കാൻ ധാരണ: എല്ലാ രാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ കരാർ പുനഃപരിശോധിക്കണം
ഡൽഹി: ഇന്ത്യ-ആസിയൻ സ്വതന്ത്ര വ്യാപാര കരാര്‍ പുനഃപരിശോധന വേഗത്തിലാക്കാൻ ധാരണ. ലാവോസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയിലാണു ധാരണ. 2009 ല്‍ മൻമോഹൻ സിംഗ് സർക്കാർ ഒപ്പുവച്ച ഇന്ത്യ ആസിയൻ കരാർ കേരളത്തിലടക്കം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പാമോലിൻ, തോട്ടം വിളകൾ എന്നിവയ്ക്ക് ഇറക്കുമതി ചുങ്കം കുറയ്ക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷമാണ് കരാർ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. ആസിയൻ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് കരാർ പ്രകാരം നൽകുന്ന ഇളവ് പുനഃപരിശോധിക്കുന്നതിനുള്ള ചർച്ചകളും തുടങ്ങിയിരുന്നു. എല്ലാ രാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിൽ കരാർ പുനഃപരിശോധിക്കുമെന്ന് ഉച്ചകോടിക്കു ശേഷം പുറത്തു വന്ന സംയുക്ത പ്രസ്താവന പറയുന്നു. ഇന്നു കിഴക്കനേഷ്യൻ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നരേന്ദ്ര മോദി മടങ്ങും.
Read More