തരൺ തരൺ: പഞ്ചാബിലെ തരൺ തരൺ ബോർഡർ ജില്ലയിൽ 13 കിലോഗ്രാം ഹെറോയിൻ പിടികൂടി. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് ഹെറോയിൻ കണ്ടെടുത്തത്. അതിർത്തി പ്രദേശത്തു പ്ലാസ്റ്റിക് കുപ്പിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിവസ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നൗഷേര ധല്ല ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച ആറു കുപ്പി ഹെറോയിൻ കണ്ടെത്തിയത്. തുടർന്ന്, മേഖലയിൽ സൈന്യം വ്യാപക തെരച്ചിൽ നടത്തി. മേഖലയിൽനിന്നു പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
Read MoreDay: October 11, 2024
മില്ട്ടന് ചുഴലിക്കൊടുങ്കാറ്റ് തീരം വിട്ടു: 11 മരണം, 30 ലക്ഷം വീടുകള്‍ ഇരുട്ടില്‍
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ കനത്ത നാശം വിതച്ച “മില്ട്ടന്’ ചുഴലിക്കൊടുങ്കാറ്റ് തീരം വിട്ടു. 11 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്നു 30 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിൽ കരതൊട്ട മില്ട്ടന് ചുഴലിക്കൊടുങ്കാറ്റ് ശക്തികുറഞ്ഞ് 150 കിലോമീറ്ററിലേക്കു താഴ്ന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടക്കത്തിൽ കാറ്റഗറി അഞ്ചിൽ പെടുത്തിയിരുന്ന കാറ്റ് നിലവിൽ കാറ്റഗറി ഒന്നിലാണുള്ളത്. ഫ്ലോറിഡയിലൂടെ കടന്നുപോയി വീണ്ടും അറ്റ്ലാന്റിക് സമുദ്രത്തില്‍ പ്രവേശിക്കുന്ന മില്‍ട്ടന്റെ വേഗം ഇനിയും താഴും. താംപ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഇതുവരെ 42.2 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഫ്ലോറിഡയിലെ ചില മേഖലകളിൽ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്. മുന്നറിയിപ്പ് പ്രകാരം ലക്ഷക്കണക്കിനാളുകളെ ഒഴിപ്പിച്ചിരുന്നതിനാലാണു ആളപായം കുറഞ്ഞത്.…
Read More‘രാജസ്ഥാനിൽ ക്രമസമാധാനം തകർന്നു, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സംസ്ഥാന ഭരണം നിയന്ത്രിക്കാനാകുന്നില്ല’: സച്ചിൻ പൈലറ്റ്
ജയ്പുർ: ബജൻ ലാൽ ശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം രാജസ്ഥാനിൽ ക്രമസമാധാന നില തകർന്നെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സംസ്ഥാന ഭരണം നിയന്ത്രിക്കാനാകുന്നില്ല. അവർക്കു സ്വതത്രമായി പ്രവർത്തിക്കാൻ പോലും സാധിക്കുന്നില്ല. എല്ലാ മേഖലയിലും സംസ്ഥാനം പിന്നോട്ടുപോകുകയാണ്. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാതെ ബിജെപി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സച്ചിൻ കുറ്റപ്പെടുത്തി. ചില മന്ത്രിമാർ രാജിവച്ചതായി അറിഞ്ഞു, എന്നാൽ അതിൽ വ്യക്തതയില്ല. അവർ നിലവിൽ മന്ത്രിമാർ ആണോ എന്നും പോലും അറിയില്ല. സംസ്ഥാനത്തെ ജനങ്ങൾക്കു കുറച്ച് കാലം കൊണ്ടു തന്നെ ബിജെപിയുടെ ഭരണം മടുത്തുവെന്നും സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ കോൺഗ്രസ് എല്ലായിടത്തും വിജയിക്കുമെന്നും സച്ചിൻ അവകാശപ്പെട്ടു.
Read Moreഐപിഎസുകാരെ ആര്‍എസ്എസില്‍ എത്തിക്കുന്ന ട്രെയിനിംഗ് ക്യാമ്പായി കേരളം മാറി: പി.വി. അന്‍വര്‍
കോഴിക്കോട്: ഐപിഎസ് ഓഫീസര്‍മാരെ ആര്‍എസ്എസില്‍ എത്തിക്കുന്ന ട്രെയിനിംഗ് ക്യാമ്പായി കേരളം മാറിയെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. എഡിജിപി എം.ആര്. അജിത്കുമാറാണ് ഇതിന്റെ കണ്ണിയെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ ഡിജിപി ആര്. ശ്രീലേഖ ബിജെപിയില്‍ ചേര്ന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അജിത്കുമാര്‍ ആര്‍എസ്എസ് നേതാവാണ്. മുതിര്‍ന്ന ഐപിഎസുകാരെ ബിജെപിയില്‍ എത്തിക്കുന്നതിനു പ്രധാന പങ്കുവഹിക്കുന്നത് അദ്ദേഹമാണ്. മറ്റുള്ളവര്‍ ഒളിഞ്ഞുനിന്ന് ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തുമ്പോള്‍ എഡിജിപി പരസ്യമായി ആര്‍എസ്എസ് പ്രവര്‍ത്തനം നടത്തുകയാണെന്ന് അൻവർ ആരോപിച്ചു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം ധാരണയുണ്ട്. ന്യൂനപക്ഷ വിഭാഗം സിപിഎമ്മില്‍നിന്ന് അകന്നുകഴിഞ്ഞു. ഈ സഹാചര്യത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സജീവമയി ഇടപെടും. സ്ഥാനര്‍ഥിയെ നിര്‍ത്തണോ മറ്റുള്ളവരെ പിന്തുണയ്ക്കണോ എന്ന കാര്യം അപ്പോഴത്തെ സാഹചര്യം നോക്കി തീരുമാനിക്കും. ജനങ്ങള്‍ക്ക് യോജിക്കാവുന്ന ആശയത്തോടു കൂടിയുള്ള സംവിധാനം അവര്‍ക്കുമുന്നില്‍ അവതരിപ്പിക്കും. നേതാക്കളല്ല വലുത്, ജനങ്ങളാണ്. ജനങ്ങളാണ് തീരുമാനമെടുക്കുക. ഒരു പാര്‍ട്ടിയിലെയും നേതാക്കളുടെ പിന്നാലെ…
Read Moreനാടിനെ നടുക്കിയ ഇലന്തൂര്‍ ഇരട്ട നരബലിക്ക് ഇന്ന് രണ്ടാണ്ട്; വിചാരണ നടപടികള്‍ 15 ന് ആരംഭിക്കും
കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് ഇന്ന് രണ്ടാണ്ട്. കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം 15ന് ആരംഭിക്കും. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ വി.എന്‍. അനില്‍കുമാറിനെയാണ് പ്രോസിക്യൂഷനു വേണ്ടി പുതുതായി നിയമിച്ചിരിക്കുന്നത്. പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനി വധക്കേസിലും കൂടത്തായി കൂട്ടക്കൊലക്കേസിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എന്‍.കെ. ഉണ്ണിക്കൃഷ്ണനെ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലും പ്രോസിക്യൂഷനു വേണ്ടി കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. എന്നാല്‍ കൂടത്തായി കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹം അതില്‍ നിന്ന് മാറിയിരുന്നു. അതിനുശേഷമാണ് അടുത്തിടെ വി.എന്‍. അനില്‍കുമാറിനെ നിയമിച്ചത്. എറണാകുളം പനമ്പള്ളി നഗറിലെ മുന്‍ ഇടമലയാര്‍ കോടതിയായ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ നടപടികള്‍ വൈകുന്നതിനാല്‍ കേസില്‍ ഒന്നാംപ്രതി മുഹമ്മദ് ഷാഫി(52), രണ്ടാംപ്രതി ആയുര്‍വേദ ചികിത്സകന് ഭഗവല്‍സിങ്(70) എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണുള്ളത്. മൂന്നാംപ്രതിയും ഭഗവല്‍സിംഗിന്റെ ഭാര്യയുമായ ലൈല(58) വിയ്യൂര്‍ വനിതാ ജയിലിലുമാണ്.…
Read Moreപാമ്പ് പ്രദർശനത്തിനിടെ ബാലൻ പാമ്പുകടിയേറ്റു മരിച്ചു: പാമ്പാട്ടിക്ക് പത്തു വർഷം തടവ്
പാറ്റ്ന: ബിഹാറിൽ പാമ്പ് പ്രദർശനത്തിനിടെ ബാലൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പാമ്പാട്ടിക്കു പത്തു വർഷം തടവും 10,000 രൂപ പിഴയും. ഭാഗൽപുർ കോടതിയാണു ശിക്ഷ വിധിച്ചത്. 2011 ഓഗസ്റ്റ് 24ന് ഭാഗൽപുരിലെ പീർപെയിന്റി ബസാറിലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ച് വയസുണ്ടായിരുന്ന ദിവാകർ കുമാറാണു മരിച്ചത്. പ്രദർശനം കാണാനെത്തിയ ബാലന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിയിട്ടശേഷം പാമ്പാട്ടി മുഹമ്മദ് ഷംസുലിൻ മകുടി ഊതിയപ്പോൾ കടിയേൽക്കുകയായിരുന്നു. വലതുകൈയിൽ കടിയേറ്റു ബോധരഹിതനായി നിലത്തുവീണ ബാലനെ രക്ഷിക്കാൻ പാമ്പാട്ടി ചില മന്ത്രപ്രയോഗങ്ങൾ നടത്തിയെങ്കിലും മരണം സംഭവിച്ചു.
Read More”നിങ്ങളുടെ തെറ്റ് നിങ്ങളുടേത് മാത്രമാണ്, നിങ്ങളുടെ പരാജയം നിങ്ങളുടേത് മാത്രമാണ്, ഇതിന് ആരെയും കുറ്റപ്പെടുത്തരുത്, നിങ്ങളുടെ തെറ്റിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ട് പോകുക”; രത്തൻ ടാറ്റ
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനുമായിരുന്ന രത്തൻ ടാറ്റ വിട വാങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്. ജീവിതത്തിൽ വിജയം വരിക്കുന്നതിന് രത്തൻ ടാറ്റയുടെ പ്രചോദനമേറുന്ന വാക്കുകൾ സഹായകരമാകും. ”നിങ്ങളുടെ തെറ്റ് നിങ്ങളുടേത് മാത്രമാണ്, നിങ്ങളുടെ പരാജയം നിങ്ങളുടേത് മാത്രമാണ്, ഇതിന് ആരെയും കുറ്റപ്പെടുത്തരുത്, നിങ്ങളുടെ തെറ്റിൽ നിന്ന് പാഠം പഠിച്ച് മുന്നോട്ട് പോകുക” “നമ്മൾ മനുഷ്യരാണ്, കമ്പ്യൂട്ടറുകളല്ല, അതിനാൽ ജീവിതം ആസ്വദിക്കൂ.. അത് എപ്പോഴും ഗൗരവമുള്ളതാക്കരുത്” “ആളുകൾ നിങ്ങളുടെ നേരെ കല്ലെറിയുകയാണെങ്കിൽ, നിങ്ങളുടെ കൊട്ടാരം പണിയാൻ ആ കല്ലുകൾ ഉപയോഗിക്കുക” “നന്നായി പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന സുഹൃത്തുക്കളെ ഒരിക്കലും കളിയാക്കരുത് നിങ്ങൾക്കും അവന്റെ കീഴിൽ ജോലി ചെയ്യേണ്ടി വരുന്ന ഒരു കാലം വരും” “ഓരോ വ്യക്തിക്കും ചില പ്രത്യേക ഗുണങ്ങളും കഴിവുകളും ഉണ്ട്, അതിനാൽ വിജയം കൈവരിക്കുന്നതിന് ഒരു വ്യക്തി തന്റെ…
Read Moreകുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു; പോക്സോ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം
പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും, മൂന്നു ലക്ഷം രൂപ പിഴയും.പത്തനംതിട്ട അതിവേഗക്കോടതി സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റേതാണ് വിധി. മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പാലയ്ക്കാത്തകിടി ചാലുങ്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി. കെ. സനില്‍കുമാറിനെയാണ് (41) കോടതി ശിക്ഷിച്ചത്. പതിനാലുകാരിയെ വീട്ടില്‍ വച്ച് 2023 സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്‍പതുവരെയുള്ള കാലയളവിലാണ് ഗുരുതരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. പീഡനം സംബന്ധിച്ച് ശിശുക്ഷേമസമിതിയില്‍ ലഭിച്ച പരാതി കീഴ്വായ്പൂര് പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍, ഒക്ടോബര്‍ 18ന് കീഴ്വായ്പൂര് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.കുട്ടി ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവ് വിധിക്കുകയായിരുന്നു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം…
Read Moreഇസ്രേലി ആക്രമണത്തിൽ യുഎൻ സേനാംഗങ്ങൾക്കു പരിക്ക്
ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ രണ്ടു യുഎൻ സമാധാന സേനാംഗങ്ങൾക്കു പരിക്കേറ്റു. നക്കൗരയിലെ സമാധാനസേനാ ഹെഡ്ക്വാർട്ടേഴ്സിനു നേർക്ക് ഇസ്രേലി ടാങ്കുകൾ വെടിവയ്ക്കുകയായിരുന്നു. ഇവിടുത്തെ വാച്ച്ടവറിലുണ്ടായിരുന്ന സൈനികർക്കാണു പരിക്കേറ്റത്. സൈനികരുടെ നില ഗുരുതരമല്ല. റാസ് നക്കൗരയിലെ യുഎൻ സമാധാനസേനാ ആസ്ഥാനവും ഇസ്രേലി സേന ആക്രമിച്ചു. സമാധാനസേനാംഗങ്ങളുടെ ബങ്കറിനു നേർക്കായിരുന്നു ആക്രമണം. വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും തകർന്നു. നിരീക്ഷണ കാമറകൾ വെടിവച്ചു നശിപ്പിച്ചു. സമാധാനസേനയ്ക്കു നേർക്കുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ സേന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Read Moreആംഎ ബാർബി ഗേൾ, ഇൻ ദ ബാർബി വേൾഡ്… ദീപാവലിക്ക് ‘ബാർബി’ വരും ഇന്ത്യൻ സ്റ്റൈലിൽ
ന്യൂഡൽഹി: ലോകമെന്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട പാവക്കുട്ടിയാണു ബാർബി. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ പുത്തൻ ലുക്കിൽ ബാർബി എത്തും. തനി നാടൻ ഇന്ത്യൻ വസ്ത്രങ്ങളിലാണു ബാർബി അണിഞ്ഞൊരുങ്ങുന്നത്. വസ്ത്രാലങ്കാരങ്ങളിൽ മാത്രമല്ല ഇന്ത്യൻ ടച്ച്, ചമയങ്ങളും അങ്ങനെതന്നെ. “മൂൺലൈറ്റ് ബ്ലൂം ലഹങ്ക’ ധരിച്ച് കണ്ണെഴുതി പൊട്ടുകുത്തി, ആഭരണങ്ങളും അണിയും. സ്വർണനിറത്തിലുള്ള വളകളും കമ്മലുകളുമാണു ബാർബി അണിഞ്ഞിരിക്കുന്നത്. സ്വർണനിറം ദീപാവലിയുടെ ശോഭയെ പ്രതിഫലിപ്പിക്കുന്നു. ബാർബി ധരിച്ചിരിക്കുന്ന ഹൈഹീൽ ചെരുപ്പുകളും ഇതേ നിറത്തിലുള്ളതാണ്. ബാർബിയുടെ നിർമാതാക്കളായ അമേരിക്കൻ കമ്പനി മേറ്റലും ഇന്ത്യൻ ഫാഷൻ ഡിസൈനറായ മുംബൈ സ്വദേശിനി അനിത ഡോംഗ്രയും ചേർന്നാണ് ദീപാവലി ബാർബിയെ വിപണിയിൽ എത്തിക്കുന്നത്. ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം. ബാർബിയുടെ വസ്ത്രരൂപകൽപ്പനയിലൂടെ ഭാരതീയ സംസ്കാരത്തെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താനെന്ന് അനിതാ ഡോംഗ്രെ പറയുന്നു. ഹിലരി ക്ലിന്റൺ, പ്രിയങ്ക ചോപ്ര, ബിയോൺസ്, കേറ്റ് മിഡിൽട്ടൺ തുടങ്ങി നിരവധി…
Read More