താംപ: മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടിയ അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് പരക്കെ നാശം. നാലു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. നൂറിലധികം വീടുകൾ തകർന്നു. 30 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചുമാറ്റിയത് അടക്കമുള്ള മുന്നൊരുക്കങ്ങൾ ദുരന്തവ്യാപ്തി കുറച്ചതായി അനുമാനിക്കുന്നു. കാറ്റഗറി മൂന്നിലേക്കു താണ മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണു കരതൊട്ടത്. വേഗം 150 കിലോമീറ്ററായി താഴ്ന്ന കാറ്റിനെ കാറ്റഗറി ഒന്നിലേക്കു താഴ്ത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഫ്ലോറിഡയിലൂടെ കടന്നുപോയി വീണ്ടും അറ്റ്ലാന്റിക് സമുദ്രത്തിൽ പ്രവേശിക്കുന്ന മിൽട്ടന്റെ വേഗം ഇനിയും താഴും. കൊടുങ്കാറ്റ് മൂലം ഫ്ലോറിഡയിൽ കനത്ത മഴയുണ്ടായി. താന്പ ബേ മേഖലയിലെ താന്പ, സെന്റ് പീറ്റേഴ്സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങളിൽ മിന്നൽപ്രളയം ഉണ്ടാകാമെന്നാണു മുന്നറിയിപ്പ്. സെന്റ് പീറ്റേഴ്സ്ബർഗിൽ 42.2 സെന്റമീറ്റർ മഴ രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിനിടെ പടിഞ്ഞാറൻ യൂറോപ്പിൽ വീശിയ കിർക്ക് എന്നു പേരുള്ള ചുഴലിക്കൊടുങ്കാട്ട്…
Read MoreDay: October 11, 2024
ലോകം യുദ്ധമുഖത്താകുന്പോൾ ഇന്ത്യ-ആസിയാൻ ബന്ധം നിർണായകമെന്ന് മോദി
വിയന്റിയാൻ: കലാപകലുഷിതമായ ലോകാന്തരീക്ഷത്തിൽ ഇന്ത്യ-ആസിയാൻ സൗഹൃദത്തിനു നിർണായക പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാവോസിൽ 21-ാമത് ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കഴിഞ്ഞ പത്തുവർഷംകൊണ്ട് ഇന്ത്യ-ആസിയാൻ വ്യാപാരം ഇരട്ടിയായി. അതിപ്പോൾ 130 ബില്യൺ ഡോളറിലധികമായി. 21-ാം നൂറ്റാണ്ട് ഏഷ്യയുടെ, ഇന്ത്യയുടെ നൂറ്റാണ്ടാണ്. അത് ആസിയാൻ രാജ്യങ്ങളുടേതാണെന്നും മോദി കൂട്ടിച്ചേർത്തു. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് എന്നത് ബ്രൂണെ ദാരുസലാം, മ്യാൻമർ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പുർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ്.
Read Moreറാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു
മാഡ്രിഡ്: ഇതിഹാസ ടെന്നീസ് താരം സ്പെയിനിന്റെ റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 2024 ഡേവിസ് കപ്പ് പോരാട്ടത്തോടെ പ്രഫഷണൽ കരിയറിനു വിരാമമിടുന്നതായി മുപ്പത്തെട്ടുകാരനായ നദാൽ അറിയിച്ചു. പുരുഷ സിംഗിൾസിൽ 22 ഗ്രാൻസ്ലാം സ്വന്തമാക്കിയ നദാൽ, ഫ്രഞ്ച് ഓപ്പണിൽ 14 തവണ മുത്തംവച്ചിട്ടുണ്ട്. കളിമണ്കോർട്ടിൽ അരങ്ങേറുന്ന ഏക ഗ്രാൻസ്ലാമായ ഫ്രഞ്ച് ഓപ്പണ്‍ ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ റിക്കാർഡിനുടമയാണ് നദാൽ. 19-ാം വയസ് പൂർത്തിയായതിന്റെ രണ്ടാംദിനം മരിയാനോ പ്യൂർട്ടയെ ഫൈനലിൽ കീഴടക്കി 2005 ഫ്രഞ്ച് ഓപ്പണ്‍ ട്രോഫി സ്വന്തമാക്കിയാണ് നദാലിന്റെ ഗ്രാൻസ്ലാം കിരീടവേട്ട ആരംഭിച്ചത്. 17 വർഷത്തിനുശേഷം 2022ൽ കാസ്പർ റൂഡിനെ തകർത്ത് ഫ്രഞ്ച് ഓപ്പണ്‍ 14-ാം തവണയും ഗ്രാൻസ്ലാം സിംഗിൾസ് നേട്ടം 22ലും എത്തിച്ചു. ബിഗ് ത്രീ ടെന്നീസ് കോർട്ടിലെ ബിഗ് ത്രീ എന്ന വിശേഷണം സ്വന്തമാക്കിയ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് കാലഘട്ടം…
Read Moreഇന്ത്യക്കു ഹാട്രിക് വെങ്കലം
അസ്താന (കസാഖ്സ്ഥാൻ): ഏഷ്യൻ ടേബിൾ ടെന്നീസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷന്മാർക്ക് ഹാട്രിക് വെങ്കലം. 2021, 2023 വർഷങ്ങളിൽ പുരുഷ ടീം വെങ്കലം നേടിയിരുന്നു. സെമി ഫൈനലിൽ ഇന്ത്യ 3-0ന് തായ്പേയിയോട് തോറ്റു. ക്വാർട്ടർ ഫൈനലിൽ കസാഖ്സ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. വനിതകളുടെ ടീം ഇനത്തിലും ഇന്ത്യ വെങ്കലം നേടിയിരുന്നു.
Read Moreവന്നു വന്നു മൃഗങ്ങൾക്കും ജീവിക്കാൻ പറ്റാതായോ: മൃഗശാലയിലെ ഭക്ഷണം മോഷ്ടിച്ചു വിറ്റു, ജീവനക്കാരൻ പിടിയിൽ
മൃഗശാലയിൽ നിരവധി ജീവികളും അവയെ പരിപാലിക്കാൻ നിരവധി ജീവനക്കാരുമുണ്ട്. പലപ്പോഴും മൃഗശാല ജീവനക്കാരും അവിടുള്ള മൃഗങ്ങളുമായുള്ള ചങ്ങാത്തത്തിന്റേയും അടിപിടിയുടേയുമൊക്കെ വീഡിയോ വൈറലാകാറുണ്ട്. എന്നാൽ മൃഗങ്ങൾക്കുള്ള ഭക്ഷണം മോഷ്ടിച്ചു എന്നു കേട്ടാൽ എന്താകും അവസ്ഥ. മൃഗശാലയിൽനിന്നു മൃഗങ്ങളുടെ ഭക്ഷണം മോഷ്ടിച്ച് സ്വന്തം ആവശ്യത്തിന് എടുക്കുകയും വില്പന നടത്തുകയും ചെയ്ത ജീവനക്കാരൻ പിടിയിലായ വാർത്തയാണ് സോഷ്യൽ മാഡിയയിൽ ഇന്ന് വൈറലാകുന്നത്. പടിഞ്ഞാറൻ ജപ്പാനിലെ ഒസാക്ക പ്രിഫെക്ചറിലെ ടെനോജി മൃഗശാലയിലെ ജീവനക്കാരനാണ് പിടിയിലായത്. മൃഗങ്ങളുടെ ഭക്ഷണബാങ്കിൽ നിന്നു പഴങ്ങളും പച്ചക്കറികളും തുടർച്ചയായി കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിൽ മൃഗശാലയിലെ ജീവനക്കാരൻതന്നെയാണെന്ന് കണ്ടെത്തിയത്. സ്ഥാപനത്തിലെ അനിമൽ കെയർ ആൻഡ് ബ്രീഡിംഗ് ഷോകേസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്ന 47കാരനായ മൃഗശാലാ സൂക്ഷിപ്പുകാരനാണു മോഷണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാളുടെ പരിചരണത്തിന് കീഴിൽ ഉണ്ടായിരുന്ന കുരങ്ങുകളുടെയും ചിമ്പാൻസികളുടെയും ഭക്ഷണമാണ് ഇയാൾ മോഷ്ടിച്ച് വില്പന നടത്തിയത്.
Read Moreട്രിപ്പിൾ ബ്രൂക്ക്
മുൾട്ടാൻ: പാക്കിസ്ഥാനെതിരേയുള്ള ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് ജയത്തിലേക്ക്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 267 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാൻ ആറു വിക്കറ്റിന് 152 റണ്‍സ് എന്ന നിലയിലാണ്. നാലു വിക്കറ്റുകൾ ശേഷിക്കേ 115 റണ്‍സ് പിന്നിലാണ്. സൽമാൻ അഗ (41), ആമർ ജമാൽ (27) എന്നിവരാണ് ക്രീസിൽ. ഗസ് അറ്റ്കിൻസും ബ്രയ്ഡൻ കാഴ്സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 823 റണ്‍സ് എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. പാക്കിസ്ഥാനെതിരേ ഒരു ടീം ഒരു ഇന്നിംഗ്സിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറുമാണ്. ഇംഗ്ലണ്ട് മൂന്നു തവണ 800നു മുകളിൽ സ്കോർ ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 556 റണ്‍സിനു പുറത്തായി. ഹാരി ബ്രൂക്കിന്റെ ട്രിപ്പിൾ…
Read Moreഎന്റമ്മേ എന്തൂട്ട് പരിപാടിയിത്: സലൂണിൽ പോയി മസാജ് ചെയ്യാറുണ്ടോ നിങ്ങൾ…? മസ്തിഷ്കാഘാതം സംഭവിക്കാമെന്നു വിദഗ്ധർ
തലമുടി വെട്ടുന്നതിനിടെ മസാജ് ചെയ്യുന്നയാളാണോ നിങ്ങള്‍, എങ്കില്‍ ശ്രദ്ധിക്കുക. മസാജ് ചെയ്യണം എന്നുണ്ടെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളിൽ മാത്രം ചെയ്യുക. ഇല്ലെങ്കില്‍ മസ്തിഷ്കാഘാതത്തിനുവരെ വഴിവച്ചേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്. ബംഗളൂരുവിലെ ബെല്ലാരി സ്വദേശിയായ മുപ്പതുകാരനുണ്ടായ ദുരനുഭവമാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്കാന് കാരണം. മുടി വെട്ടിക്കൊണ്ടിരിക്കെ കഴുത്തില്‍ മസാജ് ചെയ്തതാണ് ദുരന്തത്തിനിരയാക്കിയത്. യുവാവിനു വീട്ടിലെത്തിയപ്പോള്‍ സ്ട്രോക്ക് വന്നു. നാക്ക് കുഴയുകയും ഇടതുവശത്ത് ബലഹീനത അനുഭവപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു. ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയാണു യുവാവിനു വന്നത്. കഴുത്തില്‍ മസാജ് ചെയ്താല്‍ രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. ഇങ്ങനെ സംഭവിച്ചാല്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. ഇത് മസ്തിഷ്കാഘാതത്തിനു വഴിവയ്ക്കുമെന്നു വിദഗ്ധർ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ ബോധവത്കരണം വേണമെന്നും എന്തെങ്കിലും പ്രശ്നം വന്നാല്‍ അടിയന്തരമായി ചികിത്സ തേടണമെന്നും വിദഗ്ധർ നിര്‍ദേശിക്കുന്നു.
Read Moreഅമ്മയുടെ ഫോണിൽ യുവാവുമായി ചാറ്റ് തുടങ്ങി; പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തി ചിത്രങ്ങൾ ശേഖരിച്ചു; കൊല്ലം ചണ്ണപ്പേട്ട സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ
പത്തനംതിട്ട: പതിമൂന്നുകാരിയെ നേരിൽ പരിചയപ്പെട്ട ശേഷം തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുക്കുകയും കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് കൈവശപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും ഇപ്പോൾ കർണാടക മംഗലാപുരത്ത് എംഎസ്സി വിദ്യാർഥിയുമായ സ്റ്റെബിൻ ഷിബു (22)വാണ് കോയിപ്രം പോലീസിന്റെ പിടിയിലായത്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2023 മേയിൽ ഇയാൾ പരിചയപ്പെടുകയും, തുടർന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു.പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചു കൊള്ളാമെന്ന ഉറപ്പിൽ ഇയാൾ തന്റെ ഫോണിൽനിന്ന് കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്ക് വാട്സാപ്പിലൂടെ നഗ്ന ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു. പിന്നീട് 2024 സെപ്റ്റംബർ 28 വരെയുള്ള കാലയളവിൽ കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിപ്പിച്ച് ഇൻസ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്തു.യുവാവിന്റെ നിരന്തരമായ നിർബന്ധത്താൽ ഇത്തരം ചിത്രങ്ങൾ അയച്ചുകൊടുത്ത കുട്ടി, ഇക്കാര്യത്തിൽ മനോവിഷമത്താൽ കരയുന്നതുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് വിവരങ്ങൾ…
Read Moreസ്ത്രീകളെ ട്രോളിക്കൊല്ലുന്ന മെനുവുമായൊരു ഹോട്ടൽ; വൈറലായി പോസ്റ്റ്
റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ കയറുന്നവർ മെനു കാർഡിലെ പേര് നോക്കിയാകും മിക്കപ്പോഴും ഓർഡർ ചെയ്യുന്നത്. കേൾക്കാൻ ഒരു ഗുമ്മുള്ള പേരുകൾ കസ്റ്റമറിനെ ആകർഷിക്കുമെന്ന് ഹോട്ടലുകാർക്കും നന്നായി അറിയാം. അതിനാൽ അവരും ഇത്തരം പേരുകളാകും മെനു കാർഡിൽ വയ്ക്കുന്നതും. ചില പേരുകൾ വായിച്ച് ഓർഡർ ചെയ്യുന്പോഴാകും അബദ്ധം മനസിലാകുന്നത്. ഭക്ഷണവും പേരും തമ്മിൽ യാതൊരു ബന്ധവും കാണില്ല. അത്തരത്തിലൊരു മെനു കാർഡാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്ഥാനിലെ ഉംദ ഹോട്ടലാണ് ഇത്തരത്തിൽ വൈവിധ്യമായ ഒരു മെനു കാർഡ് നിർമിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഉംദയുടെ വുമൺ സ്പെഷ്യൽ എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം കാർഡിലുണ്ട്. ‘കുച്ച് നഹി, കുച്ച് ബി, നഹി തും ബോലോ, ആസ് യൂ വിഷ്, നഹി നഹി തും ബോലോ’ എന്നിങ്ങനെയാണ് വിഭവങ്ങൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. കുച്ച് നഹി- (220 രൂപ),…
Read Moreസ്ത്രീകളെ ട്രോളിക്കൊല്ലുന്ന മെനുവുമായൊരു ഹോട്ടൽ; വൈറലായി പോസ്റ്റ്
റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ കയറുന്നവർ മെനു കാർഡിലെ പേര് നോക്കിയാകും മിക്കപ്പോഴും ഓർഡർ ചെയ്യുന്നത്. കേൾക്കാൻ ഒരു ഗുമ്മുള്ള പേരുകൾ കസ്റ്റമറിനെ ആകർഷിക്കുമെന്ന് ഹോട്ടലുകാർക്കും നന്നായി അറിയാം. അതിനാൽ അവരും ഇത്തരം പേരുകളാകും മെനു കാർഡിൽ വയ്ക്കുന്നതും. ചില പേരുകൾ വായിച്ച് ഓർഡർ ചെയ്യുന്പോഴാകും അബദ്ധം മനസിലാകുന്നത്. ഭക്ഷണവും പേരും തമ്മിൽ യാതൊരു ബന്ധവും കാണില്ല. അത്തരത്തിലൊരു മെനു കാർഡാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്ഥാനിലെ ഉംദ ഹോട്ടലാണ് ഇത്തരത്തിൽ വൈവിധ്യമായ ഒരു മെനു കാർഡ് നിർമിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഉംദയുടെ വുമൺ സ്പെഷ്യൽ എന്ന പേരിൽ ഒരു പ്രത്യേക വിഭാഗം കാർഡിലുണ്ട്. ‘കുച്ച് നഹി, കുച്ച് ബി, നഹി തും ബോലോ, ആസ് യൂ വിഷ്, നഹി നഹി തും ബോലോ’ എന്നിങ്ങനെയാണ് വിഭവങ്ങൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. കുച്ച് നഹി- (220 രൂപ),…
Read More