ഗാന്ധിനഗര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ജസ്റ്റീസ് സിറിയക് തോമസ്. ലോക മാനസികാരോഗ്യ ദിനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് മാനസികാരോഗ്യ വിഭാഗം ഏഷ്യാ പസഫിക് മാനസികാരോഗ്യ സംഘടനയും ഐഎംഎ കേരള ഘടകവും ചേര്‍ന്നു സംഘടിപ്പിച്ച ലോക മാനസിക ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലിടങ്ങളിലെ മാനസികാരോഗ്യത്തിനു പ്രാധാന്യം നല്‍കുക എന്നതാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ സന്ദേശം. ഐഎംഎ കേരള ഘടകം പ്രസിഡന്റ് ഡോ. ജോസഫ് ബെനവന്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎഫ്എംഎച്ച് ഏഷ്യാ പസഫിക് വൈസ്പ്രസിഡന്റ് ഡോ. റോയി കള്ളിവയലില്‍ മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യുഎഫ്എംഎച്ച് പ്രസിഡന്റ് ഡോ. സുയോക്ഷി അകിയാമ (ജപ്പാന്), ഡബ്ല്യുഎഫ്എംഎച്ച് സെക്രട്ടറി ജനറല്‍ ഡോ. ഗബ്രിയേല്‍ ഇവ്ബിയാറോ, ഡബ്ല്യുഎച്ച്ഒ മാനസികാരോഗ്യം മുന്‍ ഡയറക്ടര്‍ ഡോ. നോര്മന്സാര് റ്റോറിയസ്, ലോക മാനസിക രോഗ അസോസിയേഷന് പ്രസിഡന്റ് ഡോ. ഡാനുറ്റ…
Read MoreDay: October 11, 2024
ആ കാർ എവിടെപ്പോയ്? മേയർ സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തുകൊണ്ട്; മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കക്കേസിൽ പോലീസിനെ കുടഞ്ഞ് കോടതി
തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം. മേയർ ആര്യ രാജേന്ദ്രനും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു. കെഎസ്ആർടിസി ബസ് ഡ്രൈവറായ യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22 ന് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. യദു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്കിയ പരാതിയിലെ അന്വേഷണത്തിലാണ് പോലീസിനെ കോടതി വിമര്‍ശിച്ചത്. എതിര്‍കക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും പോലീസിനെ കോടതി വിമർശിച്ചു.
Read Moreടീച്ചറുടെ കാലില്‍ കയറി നിന്ന് മസാജ് ചെയ്തുകൊടുക്കുന്ന വിദ്യാർഥി: വൈറലായി വീഡിയോ; വിമർശിച്ച് സൈബറിടം
അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള പല വീഡിയോകളും ഇന്ന് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപികയുടെ കാല് മസാജ് ചെയ്യിക്കുന്ന വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജയ്പൂരിലെ കർതാർപൂരിലെ സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വീഡിയോ ആണിത്. വൈറലായതിനു പിന്നാലെ അധ്യാപികയ്ക്കെതിരേ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഒരു ക്ലാസില്‍ റൂമില്‍ ഒരു പറ്റം വിദ്യാർഥികൾ നിലത്ത് ഇരിക്കുന്നത് കാണാം. തൊട്ടടുത്ത കസേരയിൽ ഒരു ടീച്ചര്‍ ഇരിക്കുന്നു. ഇതിനിടെയില്‍ തറയിൽ തുണി വിരിച്ച് ഒരു ടീച്ചര്‍ കമഴ്ന്ന് കിടക്കുന്നതും കാണാൻ സാധിക്കും. കമഴ്ന്ന് കിടക്കുന്ന ടീച്ചറുടെ കാലില്‍ കയറിനിന്ന് ഒരു ആണ്‍കുട്ടി മസാജ് ചെയ്യുകയാണ്. ഇടയ്ക്ക് അവന്റെ ബാലൻസ് തെറ്റിത്താഴെ വീണു പോകാതിരിക്കുന്നതിനായി മറ്റൊരു കുട്ടി സഹായിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെി സ്കൂള്‍ പ്രിന്‍സിപ്പള്‍ അഞ്ജു ചൗധരി പ്രതികരണവുമായി രംഗത്തെത്തി. തനിക്ക് ഇതിനെ കുറിച്ച് അറിയില്ലന്നും…
Read Moreഓംപ്രകാശിനെ മനസിലായത് വാർത്തകളിലൂടെ; സുഹൃത്തുക്കളെ കാണുമ്പോൾ പ്രകാശ് അവിടെ ഉണ്ടായിരുന്നു; പ്രയാഗയ്ക്ക് നിയമസഹായവുമായി കൂടെ നടൻ സാബുമോനും
മരട്: ഗുണ്ടാ നേതാവ് ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നും യാതൊരു ബന്ധവും തങ്ങള്‍ക്കില്ലെന്നും താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും. ഇന്നലെ രാവിലെ നടന്ന ചോദ്യംചെയ്യലില്‍ ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നാണു ശ്രീനാഥ് ഭാസി മൊഴി നല്‍കിയത്. ലഹരിപാര്‍ട്ടി നടന്നതായി അറിവില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടന് പറഞ്ഞു. ഹോട്ടലില്‍ എത്തിയത് ബിനു ജോസഫിന് ഒപ്പമാണെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും ശ്രീനാഥ് പറഞ്ഞു. പ്രയാഗ മാര്‍ട്ടിനും, തനിക്ക് ഓം പ്രകാശുമായി ബന്ധമില്ലെന്ന് ചോദ്യംചെയ്യലിനു ഹാജരായശേഷം മാധ്യമങ്ങളോടു പറഞ്ഞു. ഹോട്ടലില്‍ സുഹൃത്തുക്കളെ കാണാനായി പോയതാണ്. ഓംപ്രകാശ് അവിടെയുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത വന്നതിനുശേഷമാണ് ഓം പ്രകാശിനെ മനസിലായത്. തനിക്ക് ഓംപ്രകാശിനെ പരിചയമില്ല, കണ്ടിട്ടുമില്ല. എല്ലാ കാര്യങ്ങളും പോലീസിനോടു പറഞ്ഞിട്ടുണ്ട്. ലഹരി പാര്‍ട്ടി നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന്, ചോദ്യങ്ങള്‍ക്ക് പോലീസിനു മുമ്പില്‍ മാത്രമേ ഉത്തരം പറയാനാകൂ എന്ന് പ്രയാഗ പ്രതികരിച്ചു. ശ്രീനാഥ് ഭാസിയെ പോലീസ് നാലര മണിക്കൂറോളം ചോദ്യംചെയ്തു. വൈകുന്നേരം…
Read Moreകോടികൾ സമ്പാദിക്കാം, ചന്ദനകൃഷി ആരംഭിച്ചോളൂ… സ്വകാര്യഭൂമിയിൽ ചന്ദനമരം കൃഷി ചെയ്യാനും മുറിച്ചു വിൽക്കാനും സർക്കാർ അനുമതി
തിരുവനന്തപുരം: സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ മുറിക്കാനും വനം വകുപ്പ് മുഖേന വില്പന നടത്താനും ഉടമകൾക്ക് അവകാശം നൽകിക്കൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ സ്വകാര്യഭൂമിയിൽ ചന്ദനമരം വച്ചുപിടിപ്പിക്കാമെങ്കിലും വെട്ടി വില്പന നടത്താൻ വ്യവസ്ഥയില്ല. മാത്രവുമല്ല സ്വകാര്യഭൂമിയിലെ ചന്ദനമരം മോഷണം പോകുന്പോൾ സ്ഥലമുടമയ്ക്കെതിരേ കേസെടുക്കുന്ന സാഹചര്യവുമായിരുന്നു. ഈ അവസ്ഥ മാറ്റി ചന്ദനമരം വച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകൾക്ക് വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. എന്നാൽ പട്ടയ വ്യവസ്ഥകൾ പ്രകാരം സർക്കാരിലേക്ക് റിസർവ് ചെയ്തിട്ടുള്ള ചന്ദനമരങ്ങൾ മുറിച്ച് വില്പന നടത്താൻ അനുമതിയില്ല. ഇതിന് പട്ടയം നൽകുന്നത് സംബന്ധിച്ച റവന്യു നിയമങ്ങളും പട്ടയത്തിലെ ഇത്തരം നിബന്ധനകളും ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. വനകുറ്റങ്ങൾ തീർപ്പാക്കുന്നതിൽ ഇപ്പോൾ വ്യക്തമായ നിയമവ്യവസ്ഥകളില്ല. ഉദ്യോഗസ്ഥനു യുക്തമെന്നു തോന്നുന്ന ഒരു തുക നിശ്ചയിച്ച് വേണമെങ്കിൽ…
Read Moreതോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു; കോട്ടയത്തെ കിടുകിട വിറപ്പിച്ച പുത്തൻപാലം രാജേഷ് പിടിയിൽ; വീടുവളഞ്ഞ് രക്ഷപ്പെടാൻ ഒരുപഴുതും ഇല്ലാതെയാണ് പോലീസ് കുടുക്കിയത്
കടുത്തുരുത്തി: രക്ഷപ്പെടാൻ ഒരുപഴുതും ഇല്ലാതെ കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷിനെ കുടുക്കി കടുത്തുരുത്തി പോലീസ്. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാജേഷിനെ വീടുവളഞ്ഞാണ് പിടികൂടിയത്. സ്പെഷൽ സ്ക്വാഡും കടുത്തുരുത്തി പോലീസും ചേർന്നാണ് കോതനല്ലൂർ ടൗണിനു സമീപത്തെ വീട്ടിൽ നിന്നും വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെ രാജേഷിനെ പിടികൂടിയത്. കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണ് പീഡിപ്പിച്ചത്. രാജേഷ് രണ്ട് ദിവസമായി ജില്ലയിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരി പാർട്ടി നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശുമായി പുത്തൻപാലം രാജേഷിന് അടുത്ത ബന്ധമുണ്ട്.
Read More