ദിവസവും പല തരത്തിലുള്ള വാർത്തകളാണ് വൈറലാകുന്നത്. ചിലത് നമ്മെ ചിരിപ്പിക്കും മറ്റ് ചിലതാകട്ടെ നമ്മെ കരയിപ്പിക്കും ചിലതാകട്ടെ ചിന്തിപ്പിക്കുകയും ചെയ്യും. എന്തായാലും ചിരിക്കാൻ ഇഷ്ടമുള്ള വീഡിയോ ആയിരിക്കും മിക്കവരും കാണാൻ ഇഷ്ടപ്പെടുന്നതും. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. ഒരു പരീക്ഷാഫോമിന്റെ ചിത്രമാണ് ഇത്. കുന്ദൻ എന്നാണ് വിദ്യാർഥിയുടെ പേര്. എന്നാൽ വിദ്യാർഥി തന്റെ രക്ഷിതാക്കളുടെ പേരെഴുതിയതാണ് ചിരിക്ക് വക നൽകിയത്. അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി എന്നും അമ്മയുടെ പേര് സണ്ണി ലിയോൺ എന്നുമാണ് കുന്ദൻ എഴുതിയിരിക്കുന്നത്. എന്നാൽ അവന്റ ബാക്കി വിവരങ്ങളെല്ലാം തന്നെ വളരെ കൃത്യമായാണു കൊടുത്തിട്ടുള്ളതും. ‘ബോളിവുഡ്’ എന്ന അടിക്കുറിപ്പോടെ റെയർ ഇന്ത്യൻ ഇമേജസ് എന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേരാണ് പോസ്റ്റിന്…
Read MoreDay: October 12, 2024
രാജ്ഭവന് ആര്‍എസ്എസ് കേന്ദ്രമായി മാറിയെന്ന് എ.കെ. ബാലൻ
തിരുവനന്തപുരം: രാജ്ഭവന് ആര്‍എസ്എസ് കേന്ദ്രമായി മാറിയെന്നും ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതെന്നും സിപിഎം നേതാവ് എ.കെ. ബാലന്. ഗവര്‍ണറുടെ ചെയ്തികളോട് കേരളത്തിന് സഹിക്കാനാവില്ലെന്നതിന്റെ തെളിവാണ് കോളജുകളിലെ തെരഞ്ഞെടുപ്പ്. എസ്എഫ്ഐയെ കുറിച്ച് ഗവര്‍ണര്‍ പറഞ്ഞത് ക്രിമിനലുകളാണെന്നാണ്. ഗവര്‍ണര്‍ പറഞ്ഞ ഈ ക്രിമിനലുകളാണ് കേരളത്തിലെ ഭൂരിപക്ഷം കോളജുകളും ജയിച്ചിട്ടുള്ളത്. ചിലയിടത്ത് എതിരാളികളില്ലാതെയാണ് ജയം. ഇതുപോലെ എസ്എഫ്ഐക്ക് വിജയമുണ്ടായ ഒരു കാലഘട്ടം ഇല്ല. അത് ഗവര്‍ണറുടെ സമീപനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനു മുന്‍പ് ജസ്റ്റീസ് പി. സദാശിവം ആയിരുന്നു കേരള ഗവര്‍ണര്‍. അദ്ദേഹം ചീഫ് ജസ്റ്റീസ് ആയിരുന്നു. ഭരണഘടനപരാമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് മാതൃകയായിരുന്നു. കേരള നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അറിയാമായിരിന്നിട്ട് പോലും അത് അംഗീകരിച്ചുകൊണ്ട് തെരഞ്ഞെടുത്ത സര്‍ക്കാരിനെ മാനിക്കുന്ന സമീപനമാണ് അദ്ദേഹം കാട്ടിയത്. ആ പാതയില്‍ നിന്ന് എത്രയോ അകലെയാണ് ഇപ്പോഴത്തെ ഗവര്‍ണര്‍. ഭരണഘടന…
Read Moreഅവഗണനകള്‍ പലരീതിയില്‍ നേരിട്ടിട്ടുണ്ട്: ഒരുപാട് നേട്ടങ്ങള്‍ കൊയ്തപ്പോഴും ഒരിക്കല്‍ പോലും സ്കൂള്‍ സ്റ്റേജില്‍നിന്ന് ഒരു അനുമോദനം തന്നിട്ടില്ല; സ്മിനു സിജോ
ഹാന്‍ഡ് ബോള്‍ കളിക്കിറങ്ങിയപ്പോഴും സിനിമ അഭിനയത്തിലേക്ക് ഇറങ്ങിയപ്പോഴും കളിയാക്കിയവരുടെയും വിമര്‍ശിച്ചവരുടെയും എണ്ണത്തിന് പഞ്ഞമുണ്ടായിരുന്നില്ലന്ന് സ്മിനു സിജോ. അവഗണനകള്‍ പലരീതിയില്‍ നേരിട്ടിട്ടുണ്ട്. സ്കൂളില്‍ പഠിക്കുമ്പോള്‍ നല്ല രീതിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുന്‍ഗണനയും എന്നെപോലെ സ്പോര്‍ട്സില്‍ കഴിവുള്ളവര്‍ക്ക് അവഗണനയും നേരിട്ടിട്ടുണ്ട്. അക്കാലത്ത് പെണ്‍കുട്ടികള്‍ കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്യുന്നത് ഒന്നും ഒരു വലിയ ശതമാനം ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങളുടെ ടീം ഒരുപാട് നേട്ടങ്ങള്‍ കൊയ്തപ്പോഴും ഒരിക്കല്‍ പോലും സ്കൂള്‍ സ്റ്റേജില്‍നിന്ന് ഒരു അനുമോദനം തന്നിട്ടില്ല. മാതാപിതാക്കളെ വിളിച്ച് ഞങ്ങൾ സ്പോര്‍ട്സില്‍ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ഉപദേശിച്ച അധ്യാപകന്മാര് ഉണ്ട്. പെണ്‍കുട്ടികള്‍ കായിക രംഗത്ത് പോകരുതെന്ന് ചിന്താഗതിയായിരുന്നു ചിലര്‍ക്ക്. അവഗണനയെല്ലാം താണ്ടി ഇന്നിവിടെ എത്താന്‍ ആയതില്‍ സന്തോഷമുണ്ട്.
Read Moreകുഞ്ഞിനെ പരിചരിക്കാൻ പിതൃത്വ അവധി എടുത്തു: തിരികെയെത്തിയപ്പോൾ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 41 കോടി ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കേസുമായി ജീവനക്കാരൻ
കുഞ്ഞു പിറന്നതിനു ശേഷം കുഞ്ഞിനെ പരിചരിക്കുന്നതിനായി പിതാക്കൻമാർക്കും വിദേശ രാജ്യങ്ങളിലൊക്കെ കന്പനി അവധി നൽകാറുണ്ട്. അത്തരത്തിൽ പിതൃത്വ അവധി കഴിഞ്ഞെത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ലണ്ടനിൽ ഗോൾഡ്മാന്റെ കംപ്ലയിൻസ് ഡിപ്പാർട്ട്മെന്റിൽ വൈസ് പ്രസിഡന്റായി ജോലി ചെയ്തിരുന്ന ജോനാഥൻ റീവ്സ് എന്ന യുവാവിനാണ് അവധിക്ക് ശേഷം ജോലി നഷ്ടമായത്. അവധി കഴിഞ്ഞെത്തിയ തന്നെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടു എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. കമ്പനിയുടെ ഈ അന്യായമായ നടപടിയിൽ തനിക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് അഞ്ച് ദശലക്ഷം ഡോളർ (ഏകദേശം 41 കോടി) നഷ്ടപരിഹാരമായി അനുവദിച്ചു നൽകണമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരൻ കോടതിയെ സമീപിച്ചു. പുരുഷ ജീവനക്കാർ ദീർഘകാല അവധി എടുക്കുന്നതിലുള്ള കമ്പനിയുടെ വിയോജിപ്പാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പിന്നിലെ യഥാർഥ കാരണം എന്നും പരാതിയിൽ പറയുന്നു. 26…
Read Moreകയ്യടിക്കെടാ മക്കളേ… ജീവനക്കാർക്ക് 9 ദിവസത്തെ ‘റീസെറ്റ് ആൻഡ് റീചാർജ്’ ബ്രേക്കുമായി ഇ- കൊമേഴ്സ് കമ്പനി
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ മാതൃകാപരമായ തൊഴിലാളി സൗഹൃദ സമീപനത്തിന് കയ്യടി നേടിയിരിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2024 -ലെ മീഷോയുടെ അത്യുഗ്രമായ വിൽപനയ്ക്ക് ശേഷം ജീവനക്കാർക്ക് 9 ദിവസത്തെ ‘റീസെറ്റ് ആൻഡ് റീചാർജ്‘ ബ്രേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് മീഷോ. ഒക്ടോബർ 26 മുതൽ നവംബർ 3 വരെ, ജീവനക്കാരെ വർക്ക് സംന്ധമായ ഫോൺ കോളുകൾ, മെസേജുകൾ, മീറ്റിംഗുകൾ എന്നിവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. മീഷോയുടെ ഈ തീരുമാനത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എല്ലാ സ്ഥാപനവും മീഷോയുടെ ഈ നടപടി മാതൃകയാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവെയുള്ള സംസാരം. ലാപ്ടോപ്പുകളോ സ്ലാക്ക് സന്ദേശങ്ങളോ ഇമെയിലുകളോ മീറ്റിംഗുകളോ സ്റ്റാൻഡ്-അപ്പ് കോളുകളോ ഇല്ല, 9 ദിവസത്തേക്ക് ജോലിയുമായി ബന്ധപ്പെട്ട ഒന്നും തന്നെയില്ല. ഒക്ടോബർ 26 മുതൽ നവംബർ 3 വരെയുള്ള ഞങ്ങളുടെ തുടർച്ചയായ നാലാമത്തെ ‘റീസെറ്റ് ആൻ്റ് റീചാർജ്‘ ഇടവേളയിലേക്ക് ഞങ്ങൾ…
Read Moreഅഴുകിയ ജഡത്തിന്റെ ഗന്ധവുമായി ചെകുത്താന്റെ വിരൽ; നടന്നു പോകുന്പോൾ കാലിൽ തടഞ്ഞാൽ ഭയപ്പെടേണ്ടന്ന് യുകെ ഭരണകൂടം
റോഡിലൂടെ നടന്നു പോകുന്പോൾ മണ്ണിനടിയിലൂടെ രക്തം പുരണ്ട, വികൃതമായ ശവത്തിന്റെ ദുർഗന്ധമുള്ള ഒരു കൈ വന്നു നിങ്ങളുടെ കാലിൽ തട്ടിയാൽ എന്താകും അവസ്ഥ? മനുഷ്യനെ പേടിപ്പിക്കാനായി കെട്ടിച്ചമച്ച കഥയുമായി ഇറങ്ങിക്കോളും എന്നല്ലേ പറയാൻ വന്നത്. എന്നാൽ അത്തരത്തിലൊരു അവസ്ഥ ഉണ്ടായിരിക്കുകയാണ് യുകെയിൽ. എന്നാൽ ഇത് മനുഷ്യന്റെ കൈ അല്ല എന്നതാണ് വാസ്തവം. ക്ലാത്റസ് ആർച്ചറി എന്ന അപൂർവ ഇനത്തിൽപ്പെട്ട ഒരു കൂൺ ആണിത്. ഡെവിൾസ് ഫിംഗേഴ്സ് അഥവാ ചെകുത്താന്റെ വിരലുകൾ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. നീണ്ട വിരലുകൾ പോലെ നാല് ഇതളുകളാണ് ഇതിലുള്ളത്. മരങ്ങളാൽ നിബിഡമായ മേഖലകളിൽ കൊഴിഞ്ഞു കിടക്കുന്ന ഇലകൾക്കടിയിൽ നിന്നുമാണ് ഇവ മുളച്ചു വരുന്നത്. ഇത്തരം വിരലുകൾ വഴിയിൽ കണ്ടാൽ പേടിക്കേണ്ട കാര്യമില്ലെന്നും അവ കൂണുകളാണ് എന്നും ജനങ്ങളോട് യുകെ ഭരണകൂടം പറഞ്ഞിട്ടുണ്ട്.
Read Moreവിയറ്റ്നാമിലേക്ക് മനുഷ്യക്കടത്ത്: മൂന്നു പേർ പിടിയിൽ
അടിമാലി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് പഴവിള കൊടുങ്ങൻചേരി എസ് എസ് കോട്ടേജ് സജീദ് (36), കൊല്ലം കൊട്ടിയം കമ്പിവിള തെങ്ങുവിള മുഹമ്മദ്ഷാ (23), കൊല്ലം തഴുത്തല ഉമയനെല്ലൂർ പേരയം മുണ്ടന്റഴിക അൻഷാദ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഫെബ്രുവരിയിൽ അടിമാലി കല്ലുവെട്ടിക്കുഴി ഷാജഹാൻ(33)നെ വിയറ്റ്നാമിൽ 80000 രൂപ ശമ്പളത്തിൽ ഡിടിപി ഓപ്റേറ്ററായി ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ വാങ്ങി വിസിറ്റിംഗ് വീസയിൽ വിയറ്റ്നാമിൽ എത്തിച്ചു. അവിടെ ചൈനാക്കാർക്ക് ഇയാളെ വില്പന നടത്തി. ഇയാളെ ചൈനക്കാർ വിയറ്റ്നാമിൽനിന്ന് കമ്പോഡിയയിൽ എത്തിച്ച ശേഷം ഓൺലൈൻ തട്ടിപ്പ് ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. അവിടെ സമാന രീതിയിൽ എത്തിയ മറ്റ് മലയാളികളും ഷാജഹാന്റെ ഒപ്പം ഉണ്ടായിരുന്നു. തട്ടിപ്പ് ജോലി ചെയ്യാതിരുന്നതിനാൽ ഇവരെ മുറിയിൽ…
Read Moreകാലത്തിന്റെ കഥ പറയുന്ന ചരിത്രശേഷിപ്പായി റോപ്വേ തൂണുകൾ
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം മുപ്പത്തഞ്ചാം മൈലിൽനിന്നു മേലോരത്തിന് പോകുന്ന വഴിയിൽ കൊക്കയാർ പുഴയുടെ തീരത്തുള്ള പഴയ കോൺക്രീറ്റ് തൂണുകൾക്ക് പറയുവാനുള്ളത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രകഥകൾ. നൂറു വർഷങ്ങൾക്കുമുമ്പ് 1924ൽ ചരക്കുനീക്കത്തിനായി ബ്രിട്ടീഷുകാർ നിർമിച്ച റോപ്വേയുടെ തൂണുകളുടെ അവശേഷിപ്പുകളാണിവ. കുട്ടിക്കാനത്തുനിന്നും മുണ്ടക്കയം ഈസ്റ്റിലേക്ക് ആയിരുന്നു റോപ്വേ നിർമിച്ചത്. ബ്രിട്ടീഷുകാർ പൂഞ്ഞാർ രാജകുടുംബത്തിൽനിന്നു പാട്ടത്തിനെടുത്ത മൂന്നാർ അടക്കമുള്ള ഇടുക്കിയുടെ മലമടക്കുകളിൽ തേയിലയും കുരുമുളകും കാപ്പിക്കുരുവും വിളയിച്ച കാലം. ഉത്പന്നങ്ങൾ വളരെ വേഗത്തിൽ മലയിറക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റോപ്വേയുടെ നിർമാണം. 1905ൽ സൗത്ത് ഇന്ത്യൻ ടീ എസ്റ്റേറ്റ് കമ്പനിയുടെ മാനേജരായി എത്തിയ ഇംഗ്ലീഷുകാരൻ റിച്ചാർഡ്സൺ തേയില അടക്കമുള്ള ഉത്പന്നങ്ങൾ കോട്ടയത്ത് എത്തിക്കുന്നതിന് ഇംഗ്ലണ്ടിൽനിന്നും ലോറികൾ എത്തിച്ചു. കോട്ടയം – കുമളി റോഡിന്റെ നിർമാണം പൂർത്തിയാകാത്ത കാലം. മൺ വഴികളിലൂടെ പെരുവന്താനം മലമടക്കുകൾ താണ്ടി ലോറികൾക്ക് പീരുമേട്ടിലേക്ക് എത്തിച്ചേരാൻ സാധിച്ചില്ല. കാളവണ്ടികൾ ഉപയോഗിച്ച് മലയിറക്കുന്ന…
Read Moreഎപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ പോര് തുടങ്ങും: ഇത് നാടകമാണ്; പ്രതിപക്ഷം ഇതിന് ഗൗരവം കൊടുക്കുന്നില്ല; വി. ഡി. സതീശന്
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയും സർക്കാരും എപ്പോഴാണ് പ്രതിസന്ധിയിലാകുന്നത്, അപ്പോൾ ഈ ഗവർണറും സർക്കാരും തമ്മിൽ പോരാണെന്ന് പറയും. എന്നിട്ട് മറ്റു വിഷയങ്ങളെല്ലാം മാറ്റി ഈ വിഷയം മാത്രം ചർച്ചയാകുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരും ഗവർണറും ഏറ്റുമുട്ടി ഒരാഴ്ച കഴിയുന്പോൾ ഇവർ തമ്മിൽ രമ്യതയിലെത്തും. ഇതവണ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പോര് നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ ചേരാൻ മന്ത്രിസഭ തീരുമാനിക്കുകയും അതിനു ഗവർണർ അംഗീകാരം കൊടുക്കുകയും ചെയ്താൽ പിന്നെ ഓർഡിനൻസ് ഇറക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ ഈ സർക്കാർ ഓർഡിനൻസ് ഇറക്കുകയും ഗവർണർ അംഗീകാരം നൽകുകയും ചെയ്തു. സർക്കാരും ഗവർണറും നിയമം തെറ്റിച്ച് ഓർഡിനൻസ് പാസാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ഇവർ ഒത്തുകൂടും. എന്നിട്ട് സർക്കാർ പ്രതിസന്ധിയിലാകുന്പോൾ ഗവർണറും സർക്കാരും…
Read Moreപതിറ്റാണ്ടുകൾ പിന്നിട്ടു: ഐഎച്ച്ആർഡി സ്കൂളിനു സ്വന്തം കെട്ടിടമില്ല; 30 വർഷമായി വാടകയ്ക്ക്
മല്ലപ്പള്ളി: ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചിട്ടു പതിറ്റാണ്ടുകളായി. എട്ടു മുതൽ 12 വരെ ക്ലാസുകളിലായി മുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മല്ലപ്പള്ളി താലൂക്കിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലാണ് ഐഎച്ച്ആർഡി ടെക്നിക്കൽ ഹൈസ്കൂൾ അനുവദിച്ചത്. പിന്നീട് ഇത് ഹയർ സെക്കൻഡറി സ്കൂളുമായി. ഉന്നതനിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂളിൽ എട്ട്, 11 ക്ലാസുകളിൽ പ്രവേശനം ലഭിക്കാൻതന്നെ ബുദ്ധിമുട്ടാണ്. പക്ഷേ കാലമേറെ കഴിഞ്ഞിട്ടും സ്കൂളിനു സ്വന്തമായി കെട്ടിടമില്ല എന്നതാണ് പ്രധാന പ്രശ്നം. സ്വന്തം കെട്ടിടം പണിയുന്നതിലേക്ക് മല്ലപ്പള്ളി – കോഴഞ്ചേരി റോഡരികിൽ 1997 ൽ സ്ഥലം വാങ്ങിയതാണ്. മൂന്ന് ഏക്കർ സ്ഥലം ഇതിനായി വാങ്ങി. ഇത് ഐഎച്ച്ആർഡിക്കു കൈമാറിയതിനു പിന്നാലെ 1997 ഓഗസ്റ്റ് 23ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് ശിലാസ്ഥാപനവും നടത്തി. ടി.എസ്. ജോണായിരുന്നു എംഎൽഎ. അന്നു സ്ഥാപിച്ച ശിലാഫലകം ഇന്നും കാടുകയറി കിടക്കുന്നു. 70…
Read More