കോലഞ്ചേരി: എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ വെള്ളി രാത്രി ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചു. കാറിനുള്ളിലുണ്ടായിരുന്ന യുവ ദമ്പതികൾ മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയുമാണ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പട്ടിമറ്റം ഫയർഫോഴ്സ് രക്ഷപ്രവർത്തനത്തിലൂടെ ഇരുവരേയും രക്ഷപെടുത്തിയത്. കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്നു ഇവർ. നാട്ടുകാരും പട്ടിമറ്റം ഫയർഫോഴ്സും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് ഇവർ രക്ഷപ്പെട്ടത്.
Read MoreDay: October 12, 2024
എംടിയുടെ വീട്ടില്‍നിന്നു കവര്‍ന്ന ആഭരണത്തില്‍ ഒരുഭാഗം കണ്ടെടുത്തു
കോഴിക്കോട്: വിഖ്യാത എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്ന് കവര്‍ന്ന സ്വര്‍ണാഭരണങ്ങളില്‍ ഒരു ഭാഗം പോലീസ് കണ്ടെടുത്തു. അവസാനമായി മോഷ്ടിച്ച ആഭരണങ്ങളാണ് കോഴിക്കോട് കമ്മത്തി ലെയ്നിലെ രണ്ടു ജ്വല്ലറികളില്‍നിന്ന് കണ്ടെത്തിയത്. മറ്റുള്ളവ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ അറസ്റ്റിലായ വീട്ടുജോലിക്കാരി ശാന്ത, ബന്ധു പ്രകാശന് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയാണ് പോലീസ് തെളിവെടുപ്പു നടത്തിയത്. നാലു വര്‍ഷം കൊണ്ടാണ് എംടിയുടെ വീട്ടില്‍ നിന്ന് 26 പവന് സ്വര്‍ണാഭരണങ്ങള്‍ ശാന്ത മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി കുറച്ചുകുറച്ചായി അലമാരയില്‍നിന്ന് ആഭരണങ്ങള്‍ എടുത്തുമാറ്റുകയായിരുന്നു. ഇതില്‍ മിക്കതും പല ഘട്ടങ്ങളിലായി കമ്മിത്തി ലെയ്നിലെ കടകളില്‍ വിറ്റിട്ടുണ്ട്. പ്രകാശന്റെ സഹായത്തോടെയാണ് വില്പന നടത്തിയത്. കുറേക്കാലം മുമ്പ് വിറ്റതിനാലാണ് അവ കണ്ടെത്താന്‍ കഴിയാതിരുന്നത്. പിടിയിലാകുന്നതിനു മുമ്പു വിറ്റവയാണ് കണ്ടെത്തിയത്. സ്വര്‍ണം വിറ്റുകിട്ടിയ തുക വീട് നവീകരിക്കുന്നതിനും വിവാഹ ആവശ്യത്തിനുമാണ് ചെലവഴിച്ചതെന്ന് പോലീസ്…
Read Moreസ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. സിനിമ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നെടുമ്പാശേരി പോലീസ് കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി.
Read Moreപഞ്ചാബിൽ 13 കിലോഗ്രാം ഹെറോയിൻ പിടികൂടി: അതിർത്തി പ്രദേശത്തു പ്ലാസ്റ്റിക് കുപ്പിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിവസ്തു
തരൺ തരൺ: പഞ്ചാബിലെ തരൺ തരൺ ബോർഡർ ജില്ലയിൽ 13 കിലോഗ്രാം ഹെറോയിൻ പിടികൂടി. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് ഹെറോയിൻ കണ്ടെടുത്തത്. അതിർത്തി പ്രദേശത്തു പ്ലാസ്റ്റിക് കുപ്പിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിവസ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നൗഷേര ധല്ല ഗ്രാമത്തിൽ നടത്തിയ തെരച്ചിലിലാണ് ഇന്ത്യയിലേക്കു കടത്താൻ ശ്രമിച്ച ആറു കുപ്പി ഹെറോയിൻ കണ്ടെത്തിയത്. തുടർന്ന്, മേഖലയിൽ സൈന്യം വ്യാപക തെരച്ചിൽ നടത്തി. മേഖലയിൽനിന്നു പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
Read More