കോഴിക്കോട്: മാസപ്പടി കേസിൽ എസ്എഫ്ഐഒ വീണ വിജയന്റെ മൊഴിയെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മൊഴിയെടുത്തില്ലെങ്കില്‍ ഡീൽ. മൊഴിയെടുത്താലും ഡീൽ. ഇതാണ് കോണ്‍ഗ്രസിന്റേയും കോണ്‍ഗ്രസിന്റെ ദല്ലാള്‍ മാധ്യമങ്ങളുടേയും ഡീൽ ഓർ നോ ഡീൽ എന്ന് സുരേന്ദ്രൻ ആരോപിച്ചു. കരിമണൽ കടത്തിയത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരു പോലെ പങ്കുണ്ടെന്നും ബിജെപിയുമായി ഒരു ഡീലും നോ ഡീലുമില്ലന്നും അദ്ദേഹം പറഞ്ഞു. കേസ് ഉയർന്നു വന്നത് പ്രതിക്ഷ ആരോപണത്തിൽ നിന്നല്ല ഇൻകം ടാക്സ് റൈഡിൽ നിന്നാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Read MoreDay: October 13, 2024
മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല: വിഷയത്തിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണ്, ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കും; എം. വി. ഗോവിന്ദൻ
കണ്ണൂർ: മാസപ്പടി കേസിൽ പാർട്ടി മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കത്തിലും പ്രശ്നത്തിലും പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല. ഇതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിടാനുള്ള ശ്രമം രാഷ്ട്രീയമാണെന്നും ആ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നും കണ്ണൂരിൽ നടത്തിയ പത്ര സമ്മേളനത്തിൽ എം.വി.ഗോവിന്ദൻ പറഞ്ഞു. രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാര്‍ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ് മദ്രസകള്‍ മറ്റു സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനാൽ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണെന്നും ഗോവിന്ദൻ പറഞ്ഞു.
Read Moreട്രെയിനിലെത്തിയ അപ്രതീക്ഷിത അതിഥി; വൈറലായി വീഡിയോ
ട്രെയിൻ യാത്രകൾ പലപ്പോഴും അത്ര രസകരമായിരിക്കില്ല. എന്നാൽ ഇപ്പോഴിതാ രസകരമായൊരു ട്രെയിൻ യാത്രയുടെ കഥയാണ് വൈറലാകുന്നത്. ശ്രിജനി ദാസ് എന്ന യൂസറാണ് ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ വീഡിയോ പങ്കുവച്ചത്. ട്രെയിനിൽ തന്റെ ഉടമയുടെ ബാക്ക്പാക്കിലിരുന്ന് സഞ്ചരിക്കുന്ന മിന്നി എന്ന ഒരു ഗോൾഡൻ റിട്രീവറാണ് വാർത്തയിലെ താരം. നായക്കുട്ടിയെ കണ്ട് ആരും പരിഭ്രമിച്ചില്ലന്നു മാത്രമല്ല, എല്ലാവരും അതിനോട് നന്നായി അടുക്കുകയും ചെയ്തു എന്നതാണ് കൗതുകം. യാത്രക്കാരെല്ലാവരും മിന്നിയോട് അടുക്കുകയും ചങ്ങാത്തം കൂടുകയുമൊക്കെ ചെയ്തു. മിന്നിയെ കൊഞ്ചിക്കുന്ന തിരക്കിലായ കൊച്ചു മിടുക്കിയെയും വീഡിയോയിൽ കാണാൻ സാധിക്കും. നായക്കുട്ടി മാത്രമല്ല കൊച്ചു മിടുക്കിയും വീഡിയോയിലെ താരമായി.
Read Moreഎവറസ്റ്റ് കൊടുമുടിയിൽ നിന്ന് കാണാതായ പർവതാരോഹകന് ഇർവിന്റെ കാൽപാദം 100 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി
പർവതാരോഹണ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ ജീവൻ രക്ഷിക്കുക എന്നത് ചില സമയങ്ങിൽ അതീവ വെല്ലുവിളിയാണ്. 1924 ജൂണിൽ ജോർജ് മല്ലോറിക്കൊപ്പം എവറസ്റ്റ് കീഴടക്കാനുള്ള ശ്രമത്തിനിടെ കാണാതായ യുവ ബ്രിട്ടീഷ് പര്വതാരോഹകന് ആന്‍ഡ്രു കോമിന് ഇര്‍വിനെ കുറിച്ച് ധാരാളം വാർത്തകൾ ഇതിനകം വന്നിട്ടുണ്ട്. ഇർവിൻ എവിടെ എന്ന ചോദ്യത്തിനിതാ വിരാമമിട്ടിരിക്കുകയാണിപ്പോൾ. 100 വർഷം മുമ്പ് എവറസ്റ്റിൽ കാണാതായ ഇർവിന്റെ കാൽപാദം കണ്ടെത്തിയിരിക്കുകയാണിപ്പോൾ. ഒരു നാഷണൽ ജിയോഗ്രാഫിക് ഡോക്യുമെന്ററി ചിത്രീകരിക്കുന്ന പർവതാരോഹകരുടെ സംഘമാണ് ഈ നിർണായക കണ്ടത്തൽ നടത്തിയത്. ടെന്‍സിംഗും എഡ്മണ്ട് ഹിലാരിയും എവറസ്റ്റ് കീഴടക്കുന്നതിനും 29 വര്‍ഷം മുമ്പ് ഇവര്‍ എവറസ്റ്റ് കീഴടക്കിയെന്ന അഭ്യൂഹം ഇന്നും നിലനിൽക്കുന്നുണ്ട്. അഭ്യൂഹങ്ങൾക്കിതാ ഇപ്പോൾ വിരാമമിടുകയാണ്. പ്രശസ്ത സാഹസികൻ ജിമ്മി ചിൻ നയിച്ച നാഷണൽ ജിയോഗ്രാഫിക് ടീമാണ് മഞ്ഞുപാളികൾക്കുള്ളിൽ നിന്ന് ഒരു ബൂട്ടും അതിനുള്ളിൽ കാൽപാദവും കണ്ടെത്തിയത്. ബൂട്ടിനുള്ളില്‍ കണ്ടെത്തിയ സോക്സില്‍ എസി…
Read Moreഒറ്റ നോട്ടത്തിൽ തീപ്പെട്ടി കൊണ്ടുണ്ടാക്കിയ ട്രെയിൻ പോലെ: ഇരുപതിനായിരത്തിൽപരം ആളുകൾ താമസിക്കുന്ന പടുകൂറ്റൻ കെട്ടിടം; വൈറലായി വീഡിയോ
ഇരുപതിനായിരത്തിൽപരം ആളുകൾ താമസിക്കുന്നൊരു ഫ്ലാറ്റ് എന്നു കേൾക്കുന്പോൾ തന്നെ നമ്മുടെയൊക്കെ കണ്ണ് അറിയാതെ പുറത്ത് വരും. എന്നാൽ അത് നേരിട്ട് കണ്ടാലോ? ബോധം തന്നെ പോകുമെന്ന് പറയാം. എന്നാൽ ബോധം കെടാൻ തയാറായിക്കോളൂ. ലോകത്തിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യൽ കെട്ടിടത്തിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘സ്വയം നിയന്ത്രിത കമ്മ്യൂണിറ്റി’ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇവിടെ താമസിക്കുന്നവർക്ക് ഉപ്പ് മുതൽ കർപ്പൂരം വരെ ഇവിടെ ലഭ്യമാകും. ഒരു കാര്യത്തിനും പുറത്തേക്ക് പോകേണ്ടതില്ല എന്നതാണ് വാസ്തവം. ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 675 അടി ഉയരമാണ് ഈ പടുകൂറ്റന്‍ കെട്ടിടത്തിനുള്ളത്. കെട്ടിടത്തിനു മുൻപ് ആദ്യം ഒരു ഹോട്ടലായിട്ടായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് ഇത് അതിവിശാലമായ ഒരു റെസിഡന്‍ഷ്യല്‍ ബിൽഡിംഗ് ആയി ഇത് വളര്‍ന്നു. 1.47 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ എസ്…
Read Moreമാസപ്പടി കേസിലെ അന്വേഷണം വെറും പ്രഹസനം: സ്വാഭാവികമായ നടപടിക്കപ്പുറം ഒന്നും നടന്നിട്ടില്ല; കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല; വി. ഡി. സതീശൻ
തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വാഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല. മഞ്ചേശ്വരം കേസിൽ ഉൾപ്പെടെ സുരേന്ദ്രനെ രക്ഷിച്ചെടുത്തതിന്റെ പ്രത്യുപകാരം കിട്ടുമെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) രേഖപ്പെടുത്തി. ബുധനാഴ്ച ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വീണയുടെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണാ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്.
Read Moreതീപിടിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് വന്ന് ഡ്രൈവറില്ലാ കാർ; പേടിച്ചരണ്ട് യാത്രക്കാർ
ഫ്ലൈ ഓവറിലൂടെ കത്തിക്കൊണ്ടിരിക്കുന്ന കാര്‍ നീങ്ങി വരുന്ന ഭയപ്പെടുത്തുന്ന വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ജയ്പൂരിലെ അജ്മീർ റോഡിൽ സുദർശൻപുര പുലിയയിലേക്ക് പോകുകയായിരുന്ന കാറാണ് കത്തിയത്. എന്നാൽ കാറിനുള്ളിൽ ഡ്രൈവർ ഇല്ലായിരുന്നു. പകുതിയിൽ കൂടുതൽ കത്തിയ നിലയിലായ കാർ മുന്നോട്ട് നീങ്ങുന്പോൾ ധാരാളം ബൈക്കുകളെയും ആളുകളെയും റോഡില്‍ കാണാം. സുദർശൻപുര പുലിയയിലെ മാനസരോവറിലെ ജേണലിസ്റ്റ് കോളനിയിലുള്ള ദിവ്യ ദർശന് അപ്പാർട്ട്മെന്റിലെ താമസക്കാരനായ ജിതേന്ദ്ര ജംഗിദ് ആണ് കാർ ഓടിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വാഹനത്തിന്റെ എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ജിതേന്ദ്രൻ സഹോദരനെ വിളിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച് ജിതേന്ദ്രൻ കാറിന്റെ ബോണറ്റ് ഉയർത്തി നോക്കി. അപ്പോഴേക്കും എഞ്ചിനില്‍ നിന്നും തീ ഉയർന്നു വന്നു. ഇതിനിടെ ഹാന്റ് ബ്രേക്ക് ഇട്ടിരുന്ന കാര്‍ പെട്ടെന്ന് മുന്നോട്ട് നീങ്ങി. പിന്നാലെ ഫ്ലൈ ഓവറിന്റെ ചരിവിലൂടെ വാഹനം മൂന്നോട്ട് നീങ്ങുകയായിരുന്നു.…
Read Moreആരാണ് സന്തോഷം ആഗ്രഹിക്കാത്തത്; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതെന്ന് അറിയാമോ
സന്തോഷപ്രദമായ ജീവിതം ഉണ്ടായാൽ മാത്രം മതിയെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? അങ്ങനെയും രാജ്യങ്ങളുണ്ടോ എന്നാണോ ചിന്തിക്കുന്നത്? ഓർത്ത് തല പുകയ്ക്കണ്ട. ഫിൻലാൻഡ് ആണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാമത്. വേൾഡ് ഹാപ്പിയസ്റ്റ് റിപ്പോർട്ട് പ്രകാരമാണ് ഫിൻലാൻഡ് ഒന്നാം സ്ഥാനത്ത് എത്തിയത്. ഡെൻമാർക്ക്, ഐസ്ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഫിൻലാൻഡിനു ശേഷം പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ ഇന്ത്യയ്ക്ക് 126ാം സ്ഥാനമാണ്. 2006 – 2010 കാലയളവ് മുതൽ അഫ്ഗാനിസ്ഥാൻ, ലെബനൻ, ജോർധാൻ എന്നീ രാജ്യങ്ങളുടെ സ്ഥാനം താഴേക്കാണ്. 143ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങൾ ഫിൻലാൻഡ്ഡെൻമാർക്ക്ഐസ്ലാൻഡ്സ്വീഡൻഇസ്രായേൽനെതർലാൻഡ്നോർവേലക്സംബർഗ്സ്വിറ്റ്സർലാൻഡ്ഓസ്ട്രേലിയന്യൂസിലാൻഡ്കോസ്റ്ററിക്കകുവൈറ്റ്ഓസ്ട്രിയകാനഡബെൽജിയംഅയർലാൻഡ്ചെക്കിയലിത്വാനിയയുകെ
Read Moreസാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവ്; മഹാനവമി- വിജയദശമി ആശംസകളറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിജയദശമി ദിനത്തിൽ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവെന്ന് പിണറായി വിജയൻ പറഞ്ഞു. വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ സാധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മഹാനവമി- വിജയദശമി ആശംസകൾ അറിയിച്ചത്. സൗപർണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയ സന്തോഷവും അദ്ദേഹം പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് വിദ്യാരംഭ ദിനമാണ്. നിരവധി കുഞ്ഞുങ്ങൾ ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുകയാണ്.…
Read Moreമാസപ്പടിക്കേസ്: നിർണായക നീക്കവുമായി എസ്എഫ്ഐഒ; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു
തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ). ബുധനാഴ്ച ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വീണയുടെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണാ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്. സിഎംആർഎല്ലിന്റെയും വ്യവസായ വകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസിയുടെയും ഉദ്യോഗസ്ഥരിൽനിന്നും അന്വേഷണസംഘം നേരത്തെ വിവരങ്ങൾശേഖരിച്ചിരുന്നു. എക്സാലോജിക്കിൽനിന്നും പലതണ ഇ-മെയിൽമുഖേനയും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണയെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഗുരുതരമായ കുറ്റകൃത്യം നടത്തിയെന്ന രജിസ്ട്രാർ ഓഫ് കന്പനീസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സാലോജിക്കിനെതിരെയും വീണയ്ക്കെതിരേയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം ആരംഭിച്ചത്.
Read More