തിരുവനന്തപുരം: ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപത്തുനിന്നു മയക്കുമരുന്നുമായി യുവാവ് പിടിയിൽ. നാവായികുളം വെട്ടിയറ വിളയിൽ പുത്തൻ വീട്ടിൽ പാച്ചൻ എന്നു വിളിക്കുന്ന പ്രവീണിനെയാണ് (28) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. 2.65 ഗ്രാം എംഡിഎംഎ, 8.60 ഗ്രാം കഞ്ചാവ്, 4.82 ഗ്രാം ഇളം മഞ്ഞ നിറത്തിലുള്ള മയക്ക് മരുന്ന് ഇനത്തിൽപ്പെട്ട പൗഡർ എന്നിവ ഇയാളിൽനിന്നും പോലീസ് പിടികൂടി. വിൽപനയ്ക്കായാണ് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ കൈയിൽ സൂക്ഷിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്നും പോലീസ് അറിയിച്ചു.
Read MoreDay: October 13, 2024
‘ഒരു വീടെടുത്ത് ആർക്ക് വേണമെങ്കിലും സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്, അവർ അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണം’: വി. ശിവൻകുട്ടി
തിരുവനന്തപുരം: അനധികൃതമായി സ്കൂളുകൾ തുടങ്ങുന്നതിനെതിരേ വി. ശിവൻകുട്ടി. ഒരു വീടെടുത്ത് ആർക്ക് വേണമെങ്കിലും സ്കൂൾ തുടങ്ങാവുന്ന അവസ്ഥയാണുള്ളത്. അവർ അവിടെ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മൾ അറിയണം. അത്തരം സ്കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ സ്കൂളുകൾ പോലും സംസ്ഥാനത്തിന്റെ എൻഒസി വാങ്ങിയാണ് പ്രവർത്തിക്കുന്നത്. അപ്പോഴാണ് ഇവിടെ ചിലർക്ക് അതൊന്നും വേണ്ടാത്തത്. ഒരു മാനദണ്ഡവും പാലിക്കാതെ അധ്യാപകരെ നിയമിക്കുന്നതിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നും ശിവൻകുട്ടി അറിയിച്ചു. സിലബസിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോകുകയാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഓരോ ഭാഗവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreരാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രം: കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റണമെന്ന് ശിപാര്‍ശ; സംസ്ഥാനങ്ങള്‍ക്ക് ബാലാവകാശ കമ്മീഷന്റെ കത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്ര ബാലാവകാശ കമ്മീഷന്. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.മദ്രസകളിലെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് മാറ്റണമെന്നാണ് ശിപാര്‍ശ. മദ്രസകളില്‍ മുസ്ലീം ഇതര കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കില്‍ ഇവരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. മദ്രസകളില്‍ പഠിക്കുന്ന മുസ്ലീം കുട്ടികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്ന കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.മുസ്ലീം വിദ്യാര്‍ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ മദ്രസകള്‍ പരാജയപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മദ്രസയില്‍ നടത്തുന്ന വിദ്യാഭ്യാസത്തിന് പല സംസ്ഥാനങ്ങളും അംഗീകാരം നല്കുന്നു. എന്നാല്‍ ഇത് വിദ്യാഭ്യാസ സംരക്ഷണ നിയമത്തിനെതിരാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതില്‍ മദ്രസകള്‍ തടസമായി നില്‍ക്കുന്നുണ്ട്. മദ്രസാ ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുണ്ടെങ്കില്‍ ഇത് നിര്‍ത്തലാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം നിര്‍ദേശത്തിനെതിരേ എന്‍ഡിഎയുടെ സഖ്യകക്ഷിയായ എല്‍ജെപി രംഗത്തെത്തി. എന്നാല്‍ വിഷയം പഠിച്ച…
Read More