പരാശ്രയത്വം, അംഗവൈകല്യത്തെക്കുറിച്ചുള്ള പേടി, മരണഭീതി, മറ്റുള്ളവരാല്‍ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, ബന്ധങ്ങളില്‍ ഉണ്ടാകുന്ന അസ്വാരസ്യം, ചുമതലകള്‍ നിറവേറ്റുന്നതിലെ അപാകതകള്‍ അല്ലെങ്കില്‍ പരാജയം, സാമ്പത്തികാവസ്ഥയിലെ വിള്ളലുകള്‍ എന്നിവയാണ് കാന്‍സറിനോടുള്ള സാധാരണ പ്രതികരണങ്ങള്‍. ഡോക്ടറെ കാണാൻ പോകുന്പോൾ…ഡോക്ടറെ കാണാന്‍ പോകുന്ന അവസരത്തില്‍ രോഗി അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ കൂടെ കൂട്ടണം. രോഗത്തെക്കുറിച്ചും തുടര്ചികിത്സയെക്കുറിച്ചും രോഗത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള സങ്കീര്‍ണമായ കാര്യങ്ങള്‍ ഡോക്ടര്‍ വിശദീകരിക്കുമ്പോള്‍ വ്യക്തമായി മനസിലാക്കാനും അതുവഴി അനുയോജ്യ തീരുമാനമെടുക്കാനും ഈ സാന്നിധ്യം ഉപകരിക്കും. മാനസിക രോഗ വിദഗ്ധന്റെ ആവശ്യം എപ്പോൾ?സങ്കടവും ആശങ്കയും ഉറക്കക്കുറവും സാധാരണയായി കാന്‍സര്‍ സ്ഥിരീകരിക്കുന്നവ രിൽ കണ്ടുവരാറുണ്ട്. എങ്കിലും, രണ്ട് ആഴ്ചയില്‍ കൂടുതല്‍ അത് നില്ക്കുന്നു എങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ സമയത്തും തുടര്‍ന്നുപോകുന്ന മനോവിഷമം, ഉന്മേഷക്കുറവ്, നേരത്തെ താത്പര്യം ഉണ്ടായിരുന്ന കാര്യങ്ങളില്‍ താല്പര്യം കാണിക്കാതിരിക്കുക, ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, ആത്മഹത്യാ ചിന്തകള്‍ എന്നിവ കാണുകയാണെങ്കില്‍ മാനസിക രോഗവിദഗ്ധന്റെ…
Read MoreDay: October 14, 2024
ക്യൂട്ട്നെസ് ഓവർലോഡഡ്; നവരാത്രി ആശംസകളുമായി ചുവന്നനിറത്തിലുള്ള സല്‍വാര്‍ കമ്മീസില്‍ തിളങ്ങി രശ്മിക മന്ദാന
നടി രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. ചുവന്നനിറത്തിലുള്ള സല്‍വാര്‍ കമ്മീസില്‍ തിളങ്ങുകയാണു താരം. ആരാധകര്‍ക്കു നവരാത്രി ആശംസകള്‍ നേര്‍ന്നാണു നടി പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. തരുണ്‍ തഹിലാനി ഡിസൈന്‍ ചെയ്ത ചുവന്നനിറത്തിലുള്ള സല്‍വാര്‍ കമ്മീസാണ് നടി ധരിച്ചിരിക്കുന്നത്. അനാര്‍ക്കലി സ്റ്റൈലിലുള്ള ഇതില്‍ ചുവപ്പ്, ഗോള്‍ഡന്‍ നിറങ്ങളിലുള്ള എംബ്രോയിഡറി വര്‍ക്കുമുണ്ട്. നവരാത്രി ആഘോഷങ്ങളുടെ ആറാംദിവസം ചുവപ്പ് നിറത്തിലുളള വസ്ത്രം ധരിക്കുന്നത് ഏറെ ശുഭകരമായാണ് കരുതുന്നത്. ചുവന്ന അനാര്‍ക്കലി ധരിച്ചുള്ള രശ്മികയുടെ ചിത്രത്തിന് താഴെ ക്യൂട്ട്നെസ് ഓവര്‍ലോഡഡ് എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തിക്കുന്നത്.
Read Moreകഠിനമായ സ്റ്റെപ്പുകൾ, ഡാൻസിന്റെ റിഹേഴ്സൽ ചെയ്ത് സെറ്റിൽ വന്ന് ഫെർഫോം ചെയ്യുന്നത് ആദ്യമാണെന്ന് കുഞ്ചാക്കോ ബോബൻ
എനിക്ക് ആവശ്യത്തിൽ കൂടുതൽ ടെൻഷനായിരുന്നു ബോഗയ്ന്‍വില്ല എന്ന സിനിമയിലെ സ്തുതിക്ക് വേണ്ടി ഡാൻസ് ചെയ്യണമെന്ന് അറിഞ്ഞപ്പോൾ വന്നത്. കാരണം എല്ലാവർക്കും ഒരു തെറ്റിദ്ധാരണയുണ്ട് ഞാൻ ഡാൻസ് ഭയങ്കരമായി പഠിച്ചിട്ടുണ്ടെന്ന്. പക്ഷെ പഠിച്ചിട്ടില്ല. ഒരു വർഷം ഭരതനാട്യം പഠിച്ചിരുന്നു അത്രമാത്രം. അതും അഞ്ചാം ക്ലാസിൽ വച്ചാണ്. സിനിമയിൽ വന്നപ്പോൾ ഡാൻസ് ചെയ്ത പാട്ടുകൾ ഹിറ്റായതുകൊണ്ടാണ് ഡാൻസറാണെന്നുള്ള മുൾക്കിരീടം എനിക്കു കിട്ടിയത്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ള ഡാൻസിന്റെ പാറ്റേൺ ആയിരുന്നില്ല സ്തുതിയിലേത്. അതുകൊണ്ട് ഈ ഡാൻസ് കളിച്ചാൽ കൈയും കാലുമൊക്കെ ഒടിയുമോ എന്നൊരു ടെൻഷനുണ്ടായിരുന്നു. പുതിയ രീതിയിലുള്ള മൂവ്മെന്റ്സ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ഇത്രയും നാളത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് ഒരു ഡാൻസിന്റെ റിഹേഴ്സൽ ചെയ്ത് ലൊക്കേഷനിൽ വന്ന് അത് പെർഫോം ചെയ്യുന്നത്. -കുഞ്ചാക്കോ ബോബൻ
Read Moreപുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. “എനിക്കു നിങ്ങളോട് ആരാധനയെന്ന് അലിയഭട്ട്
സാം…പ്രിയ സാമന്താ…ശരിക്കും നിങ്ങളാണ് ഹീറോ, ഓണ്‍സ്ക്രീനിലും ഓഫ് സ്ക്രീനിലും. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്കു നിങ്ങളോട് ആരാധനയുണ്ട്. പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങള്‍ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധവുംകൊണ്ടു നിങ്ങള്‍ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവർക്കും ഒരു മാതൃകയാണ്…പ്രീ റിലീസിംഗ് ഇവന്റില്‍ പങ്കെടുക്കാൻ അഭ്യർഥിച്ചുകൊണ്ട് സാമന്തയ്ക്ക് മെസേജ് അയച്ചപ്പോള്‍ പെട്ടെന്നുതന്നെ അനുകൂലമായ മറുപടി തന്ന സാമന്തയുടെ പിന്തുണാ മനോഭാവം എടുത്തു പറയേണ്ടതാണ്. ഇന്ന് എന്റെ സിനിമയെ പിന്തുണയ്ക്കാൻ ഒരു ഇന്ത്യൻ സൂപ്പർസ്റ്റാർ ഇവിടെയുണ്ട് എന്നതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. വളരെ നന്ദി സാം. - ആലിയ ഭട്ട്
Read Moreസംവിധായകരും നടൻമാരും മാത്രമല്ല, ചില നടിമാരും പ്രശ്നക്കാരെന്ന് പ്രിയാമണി
കരിയറിലെ തുടക്കത്തിൽ അർഹമായ പല അവസരങ്ങളും ലഭിച്ചില്ലെങ്കിലും ഇന്നു ശ്രദ്ധേയ കഥാപാത്രങ്ങളാണ് പ്രിയാമണിക്കു ലഭിക്കുന്നത്. അന്നും ഇന്നും പ്രിയാമണിക്ക് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുണ്ട്. ചുരുക്കം മലയാള സിനിമകളിലേ പ്രിയാമണി അഭിനയിച്ചിട്ടുള്ളൂ. പക്ഷെ ഇവയിൽ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെട്ടു. കരിയറിൽ നിരാശയുണ്ടാക്കിയ സംഭവങ്ങളെക്കുറിച്ചും നടി സംസാരിച്ചു. ആദ്യ തെലുങ്ക് ചിത്രത്തിൽനിന്നു എന്റെ റോൾ വെട്ടിക്കുറച്ചു. പുതുമുഖ സംവിധായകനായിരുന്നു സിനിമ ചെയ്തത്. സഹനായികയായാണ് ആ ചിത്രത്തിൽ ഞാനെത്തുന്നത്. എന്റെ ഭൂരിഭാഗം ഷോട്ടുകളും എടുത്തു. വിദേശത്തുനിന്നു ഹൈദരാബാദിലെത്തുന്ന പെൺകുട്ടിയാണ് കഥാപാത്രം. ഒരു ദിവസം സംവിധായകൻ വന്ന് നിങ്ങളുടെ റോൾ വളരെ നന്നായിട്ടുണ്ട്, മെയിൻ ലീഡിനേക്കാൾ നന്നായി തോന്നുന്നു എന്നു പറഞ്ഞു. കുറച്ച് ആഴ്ചകൾ കഴിഞ്ഞ് സിനിമ റിലീസ് ചെയ്തു. തിയറ്ററിൽ പോയി കണ്ടപ്പോൾ ഞാൻ ഞെട്ടി. എന്താണിത്, ഇതൊന്നുമല്ലല്ലോ ഷൂട്ട് ചെയ്തതെന്ന് ഞാൻ അമ്മയോട് പറഞ്ഞു. ഷൂട്ട് ചെയ്ത നൂറ് ശതമാനത്തിൽ…
Read Moreഭാര്യയെയും മക്കളെയും നേതാക്കൾ സൂക്ഷിക്കണം; പല നേതാക്കളെയും വഷളാക്കിയിട്ടുള്ളത് ഭാര്യയോ മക്കളോ ആണെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എല്ലാ രാഷ്ട്രീയ നേതാക്കളും ആദ്യം സൂക്ഷിക്കേണ്ടത് തങ്ങളുടെ ഭാര്യയെയും മക്കളെയുമാണെന്ന് ചെറിയാൻ ഫിലിപ്പ്. ത്യാഗ പൂർണമായ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖരായ പല നേതാക്കളെയും വഷളാക്കിയിട്ടുള്ളത് തങ്ങളുടെ ഭാര്യയോ മക്കളോ ആണ്. മിക്ക നേതാക്കൾക്കും കുടുംബത്തിന്റെ സമ്മർദങ്ങൾക്കു വഴങ്ങേണ്ടി വരുന്നു. വാർധക്യ കാലത്ത് സംരക്ഷിക്കുമെന്ന് കരുതുന്ന ഭാര്യയും മക്കളും മാനസികമായി പീഡിപ്പിക്കുന്നതാണ് അവരുടെ ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.
Read Moreചൂരല്‍മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; സെല്‍ഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോയെടുക്കാനുമുള്ള തിരക്ക്; പ്രതിഷേധിച്ച് നാട്ടുകാർ
കോഴിക്കോട്: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തഭുമിയിലേക്ക് സന്ദര്‍ശക പ്രവാഹം. കുടുംബ സമേതവും ഗ്രൂപ്പുകളായും എത്തുന്നവര്‍ സെല്‍ഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോ എടുക്കാനും തിക്കും തിരക്കും കൂട്ടുകയാണ്. പോലീസുകാര്‍ ഇവരെ തടയാത്തത് ഈ പ്രദേശത്ത് പ്രതിഷേധത്തിനു വഴിവച്ചു. നൂറുകണക്കിനു വിനോദസഞ്ചാരികളാണ് ശനിയും ഞായറുമായി ചൂരല്‍മലയിലെത്തിയത്. ഒരു പ്രദേശമാകെ വേദനയില്‍ കഴിയുന്പോഴാണ് കൂട്ടത്തോടെയുള്ള സന്ദര്‍ശകരുടെ ഒഴുക്ക്. സെല്‍ഫിയെടുക്കാനും ഗ്രൂപ്പ് ഫോട്ടോയെടുക്കാനുമുള്ള തിരക്കാണ് ചുരല്‍മലയില്‍. വയനാട് കളക്ടറേറ്റില്‍ നിന്നടക്കമുള്ള അധികൃതര്‍ നല്കിയ പാസുമായാണ് വിനോദ സഞ്ചാരികള്‍ ചൂരല്‍മലയിലേക്ക് എത്തുന്നത്. ശനിയാഴ്ചയാണ് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയത്. ഇത്രയും പേര്‍ക്ക് എങ്ങനെയാണ് പാസ് നല്‍കിയതെന്നു വ്യക്തമല്ല. പ്രദേശവാസികളുടെ പേരില്‍ വീടുകള്‍ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണു പലരുമെത്തിയത്. ശനിയാഴ്ച മുന്നൂറോളം പേര് ഇത്തരത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഞായറാഴ്ചയും ഏറെപേര്‍ എത്തി. സഹികെട്ട നാട്ടുകാര്‍ ഒടുവില്‍ ഇവരെ തടയുകയായിരുന്നു. ജില്ലാ കളക്ടര്‍ ഉള് പ്പെടെയുള്ളവരെ ഫോണിലൂടെ പരാതി അറിയിച്ചിട്ടുണ്ട്. പാസ്…
Read More‘പശുത്തൊഴുത്തിൽ കിടന്നാൽ കാൻസർ ഭേദമാകും’; 10 ദിവസം പശുക്കളെ ലാളിച്ചാൽ രക്തസമ്മർദത്തിനുള്ള മരുന്നുകൾ വെട്ടിക്കുറയ്ക്കാം; വിവാദ പരാമർശവുമായി യുപി മന്ത്രി
ലക്നൗ: പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നിൽ കാൻസർ രോഗികൾ സുഖപ്പെടുമെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശിലെ കരിമ്പ് വികസന വകുപ്പ് മന്ത്രി സഞ്ജയ് സിംഗ് ഗാങ്വർ. 10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദത്തിനുള്ള മരുന്നുകൾ വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. തന്റെ നിയോജക മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗഗവാനിൽ പശുസംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യവേയാണു മന്ത്രി ഇങ്ങനെ പറഞ്ഞത്. “രക്തസമ്മർദമുള്ള രോഗിയുണ്ടെങ്കിൽ ഇവിടെ പശുക്കൾ ഉണ്ട്. രോഗി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പശുവിനെ അതിന്റെ മുതുകിൽ താലോലിച്ച് സേവിക്കണം. ഒരു കാൻസർ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ കാൻസർ പോലും ഭേദമാകും. ചാണക വറളി കത്തിച്ചാൽ കൊതുകിൽനിന്ന് ആശ്വാസം ലഭിക്കും. പശു ഉത്പാദിപ്പിക്കുന്നതെല്ലാം ഉപയോഗപ്രദമാണ്’ -മന്ത്രി പറഞ്ഞു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
Read Moreസമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു; മകളുടെയും മുന്‍ ഭാര്യയുടെയും പരാതിയില്‍ നടന് ബാല അറസ്റ്റിൽ; പരാതി ഗൂഢാലോചനയെന്ന് അഭിഭാഷക
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന മകളുടെയും മുന്‍ ഭാര്യയുടെയും പരാതിയില്‍ നടന് ബാല അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ അഞ്ചിന് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് കടവന്ത്ര പോലീസ് ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റഷനിലെത്തിച്ച് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബാലനീതി നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബാലയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ഇദ്ദേഹത്തിന്റെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മകള്‍ക്കും മുന്‍ ഭാര്യയ്ക്കുമെതിരേ ബാല നടത്തിയ പരാമര്‍ശങ്ങളില്‍ മാനേജരുടെയും സുഹൃത്തിന്റെയും സഹായമുണ്ടെന്നാണ് പോലീസ് നിരീക്ഷണം. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുന്നു. മകളുടെ മൊഴി രേഖപ്പെടുത്തിയതായി കടവന്ത്ര എസ്എച്ച്ഒ പി.എം. രതീഷ് പറഞ്ഞു. കുറേ ദിവസമായി ബാലയും മുന്‍ ഭാര്യയും തമ്മിലുളള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തില്‍…
Read Moreനടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതിനെതിരേയുള്ള അതിജീവിതയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്നു പരിശോധിച്ചതിനെതിരേ അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹൈക്കോടതി മേല്‍നോട്ടത്തില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് കേസ് അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. വിചാരണക്കോടതിയുടേതടക്കം മൂന്നു കോടതികളുടെ പരിഗണനയില്‍ ഇരിക്കേ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്നായിരുന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാര്‍ താജുദ്ധീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്.
Read More