പയ്യന്നൂർ: കാണാതായ കുഞ്ഞിമംഗലത്തെ പതിമൂന്നുകാരിയേയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ബംഗളൂരുവിൽ കണ്ടെത്തി. കാണാതായ കുഞ്ഞിമംഗലം തെക്കുമ്പാട് താമസിക്കുന്ന കർണാടക സ്വദേശിയായ പതിമൂന്നുകാരിയെയും ബംഗളൂരു സ്വദേശിയായ യുവാവിനെയുമാണ് യുവാവിന്റെ സഹോദരന്റെ വീട്ടിൽനിന്നും പയ്യന്നൂർ പോലീസ് കണ്ടെത്തിയത്. ഈ മാസം എട്ടിന് പുലർച്ചെ മൂന്നോടെയാണ് കുട്ടിയെ കാണാതായതെന്നാണ് പയ്യന്നൂർ പോലീസിൽ സഹോദരി പരാതി നൽകിയത്. അവിനാഷ് എന്ന യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയിൽ കേസെടുത്ത പോലീസ് ഈ യുവാവ് തള്ളിക്കൊണ്ടു പോകുന്ന സ്കൂട്ടറിന് പിന്നാലെ നടന്നുപോകുന്ന പെൺകുട്ടിയുടെ സിസിടിവി ദൃശ്യം കണ്ടെത്തിയിരുന്നു. അവിനാഷിന്റെ മൊബൈൽ സ്വിച്ച് ഓഫായിരുന്നത് അന്വേഷണത്തിന്റെ വേഗത കുറച്ചു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തിയത് പോലീസിന് ലഭിച്ച സൂചനകളെ തുടർന്നാണ് പോലീസ് സംഘം ബംഗളൂരുവിലെത്തിയത്. ബംഗളൂരുവിൽ അവിനാഷിന്റെ സഹോദരന്റെ താമസസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത ഇരുവരെയും പയ്യന്നൂരിലെത്തിച്ചിട്ടുണ്ട്. ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്ന പെൺകുട്ടിയിൽനിന്നു മൊഴിയെടുത്തശേഷം കോടതിയിൽ ഹാജരാക്കും.…
Read MoreDay: October 14, 2024
വാടകവീട്ടില്‍ ബൈക്കില്‍ വരവും പോക്കും; നാട്ടുകാരുടെ പരാതി ശരിയായി; എംഡിഎംഎയുമായി യുവാവ് പിടിയിൽ
പഴയങ്ങാടി: വാടകവീട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് ഹൈവേ പള്ളിക്ക് സമീപത്തെ പി.കെ. അര്‍ഷാദിനെയാണ് (31) ഏഴോം പഞ്ചാരക്കുളം എകെജി വായനശാലയിക്ക് സമീപത്തെ ക്വാര്‍ട്ടേഴ്സിന്റെ വരാന്തയില്‍ വച്ച് 150 മില്ലിഗ്രാം എംഡിഎംഎയുമായി പഴയങ്ങാടി എസ്ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. ഇന്നലെയായിരുന്നു സംഭവം. വാടകവീട്ടില്‍ ചിലര്‍ ബൈക്കില്വന്നുപോകുന്നതായി നാട്ടുകാര്‍ അറിയിച്ചത് പ്രകാരമാണ് പോലീസ് സ്ഥലത്തെത്തിയത്. നേരത്തെ 2022 ജനുവരിയില്‍ തളിപ്പറമ്പ് പോലീസ് അര്‍ഷാദിനെ പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു. ഗ്രേഡ് എസ്ഐ പി. അശോകന്, സീനിയര്‍ സിപിഒമാരായ കെ.പി. മനോജ്, ടി.വി. ചന്ദ്രകുമാര്‍ എന്നിവരും റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും അര്‍ഷാദിനെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു. ഡാന്‍സാഫ് ടീം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
Read Moreനാലര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ചു; രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍; പരിശോധിച്ചത് നൂറിധികം സിസിടിവി ദൃശ്യങ്ങള്‍
കൊച്ചി: നാലര ലക്ഷത്തിന്റെ ബൈക്ക് മോഷ്ടിച്ച രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ബിടെക്ക് വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി സാവിയോ ബാബു (21), കംപ്യൂട്ടര്‍ വിദ്യാര്‍ഥിയായ കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് (22) എന്നിവരെയാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ ബി.ഹരികൃഷ്ണന്, എസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്ലത്തുനിന്ന് അറസ്റ്റു ചെയ്തത്. പ്രതികളെ കൊച്ചിയിലെത്തിച്ചു. ചാള്‍സിന് സ്വന്തമായി ബൈക്ക് ഇല്ല. ചാള്‍സിനു സമ്മാനിക്കാനായാണ് സാവിയോ കൂടി കൂട്ടുനിന്ന് ബൈക്ക് മോഷ്ടിച്ചത്.കഴിഞ്ഞ പത്തിന് ഇടപ്പള്ളി ഗ്രാന്‍ഡ് മാളിനു സമീപത്തെ പാര്‍ക്കിംഗില്‍ നിന്നാണ് ഇവര്‍ എളമക്കര സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചത്. ബൈക്ക് പാര്‍ക്കിംഗില്‍ വച്ചിട്ട് യുവാവ് സമീപത്തെ കടയിലേക്കു കയറിയപ്പോഴാണ് വിദ്യാര്‍ഥികള്‍ ബൈക്ക് മോഷ്ടിച്ചത്. വാഹനം ലോക്ക് ആയതിനാല്‍ അവിടെനിന്ന് തള്ളി പുറത്തെത്തിച്ചു. തുടര്‍ന്ന് മോഷ്ടിച്ച ബൈക്കില്‍ ചാള്‍സ് മുന്നില്‍ നീങ്ങി. സാവിയോ സ്വന്തം ബൈക്കില്‍ ഈ ബൈക്ക് കാലുകൊണ്ട് തള്ളി ഇവര്‍…
Read Moreപൂരം കലക്കൽ ; പുതിയ അന്വേഷണ സംഘമെവിടെ? ആദ്യത്തെ അന്വേഷണ റിപ്പോർട്ട് വെളിച്ചം കാണില്ല
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ മൂന്ന് അന്വേഷണങ്ങൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും പുതിയ അന്വേഷണസംഘങ്ങളെ ഇതുവരെയും നിയോഗിച്ചില്ല. ഡിജിപിയാണ് ടീമിനെ പ്രഖ്യാപിക്കുക. ഇന്നോ നാളെയോ അന്വേഷണസംഘത്തെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിനിടെ പൂരം അലങ്കോലപ്പെട്ട സംഭവത്തെക്കുറിച്ച് എഡിജിപി നടത്തിയ അന്വേഷണറിപ്പോർട്ടിന്റെ ഉള്ളടക്കം പുറംലോകമറിയില്ലെന്നുറപ്പായി. ഈ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. തൃശൂർ ലോക്സഭ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്കാണ് സർക്കാർ മറുപടി നൽകിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നാണ് മറുപടി നൽകിയത്. അപ്പീൽ നൽകാമെന്നും മറുപടിയിൽ പറയുന്നു. അപ്പീൽ നൽകുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ധരുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് വി.എസ്.സുനിൽ കുമാർ അറിയിച്ചു. പൂരം അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരാണ് പൂരം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നും എന്ത്…
Read Moreഓണ്‍ലൈന്‍ ജോലി നല്കി കുടുക്കാന്‍ തട്ടിപ്പുസംഘങ്ങള്‍; ഇരയാകുന്നത് ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവർ; ജാഗ്രത പാലിക്കണമെന്ന് പോലീസ്
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ പരസ്യങ്ങള്‍ കണ്ട് സമീപിക്കുന്നവരെ ഓണ്‍ലൈന്‍ ജോലി നല്കി കുടുക്കാന്‍ തട്ടിപ്പുസംഘങ്ങള്‍ ഇറങ്ങുന്നതായി പോലീസ് മുന്നറിയിപ്പ്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. തട്ടിപ്പുകാര്‍ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനല്‍കിയാല്‍ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നു. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്നവരും (മണി മ്യൂള്‍) കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായും പോലീസ് പറയുന്നു. ഡേറ്റാ എന്‍ട്രി ഒഴിവുകളുണ്ടെന്നതടക്കം പരസ്യം നല്കി ഓണ്‍ലൈന്‍ ജോലി നല്‍കും. ജോലിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും ശേഖരിക്കും. പിന്നീടാകും ജോലി എന്തെന്ന് പറയുക. നല്ല കമ്മീഷന് കിട്ടുമെന്നതിനാല്‍ പലരും ഇതിന് തയാറാകും. ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം തട്ടിപ്പുകാര്‍ക്ക് നിക്ഷേപിക്കാനായി താത്കാലികമായി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കുകയാണ് രീതി. അക്കൗണ്ടിലെത്തുന്ന തുക ഒരു നിശ്ചിത…
Read Moreചായയിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി; നൃത്തപരിപാടിക്കു വിളിച്ചുവരുത്തി യുവതിയെ ബന്ദിയാക്കി പീഡിപ്പിച്ചു; രണ്ടു പേര് അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ യുവതിയെ നൃത്തപരിപാടിക്കായി വിളിച്ചുവരുത്തി ദിവസങ്ങളോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി പരാതി. ആഗ്രയിൽ ഈ മാസം എട്ടുമുതല്‍ മൂന്ന് ദിവസത്തോളമാണ് യുവതിയെ നിരന്തര ബലാത്സംഗത്തിനിരയാക്കിയത്. യുവതിയുടെ പരാതിയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ വിനയ് ഗുപ്തയ്ക്കെതിരെയാണ് യുവതിയുടെ പരാതി. ഗാസിയാബാദ് സ്വദേശിയായ യുവതിയെ ഒരു നൃത്ത പരിപാടിക്കായി ഇയാൾ ക്ഷണിക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ എത്തിയ യുവതിക്ക് ചായയിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തി. ബോധം വന്നപ്പോൾ താൻ തന്നെ ഒരു മുറിയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തുടർന്ന് മൂന്ന് ദിവസം തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചു. ലൈംഗിക തൊഴിലിനായി വിൽക്കുമെന്ന് ഭീഷണിപ്പെടുത്തി. ധാരാളം ഇടപാടുകാരുണ്ടാകുമെന്നും പെട്ടെന്ന് തന്നെ ലക്ഷാധിപതിയാകാമെന്നും ഇയാള്‍ പറഞ്ഞെന്നും യുവതി പറയുന്നു. ഇയാളുടെ കണ്ണുവെട്ടിച്ച് വീട്ടിൽനിന്ന് രക്ഷപ്പെട്ട യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിനയ്…
Read More10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 ലഭിക്കും; കെ.എസ്. ചിത്രയുടെ പേരിൽ തട്ടിപ്പ് സന്ദേശം; പരാതി നൽകി, അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചു
ചെന്നൈ: തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ ഗായിക കെ.എസ്. ചിത്ര പോലീസിൽ പരാതി നൽകി. വ്യാജ സോഷ്യൽമീഡിയാ അക്കൗണ്ടുകൾ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവുംവച്ച് പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. 10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണെന്നും ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നുവെന്നുമാണു ചിത്രയുടെ പേരിൽ പ്രചരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്ര ഒരു സ്ക്രീൻഷോട്ട് പുറത്തുവിട്ടിരുന്നു. “ഇത് ശരിക്കും ചിത്ര ചേച്ചിയാണോ’ എന്ന് ഒരാൾ ചോദിക്കുമ്പോൾ അതെ എന്നും താൻ ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും വ്യാജൻ മറുപടി കൊടുക്കുന്നതാണ് സ്ക്രീൻഷോട്ടിലുണ്ടായിരുന്നത്. പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചതായി ചിത്ര പറഞ്ഞു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും…
Read Moreഅന്റാർട്ടിക്കയുടെ വെളുപ്പ് മാറുന്നു; 40 വർഷത്തിനിടയിൽ പച്ചപ്പ് പത്തുമടങ്ങ് വർധിച്ചു; കാലാവസ്ഥ വ്യതിയാനമാണു കാരണമെന്ന് ഗവേഷകർ
ലണ്ടൻ: ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. 98 ശതമാനവും മഞ്ഞു മൂടിക്കിടക്കുന്ന ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണു സ്ഥിതിചെയ്യുന്നത്. ഈ വൻകരയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കിലോമീറ്റർ ആണ്. എവിടെ നോക്കിയാലും മഞ്ഞിന്റെ തൂവെള്ള നിറം. എന്നാൽ, പുതിയ പഠനങ്ങൾ പറയുന്നത് അന്റാർട്ടിക്കയുടെ പല ഭാഗങ്ങളും ഹരിതാഭമായി മാറിക്കഴിഞ്ഞുവെന്നാണ്. കാലാവസ്ഥ വ്യതിയാനമാണു കാരണം. സസ്യജാലങ്ങളുടെ അളവ് വിശകലനം ചെയ്തു നടത്തിയ പഠനത്തിൽ മുൻ കാലങ്ങളിലേക്കാൾ വലിയതോതിൽ സസ്യജാലങ്ങളുടെ എണ്ണം അന്റാർട്ടിക്കയിൽ വർധിച്ചതായി ഗവേഷകർ പറയുന്നു. കഴിഞ്ഞ 40 വർഷത്തിനിടയിൽ പച്ചപ്പ് പത്തു മടങ്ങായിട്ടാണു വർധിച്ചത്. പായൽ വിഭാഗത്തിൽപ്പെട്ട സസ്യങ്ങളാണ് ഇവിടെ കൂടുതലായും കണ്ടെത്തിയിരിക്കുന്നത്. 1986ൽ 0.4 ചതുരശ്ര മൈൽ മാത്രമുണ്ടായിരുന്ന സസ്യജാലങ്ങൾ 2021ൽ ഏതാണ്ട് 5 ചതുരശ്ര മൈലിലെത്തിയതായി പഠനം കണ്ടെത്തി. 2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിൽ സസ്യജാലങ്ങളുടെ…
Read Moreസംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ ഡബിൾ സ്വര്‍ണം നേടി ആന്‍ട്രീസ മാത്യു
പാലാ: മലപ്പുറം തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന 68ാമത് സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ 20 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും സ്വര്‍ണം നേടി ആന്‍ട്രീസ മാത്യു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ ഒന്നാം വര്‍ഷ ബിഎ ബിരുദ വിദ്യാര്‍ഥിനിയാണ്. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റല്‍ അംഗവുമാണ്. കണ്ണൂര്‍ ഇരിട്ടി പുലിവേലില്‍ ബിജുവിന്റെയും ജോണ്‍സിയുടെയും മകളായ ആന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സ്പോര്‍ട്സ് കൗണ്‍സില്‍ അത്ലറ്റിക് കോച്ച് ജൂലിയസ് ജെ. മനയാനിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.
Read Moreവിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ഷിപ്പിന്റെ ക്യാപ്റ്റന്‍ പൊൻകുന്നം സ്വദേശി; ഒരു മദര്‍ഷിപ്പിന്റെ ക്യാപ്റ്റന്‍ പദവിയില്‍ എത്തുന്ന ആദ്യ മലയാളി
കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ഷിപ്പിന്റെ ക്യാപ്റ്റന്‍ കോട്ടയം ജില്ലക്കാരൻ. ആദ്യമായിട്ടാണ് ഒരു മദര്‍ഷിപ്പിന്റെ ക്യാപ്റ്റന്‍ പദവിയില്‍ മലയാളി എത്തുന്നത്. പൊന്‍കുന്നം ചിറക്കടവ് ഐക്കര വീട്ടില്‍ ജാക്സണ് ഐക്കര ഏബ്രഹാമാണ് ഷിപ് ക്യാപ്റ്റന്‍. ഇന്നലെ രാത്രി രാത്രി 8.30 നാണ് എംഎസ്സി ഷിമോന മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. വിഴിഞ്ഞം തുറമുഖത്തെത്തുന്ന മൂന്നാമത്തെ വലിയ കപ്പലാണ്. 40 ദിവസം മുമ്പാണ് കപ്പല്‍ നീറ്റിലിറക്കിയത്. 16,464 ടണ്‍ കപ്പാസിറ്റിയുള്ള 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമുള്ള മദര്‍ ഷിപ്പാണിത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നാണ് കപ്പലെത്തിയത്. 25 വര്‍ഷമായി എംഎസ്സി കമ്പനിയുമായി ജാക്സനു ബന്ധമുണ്ട്. ഐക്കര വീട്ടില്‍ എ.ഇ. എപ്രേമിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. ഭാര്യ: ശിഖ. ഡിയ, ഡാരിയല്‍ എന്നിവര്‍ മക്കളാണ്.
Read More