സ്വാര്‍ഥമായ ഇന്നിന്റെ ലോകത്ത് സത്യസന്ധത കൈമുതലായ കുറച്ചു മനുഷ്യരുണ്ട്. അവരിലൊരാളാണ് അസം സ്വദേശിയായ രോഹുല്‍ അലി. കടയ്ക്കു മുമ്പില്‍ നിലത്തുകിടന്നു ലഭിച്ച 500 രൂപ ദിവസങ്ങള്‍ സൂക്ഷിച്ചു ഉടമയ്ക്ക് കൈമാറി മാതൃകയാവുകയാണ് 21കാരനായ ഈ അതിഥിത്തൊഴിലാളി. പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് എതിർവശത്തായി പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സെന്ററിലെ ജീവനക്കാരനാണ് രോഹുല്‍. ഏതാനും ദിവസം മുന്‍പ് കടയുടെ മുന്‍വശത്തു നിന്നാണ് രോഹുലിനു പണം ലഭിച്ചത്. ഉടന്‍ തന്നെ അതെടുത്തു കടയിലെ അലമാരയ്ക്കു മുകളില്‍ സൂക്ഷിച്ചു. സമീപ കടകളിലൊക്കെ രോഹുല്‍ ഇക്കാര്യം അറിയിച്ചിരുന്നു. പണം നഷ്ടപ്പെട്ടതന്വേഷിച്ച് ആരെങ്കിലുമെത്തിയാല്‍ കടയിലേക്ക് പറഞ്ഞയയ്ക്കാനും പറഞ്ഞു. മൂന്നുദിവസങ്ങള്‍ക്കു ശേഷമാണ് പണത്തിന്റെ ഉടമയെത്തുന്നത്. കടയിലെത്തി കാര്യം പറഞ്ഞപ്പോള്‍ അലമാരയില്‍നിന്നു പണം മടക്കി നല്കി. പണം നഷ്ടപ്പെട്ടയാള്‍ 100 രൂപ ഭായിക്കു തരട്ടെ എന്ന ചോദിച്ചപ്പോൾ, വേണ്ട സേട്ടാ… സേട്ടന് കഷ്ടപ്പെട്ട കാഷ് എനിക്ക് എന്തിനാണ്…. എന്നായി രോഹിലിന്റെ…
Read MoreDay: October 14, 2024
രാവിലെ മുതൽ രാത്രി വരെ കുട്ടികൾ മദ്രസയിൽ; ബാലാവകാശ കമ്മീഷന്റെ ഉദ്ദേശ്യം മുസ്ലിം കുട്ടികളുടെ വികസനം; മോദിയുടേത് ആത്മാർഥമായ ശ്രമമെന്ന് എ.പി. അബ്ദുള്ളക്കുട്ടി
കണ്ണൂർ: മദ്രസകൾക്കു സംസ്ഥാനങ്ങൾ നൽകുന്ന ധനസഹായം നിർത്തണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ശിപാർശയ്ക്കു പിന്നാലെ പ്രതികരിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. ബാലാവകാശ കമ്മീഷന്റെ ഉദ്ദേശ്യം മുസ്ലിം കുട്ടികളുടെ വികസനം മാത്രമാണെന്നും മദ്രസയിൽ പോകുന്ന കുട്ടികൾ സ്കൂളിൽ പോകുന്നുണ്ടോയെന്ന് ഉറപ്പിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ രാവിലെ മുതൽ രാത്രി വരെ കുട്ടികൾ മദ്രസയിലാണ്. ഇന്ത്യയിലെ മുസ്ലിം വിഭാഗങ്ങളെ രക്ഷപ്പെടുത്താനുള്ള ആത്മാർഥമായ ശ്രമമാണു നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്നും മദ്രസ പൂട്ടുകയല്ല ബാലാവകാശ കമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യമെന്നും അബ്ദുള്ളക്കുട്ടി .
Read Moreപെൺകുട്ടിക്ക് വയറുവേദന; ആശുപത്രിയിൽ കൊണ്ടുപോകാൻ മാതാപിതാക്കൾക്കൊപ്പം രണ്ട് സഖാക്കളും; പരിശോധനയിൽ പെൺകുട്ടി ഗർഭിണി; നേതാക്കൾ പീഡനക്കേസിൽ അകത്തും
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ സിപിഎം പ്രാദേശിക നേതാവും വ്യാപാരിയും അറസ്റ്റില്‍. അട്ടക്കണ്ടത്തെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ എം.വി.തമ്പാന് (55), റബര്‍ വ്യാപാരി സജി (51) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ജില്ലാശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ സജിയും ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടതും സംസാരിച്ചതും എല്ലാം സജിയായിരുന്നു. ഡോക്ടര്‍മാരോട് പെണ്‍കുട്ടിയുടെ വയസ് 19 ആണെന്നു സജി പറയുകയും ചെയ്തു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു ഡോക്ടര്‍മാര്‍ കൂടെയുണ്ടായ സജിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച കടുത്ത വയറുവേദനയെത്തുതുടര്ന്ന് സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ പെണ്‍കുട്ടി ഡോക്ടറോട് വയസ് 16 എന്നു വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയെ അമ്പലത്തറ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും പെണ്‍കുട്ടിയെ ലൈംഗികമായി…
Read Moreഅകന്ന് കഴിഞ്ഞിട്ടും ഭർത്താവിന്റെ നിരന്തരം ശല്യപ്പെടുത്തൽ; വാക്കുതർക്കത്തിനിടെ ജോസഫിനെ കുത്തിക്കൊന്ന് ഭാര്യ; നടുക്കും വിട്ടുമാറാതെ നായരമ്പലത്തുകാർ
കൊച്ചി: കുടുംബവഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. കൊച്ചി വൈപ്പിൻ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. അറയ്ക്കൽ ജോസഫ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ദമ്പതികൾ. രണ്ട് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. കാറ്ററിംഗ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസ് സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. ജോസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read Moreമദ്യലഹരിയിൽ നടൻ ബൈജു ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്; ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് തയാറാകാതെ നടൻ; ഡോക്ടർ മെഡിക്കൽ റിപ്പോർട്ട് നൽകിയതിങ്ങനെ
തിരുവനന്തപുരം: മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസെടുത്ത് പോലീസ് ഞായറാഴ്ച രാത്രി തിരുവനന്തപുരം വെള്ളയന്പലം ജംഗ്ഷനിലാണ് സംഭവം. മ്യൂസിയം പോലീസാണ് ബൈജുവിനെതിരെ കേസെടുത്തത്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്. യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയാറായില്ല. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയാറായില്ലെന്നും ഡോക്ടർ പോലീസിന് മെഡിക്കൽ റിപ്പോർട്ട് നല്കി. അർധരാത്രി ഒന്നോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതു ടയറ് പഞ്ചറായിരുന്നു.
Read More