കോട്ടയം: ക്ഷീരമേഖലയില്‍നിന്നുള്ള കര്‍ഷകരുടെ കൊഴിഞ്ഞുപോക്കിനെത്തുടര്‍ന്ന് ജില്ലയില്‍ പാല് ഉത്പാദനത്തിൽ ഗണ്യമായ കുറവ്. വരുമാനത്തിനപ്പുറം ചെലവ് കുത്തനെ കൂടിയതോടെ ജില്ലയില്‍ കന്നുകാലി വളര്‍ത്തല്‍ ഒട്ടേറെപ്പേര്‍ ഉപേക്ഷിച്ചിരുന്നു. ഫാമുകളുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ പ്രതിദിന ഉത്പാദനത്തില്‍ 15,384 ലിറ്ററിന്റെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ശരാശരി പ്രതിദിന ഉത്പാദനം 87,693 ലിറ്ററാണ്. ഈ സെപ്റ്റംബറില്‍ ഇത് 72,309 ലിറ്ററായി കുറഞ്ഞു. ഓഗസ്റ്റില്‍ 72,255 ലിറ്റായിരുന്നു ഉത്പാദനം. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുല്ല് എന്നിവയുടെ വില വലിയതോതിലാണ് വര്‍ധിച്ചത്. വെറ്ററിനറി മരുന്നുകളുടെ വിലവര്‍ധനയും തിരിച്ചടിയായി.ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാത്തതും പശുക്കള്‍ക്ക് ഇടയ്ക്കിടെ രോഗം വരുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. വൈക്കോലിനും തോന്നുംപടിയാണ് വില. ഇതോടെ പശുവളര്‍ത്തല്‍ നഷ്ടത്തിലേക്ക് നീങ്ങുകയും പലരും മേഖലയില്‍നിന്ന് പിന്‍വാങ്ങുകയുമായിരുന്നു. കന്നുകാലി ഇന്‍ഷ്വറന്‍സ് പ്രീമിയം തുകയിലെ വര്‍ധനയും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയായി. 2000 രൂപയില്‍ താഴെയുണ്ടായിരുന്ന വാര്‍ഷിക പ്രീമിയം 5000 ത്തിന് മുകളിലായി.…
Read MoreDay: October 15, 2024
കാലിലെ ചുട്ടുനീറ്റൽ; ചുട്ടുനീറ്റലിന്റെ കാരണം കണ്ടെത്തി ചികിത്സ
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു എന്ന വിഷമത്തോടെ ആശുപത്രികളിൽ എത്തുന്നവർ ധാരാളമാണ്. ചർമത്തിന് സംഭവിക്കുന്ന നാശം, രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയാണ് ചുട്ടുനീറ്റൽ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങൾ. പതിവായി വെയിൽ കൊള്ളുന്പോൾപതിവായി കൂടുതൽ വെയിൽ കൊള്ളുക, കൂടുതൽ തണുപ്പ് കൊള്ളുക, രാസപദാർഥങ്ങൾ പതിവായി കൈകാര്യം ചെയ്യുക, രക്തക്കുഴലുകളിൽ നീർക്കെട്ട് ഉണ്ടാവുക എന്നിവയുടെ ഫലമായും കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടാവുന്നതാണ്. പ്രമേഹബാധിതരിൽ… അമിതമായ അളവിൽ മദ്യം കഴിക്കുന്നവരിലും രക്തത്തിലെ പഞ്ചസാരയുടെ നില ശരിയായ രീതിയിൽ കൈകാര്യം ചെയ്യാതിരിക്കുന്ന പ്രമേഹ ബാധിതരിലും കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും.ശരീരത്തിലെ സ്വയം രോഗപ്രതിരോധ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി ഉണ്ടാകാൻ സാധ്യതയുള്ള ചില രോഗങ്ങളുടെ ഫലമായും കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകുന്നതാണ്. ചില മരുന്നുകൾ…. ചില മരുന്നുകൾ കഴിക്കുന്നവരിൽ പാർശ്വഫലമായി കാലുകളിൽ ചുട്ടുനീറ്റൽ ഉണ്ടാകാവുന്നതാണ്.ഹൃദയനമനീരോഗങ്ങൾ, അപസ്മാരം എന്നിവയ്ക്കുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ, കീമോതെറാപ്പിഎന്നിവയാണ് അവ.…
Read Moreസിനിമയിൽ നിന്നുള്ള കുടുംബങ്ങൾ തമ്മിൽ വിവാഹം നടത്തുമ്പോൾ പ്രശ്നമില്ല; പുറത്തുനിന്ന് വിവാഹം ചെയ്താൽ; ചാർമിള തുറന്നു പറയുന്നു
എല്ലാത്തിനും ടച്ച് അപ്പുകളും സഹായികളുമുള്ള നടിമാർക്ക് വീട്ടുജോലിയുമായി പരിചിതമാകാൻ സമയമെടുക്കും. രാവിലെ ഭർത്താവിനു കാപ്പി കൊടുക്കാനും മറ്റുമുള്ള ധൃതി നടിമാർക്ക് ഉണ്ടാവില്ല. അതു പരിചിതമാകാൻ സമയമാകും. ഭർത്താവ് ഇതേക്കുറിച്ച് ചോദിക്കുമ്പോൾ അവർക്ക് ഇറിറ്റേഷനാകും. വിവാഹം കഴിഞ്ഞും അഭിനയിക്കുന്നവർക്ക് കോൾ ഷീറ്റ് കൊടുത്ത് കഴിഞ്ഞാൽ കുടുംബത്തിലെ വിശേഷ ദിവസങ്ങളിലോ ആരെങ്കിലും മരിച്ചാലോ പെട്ടെന്ന് മടങ്ങി വരാൻ പറ്റില്ല. സിനിമയിൽ നിന്നുള്ള കുടുംബങ്ങൾ തമ്മിൽ വിവാഹം നടത്തുമ്പോൾ പ്രശ്നമില്ല. പുറത്തുള്ളവർ സിനിമാ താരങ്ങളെ വിവാഹം ചെയ്യുമ്പോഴാണ് പ്രശ്നം. പുറം ലോകത്തിന് എന്തൊക്കെ പറഞ്ഞാലും നടി നടിയാണ്. സിനിമാ കുടുംബമാകുമ്പോൾ അവർക്ക് മനസിലാകും. ഒരുപാട് ആരാധകരുള്ള താൻ എല്ലാം വിട്ടു വന്നിട്ട് എന്തുകൊണ്ട് ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ പരിഗണിക്കപ്പെടുന്നു എന്ന് കരുതി അവർ ബന്ധം പിരിയും. ഇതാണ് ഒട്ടുമിക്ക കേസുകളിലും നടക്കുന്നത്. -ചാർമിള
Read Moreഇത്രയും കാലം എവിടെയായിരുന്നു; മടങ്ങിവരവിൽ കലക്കൻ മറുപടി നൽകി നടി ജ്യോതിർമയി
എവിടെയായിരുന്നു ഇത്രയും കാലം എന്ന ചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. പതിനൊന്ന് വര്‍ഷത്തിലധികമായി ഏതെങ്കിലുമൊരു സിനിമയുടെ ഭാഗമായിട്ട്. എവിടെയും പോയില്ല, ഞാൻ ഇവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. അഭിനയം അവസാനിപ്പിച്ചെന്നോ ഇനി സിനിമ ചെയ്യില്ലെന്നോ എവിടെയും പറഞ്ഞിട്ടില്ല. അധികമാരും എന്നെ അന്വേഷിച്ചില്ല, വിളിച്ചില്ല. ഇടയ്ക്ക് ഒന്ന് രണ്ട് പ്രൊജക്ടുകള്‍ വന്നു. ചില കഥകള്‍ കേള്‍ക്കുകയും ചെയ്തു. പക്ഷെ എന്തുകൊണ്ടോ ഇഷ്ടം തോന്നിയില്ല. ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ നല്ലൊരു കഥാപാത്രത്തിന്റെ കൂട്ടു വേണമെന്ന് മനസ് ആഗ്രഹിച്ചു. ആവര്‍ത്തന വിരസമായ വേഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വ്യത്യസ്തമായൊരു വേഷത്തിനുള്ള കാത്തിരിപ്പ് ഇങ്ങനെ നീണ്ടു. സിനിമയില്‍നിന്നു വിട്ടുനിന്ന സമയത്തെല്ലാം ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നിട്ടുണ്ട്. അവതരിപ്പിച്ച വേഷങ്ങളും എന്റെ യഥാര്‍ഥ ജീവിതവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇടപെടലുകള്‍, കാഴ്ചപ്പാടുകള്‍, വസ്ത്രധാരണം, മൊത്തത്തിലുള്ള ലുക്ക് എല്ലാം സിനിമകളില്‍ കണ്ടതില്‍നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ എന്നെ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ഇത് ഇന്നയാളാണല്ലോ എന്ന്…
Read Moreസിനിമാ മേഖലയിൽ എന്നെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിച്ചു; അവസരങ്ങൾ നഷ്ടമായതിനെക്കുറിച്ച് അനന്യ
മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലടക്കം കൈയടി നേടാന്‍ അനന്യയ്ക്കു സാധിച്ചിട്ടുണ്ട്. ശിക്കാര്‍ തുടങ്ങി അനന്യ തന്റെ മികവ് തെളിയിച്ച സിനിമകള്‍ നിരവധിയാണ്. നായികയായി മാത്രമല്ല സഹനടിയായും അനന്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം ഇടക്കാലത്ത് സിനിമയില്‍നിന്നു വിട്ടു നില്‍ക്കുകയായിരുന്നു അനന്യ. പിന്നീട് പൃഥ്വിരാജ് നായകനായ ഭ്രമം എന്ന ചിത്രത്തിലൂടെയായിരുന്നു അനന്യയുടെ തിരിച്ചുവരവ്. പിന്നാലെ വന്ന അപ്പനിലെ പ്രകടനവും കൈയടി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും അതിന് കാരണമായി മാറിയ തെറ്റായ പ്രചരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനന്യ. ഒരു അഭിമുഖത്തിലാണ് അനന്യ മനസുതുറന്നത്. എന്നെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പ്രചരിച്ച ചില തെറ്റായ വാര്‍ത്തകളാണ് എന്നെ ഇടവേളയിലേക്ക് നയിച്ചത്. ആ വിഷമം ഇപ്പോഴുമുണ്ട്. വിവാഹ ശേഷം ഞാന്‍ സിനിമകള്‍ ചെയ്യുന്നില്ല, ഇന്‍ഡസ്ട്രിയില്‍ ഇല്ല, ജോലി ചെയ്യാന്‍ തീരെ താല്പര്യമില്ല എന്നൊക്കെ ഞാന്‍ പറയുകയോ അറിയുകയോ ചെയ്യാത്ത കാര്യങ്ങള്‍ ചിലർ പ്രചരിപ്പിച്ചിട്ടുണ്ട്.…
Read Moreവാഹനമിടിച്ചിട്ട ശേഷം നടന് ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയ കേസ്; കാറിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: വാഹനമിടിച്ചിട്ട ശേഷം നടന് ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്ന കേസില്‍ നടനൊപ്പം കാറിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം എട്ടിന് പാര്‍ക്ക് അവന്യു റോഡില്‍ വച്ചാണ് ശ്രീനാഥ് ഭാസി ഓടിച്ച കാര്‍ മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി മുഹമ്മദ് ഫഹീമിന്റെ ബൈക്കില്‍ ഇടിച്ചത്. വാഹനം ഇടിച്ച ശേഷം ഇയാള്‍ നിറുത്താതെ പോയി. എതിര്‍ദിശയില്‍ വന്ന ശ്രീനാഥ് ഭാസിയുടെ വാഹനം ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ വലതുകാലിന് പരിക്കേറ്റിരുന്നത്. മറ്റ് യാത്രികര്‍ ചേര്‍ന്നാണ് ഫഹീമിനെ ആശുപത്രിയില്‍ എത്തിച്ചത്. കാറിന്റെ മിറര്‍ സംഭവസ്ഥലത്ത് നിന്നു ലഭിച്ചിരുന്നു. തുടരന്വേഷണത്തിലാണ് കാര്‍ ഓടിച്ചിരുന്നത് ശ്രീനാഥ് ഭാസിയാണെന്ന് കണ്ടെത്തിയത്. ഹമീമിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ ദിവസം നടനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Read Moreവ്യാജ ഷെയർ ട്രേഡിംഗ് വെബ്സൈറ്റ് ഉപയോഗിച്ച് തട്ടിപ്പ്: പ്രതികൾ പിടിയിലെന്ന് പോലീസ്
കോഴിക്കോട്: വ്യാജ ഷെയർ ട്രേഡിംഗ് വെബ്സൈറ്റ് ഉപയോഗിച്ച് ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനം വഴി കോഴിക്കോട് സ്വദേശിയിൽനിന്നു 48 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മുഴുവന്‍ പ്രതികളും പിടിയിലായതായി പോലീസ്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിലാണ് കേസില്‍ ഉള്‍പ്പെട്ട മൂന്നുപേരും പിടിയിലായത്. മലപ്പുറം കാളികാവ് സ്വദേശിയായ സാബിക്കിനെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. കമ്മീഷൻ സ്വീകരിച്ചുകൊണ്ട് സാന്പത്തിക തട്ടിപ്പു സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകുകയും അക്കൗണ്ടുകളിൽ എത്തുന്ന തുക പണമായി പിൻവലിക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സാബിക്ക്. മറ്റുപ്രതികളായ മുജീബ്, ജാബിറലി എന്നിവര്‍ ദിവസങ്ങള്‍ക്കു മുന്‍പു പിടിയിലായിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാബിക്കു പിടിയിലായത്. സർവീസിൽ നിന്നു വിരമിച്ച് വിശ്രമജീവിത നയിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിക്ക്, ഷെയർ ട്രേഡിംഗ് രംഗത്തു പരിചയവും പ്രാഗത്ഭ്യവുമുള്ള വ്യക്തികളുടെ പേരിലുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് ഷെയർ…
Read Moreകോർപറേഷൻ വാട്ടർ സെക്ഷൻ; വേതനം പറ്റുന്നവർ കൃത്യമായി ജോലി ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: വേതനം കൈപ്പറ്റുന്ന ജീവനക്കാർ മേലുദ്യോഗസ്ഥർ നിർദേശിക്കുന്ന ജോലികൾ സത്യസന്ധമായി ചെയ്യാൻ ബാധ്യസ്ഥരെന്നു മനുഷ്യാവകാശ കമ്മീഷൻ. ഓഫീസിന്റെ അച്ചടക്കം നിലനിർത്താൻ മേൽനോട്ട ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ ഉള്ളപ്പോൾ ഓഫീസ് സൂപ്രണ്ട് അനാവശ്യ പരാമർശങ്ങളിലൂടെ ഓഫീസ് അന്തരീക്ഷം കലുഷിതമാക്കരുതെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. തൃശൂർ കോർപറേഷനിലെ വാട്ടർ സെക്ഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ തങ്ങളോട് ഓഫീസ് സൂപ്രണ്ട് അപമര്യാദയായി പെരുമാറുന്നെന്ന് ആരോപിച്ചു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. തൃശൂർ കോർപറേഷൻ സെക്രട്ടറിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൃത്യമായി ജോലിചെയ്യണമെന്ന മേലധികാരികളുടെ നിർദേശം അനുസരിക്കാൻ കഴിയാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പരാതിക്കാർക്ക് ജോലിചെയ്യാൻ ഓഫീസ് അന്തരീക്ഷം നന്നായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വൻതോതിലുള്ള വെള്ളക്കരം കുടിശിക നഗരസഭക്കുണ്ടെന്ന സെക്രട്ടറിയുടെ പ്രസ്താവന അതിശയിപ്പിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കുടിവെള്ളം മനുഷ്യാവകാശങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നതിനാൽ വാട്ടർ സെക്ഷൻ കാര്യക്ഷമമായി…
Read Moreഹിന്ദിയും ഇംഗ്ലീഷും ഉപേക്ഷിച്ചു മലയാളംപറഞ്ഞ് ഓൺലൈൻ തട്ടിപ്പുസംഘം; പുതിയ തട്ടിപ്പ് രീതി മൊബൈൽ സിമ്മിന്റെ പേര് പറഞ്ഞ്; വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തലുമായി സൈബർ സെൽ
കണ്ണൂർ: ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചുള്ള ഓൺലൈൻ തട്ടിപ്പ് മലയാളികൾക്കിടയിൽ പഴയ പോല ഫലിക്കുന്നില്ലെന്ന് കണ്ടതോടെ സംഭാഷണം മലയാളത്തിലാക്കി വല വിരിച്ച് തട്ടിപ്പ് സംഘം. നേരത്തെ ഫോണിൽ വിളിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും പോലീസാണ്, സിബിഐയാണ് എന്നൊക്കെ വിശ്വസിപ്പിച്ച് ആശങ്കപ്പെടുത്തി പണം തട്ടിയ രീതിയിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ അപേക്ഷയുടെ രൂപത്തിലാണ് തട്ടിപ്പ് സംഘത്തിന്റെ രംഗപ്രവേശനം. കഴിഞ്ഞ ദിവസം മുജീബ് റഹ്മാൻ എന്ന് സുന്ദരമായ മലയാളത്തിൽ പറഞ്ഞ് സ്വയം പരിചയപ്പെടുത്തി സർക്കാർ ജീവനക്കാരനെ വിളിക്കുകയായിരുന്നു. ഏഴ് വർഷങ്ങൾക്ക് മുമ്പ് താൻ ഗൾഫിലേക്ക് പോയതാണെന്നും ഇപ്പോൾ അവധിക്ക് വന്നതാണെന്നുമായിരുന്നു പറഞ്ഞത്. ഗൾഫിലേക്ക് പോകുന്നതിന് മുമ്പ് താൻ ഉപയോഗിച്ചിരുന്ന കേരളത്തിലെ മൊബൈൽ ഫോൺ നമ്പറാണ് നിങ്ങൾക്ക് ഫോൺ കമ്പനി നൽകിയിരിക്കുന്നത്. ഗൾഫിൽ പോകുന്നതിന് മുമ്പ് താൻ ഉപയോഗിക്കുമ്പോൾ ഈ നമ്പറിലാണ് ആധാർ, പാൻ എന്നിവ ബന്ധിപ്പിച്ചതെന്നും അത് കാരണം ഇപ്പോൾ പുതിയ കണക്ഷൻ…
Read Moreസിൽവർ ഹിൽ, പ്രൊവിഡൻസ് ചാന്പ്യന്മാർ
ഇരിങ്ങാലക്കുട: 39-ാമത് ഡോണ്‍ ബോസ്കോ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കോഴിക്കോട് ടീമുകളായ സിൽവർ ഹിൽസും പ്രൊവിഡൻസും ചാന്പ്യന്മാർ. പെണ്‍കുട്ടികളുടെ ഫൈനലിൽ പ്രൊവിഡൻസ് എച്ച്എസ്എസ് 63-62നു കൊരട്ടി ലിറ്റിൽ ഫ്ളവർ കോണ്‍വെന്റിനെ തോൽപ്പിച്ചു. പ്രൊവിഡൻസിനായി ശ്രിയ 17ഉം ദേവാംഗന 12ഉം പോയിന്റ് നേടി. ലിറ്റിൽ ഫ്ളവറിന്റെ നിരഞ്ജന ജിജു 22 പോയിന്റ് സ്വന്തമാക്കി. ആണ്‍കുട്ടികളുടെ ഫൈനലിൽ സിൽവർ ഹിൽ 54-24നു ഗിരിദീപം ബഥനി കോട്ടയത്തെ കീഴടക്കി. സിൽവർ ഹിൽസിന്റെ സിനാൻ 14ഉം ഗിരിദീപം ബഥനിയുടെ ഹരി റെജി 10ഉം പോയിന്റ് സ്വന്തമാക്കി.
Read More