കൊല്ലം: തിരുവനന്തപുരം -മംഗളുരു എക്സ്പ്രസ് ട്രെയിനുകളും (16347/16348) ആധുനിക സൗകര്യങ്ങളുള്ള എൽഎച്ച്ബി കോച്ചുകളിലേയ്ക്ക് മാറുന്നു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വണ്ടിയിൽ 16 മുതലും തിരികെയുള്ള സർവീസിൽ 17 മുതലും ഇത് പ്രാബല്യത്തിൽ വരും. നിലവിൽ ഈ വണ്ടികളിൽ 23 കോച്ചുകളാണ് ഉണ്ടായിരുന്നത്. എൽഎച്ച്ബിയിലേക്ക് മാറുമ്പോൾ 22 കോച്ചുകളേ ഉണ്ടാകൂ. സ്റ്റേഷനുകളുടെ പേരുമാറ്റം പ്രാബല്യത്തിൽകൊല്ലം: തിരുവനന്തപുരത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റം ഇന്നലെ മുതൽ പ്രാബല്യത്തിലായി.കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്ന പേരിലും നേമം സ്റ്റേഷൻ തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറിയിട്ടുള്ളത്. ഇതു സംബന്ധിച്ച അറിയിപ്പ് റെയിൽവേ മന്ത്രാലയം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും കൈമാറിക്കഴിഞ്ഞു. അതേ സമയം റെയിൽവേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻറ്റിഇഎസ്) പേരുമാറ്റം ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല.
Read MoreDay: October 15, 2024
നടൻ ബൈജുവിന്റെ കാർ നിരവധിതവണ നിയമ ലംഘനം നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം : മദ്യ ലഹരിയിൽ വാഹനം ഓടിച്ചു ബൈക്ക് യാത്രക്കാരെനെ ഇടിച്ചിട്ട നടൻ ബൈജുവിന്റെ കാർ നിരവധി തവണ നിയമ ലംഘനങ്ങൾ നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആറു തവണയോളം പിഴ ഇടാക്കിയിട്ടുണ്ട്. കൂടാതെ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ബൈജുവിന്റെ കാർ കേരളത്തിൽ ഓടുന്നത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. കേരളത്തിൽ ഈ കാർ ഓടുന്നതിനുള്ള രേഖകൾ മോട്ടോർ വാഹന വകുപ്പിന് നൽകിയിട്ടില്ല. കൂടാതെ റോഡ് ടാക്സ് അടച്ചിട്ടുമില്ല. ഹരിയാന വിലാസത്തിൽ കഴിഞ്ഞ വർഷമാണ് ബൈജു കാർ രജിസ്റ്റർ ചെയ്തത്. മറ്റൊരാളിൽ നിന്നും കാർ വാങ്ങിയ ബൈജു കേരളത്തിലേക്ക് കാർ എത്തിച്ചെങ്കിലും കേരളത്തിൽ വാഹനം ഓടാനുള്ള നടപടികൾ ഒന്നും സ്വീകരിക്കാൻ അപേക്ഷ കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈജു മദ്യ ലഹരിയിൽ വാഹനം ഓടിച്ചു ബൈക്ക് യാത്രക്കാരനെ…
Read Moreഭർത്താവ് സാരി വാങ്ങി നൽകിയില്ല; ട്രെയിനിനു മുന്നിൽച്ചാടി യുവതി ജീവനൊടുക്കി; സാരി കിട്ടാത്തതില്‍ യുവതി വിഷമിച്ചിരുന്നതായി ബന്ധുക്കൾ
റാഞ്ചി: ഭർത്താവ് പുതിയ സാരി വാങ്ങി നൽകാത്തതിനെത്തുടർന്നു യുവതി ആത്മഹത്യ ചെയ്തു. സെൻഡോ ദേവി എന്ന ഇരുപത്തിയാറുകാരിയാണു ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. ജാർഖണ്ഡിലെ ദുംക ജില്ലയിലെ ബാഗ്ജോപ ഗ്രാമത്തിലാണു സംഭവം. ദസറ ആഘോഷങ്ങളിൽ ധരിക്കാൻ സെൻഡോ ദേവി പുതിയ സാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രാക്ടർ ഡ്രൈവറായ ഭർത്താവിനു സാരി വാങ്ങാൻ കഴിഞ്ഞില്ല. ഇതാണു യുവതിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. പുതിയ സാരി കിട്ടാത്തതില്‍ യുവതി വിഷമിച്ചിരുന്നതായി ബന്ധുക്കളും പറഞ്ഞു. ദന്പതികൾക്കു രണ്ടു കുട്ടികളാണുള്ളത്.
Read Moreമാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കും; ഭീഷണിസന്ദേശം അയച്ച യുവാവിന്റെ ജോലി പോയി
ബംഗളൂരു: മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നു യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. എത്തിയോസ് സർവീസസിലെ ജീവനക്കാരൻ നികിത് ഷെട്ടിയെയാണു പിരിച്ചുവിട്ടത്. നികിതിന്റെ ഭീഷണി സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് യുവതിയുടെ ഭർത്താവും മാധ്യമപ്രവർത്തകനുമായ ഷഹബാസ് അൻസാർ സമൂഹമാധ്യമത്തിൽ പങ്കിട്ടതിനു പിന്നാലെയാണു നടപടി. “ഭാര്യയോട് മാന്യമായി വസ്ത്രം ധരിക്കാൻ പറയണം, പ്രത്യേകിച്ച് കർണാടകയിൽ, അല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡ് എറിയാൻ സാധ്യതയുണ്ട്’ എന്നാണു നികിത് അയച്ച ഭീഷണി സന്ദേശം. സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് കർണാടക മുഖ്യമന്ത്രിയെയും ഡിജിപിയെയും ടാഗ് ചെയ്താണ് യുവതിയുടെ ഭർത്താവ് എക്സിൽ പങ്കുവച്ചത്. എന്ത് വസ്ത്രം ധരിക്കണമെന്ന മറ്റൊരാളുടെ അവകാശത്തിൽ ഇടപെട്ട് ഭീഷണി സന്ദേശം മുഴക്കിയിരിക്കുകയാണ് ഞങ്ങളുടെ ജീവനക്കാരനെന്നും ഈ പെരുമാറ്റം തീർത്തും അസ്വീകാര്യവും എത്തിയോസ് സർവീസസ് ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും കന്പനി പ്രസ്താവനയിൽ അറിയിച്ചു.
Read Moreശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന ഒരുക്കും; സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനസൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന ഒരുക്കുമെന്നും മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വെര്‍ച്വല്‍ ക്യൂ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുന്‍വര്‍ഷത്തെ രീതി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വെര്‍ച്ചല്‍ ക്യൂ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും ബുക്ക് ചെയ്യാതെ ആര്‍ക്കും ദര്‍ശനം നടത്താനാവില്ലെന്ന് പ്രചരിപ്പിക്കുകയാണെന്നും വി.ജോയി എംഎല്‍എ പറഞ്ഞു.
Read Moreഉപതെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥി ചർച്ചകളിൽ കോൺഗ്രസ്: രാഹുൽ മാങ്കൂട്ടത്തിലിനും രമ്യാ ഹരിദാസിനും സാധ്യത
തിരുവനന്തപുരം: ഇന്ന് വൈകിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്പോൾ കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ കൂടി പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ കക്ഷികൾ ഉറ്റുനോക്കുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് കോണ്‍ഗ്രസ് ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനുമാണ് സാധ്യതയെന്നറിയുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെ.മുരളീധരകന്റേയും പേരുകളാണ് ഉയർന്നു നിന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ ഇത്തരം പ്രതിഷേധങ്ങളൊക്കെ പറഞ്ഞുതീർത്ത നിലയിലാണ്. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ…
Read Moreവിശ്വസിച്ചാലും ഇല്ലെങ്കിലും… ആഡംബര യാത്രയുടെ അവസാനവാക്ക്; ഒരു ട്രെയിൻ യാത്രയുടെ ടിക്കറ്റ് ചാർജ് 50 ലക്ഷം!
പാരീസ്: ഒരു ട്രെയിൻ യാത്രയുടെ ടിക്കറ്റ് ചാർജ് അന്‍പതു ലക്ഷത്തിലേറെ രൂപ എന്നു കേട്ടാൽ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെയൊരു ട്രെയിൻ യാത്ര ഉണ്ട്. ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര തീവണ്ടിയാത്രയായ വെനീസ് സിംപ്ലോൺ-ഓറിയന്റ് -എക്സ്പ്രസിലാണ് (വിഎസ്ഒഇ) ഈ യാത്ര. പാരീസിൽനിന്നു വെനീസ്, വിയന്ന, പ്രാഗ് എന്നിവിടങ്ങളിലേക്കാണ് ഓറിയന്റ് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇതിൽ ഏറ്റവും ആകർഷകം ആറു ദിവസത്തെ പാരീസ്-ഇസ്താംബുൾ യാത്രയാണ്. ഗ്രാൻഡ് സ്യൂട്ടിൽ, അഞ്ച് രാത്രികൾ ഉൾപ്പെടുന്ന ഇസ്താംബൂൾ-പാരീസ് യാത്രയ്ക്ക് അന്‍പതു ലക്ഷത്തിലേറെ രൂപ നൽകേണ്ടിവരും. മൂന്നു ലക്ഷത്തിലാണ് മറ്റു ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. 1883ൽ ആരംഭിച്ച ഓറിയന്റ് എക്സ്പ്രസ് ആഡംബരയാത്രയുടെ പ്രതീകമാണ്. ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത യാത്രയാണ് ഓറിയന്റ് എക്സ്പ്രസ് സമ്മാനിക്കുന്നതെന്ന് ഇതിൽ യാത്ര ചെയ്തവർ പറയുന്നു. വൻകിട വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ, എഴുത്തുകാർ, കായികതാരങ്ങൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. വിഖ്യാത…
Read Moreഎന്ത് കരുതലാണ് ഈ കുട്ടികൾക്ക്… കാൻസർ രോഗികൾക്കായി കേശദാനം ചെയ്ത് വിദ്യാർഥിനികൾ; മുടി മുറിച്ച് നിങ്ങൾക്കും ഈ ക്യാമ്പിൽപങ്കെടുക്കാം
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കോളജ് എൻഎസ്എസ് യൂണിറ്റ് അമല കാൻസർ റിസർച്ച് സെന്ററുമായി സഹകരിച്ച് കോളജിൽ കേശദാന ക്യാമ്പ് നടത്തി. കള്ളിവയലിൽ പാപ്പൻ മെമ്മോറിയൽ സ്കൂളിലെ വിദ്യാർഥിനികളായ അശ്വിനി നന്ദ, ദിയ ഫാത്തിമ, സെന്റ് ഡൊമിനിക്സ് കോളജ് വിദ്യാർഥിനികൾ, വീട്ടമ്മമാർ ഉൾപ്പെടെ ധാരാളംപേർ ക്യാമ്പിൽ പങ്കെടുത്ത് മുടി ദാനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് ഹെയർ ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോജി തോമസ്, ഡോ. ജിനു എലിസബത്ത് സെബാസ്റ്റ്യൻ, വോളണ്ടിയർ ലീഡർമാരായ യദു കൃഷ്ണ, ആൽബിൻ തോമസ്, ദേവിക രാജു, പി.എ. അസ്ന എന്നിവർ നേതൃത്വം നൽകി. പൊടിമറ്റം സ്വദേശിയായ ജൂലിയാണ് ദാതാക്കളുടെ മുടി സൗജന്യമായി മുറിച്ച് നൽകിയത്.ക്യാമ്പിൽ ശേഖരിക്കുന്ന മുടി തൃശൂർ അമല കാൻസർ സെന്ററിന്റെ ഹെയർ ബാങ്കിലേക്ക് എത്തിച്ച് വിഗ് നിർമിച്ച് കാൻസർ രോഗവും കീമോതെറാപ്പി…
Read Moreസീനിയർ വനിതാ ട്വന്റി-20 ; ഷാനി കേരള ക്യാപ്റ്റൻ
തിരുവനന്തപുരം: സീനിയർ വനിതാ ട്വന്റി-20 ക്രിക്കറ്റിനുള്ള കേരള ടീമിനെ ടി. ഷാനി നയിക്കും. ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ടീമിലുണ്ടായിരുന്ന എസ്. സജന, അരുന്ധതി റെഡ്ഡി എന്നിവരും ടീമിലുണ്ട്. 17 മുതൽ 28 വരെ ലക്നൗവിലാണ് കേരളത്തിന്റെ മത്സരങ്ങൾ. ഗ്രൂപ്പ് ഡിയിലാണ് കേരളം. 17നു ഹിമാചൽപ്രദേശിനെതിരേയാണ് കേരളത്തിന്റെ ആദ്യ മത്സരം. 20നു ത്രിപുരയെയും 22നു റെയിൽവേസിനെയും 24നു സിക്കിമിനെയും 26നു ഹരിയാനയെയും 28നു ചണ്ഡിഗഡിനെയും കേരളം നേരിടും. രാജ്യാന്തര മുൻതാരവും വനിതാ പ്രീമിയർ ലീഗ് ട്വന്റി-20യിൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കോച്ചുമായ ദേവിക പൽശികാറാണ് മുഖ്യ പരിശീലക. ജസ്റ്റിൻ ഫെർണാണ്ടസാണ് അസിസ്റ്റന്റ് കോച്ച്. കേരള ടീം: ടി. ഷാനി (ക്യാപ്റ്റൻ), എം.പി. വൈഷ്ണ, ഐ.വി. ദൃശ്യ, എ. അക്ഷയ, സി.എം.സി. നജില, കീർത്തി കെ. ജയിംസ്, വി.എസ്. മൃദുല, ദർശന മോഹൻ, വിനയ സുരേന്ദ്രൻ, അനന്യ കെ.…
Read Moreശ്രീകോവിലിനുള്ളിൽ കയറി മൂലവിഗ്രഹത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം ഒരുക്കി കീഴ്ശാന്തി; പരാതി നൽകി വശ്വാസികൾ
ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ ആചാരവിരുദ്ധമായി പുറത്തുനിന്നുവന്ന ആളെ കീഴ്ശാന്തിയുടെ നേതൃത്വത്തിൽ ശ്രീകോവിലിനുള്ളിൽ കയറി മൂലവിഗ്രഹത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം ഒരുക്കി നൽകിയ സംഭവത്തിൽ കീഴ്ശാന്തി ജയനാരായണൻ നമ്പൂതിരിയെ താത്കാലികമായി മാറ്റിയതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. ആർ. മീര പറഞ്ഞു. ഇതുസംബന്ധിച്ച് കീഴ്ശാന്തിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഉപദേശകസമിതി പ്രസിഡന്റ് എൻ.ആർ. രതീഷ് കുമാർ, സെക്രട്ടറി എം.എച്ച്. വൈശാഖൻ, വൈസ് പ്രസിഡന്റ് ആർ. പ്രദീപ് കുമാർ, ഭക്തജനങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച വൈകിട്ടാണ് ക്ഷേത്രആചാരത്തിന് വിരുദ്ധമായ സംഭവം നടന്നത്. വിഷയം സംബന്ധിച്ച് ദേവസ്വം അസി. കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയതായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പറഞ്ഞു. സംഭവം അറിഞ്ഞ് മാവേലിക്കരയിൽ നിന്നു ദേവസ്വം വിജിലൻസ് ഓഫീസർമാരെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
Read More