എടത്വ: ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടർ കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ചു. തകഴി കേളമംഗലം ബിവറേജ് ഔട്ട്ലെറ്റിന്റെ ഷട്ടർ കുത്തിത്തുറന്നാണ് മദ്യക്കുപ്പികൾ മോഷ്ടിച്ചത്. ജീവനക്കാരുടെ പ്രാഥമിക അന്വഷണത്തിൽ നാലു കുപ്പി വിദേശമദ്യം മോഷണം പോയതായാണ് സൂചന. കൂടുതൽ മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന സ്റ്റോക്ക് എടുപ്പ് നടക്കുകയാണ്. ഇന്നലെ രാവിലെ ഔട്ട്ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. മോഷ്ടാക്കൾ ഔട്ട്ലെറ്റിന്റെ പുറകുവശത്തെ ബാത്ത്റൂം തകർത്ത് അകത്തു കടന്നെങ്കിലും ഓഫീസിനുള്ളിൽ പ്രവേശിക്കാൻ കഴിയാതെ വന്നിരുന്നു. ഇതോടെ ഓഫീസിന്റെ ഷട്ടർ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനെത്തുടർന്ന് ഷട്ടർ അകത്തിയാണ് മദ്യക്കുപ്പികൾ മോഷ്ടിച്ചത്. എടത്വ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വോഡും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.
Read MoreDay: October 15, 2024
വനിതാ ട്വന്റി-20 ലോകകപ്പ്; ഇന്ത്യ പുറത്ത്
ദുബായ്: ഐസിസി 2024 വനിതാ ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പുറത്ത്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡ് പാക്കിസ്ഥാനെ തോൽപ്പിച്ചതോടെയാണിത്. ന്യൂസിലൻഡ് പരാജയപ്പെട്ടാൽ മാത്രമായിരുന്നു ഇന്ത്യക്കു സെമി ടിക്കറ്റ് ലഭിക്കുമായിരുന്നത്. നിർണായക മത്സരത്തിൽ 54 റൺസിനായിരുന്നു ന്യൂസിലൻഡിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് നേടി. മറുപടിക്കിറങ്ങിയ പാക്കിസ്ഥാൻ 11.4 ഓവറിൽ 56 റൺസിനു പുറത്തായി. ഗ്രൂപ്പ് എയിൽനിന്ന് നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയ്ക്കു പിന്നാലെ ന്യൂസിലൻഡും സെമിയിൽ ഇടം പിടിച്ചു.
Read Moreകോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ ‘വിശേഷം’ നവാതിഥിയായി ‘കാത്തു’… പരിചാരകർക്കും ഉദ്യോഗസ്ഥർക്കും ഇരട്ടി സന്തോഷം
കോഴായിലെ പതിറ്റാണ്ടുകൾ പിന്നിട്ട ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് ഒരു കൊച്ചു വിശേഷംകൂടി…! ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു വിശേഷം ഉണ്ടാവുന്നത്. പരിചാരകർക്കും ഉദ്യോഗസ്ഥർക്കും സന്തോഷം ഇരട്ടിപ്പിച്ച് കൃഷിത്തോട്ടത്തിലെ ഗോശാലയിൽ ഒരു കൊച്ച് അതിഥികൂടിയെത്തിയിരിക്കുന്നു. ഇവിടെയുള്ള നാല് കാസർഗോഡ് കുള്ളൻ പശുക്കളിൽ ഒന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രസവിച്ചത്. പുതിയ അതിഥിയെ ‘’കാത്തു’’ എന്ന ഓമനപ്പേരിട്ടാണ് തൊഴിലാളികൾ വിളിക്കുന്നത്. മറ്റു രണ്ടു പശുക്കിടാരികളും ഗർഭിണികളാണെന്നതിനാൽ തൊഴുത്തിലെ ഇളം തലമുറയുടെ എണ്ണം ഇനിയും ഉയരും.ജില്ലാകൃഷിത്തോട്ടത്തിൽ ആവശ്യത്തിന് ചാണകം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയുമെന്നത് വലിയ നേട്ടമാണ്.
Read Moreഇന്ത്യക്കെതിരെ ശക്തമായ തെളിവുകൾ; അന്വേഷണത്തിന് സഹകരിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ജസ്റ്റിൻ ട്രൂഡോ. ഈ തെളിവുകൾ ഇന്ത്യക്ക് കൈമാറി. ഇന്ത്യയുടെ ആറ് പ്രതിനിധികൾക്കെതിരെയാണ് തെളിവുകളുള്ളത്. എന്നാൽ ഈ തെളിവുകൾ ഇന്ത്യ നിഷേധിക്കുകയായിരുന്നുവെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കൂടാതെ, തുടരന്വേഷണത്തിന് ഇന്ത്യ സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. കാനഡേയിലെ ദക്ഷിണേഷ്യൻ സമൂഹത്തിലെ ചില വിഭാഗങ്ങളെ ഇന്ത്യ ലക്ഷ്യം വച്ചു. പതിറ്റാണ്ടുകളായി കാനഡയ്ക്ക് ഇന്ത്യയുമായി നല്ല ബന്ധമാണ്. കാനഡയുടെ സുരക്ഷ അപകടത്തിലാക്കുന്ന നടപടികൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
Read Moreട്രംപിനെ തുണയ്ക്കുമോ മസ്കിന്റെ സ്വപ്നങ്ങൾ
ബഹിരാകാശത്തുനിന്ന് അതിവേഗം പാഞ്ഞിറങ്ങിയ 250 ടണ്‍ തൂക്കവും 400 അടി ഉയരവുമുള്ള റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ ഉപയോഗിച്ച് സ്പേസ് എക്സ് പിടിച്ചെടുത്ത് മറ്റൊരു വിസ്മയം തീര്‍ത്തിരിക്കുകയാണ് ഇലോണ്‍ മസ്ക്. റോക്കറ്റുകളെ പുനരുപയോഗിച്ച് ചന്ദ്രനിലും ചൊവ്വയിലും സഞ്ചരികളെ ബഹിരാകാശയാത്രയ്ക്കു കൊണ്ടുപോകാനുള്ള ചെലവ് കുറയ്ക്കാന്‍ ഇതു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണഗതിയിയില്‍ ഇത്തരം റോക്കറ്റുകള്‍ കടലില്‍ പതിച്ച് നഷ്ടപ്പെടുകയാണ് പതിവ്. സ്പേസ് എക്സ് കൂടാതെ ടെസ്ല ഇലക്ട്രിക് കാര്‍, ടെസ്ല റോബോട്ട്, ചൊവ്വയില്‍ മനുഷ്യവാസം, ഗതാഗതത്തിന് ഭൂഗര്‍ഭ ടണലുകള്‍, ഉപഗ്രഹം വഴി ലോകമെമ്പാടും ഇന്റര്‍നെറ്റ്, തലച്ചോറില്‍ കംപ്യൂട്ടര്‍ ചിപ് തുടങ്ങിയ നിരവധി ആശയങ്ങളുള്ള മസ്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനു പൂര്‍ണ പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ്. മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ സമ്പത്തും ഇപ്പോള്‍ ട്രംപിനായി വിനിയോഗിക്കുന്നു. ട്രംപിനു വെടിയേറ്റ പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍…
Read Moreക്രിസ്ത്യൻ ഗ്രാമത്തിൽ ഇസ്രേലി ആക്രമണം; 18 പേർ കൊല്ലപ്പെട്ടു
ദെയ്ർ അൽ-ബലാഹ്: വടക്കൻ ലബനനിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ ഇസ്രേലി സേനയുടെ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു.ഐതൂവിലെ പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. മാറോ നൈറ്റ് ക്രിസ്ത്യൻ വിഭാഗം വസിക്കുന്ന ഐതൂവിൽ നിരവധി പള്ളികളുണ്ട്. ആയിരത്തിലേറെ പേർ താമസിക്കുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഖലയിൽ ആദ്യമായാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്. ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. ലബനന്റെ തെക്കൻഭാഗം കേന്ദ്രീകരിച്ചാണ് ഹിസ്ബുള്ള ഭീകരർ പ്രവർത്തിക്കുന്നത്. ഞായറാഴ്ച മാത്രം ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ 51 പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളകളുടെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രേലി സേന അറിയിച്ചു.
Read Moreആ നിലവിളി ശബ്ദമിടോ… പൂരനഗരിയിലെ വാഹനനിരോധിത മേഖലയിലേക്ക് എത്താൻ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തു; പരാതി നൽകി സിപിഐ മണ്ഡലം സെക്രട്ടറി സുമേഷ്
തൃശൂര്‍: തൃശൂർ പൂരം അലങ്കോലമായതിനെത്തുടർന്ന് സ്വരാജ് റൗണ്ടിലെ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്കു സുരേഷ് ഗോപി ആംബുലൻസിൽ എത്തിയ സംഭവത്തെക്കുറിച്ച് പോലീസും മോട്ടോർവാഹന വകുപ്പും അന്വേഷണം ആരംഭിച്ചു. രോഗികളെ കൊണ്ടുപോകാനുള്ള ആംബുലൻസ് സുരേഷ്ഗോപി ദുരുപയോഗം ചെയ്തുവെന്നസിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് അന്വേഷണം. ഗതാഗത കമ്മീഷണര്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് ഓഫീസറോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. പൂരം ദിവസം രാത്രി വെടിക്കെട്ടിനു മുൻപായി പോലീസ് ഇടപെടൽ പൂരം നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നു എന്നാരോപിച്ച് തിരുവമ്പാടി ദേവസ്വം പൂരംചടങ്ങുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്. ഇതോടെ വിഷയം പരിഹരിക്കാനുള്ള ശ്രമവുമായി ആദ്യം സുരേഷ് ഗോപിയാണു ദേവസ്വം ഓഫീസില്‍ എത്തിയത്. അന്നു തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു സുരേഷ് ഗോപി ആംബുലൻസിലാണ് എത്തിയത്. ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്ന് സുരേഷ് ഗോപി വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. മറ്റു…
Read More“ഇണ്ടി മുന്നണിയുടെ ഇരട്ടകൾ”… വി.ഡി.സതീശൻ പിണറായി സർക്കാരിന്റെ ഐശ്വര്യം; നിയമസഭയിൽ കേന്ദ്രസർക്കാരിന് വിമർശനം,ഫ്ലക്സ് വച്ച് പ്രതിഷേധിച്ച് ബിജെപി
തിരുവനന്തപുരം: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയിൽ വിമർശിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ബിജെപി. പ്രതിഷേധത്തിന്റെ ഭാഗമായി വി.ഡി.സതീശൻ പിണറായി സർക്കാരിന്റെ ഐശ്വര്യം എന്ന ബോർഡ് ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസിന് മുന്നിലും കന്റോൺമെന്റ് ഹൗസിനു മുന്നിലും സ്ഥാപിച്ചു. ഇന്ത്യാ മുന്നണിയെ ആക്ഷേപിച്ച് “ഇണ്ടി മുന്നണിയുടെ ഇരട്ടകൾ’ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. വി.ഡി.സതീശനും പിണറായി വിജയനും സഹയാത്രികരായി ഒരുമിച്ച് പോകുന്നുവെന്നും രണ്ടുപേർക്കും ഒരു വസതി മതിയെന്നും ബിജെപി ആരോപിച്ചു. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ സഹായത്തിന് എത്തുന്നത് സഖാവ് വി.ഡി.സതീശൻ ആണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ ആരോപിച്ചു.
Read Moreക്ഷണിക്കാതെ എത്തിയ രണ്ട് അതിഥികൾ കവർന്നത് ഒരു ജീവൻ; പൊതുവേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആക്ഷേപിച്ചു; കണ്ണൂര്‍ എഡിഎം തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍: വിളിക്കാതെ വന്നയാൾ പൊതുവേദിയിൽ കയറി അപമാനിച്ചതിലെ മനോവിഷമം. കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍. പള്ളിക്കുന്നിലെ ക്വാട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം തിങ്കളാഴ്ച രാത്രിയിലെ ട്രെയിനിൽ പോകേണ്ടതായിരുന്നു. എന്നാൽ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന് തിങ്കളാഴ്ചയാണ് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ ക്ഷണിക്കാതെ തന്നെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇദ്ദേഹത്തിനെതിരേ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശിപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശിപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനമുയരുന്നത്. പി.പി.ദിവ്യ ഇന്ന് മാധ്യമങ്ങളെ കാണാനിരിക്കെയാണ് എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More