ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്കുന്ന ആള് മുംബൈ ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിക്കൊണ്ട് സംസാരം തുടങ്ങി. മുംബൈയിലെ പ്രമുഖ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ഗൂഗിള്‍ പേ വഴി തെറ്റി അയ്യായിരം രൂപ യുവതിയുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നായിരുന്നു ഹിന്ദിയിലുള്ള സംഭാഷണം. അങ്ങനെ വരാന്‍ വഴിയില്ലല്ലോയെന്നു യുവതി പറഞ്ഞപ്പോള്‍ ലിങ്ക് അയച്ചിട്ടുണ്ട്, അതൊന്നു പരിശോധിച്ച് പണം തിരിച്ചിടണമെന്നു വളരെ സൗമ്യതയോടെ അങ്ങേത്തലയ്ക്കല്‍നിന്ന് ഉദ്യോഗസ്ഥന്റെ സംസാരം തുടര്‍ന്നു. കോട്ടയം സ്വദേശിനി മെസേജുകള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു സന്ദേശം വന്നതായി കണ്ടു. സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് കേട്ടിട്ടുള്ളതിനാല്‍ അവര്‍ അതത്ര കാര്യമാക്കിയില്ല. എന്നാല്‍ തുടര്‍ച്ചയായി മുംബൈ ആര്‍ടി ഓഫീസറുടെ കോളെത്തിയതോടെ തന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്ന് യുവതി പറഞ്ഞു. അതോടെ ഉദ്യോഗസ്ഥന്റെ സംസാരം ഇംഗ്ലീഷിലായി. പണം ഉടന്‍ തിരിച്ചിട്ടില്ലെങ്കില്‍ തുടര്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്ന ഭീഷണിപ്പെടുത്തലുമാണ് പിന്നീട്…
Read MoreDay: October 16, 2024
ഭര്‍ത്താവിന്റെ മരണശേഷവും കുട്ടികളോടൊപ്പം ഭര്‍ത്തൃവീട്ടില്‍ താമസം; വൈറലായി യുവതിയുടെ വീഡിയോ
ഭർത്താവിന്റെ മരണശേഷം യുവതികൾ ഭർതൃ ഗൃഹത്തിൽ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാറുണ്ട്. പ്രത്യേകിച്ച് ചെറു പ്രായത്തിൽ ഭർത്താവിന്റെ വിയോഗമെങ്കിൽ സ്വന്തം മാതാപിതാക്കളെത്തി അവളെ കൂട്ടിക്കൊണ്ട് പോകും. ഇതില്‍ നിന്നും വ്യത്യസ്തമായി ഭര്‍ത്താവ് മരിച്ചിട്ടും അദ്ദേഹത്തിന്റെ മാതാപിതാക്കളെ പരിചരിക്കുന്ന യുവതിയുടെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. “എന്റെ ഭർത്താവിന്റെ മരണശേഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം ‘നിങ്ങൾ ഇപ്പോൾ എവിടെ താമസിക്കും?’ എന്നായിരുന്നു. “അമ്മായിയമ്മയോടൊപ്പം” എന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകൾ വികസിച്ചു. കാരണം നമ്മുടെ സമൂഹത്തില്‍ അത് അത്രശക്തമല്ല. നിങ്ങളുടെ ഭർത്താവ് അവിടെ ഉള്ളതുവരെ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ ഭർതൃവീട്ടുമായി ബന്ധമുള്ളൂ. എന്നാൽ, എന്റെ കാര്യത്തിൽ ഇത് ശരിയല്ല, ഞാൻ വളരെയധികം അനുഗ്രഹീതയാണ്.’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. യോഗ അധ്യാപിക കൂടിയായ ഇഷുവിന്റെ ദൈംനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചാണ് വീഡിയോ പങ്കുവച്ചത്. അമ്മായി…
Read Moreസിദ്ദിഖി വധം: പ്രതികൾ വെടിവയ്ക്കാൻ പരിശീലിച്ചത് യുട്യൂബിൽനിന്ന്: പരിശീലനം നടത്തിയ പ്രദേശം കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്
മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയവർ വെടിവയ്ക്കാൻ പരിശീലിച്ചത് യൂട്യൂബിൽനിന്ന്. പ്രതികളായ ഗുർമൈൽ സിംഗും ധരമരാജ് കശ്യപും യൂട്യൂബ് വീഡിയോകൾ കണ്ടാണ് വെടിവയ്ക്കാൻ പഠിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവർ പരിശീലനം നടത്തിയ പ്രദേശം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കേസിൽ നിരവധി സാക്ഷികളടക്കം പതിനഞ്ചിലധികം പേരുടെ മൊഴി മുംബൈ ക്രൈംബ്രാഞ്ച് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായിട്ടുണ്ട്. പ്രതികൾക്കു പണവും ആയുധങ്ങളും നൽകിയ ആളാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം നാലായി
Read Moreദമാം-ലക്നൗ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: അടിയന്തരമായി ജയ്പുർ വിമാനത്താവളത്തിൽ ഇറക്കി
ജയ്പുർ: സൗദി അറേബ്യയിലെ ദമാമിൽനിന്ന് ലക്നൗവിലേക്കു സഞ്ചരിക്കുകയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തരമായി ജയ്പുർ വിമാനത്താവളത്തിൽ ഇറക്കി. ബോംബ് സ്ക്വാഡും (ബിഡിഡിഎസ്) പോലീസ് നായയും വിമാനം പരിശോധിച്ചെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ലെന്ന് ജയ്പുർ പോലീസ് അറിയിച്ചു. 175 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. പരിശോധനകൾക്കുശേഷം യാത്ര തുടർന്നു. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ 10 ബോംബ് ഭീഷണികൾ വന്നതായി സിഐഎസ്എഫ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. വിമാനങ്ങളിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട നിരവധി അക്കൗണ്ടുകൾ കണ്ടെത്തി സസ്പെൻഡ് ചെയ്തുവെന്നും ലണ്ടനിൽനിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമാണ് ഭീഷണിയുണ്ടായതെന്ന് പോലീസ് അറിയിച്ചു.
Read Moreവിട്ടുകൊടുക്കാതെ ട്രംപ്; കമല ഹാരിസിന്റെ ലീഡ് കുറയുന്നു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുണ്ടായിരുന്ന മേൽക്കൈ നഷ്ടമാകുന്നതായി അഭിപ്രായസർവേകൾ. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനു ജനപിന്തുണ വർധിക്കുന്നതായും കണ്ടെത്തി. എൻബിസി ന്യൂസ് നടത്തിയ സർവേയിൽ ട്രംപും കമലയും 48 ശതമാനം പിന്തുണയുമായി ഒപ്പത്തിനൊപ്പമെത്തി. കഴിഞ്ഞമാസം ഇവർ നടത്തിയ സർവേയിൽ കമലയ്ക്ക് നാലു പോയിന്റ് ലീഡ് ഉണ്ടായിരുന്നതാണ്. എബിസി ന്യൂസിന്റെ പുതിയ സർവേയിൽ കമല 50 ശതമാനം പിന്തുണയുമായി മുന്നിലാണ്. ട്രംപിന് 48 ശതമാനം പിന്തുണയുണ്ട്. കഴിഞ്ഞമാസത്തെ സർവേയിൽ കമലയ്ക്ക് 52ഉം ട്രംപിന് 46ഉം ശതമാനമായിരുന്ന. സിബിഎസ് ന്യൂസ് സർവേയിൽ കമലയ്ക്ക് 51ഉം ട്രംപിന് 48ഉം ശതമാനമാണ് പിന്തുണ. കഴിഞ്ഞ സർവേയിൽ കമല നാലു പോയിന്റ് മുന്നിലായിരുന്നു. സ്ത്രീവോട്ടർമാരുടെ പിന്തുണ നേടുന്നതിൽ കമല മുന്നിലാണ്. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പരന്പരാഗത വോട്ടർമാരായ ആഫ്രിക്കൻ, ഹിസ്പാനിക് വംശജരെ…
Read Moreവിമാനങ്ങൾക്ക് ബോംബ് ഭീഷണി: അച്ഛനും കൗമാരക്കാരനും നോട്ടീസ് അയച്ച് പോലീസ്
മുംബൈ: വിമാനങ്ങൾക്കുനേരേ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ പിതാവിനും കൗമാരക്കാരനായ മകനും നോട്ടീസ് അയച്ച് മുംബൈ പോലീസ്. ഇരുവരോടും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സംഭവത്തിൽ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവിൽ നിന്നുള്ള മറ്റൊരാൾക്കും പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ മൂന്നു വിമാനങ്ങൾക്കുനേരേയാണ് ഇവർ ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലീസ് അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ന്യൂഡൽഹിയിലേക്കു തിരിച്ചുവിട്ടു.കൂടാതെ രണ്ട് ഇൻഡിഗോ വിമാനങ്ങൾ മണിക്കൂറുകളോളം വൈകുകയും ചെയ്തു. വിമാനങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Read Moreഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഹിസ്ബുള്ള; തൊടുത്തുവിട്ടത് അമ്പതോളം മിസൈലുകൾ
ജറുസലേം: ലെബനനിൽനിന്ന് ഇസ്രയേലിലേക്കു ഹിസ്ബുള്ള ഭീകരർ വ്യാപക മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നു പുലർച്ചയോടെ രാജ്യത്തിന്റെ വടക്കൻമേഖല ലക്ഷ്യമാക്കി 50 ഓളം മിസൈലുകളാണ് ലെബനനിൽ നിന്നു തൊടുത്തുവിട്ടതെന്ന് സൈന്യം അറിയിച്ചു. മിസൈലുകൾ ചിലതു തകർക്കുകയും ചിലതു നിലത്തു പതിക്കുകയും ചെയ്തു. അതേസമയം, സഫേദ് പട്ടണത്തിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായി ഹിസ്ബുള്ള പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read Moreഷാംഗ്ഹായ് ഉച്ചകോടി; മംഗോളിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനനഗരിയായ ഇസ്ലാമാബാദിൽ നടക്കുന്ന ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മംഗോളിയൻ പ്രധാനമന്ത്രി ഒയുൻ-എർഡെൻ ലുവ്സന്നംസ്രായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ച് എസ്. ജയശങ്കർ ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. മംഗോളിയൻ പ്രധാനമന്ത്രിയുമായി ഇന്ത്യ-മംഗോളിയ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) 23-ാമത് യോഗത്തിൽ പങ്കെടുക്കാൻ ഇസ്ലാമാബാദിലെത്തിയ ജയ്ശങ്കറിനെ നൂർ ഖാൻ എയർബേസിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഇല്യാസ് മെഹമൂദ് നിസാമിയാണ് സ്വീകരിച്ചത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി എസ്. ജയ്ശങ്കർ സൗഹൃദസംഭാഷണം നടത്തി. ഉച്ചകോടിയിലെത്തുന്ന രാഷ്ട്രനേതാക്കൾക്കായി ഷരീഫിന്റെ വസതിയിൽ നടന്ന അത്താഴവിരുന്നിലായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണം. ഹസ്തദാനം നടത്തിയ രണ്ടുപേരും ഹ്രസ്വമായ ആശയവിനിമയത്തിനും തയാറായി. കാഷ്മീർ പ്രശ്നം, അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കുന്ന പ്രശ്നം…
Read Moreഓസ്ട്രേലിയൻ പര്യടനം; ഷമിയുടെ കാര്യം സംശയം
ബംഗളൂരു: പരിക്കേറ്റു വിശ്രമത്തിലുള്ള ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി, ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉണ്ടാകുമോ എന്നതു സംബന്ധിച്ചുള്ള സംശയങ്ങൾക്കു മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസിലൻഡിനെതിരേ ഇന്നാരംഭിക്കുന്ന ടെസ്റ്റ് പരന്പരയ്ക്കു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയയിൽ പൂർണമായി പാകപ്പെടാത്ത ഷമിയുമായി കളിക്കുക സാധ്യമല്ലെന്നായിരുന്നു രോഹിത്തിന്റെ മറുപടി. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനുശേഷം മുഹമ്മദ് ഷമി ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. ഷമിയുടെ കാൽമുട്ടിൽ നീരുണ്ടെന്നും പൂർണമായി ആരോഗ്യത്തിലേക്ക് അദ്ദേഹം എത്തിയിട്ടില്ലെന്നും രോഹിത് ശർമ പറഞ്ഞു.
Read Moreഅടുത്ത ലക്ഷ്യം ടെസ്റ്റ്; സമ്മർദത്തെ മറികടക്കാൻ സഹായിക്കുന്നത് ആത്മവിശ്വാസമെന്ന് സഞ്ജു
തിരുവനന്തപുരം: അന്താരാഷ്ട്ര മത്സരങ്ങളിൽ ചില കളികൾ മോശമായി വരുന്പോൾ അടുത്ത മത്സരങ്ങളിൽ സമ്മർദമുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസണ്. “ചെറിയ ചെറിയ പരന്പരകളിലാണു കളിച്ചത്. അതിനെ മറികടന്ന് എങ്ങനെ മികച്ച പ്രകടനം നടത്താമെന്നതാണ് ചിന്ത. ആത്മവിശ്വാസമാണു സമ്മർദത്തെ മറികടക്കാൻ സഹായിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധ വേണമെന്ന സന്ദേശം ഇന്ത്യൻ ടീം മാനേജ്മെന്റ് നൽകിയിട്ടുണ്ട്. ടെസ്റ്റ് കളിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. മൂന്നു ഫോർമാറ്റും കളിക്കാൻ തയാറാണ്. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റം വന്നുകഴിഞ്ഞു. ഇപ്പോൾ ടെസ്റ്റിലും അതിവേഗ ഇന്നിംഗ്സുകൾ സാധാരണമാകുന്നുണ്ട്” – സഞ്ജു പറഞ്ഞു. ബംഗ്ലാദേശുമായുള്ള ട്വന്റി-20 മത്സരങ്ങൾക്കുശേഷം നാട്ടിലെത്തിയ സഞ്ജു സാംസണ് മാധ്യമങ്ങളുമായി സംസാരിക്കവേയാണു ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചത്. ബംഗ്ലാദേശുമായുള്ള ട്വന്റി 20 മത്സരത്തിൽ സെഞ്ചുറി നേടിയശേഷം മസിൽ കാട്ടിയുള്ള ആഘോഷം മുൻകൂട്ടി നിശ്ചയിച്ചതല്ല. ഡ്രസിംഗ് റൂമിലെ സഹതാരങ്ങളുടെ ആവശ്യപ്രകാരം സംഭവിച്ചതാണ്. വലിയ ചിന്തയൊന്നും ഇല്ലാതെയാണ്…
Read More