ടൂറിൻ: അസൂറി ഫുട്ബോൾ മാൾദീനി കുടുംബകാര്യം എന്നു പറഞ്ഞാൽ തെറ്റില്ല… കാരണം, ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ജഴ്സിയിൽ മാൾദീനി കുടുംബത്തിലെ മൂന്നാം തലമുറക്കാരനും അരങ്ങേറി. യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് രണ്ടിൽ ഇസ്രയേലിനെതിരായ മത്സരത്തിൽ ഇറ്റലിക്കുവേണ്ടി ഡാനിയേൽ മാൾദീനി അരങ്ങേറ്റം നടത്തി. ഇതോടെയാണ് മാൾദീനി കുടുംബത്തിന്റെ മൂന്നാം തലമുറയും അസൂറി ജഴ്സിയണിഞ്ഞത്. ഇറ്റാലിയൻ നഗരമായ ഉഡിനെയിൽ അരങ്ങേറിയ മത്സരത്തിൽ ആതിഥേയർ 3-1ന് ഇസ്രയേലിനെ കീഴടക്കി. മത്സരം കാണാൻ ഡാനിയേൽ മാൾദീനിയുടെ പിതാവ് പൗളൊ മാൾദീനി ഗാലറിയിലുണ്ടായിരുന്നു. പൗളൊ മാൾദീനി ഇറ്റലിക്കുവേണ്ടി 126 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. 1988ലായിരുന്നു പൗളൊ ഇറ്റലിക്കായി അരങ്ങേറിയത്. പൗളൊ മാൾദീനിയുടെ പിതാവ് സീസർ മാൾദീനി, 14 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 1960ലായിരുന്നു സീസറിന്റെ രാജ്യാന്തര അരങ്ങേറ്റം. ഇരുപത്തിമൂന്നുകാരനായ ഡാനിയേൽ മാൾദീനി, തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പിൻഗാമിയായി ഇറ്റാലിയൻ സീരി എ ക്ലബ്ബായ എസി മിലാനുവേണ്ടിയും…
Read MoreDay: October 16, 2024
പാലക്കാട് കോണ്‍ഗ്രസ് പാളയത്തിൽ പടയുണ്ടാക്കാൻ ആരു വിചാരിച്ചാലും നടക്കില്ല: പാർട്ടി തീരുമാനം അനുസരിക്കണം; വി.കെ. ശ്രീകണ്ഠൻ
പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിച്ച പാർട്ടി തീരുമാനം എല്ലാവരും അനുസരിക്കണമെന്ന് വി.കെ.ശ്രീകണ്ഠൻ എംപി. പാലക്കാട് കോണ്‍ഗ്രസിൽ പാളയത്തിൽ പടയുണ്ടാക്കാൻ ആരു വിചാരിച്ചാലും നടക്കില്ലെന്നും ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റായാതിനാൽ സ്വഭാവികമായും പലർക്കും പാലക്കാട് സീറ്റിൽ സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹമുണ്ടാകും. ആരു മത്സരിക്കണമെന്ന തീരുമാനം അന്തിമമായി നിശ്ചയിക്കുന്ന പാർട്ടിയാണ്. പുറമെ നിന്ന് സ്ഥാനാർഥികൾ വരുന്നതിൽ തെറ്റില്ല. പല മാനദണ്ഡങ്ങളും നോക്കിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുക. സരിന് അതൃപ്തിയെന്ന വാർത്ത ചാനലിൽ കണ്ട അറിവേയുള്ളു. ഇതുവരെയും എന്നെ ബന്ധപ്പെട്ടിട്ടില്ല. പത്രസമ്മേളനം വിളിച്ചിട്ടുള്ളത് ഒരുപക്ഷേ രാഹുലിനെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കണമെന്ന് പറയാനായിരിക്കുമെന്ന് ശ്രീകണ്ഠൻ പ്രതികരിച്ചു. സരിന് കടുത്ത അനീതി നേരിടേണ്ടി വന്നെന്ന പരാതി തെറ്റാണെന്നും യുവതലമുറയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും സരിനെ സീറ്റുകൊടുത്ത് മത്സരിപ്പിച്ചിട്ടുണ്ടല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Moreഒറ്റയാളുടെ താത്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്; പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണം; ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും ഓർമിപ്പിച്ച് സരിൻ
പാലക്കാട്: ഉപതെരഞ്ഞെടുപ്പിനായി ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെ. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് പി.സരിന്. നടന്ന ചര്‍ച്ചയൊക്കെ പ്രഹസനമായിരുന്നു. തോന്ന്യവാസമാണ് നേതൃത്വം കാണിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണം. അതിന് ഇനിയും സമയമുണ്ട്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയാണെന്ന് സരിന് പറഞ്ഞു. പാലക്കാട്ട് ഒറ്റയാളുടെ താത്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ഥി നിര്ണയമുണ്ടാകണം. സ്ഥാനാര്‍ഥിത്വം പുനഃപരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും സരിൻ വിമർശിച്ചു. പാര്‍ട്ടി തീരുമാനങ്ങളുടെ രീതി മാറി. തിരുത്താന്‍ തയാറായില്ലെങ്കില്‍ തിരിച്ചടി നേരിടും. കോണ്‍ഗ്രസിന് ഹരിയാനയിലെ അനുഭവം ഉണ്ടാകും. പാലക്കാട്ടെ യാഥാര്‍ഥ്യം നേതാക്കള്‍ തിരിച്ചറിയണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചെന്നും അദ്ദേഹം…
Read Moreസിവിൽ സർവീസ് വലിച്ചെറിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയ സരിൻ: മറ്റേതങ്കിലും പാർട്ടിയിലേക്ക് ചേക്കേറുമോ എന്ന് ഉറ്റു നോക്കി രാഷ്ട്രീയകേരളം
തൃശൂർ: സിവിൽ സർവീസിലെ നല്ല പദവി വേണ്ടെന്ന് വെച്ചാണ് ഡോ.സരിൻ രാഷ്ട്രീയക്കളരിയിലേക്ക് അങ്കം വെട്ടിനിറങ്ങിയത്. കെപിസിസി ഡിജിറ്റൽ മീഡിയ ചുമതലയാണ് നിലവിൽ ഡോ.പി സരിൻ വഹിക്കുന്നത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ അനിൽ ആന്റണിക്ക് പകരക്കാരനായാണ് ഡോ. സരിന്റെ നിയമനം. ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ പാർട്ടി പദവിയിൽ നിന്ന് അനിൽ ആന്റണി രാജിവച്ചതിനെ തുടർന്നാണ് സരിൻ നിയമിതനായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് പൂർത്തിയാക്കിയ ഡോ.സരിൻ 2008ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതി കേന്ദ്ര സർക്കാർ ഉദ്യോഗം കരസ്ഥമാക്കുന്നത്. ആദ്യ അവസരത്തിൽ തന്നെ 555-ാം റാങ്ക് നേടിയ സരിൻ ഇന്ത്യൻ അക്കൗണ്ടസ് ഓഡിറ്റ് സർവീസിൽ ജോലി ചെയ്യവെ 2016ലാണ് ജോലിയിൽ നിന്നും രാജിവച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്ത ശേഷം നാലു വർഷം കർണാടകത്തിലും ഡെപ്യൂട്ടി അക്കൗണ്ട് ജനറൽ പദവിയിരുന്നു. 2019ലെ ലോക്സഭ…
Read Moreകാഷ്മീരിനെ ഒമര്‍ അബ്ദുള്ള നയിക്കും; കോണ്‍ഗ്രസും സിപിഎമ്മും മന്ത്രിസഭയില്‍
ശ്രീനഗര്‍: ജമ്മു കാഷ്മീരിന്റെ പുതിയ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തു. ജമ്മു കാഷ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അബ്ദുള്ളയ്ക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ “ഇന്ത്യ’ സഖ്യംസര്ക്കാരാണു അധികാരമേല്‍ക്കുന്നത്. ‘ഇന്ത്യ’ സഖ്യത്തിലെ പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുണ്ട്. കോണ്‍ഗ്രസിന് ആറു സീറ്റും സിപിഎമ്മിന് ഒരു സീറ്റുമാണുള്ളത്. ഇവരുടെ പിന്തുണയോടെയാണ് ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍. പ്രധാന വകുപ്പുകളുടെ…
Read More‘അധ്യാപകർ വീട്ടുജോലി ചെയ്യിക്കും; ലക്ഷങ്ങൾ കൈക്കൂലി ആവശ്യപ്പെടും’; ബിരുദദാന ചടങ്ങിനിടെ ഗവർണർക്ക് പരാതി നല്കി വിദ്യാർഥി
കോയമ്പത്തൂർ: രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിലൊന്നായ ഭാരതിയാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിനിടെ അധ്യാപകർക്കെതിരേ ഗവർണർക്കു പരാതി നൽകി ഗവേഷക വിദ്യാർഥി. പ്രഫസർമാർ വീട്ടുജോലി ചെയ്യിക്കുന്നതായും ഗവേഷക വിദ്യാർഥികളിൽനിന്ന് ലക്ഷക്കണക്കിനു രൂപ കൈക്കൂലി ആവശ്യപ്പെടുന്നതായും പരാതിയിൽ പറഞ്ഞു. 39-ാമത് ബിരുദദാന ചടങ്ങിനിടെയായിരുന്നു സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ ആർ.എൻ. രവിക്കു പരാതി നൽകിയത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി ഗോവി ചെഴിയാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇംഗ്ലീഷിൽ ഡോക്ടറേറ്റ് നേടിയ പ്രകാശ് എന്ന വിദ്യാർഥിയാണു പരാതിക്കാരൻ. സർവകലാശാലയിലെ ഗവേഷകർക്കിടയിൽ നിരവധി പ്രശ്നങ്ങളുണ്ട്. ചില അധ്യാപകർ വീട്ടുജോലികൾ ചെയ്യിക്കുന്നു. കുട്ടികളെ നോക്കുന്നതിനായി ഉപയോഗിക്കുന്നു. വീട്ടിലെ എച്ചിൽപ്പാത്രങ്ങൾ കഴുകിക്കുന്നതായും ഗവേഷക വിദ്യാർഥി ആരോപിക്കുന്നുണ്ട്. താൻ ഇതിന്റെയെല്ലാം ഇരയാണെന്നും പ്രകാശ് വെളിപ്പെടുത്തുന്നു. അമ്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഗവേഷണ പ്രബന്ധം സമർപ്പിച്ചതിനു ശേഷം കൈക്കൂലി ഇനത്തിൽ ആവശ്യപ്പെടുന്നത്. പണം കൊടുത്തില്ലെങ്കിൽ ഇവർ പ്രബന്ധം പരിഗണിക്കില്ലെന്നും…
Read Moreകാലിലെ ചുട്ടുനീറ്റൽ: കാലിൽ അമർത്താതെ, മൃദുവായി തടവുക
കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവരിൽ പലരുടെയും രക്തസമ്മർദം, നാഡിമിടിപ്പ് എന്നിവയുടെ നില ഉയർന്നതായി കാണാൻ കഴിയും. തുടയിലും കാൽമുട്ടിലും വേദന, തുടിപ്പുകൾ, മരവിപ്പ്, വസ്തിപ്രദേശത്ത് വേദന, അരക്കെട്ടിൽ വേദന എന്നിവ രോഗനിർണയം നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കാലുകളിൽ ചുട്ടുനീറ്റൽ ആയി വരുന്നവരോട് ഡോക്ടർമാർ ചില ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ചില പരിശോധനകൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്യും. ഡോക്ടർമാർ സാധാരണയായി ചോദിക്കാൻ കൂടുതൽ സാധ്യതയുള്ള കാര്യങ്ങൾ– എത്ര കാലമായി കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നു?– ഏതു പൊസിഷനിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോഴാണ് ചുട്ടുനീറ്റൽ അനുഭവപ്പെടുന്നത്?– ചുട്ടുനീറ്റൽ അനുഭവപ്പെടുന്നത് ഒരു കാലിൽ മാത്രമാണോ അതോ രണ്ട് കാലുകളിലുമാണോ?– മുൻകാലങ്ങളിൽ എപ്പോഴെങ്കിലും കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ?– മറ്റ് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടോ?– ഇപ്പോൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ?ഡോക്ടർ ചോദിക്കുന്ന കാര്യങ്ങൾക്കുപുറമെ എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ അതുകൂടി പറയേണ്ടതാണ്രക്തസമ്മർദനിലയും കൂടുതൽ…
Read Moreകേറി കേറി ഇതെങ്ങോട്ടാ… വീണ്ടും റിക്കാര്‍ഡിട്ട് സ്വർണം; പവന് 57,120 രൂപ
കൊച്ചി: സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,140 രൂപയും പവന് 57,120 രൂപയുമായി. കഴിഞ്ഞ നാലിന് രേഖപ്പെടുത്തിയ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,120 രൂപ, പവന് 56,960 രൂപ എന്ന റിക്കാര്‍ഡ് വിലയാണ് ഇന്ന് ഭേദിക്കപ്പെട്ടത്. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2665 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും എച്ച് യു ഐഡി ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 62,000 രൂപ വരും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,900 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു. സുരക്ഷിത…
Read Moreവ്യാജസര്‍ട്ടിഫിക്കറ്റ് നല്കി പണം തട്ടിയ സംഭവം: പ്രതിയുടെ ഭാര്യക്കായി അന്വേഷണം
കൊച്ചി: വിവിധ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരില്‍നിന്ന് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ ഭാര്യയ്ക്കായി അന്വേഷണം ഊര്‍ജിതം. കേസുമായി ബന്ധപ്പെട്ട് ആലുവ എടത്തല സ്വദേശി റിയാസി(39)നെയാണ് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സി. ശരത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സംഭവത്തില്‍ രണ്ടാം പ്രതിയായ ഇയാളുടെ ഭാര്യ ഒളിവില്‍ പോകുകയായിരുന്നു. ബിഎ, ബികോം, ബിബിഎ, എംസിഎ, എംബിഎ, ബിടെക് തുടങ്ങിയ കോഴ്സുകള്‍ പഠനത്തിടെ പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും പുതുതായി കോഴ്സ് ചെയ്യാന്‍ അഗ്രഹിക്കുന്നവര്‍ക്കും ഒറ്റ തവണ പരീക്ഷ എഴുതി കോഴ്സ് പുര്ത്തീകരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചു തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2,500 മുതല്‍ 50,000 രൂപവരെയാണ് പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയത്. ഉദ്യോഗാര്ഥികളില്നിന്നും പണം വാങ്ങിയശേഷം വ്യാജസര്‍ട്ടിഫിക്കറ്റ് നല്കി കബളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കടവന്ത്ര കെ.പി.…
Read Moreഎഡിഎം നവീന്‍ ബാബുവിന്റെ സംസ്കാരം നാളെ; കളക്ടറേറ്റിൽ പൊതുദർശനം; നവീന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി
പത്തനംതിട്ട: കണ്ണൂരില്‍ ജീവനൊടുക്കിയ എഡിഎം മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ നവീന്‍ ബാബു(55) വിന്റെ സംസ്കാരം നാളെ. ഇന്നലെ രാത്രി പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റാനാണ് തീരുമാനം. നാളെ രാവിലെ പുറത്തെടുത്ത് പത്തനംതിട്ട കളക്ടറേറ്റിലടക്കം പൊതുദര്‍ശനത്തിനുവച്ചശേഷം മലയാലപ്പുഴയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് അന്തിമോപചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ സംസ്കരിക്കാനാണ് തീരുമാനം. കണ്ണൂരില്‍ നിന്നു പത്തനംതിട്ട എഡിഎമ്മായി സ്ഥലംമാറ്റപ്പെട്ട നവീന്‍ബാബുവിന്റെ മൃതദേഹം ഇന്നലെ രാവിലെയാണ് താമസസ്ഥലത്തു കണ്ടെത്തിയത്. തിങ്കളാഴ്ച കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ എഡിഎമ്മിനെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പ്രസംഗമാണ് ജീവനൊടുക്കാന്‍ കാരണമായതെന്നു സംശയിക്കുന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി നല്കുന്ന വിഷയവുമായി ബന്ധപ്പെട്ട്് നവീന്‍ ബാബു പണം വാങ്ങിയെന്നാണ് ആരോപണം. രാത്രിയില്‍ നാട്ടിലേക്കുള്ള മലബാര്‍ എക്സ്പ്രസില്‍ ചെങ്ങന്നൂരില്‍ ഇറങ്ങാന്‍ റിസര്‍വേഷന്‍ എടുത്തിരുന്നുവെങ്കിലും…
Read More