കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2021ലെ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസിലാണ് ഒന്നാം പ്രതി കെ.സുരേന്ദ്രന് ഉള്‍പ്പെടെ ആറ് പ്രതികളെ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും ബിജെപിയുടെ നേതാക്കളായ മറ്റു അഞ്ചു പ്രതികളും നല്കിയ വിടുതല്‍ ഹര്‍ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശനായിരുന്നു പരാതിക്കാരന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നല്കിയ പരാതിയില്‍ എടുത്ത കേസ് രാഷ്ട്രീലക്ഷ്യംവച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് 2023 സെപ്റ്റംബറില്‍ നല്കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയും കോഴയായി 2.5 ലക്ഷം രൂപയും മൊബൈല്‍…
Read MoreDay: October 16, 2024
ഇടതു സ്ഥാനാർഥികൾ ഉടൻ; നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; എൻഡിഎ സ്ഥാനാർഥികൾ രണ്ടു ദിവസത്തിനുള്ളിൽ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ വൈകാതെ സ്ഥാനാർഥികളെ രംഗത്തിറക്കാൻ ഇടതുമുന്നണി. കോൺഗ്രസ് ആദ്യമെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയതിനാൽ നാളത്തന്നെ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. വയനാട് ലോക്സഭാ സീറ്റിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ്. സിപിഐ എക്സിക്യൂട്ടിവിന് ശേഷം ഇടത് സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. വയനാട് സീറ്റ് സി പി ഐയുടേതാണ്. ചേലക്കരയും പാലക്കാടും സി പി എമ്മിനും. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് ഇടതുമുന്നണി യോഗം ചേരും. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ പേര് തന്നെയാണ് ഇപ്പോഴും ഉയർന്നു നിൽക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ മേഖലയിലുള്ള ബിനുമോളുടെ സ്വാധീനമാണ് അനുകൂലഘടകമാകുന്നത്. 2016 മുതൽ സിപിഎം പാലക്കാട് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്. ബിജെപിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. അതേസമയം വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി…
Read Moreദിവ്യയ്ക്കെതിരേ കേസെടുക്കണം; പോലീസില്‍ പരാതി നല്കി എഡിഎമ്മിന്റെ സഹോദരന്
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച എഡിഎം നവീന്‍ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പോലീസില്‍ പരാതി നല്കി. പ്രഥമദൃഷ്ട്യ പി.പി. ദിവ്യയ്ക്കെതിരേ കേസെടുക്കാനാകുമെന്ന് അഭിഭാഷകന് കൂടിയായ പ്രവീണ്‍ ബാബു പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ കാരണമായതെന്നു വ്യക്തമാണെന്നും പ്രവീണ്‍ ബാബു പറഞ്ഞു. ദിവ്യയുടെയും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതായി പറയുന്ന പ്രശാന്തിന്റെയും പങ്ക് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
Read Moreലോകം കണ്ടിരിക്കേണ്ട 10 നഗരങ്ങളിലൊന്ന് ; തിരുവനന്തപുരത്തിന് ലഭിച്ച വലിയ അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സ്കൈ സ്കാനര്‍ ട്രാവലേഴ്സ് പുരസ്കാരം തിരുവനന്തപുരത്തിന് ലഭിച്ചത് വലിയ അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലോകം കണ്ടിരിക്കേണ്ട 10 നഗരങ്ങളിലൊന്നായാണ് തിരുവനന്തപുരത്തെ തെരഞ്ഞടുത്ത്. ലോക വിനോദസഞ്ചാര ഭൂപടത്തില്‍ തിരുവനന്തപുരത്തിനും അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി പറഞ്ഞു. വലിയ രീതിയില്‍ സന്ദര്‍ശകര്‍ നഗരത്തിലെത്തുന്നു. മാനവീയം വീഥി വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചു പറ്റി. നഗരത്തിലെ 25 കെട്ടിടങ്ങള്‍ ദീപാലംകൃതമായി. ബേക്കറി ജംഗ്ഷന് മനോഹരമായ സ്ഥലമായി മാറും- മന്ത്രി പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ നല്ല വിജയം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സ്ഥിതി നോക്കിയല്ല ജനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് വിജയിച്ചത്. വട്ടിയൂര്‍ക്കാവിന്റെ വേര്‍ഷന്‍ ടു ആണ് പാലക്കാട് ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
Read More‘ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് പണ്ട് തീരുമാനമെടുത്തിരുന്നു, കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ വീക്ഷണങ്ങളും ജീവിതാനുഭവങ്ങളും കാഴ്ചപ്പാടും മാറും’: ആരാധ്യാ ദേവി
‘ ഞാന്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് പണ്ട് തീരുമാനമെടുത്തിരുന്നു. 22ാം വയസില്‍ ഞാന്‍ എടുത്ത ആ തീരുമാനത്തെയും അന്നു നടത്തിയ പ്രസ്താവനയെയും ഓര്‍ത്ത് പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ വീക്ഷണങ്ങളും ജീവിതാനുഭവങ്ങളും കാഴ്ചപ്പാടും മാറ്റുമെന്ന് ആരാധ്യാ ദേവി. ആളുകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള എന്റെ ധാരണകളിലും മാറ്റം വന്നു. അന്ന് ഞാന്‍ പറഞ്ഞതിലൊന്നും ദുഃഖമില്ല. കാരണം അന്നത്തെ എന്റെ മാനസികനില അനുസരിച്ച് പറഞ്ഞതാണ് അതൊക്കെ. ഗ്ലാമര്‍ എന്നതു വളരെ വ്യക്തിപരമായ കാര്യമാണ്. എന്നെ സംബന്ധിച്ച് അതു ശാക്തീകരണവുമാണ്. ഒരു നടിയെന്ന നിലയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് നിര്‍ണായകമെന്നു കരുതുന്നു. ഗ്ലാമറസായതോ അല്ലാത്തതോ ആയ ഏത് റോളിനും ഞാന്‍ തയാറാണ്. അതേക്കുറിച്ച് എനിക്കു പശ്ചാത്താപമില്ല. മികച്ച റോളുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുന്നു. -ആരാധ്യ ദേവി
Read Moreപ്രണയം നടിച്ച് വലയിലാക്കി; വീട്ടിൽ ആരുമില്ലാത്തനേരത്തെത്തി ബലമായി മാനഭംഗപ്പെടുത്തി; യുവാവിന് പോക്സോകേസില്‍ 34 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 34 വര്‍ഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ.പട്ടണക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ കുന്നത്ത് രോഹിത് വിശ്വ(അപ്പു-27)ത്തിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തും മറ്റും വിശ്വാസ്യത വരുത്തിയ യുവാവ് ഒരു ദിവസം പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലെന്നുറപ്പാക്കി വീട്ടിനുള്ളില്‍ കയറി പെണ്‍കുട്ടിയെ ബലമായി മാനഭംഗപ്പെടുത്തുകയായിരുന്നെന്നാണ് കേസ്. തുടര്‍ന്നും മറ്റൊരു ദിവസം അതിക്രമം ആവര്‍ത്തിച്ചു. പഠനത്തില്‍ പിന്നാക്കം പോയ കുട്ടിയുടെ കൗണ്‍സലിംഗി ലൂടെയാണ് സംഭവം പുറത്തറിയുന്നത്. കൗണ്‍സലിംഗ് നടത്തിയ അധ്യാപികയാണ് വിവരം പോലീസില്‍ അറിയിച്ചത്. പട്ടണക്കാട് സ്റ്റേഷന് ഓഫീസറായിരുന്ന ആര്.എസ്. ബിജു അന്വേഷണം നടത്തി ഡിവൈഎസ്പി ടി.ബി. വിജയനാണ്…
Read Moreവക്കീലായ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലെന്ന് സാബു മോൻ
മലയാളി പ്രേക്ഷകർക്കു സുപരിചിതനായ സാബുമോൻ സംവിധായകനാകുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് സാബു മോൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണിത്. പ്രയാഗ മാർട്ടിൻ പ്രധാന വേഷത്തിലെത്തുന്നത്. കോർട്ട റൂം ഡ്രാമ ജോണറിലാണു ചിത്രം ഒരുങ്ങുന്നത്. യഥാർഥ ജീവിതത്തിൽ വക്കീലും കൂടിയായ താൻ ആദ്യ സിനിമ സംവിധാനം ചെയ്യുന്നതും കോടതി മുറിയിൽ ഉള്ളിലാണെന്ന് നാളുകൾക്ക് മുൻപേ അറിഞ്ഞിരുന്ന കാര്യമാണെന്ന് സാബുമോൻ പ്രതികരിച്ചു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ പുറത്തുപറയാൻ കഴിയില്ലെന്നും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും സാബുമോൻ കൂട്ടിച്ചേർത്തു. ഡോക്ടർ ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ വേട്ടയ്യനിൽ സാബുമോൻ കുമരേശൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു. തിയറ്ററിൽ കൈയടികൾ നിറഞ്ഞ് നിൽക്കുന്ന വേളയിലാണ് സാബുമോന്റെ സംവിധാന പ്രഖ്യാപനം. പിആർഒ- എ.എസ്. ദിനേശ്.
Read Moreസ്കൂൾ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാപ്രദർശനം; വീട്ടുകാരുടെ പരാതിയിൽ ഇരുപത്തിയൊമ്പതുകാരനായ യുവാവ് പിടിയിൽ
മാന്നാർ: സ്കൂൾ വിദ്യാർഥിനിക്ക് മുൻപിൽ നഗ്നതാപ്രദർശനം നടത്തിയതിന് യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല അതുൽ ഭവനിൽ അതുൽ രമേശ് (29) ആണ് അറസ്റ്റിലായത്. വിദ്യാർഥിനി സ്കൂളിൽനിന്നു വീട്ടിലേക്കു വരുന്നവഴിയിൽ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി പെൺകുട്ടിക്ക് മുൻപിൽ എത്തി വാഹനത്തിൽനിന്ന് ഇറങ്ങി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഈ സമയം ഭയന്ന് വീട്ടിലെത്തിയ കുട്ടി വിവരം രക്ഷിതാക്കളെ അറിയിക്കുകളും പോലീസിൽ പരാതി നൽകുകയും ചെയ്തു. എസ്ഐ എസ്. അഭിരാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരേ അടിപിടിയുൾപ്പെടെയുളള കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
Read Moreഅഴകേ ആഴിക്കണ്ണാലേ തഴുകും അമ്പിളിക്കുഞ്ഞോളേ: തമിഴ് പെണ്‍കൊടിയായി രമ്യാ നമ്പീശന്; വൈറലായി ചിത്രങ്ങൾ
നടി, പിന്നണിഗായിക, നര്‍ത്തകി എന്നീ നിലകളില്‍ ശ്രദ്ധേയയായ താരമാണ് രമ്യാ നമ്പീശന്. ഇപ്പോൾ മലയാളത്തില്‍ സജീവമല്ലെങ്കിലും താരം അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാണ്. സംവിധാന രംഗത്തും സജീവമാണ്. നടിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സിൽക്ക് സാരിയുടുത്ത് തമിഴ് പെൺകൊടി ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഗോൾഡൻ ടെംപിൾ വർക്കുകളോടു കൂടിയ മെറൂൺ സിൽക്ക് സാരിയാണ് രമ്യയുടെ ക്ലാസിക് ലുക്കിന് അഴകേകുന്നത്. പഴമയുടെ സൗന്ദര്യത്തെ തേടുന്നവരെ ആകർഷിക്കുന്ന കളർ കോമ്പിനേഷനിലാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. കനകാംബര പൂക്കൾ ചൂടി പിറകിലേക്ക് ഒതുക്കി കെട്ടിയിരിക്കുന്ന മുടി തമിഴ് ലുക്ക് നൽകുന്നു. ദിവ്യാ ഉണ്ണിയാണ് രമ്യയെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreവീടിനുള്ളിൽ കയറി പിഞ്ചുകുത്തിനെ നാടോടി സ്ത്രീ തട്ടിയെടുത്തു; പിന്നാലെ ഓടി കുഞ്ഞിനെ പിടിച്ചുവാങ്ങി അമ്മ; ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോൾ യുവതിയെ ആക്രമിച്ച് സ്ത്രീകൾ രക്ഷപ്പെട്ടു
പുതുപ്പള്ളി: തൊട്ടിലില്‍നിന്നു നാടോടി സ്ത്രീ തട്ടിയെടുത്ത പിഞ്ചുകുഞ്ഞിനെ പിന്നാലെ ഓടിയെത്തി അമ്മ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.45നു പുതുപ്പള്ളി അങ്ങാടി പട്ടമഠത്തില്കുന്നേല് പി.ബി. സുധീഷ്-ഗീതു ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള ആണ് കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോയത്. സംഭവത്തെപ്പറ്റി സുധീഷ് പറയുന്നതിങ്ങനെ: വാതില്‍ ചാരിയശേഷം അമ്മ ഗീതു ശുചിമുറിയില്‍ പോയപ്പോള്‍ പിന്നിലെ വാതിലിലൂടെ അകത്തുകയറിയ നാടോടി സ്ത്രീ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഗീതു കുഞ്ഞിനെ തെരഞ്ഞെങ്കിലും തൊട്ടിലില്‍ കണ്ടില്ല. പുതുപ്പള്ളി പള്ളി-പാലൂര്‍പടി റോഡില്‍ ചപ്പാത്ത് ഭാഗത്തേക്ക് ഓടിയ ഗീതു കുഞ്ഞിനെ നാടോടി സ്ത്രീയുടെ കൈയില്‍നിന്നു പിടിച്ചുവാങ്ങി. ഗീതുവിന്റെ ബഹളം കേട്ടു സമീപവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ചു ഗീതുവിനെ ആക്രമിച്ച നാടോടി സ്ത്രീ രക്ഷപ്പെട്ടു. തടിക്കല്‍ ആയൂര്‍വേദ ആശുപത്രിയിലെ ജീവനക്കാരനായ ഭര്‍ത്താവ് സുധീഷിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. കോട്ടയം ഈസ്റ്റ് പോലീസിന്റെ അന്വേഷണത്തിലും നാടോടികളെ കണ്ടെത്താനായില്ല.മൂന്നു പേര് അടങ്ങുന്ന…
Read More