മലപ്പുറം: പാലക്കാട് സരിനൊപ്പം കണ്ട ആൾക്കൂട്ടം വോട്ടാവില്ല. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്. എന്ത് ഡീൽ നടന്നാലും യുഡിഎഫ് തന്നെ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരും അത് എല്ലാവരും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. അത് സ്വാഭാവികമാണ്. ഇത് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ലിത്. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും മുരളീധരൻ വ്യക്തമാക്കി.
Read MoreDay: October 20, 2024
മോദിയുടെ ആശങ്കകളെ അഭിനന്ദിക്കുന്നു; നിരന്തരം ഈ വിഷയം ഉന്നയിക്കുന്നതിൽ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്; വ്ളാഡിമിർ പുടിൻ
മോസ്കോ: യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശങ്കകളെ അഭിനന്ദിക്കുന്നുവെന്നും നിരന്തരം ഈ വിഷയം ഉന്നയിക്കുന്നതിൽ ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യമുണ്ട്. ചർച്ചകൾ അവസാനിപ്പിച്ചത് തങ്ങളല്ല, യുക്രെയ്ൻ പക്ഷമാണെന്നും പുടിൻ കൂട്ടിച്ചേർത്തു. റഷ്യ, ഇന്ത്യ, ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിക്സ് ഉച്ചകോടി ഒക്ടോബർ 22 മുതൽ 24 വരെ കസാനിൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പുടിൻ. റഷ്യയിൽ ഇന്ത്യൻ സിനിമകൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ടിവി ചാനലുണ്ട്. ഞങ്ങൾ ബ്രിക്സ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നു. ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് താൽപര്യമുണ്ടെങ്കിൽ അവരെ റഷ്യയിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുവായ സാഹചര്യം കണ്ടെത്താം. ഇന്ത്യയുമായി സഹകരിക്കാൻ കഴിയുന്ന മറ്റൊരു മേഖല ഫാർമസ്യൂട്ടിക്കൽസ് ആണ്.…
Read Moreപോലീസ് വേഷത്തിലെത്തി പണം തട്ടി: യുവാവിന്റെ അനുഭവം വൈറൽ
പോലീസ് വേഷത്തിലെത്തിയ വ്യാജന്മാർ തന്റെ കൈയിൽനിന്ന് 3,000 രൂപ തട്ടിയെടുത്ത അനുഭവം പങ്കിട്ട് യുവാവ്. കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിലാണു സംഭവം. സമൂഹമാധ്യമത്തിൽ യുവാവ് പങ്കുവച്ച പോസ്റ്റ് വൈറലായി മാറി. കസ്തൂരി നഗറിനടുത്തുള്ള സുഹൃത്തിനെ സന്ദർശിച്ചശേഷം വീട്ടിലേക്കു മടങ്ങുന്പോൾ മൂന്നുപേർ യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. ഒരാള് പോലീസ് യൂണിഫോമിലായിരുന്നു. രണ്ടു പേർ സാധാരണ വസ്ത്രത്തിലും. അന്പതിലേറെ പ്രായമുള്ള അവർ യുവാവിനോട് എവിടെയാണു താമസിക്കുന്നത്, എവിടെനിന്നു വരുന്നു, ലഹരി ഉപയോഗിക്കുമോ തുടങ്ങിയ കാര്യങ്ങൾ ചോദിക്കാനാരംഭിച്ചു. തുടർന്ന്, യുവാവിന്റെ ഫോണും പഴ്സും പിടിച്ചുവാങ്ങി പരിശോധിച്ചു. പഴ്സിൽ സൂക്ഷിച്ചിരുന്ന ഫോട്ടോ കൊള്ളാമെന്നും കൂടെയുള്ളതു കാമുകിയാണോയെന്നും പെൺകുട്ടി കൊള്ളാമല്ലോ എന്നുമൊക്കെ പറഞ്ഞു. പരിശോധന കഴിഞ്ഞു പഴ്സ് തിരികെ കൊടുക്കുകയും ഭീഷണിയുടെ സ്വരത്തിൽ വേഗം സ്ഥലംവിടാനും പറഞ്ഞു. വീട്ടിലെത്തി പഴ്സ് പരിശോധിച്ചപ്പോഴാണ് 3,000 രൂപ അവർ എടുത്തതായി മനസിലാക്കിയത്. നഗരത്തിൽ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഇതിനുമുന്പും…
Read Moreകൗതുകം നിറച്ച് പക്ഷിക്കൂടാരം
ഇടതൂർന്ന് വളരുന്ന കാപ്പിതോട്ടങ്ങൾക്കിടിയിലൊരു പക്ഷിക്കൂടാരം. ജിപി ഇക്കോട്ടിക് ലാൻഡ് എന്നപേരിൽ രണ്ട് യുവ സംരംഭകർ വീടിനോട് ചേർന്ന് ആരംഭിച്ച പക്ഷിക്കൂടാരം ഇന്ന് സഞ്ചാരികളുടെ മനം നിറക്കുകയാണ്. ബേർഡ്സ് ഏവിയറി(പക്ഷിക്കൂട്ടം) എന്ന ആശയത്തിൽനിന്നുമാണ് ഇത്തരത്തിൽ ഒരു സംരംഭത്തിലേക്ക് എത്തിയതെന്ന് വയനാട് കാട്ടിക്കുളം സ്വദേശികളായ അരുൺ ജോർജും സഹോദരൻ അലൻ ജോർജും പറയുന്നു. കുട്ടിക്കാലം മുതൽ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളോടും തോന്നിയ ഇഷ്ടം ഇന്ന് ഇവരുടെ വരുമാനമാർഗമാണ്. ഒരു വർഷം മുന്പാണ് ജിപി ഇക്കോട്ടിക് ലാൻഡ് പ്രവർത്തനം ആരംഭിക്കുന്നത്. വ്യത്യസ്ത ഇനത്തിൽപ്പെട്ട നിരവധി പക്ഷികളും മത്സ്യങ്ങളും മെക്സിക്കൻ വിഭാഗത്തിൽപ്പെടുന്ന അപൂർവയിനം നീല ഇഗ്വാന തുടങ്ങിയവയെല്ലാം ഇക്കോട്ടിക് ലാൻഡിന്റെ പ്രത്യേകതകളാണ്. 22 ഇനം വ്യത്യസ്ത പക്ഷികളാണ് പക്ഷിക്കൂടാരത്തിൽ സന്തോഷത്തോടെ കഴിയുന്നത്. ഏറ്റവും അധികമുള്ളത് കോനൂർ വിഭാഗത്തിൽപ്പെടുന്ന സൺ കോനൂർ, പൈനാപ്പിൾ കോനൂർ, ബ്ലൂ ചിക്ക് കോനൂർ, ഗ്രീൻ കോനൂർ, ക്രിംസൺ കോനൂർ…
Read Moreആറു ദിവസത്തിനിടെ 70 ബോംബ് ഭീഷണികൾ
ന്യൂഡൽഹി: ആറു ദിവസത്തിനുള്ളിൽ എഴുപതോളം ബോംബ് ഭീഷണിയുണ്ടായതിനെത്തുടർന്ന് വ്യോമയാന മേഖലയിൽ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ വിവിധ വിമാനക്കന്പനി സിഇഒമാരുടെ യോഗം വിളിച്ചുചേർക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) തീരുമാനിച്ചു. വിവിധ എയർലൈൻ കന്പനികളുടെ സർവീസുകൾ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇന്നലെ മാത്രം മുപ്പതിലേറെ സന്ദേശമാണു ലഭിച്ചത്. യാത്രക്കാരെ തീരാദുരിതത്തിലാഴ്ത്തുന്ന സംഭവങ്ങളിൽ വിമാനം വഴിതിരിച്ചു വിടുന്നതുൾപ്പെടെ വലിയ സാന്പത്തികബാധ്യതയും കന്പനികൾക്കു വരുത്തിവയ്ക്കുന്നു. ഇന്നലെ രാവിലെ ബോംബ് ഭീഷണിയെത്തുടർന്ന് ജയ്പുർ -ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ യാത്ര വൈകി. രാവിലെ 6.10ന് ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്ന വിമാനം ഒന്നേകാൽ മണിക്കൂറോളം വൈകി 7.45നാണ് ദുബായിലേക്കു പറന്നത്. ഭീഷണിസന്ദേശം ലഭിച്ചതിനെത്തുടർന്ന് ഡൽഹിയിൽനിന്നു ലണ്ടനിലേക്കുള്ള വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടതാണു മറ്റൊരു സംഭവം. വിമാനം നിലത്തിറക്കിയശേഷം വിശദമായ പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പാക്കിയശേഷം ലണ്ടനിലേക്കു യാത്ര പുനരാരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച…
Read Moreപോരാട്ടത്തിന്റെ സമരവീര്യം: വിഎസ്@ 101
തിരുവനന്തപുരം: വിഎസ് എന്ന രണ്ടക്ഷരത്തിനു പോരാട്ടമെന്നും അർത്ഥമുണ്ട്. പറഞ്ഞറിയിക്കാൻ കഴിയാത്ത ജീവിത പ്രയാസങ്ങളുടെ നടുവിൽ നിന്നും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രതീക്ഷയായി ഉയർന്നുവന്ന പാവങ്ങളുടെ നേതാവിന് ഇന്നു 101-ാം പിറന്നാൾ. വിഎസ് തൊഴിലാളി വർഗത്തിന്റെ പ്രതീക്ഷയും ആവേശവുമാണ്. പാർട്ടിക്കുള്ളിൽ വിഎസിന്റെ കടുത്ത വിമർശകർ പോലും ഇപ്പോൾ അദ്ദേഹം സജീവമായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. സമരങ്ങളിലെ വിഎസിന്റെ സാന്നിധ്യവും എതിരാളികളെ വീഴ്ത്തുന്ന കണിശതയോടെയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ വിമർശനങ്ങളും ഇപ്പോൾ അന്യമാണ്. ഏകാധിപത്യത്തിന്റെ തടവറിയിൽ കിടക്കുന്ന പാർട്ടി ഒരു രക്ഷക ബിംബത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നു പറഞ്ഞാൽ തെറ്റുപറയാനാകില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ടുള്ള അഭാവത്തിലും ഭാവത്തിന്റെ പരകോടിയിൽ നിന്നുകൊണ്ട് വിഎസ് പാർട്ടി അണികൾക്ക് ഇപ്പോഴും പ്രതീക്ഷ പകരുന്നു. വർത്തമാനകാല രാഷ്ട്രീയവും അതുപോലെ തന്നെ സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയവും വി.എസ്.അച്യുതാനന്ദന്റെ സജീവ ഇടപെടലുകൾ നന്നേ ആഗ്രഹിച്ചുപോകുന്ന കാലഘട്ടമാണ്. സിപിഎമ്മും പാർട്ടി നേതൃത്വം നൽകുന്ന ഇടതുസർക്കാരും ആക്ഷേപങ്ങളുടെ…
Read More