മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ. ഒരാളിൽ അല്പം കലാവാസനകണ്ടാൽ പ്രായമോ, അനുഭവമോ ഒന്നും നോക്കാതെ തന്നെ യാതൊരു മറയുമില്ലാതെ വാനോളം പ്രശംസിക്കും. ആ അനുഗ്രഹത്തിൽ നക്ഷത്രപ്രഭ പൂണ്ടവർ നിരവധിയാണ്. മൃദംഗത്തിലെ അതികായന്മാരെ ഒഴിവാക്കിയാണ് മദ്രാസ് മ്യൂസിക് അക്കാദമിയിൽ തന്റെ കച്ചേരിയിൽ അന്നു യുവാവായിരുന്ന പാലക്കാട് മണി അയ്യർക്കു ചെന്പൈ അവസരം നൽകുന്നത്. ഭാരവാഹികളുടെ മുഴുവൻ എതിർപ്പിനെയും അവഗണിച്ചു കൊണ്ടാണ് പയ്യനായ മണി അയ്യരെ സ്വാമി സദസിലേക്കു ആനയിക്കുന്നത്. മൃദംഗത്തിൽ താളമഴ പെയ്യിച്ചു കൊണ്ടുള്ള മണിഅയ്യരുടെ ജൈത്രയാത്ര ഇവിടെ തുടങ്ങുന്നു. കെ.ജെ. യേശുദാസിന്റെ കീർത്തനം കേട്ട് ആഹ്ലാദവാനായ ചെന്പൈ “ഗാനഗന്ധർവൻ’ എന്നുറക്കെ ഉറക്കെ വിളിച്ചു പറഞ്ഞ് അനുമോദിച്ചത് ഇന്നും പല സംഗീത ആരാധകരും ഓർമിക്കുന്നു. യേശുദാസിനോട് വലിയ വാത്സല്യമായിരുന്നു ചെന്പൈ സ്വാമിക്ക്. ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തിരുന്ന് സംഗീത കച്ചേരി നടത്തുന്പോൾ ശിഷ്യനായ യേശുദാസിനെയും…
Read MoreDay: October 22, 2024
സ്വകാര്യ ബസില്‍ മദ്യപന്റെ പരാക്രമം;യാത്രക്കാരികൾ ബഹളംവച്ചതോടെ ഇറങ്ങിയോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേൽപ്പിച്ചു
നാദാപുരം: സ്വകാര്യ ബസില്‍ മദ്യപന്റെ പരാക്രമം. ബസില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വളയത്തു നിന്നു വടകരയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയാണ് യുവാവിന്റെ പരാക്രമത്തിന് ഇരയായത്. വിദ്യാര്‍ഥിനി ബഹളംവച്ചതോടെ സഹയാത്രികര്‍ ഇടപെടുകയായിരുന്നു. ഇതേ തുടര്‍ന്ന് എടച്ചേരി കളിയാംവെള്ളി പോലീസ് സ്റ്റേഷന് മുന്‍ വശത്ത് ബസ് നിര്‍ത്തി കണ്ടക്ടറും ഡ്രൈവറും പരാതിക്കാരിയായ പെണ്‍കുട്ടിയും യാത്രക്കാരികളായ രണ്ട് യുവതികള്‍ക്കും ഒപ്പം എടച്ചേരി പോലീസ് സ്റ്റേഷനില്‍ എത്തി. താന്‍ നിരപരാധിയാണെന്നും അറിയാതെ പെണ്‍കുട്ടിയുടെ മേല്തട്ടി പോയതാണെന്നും പറഞ്ഞ് യുവാവ് ബസില്‍ നിന്നും പുറത്തിറങ്ങി ഓടുകയായിരുന്നു. കളിയാം വെള്ളിപോലീസ് സ്റ്റേഷന് മുന്പിലെ ഇടവഴിയിലൂടെ ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി എടച്ചേരി പോലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. യുവാവ് മദ്യപിച്ചതായി മനസിലാക്കിയ പോലീസ് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്നു ഉപയോഗിച്ച മദ്യകുപ്പിയും കണ്ടെത്തി. ഇതോടെ യുവാവിനെ പോലീസ്…
Read Moreകല്യാണ ലഹരിയുടെ വൈബ്; വിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസിനു മുകളിലിരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം; പിന്നാലെ പാഞ്ഞ് പോലീസ്; സിനിമയെവെല്ലും ആക്ഷൻ മണ്ണുത്തിയിൽ
മണ്ണുത്തി : വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറി അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. മണ്ണുത്തി വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പൊലീസിനെ അറിയിച്ചത്. ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പൊലീസ് ജീപ്പുമായി ബസ്സിനെ പിന്തുടർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിൽ ചരക്കേക്കോട് സ്വദേശികളായ മൂന്ന് പേർക്കെതിരയാം ബസിലെ ഡ്രൈവർക്കും ക്ലീനർക്കുമെതിരയുമാണ് കേസെടുത്തത്. തുടർ നടപടികൾ സ്വീകരിക്കാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് ഉദ്യാഗസ്ഥർക്ക് കൈമാറു…
Read Moreഗാർഹികപീഡനം നടത്തിയ ബിജെപി നേതാവിനെതിരേ കൗണ്‍സിലര്‍ കൂടിയായ ഭാര്യ രംഗത്ത്
ചേർത്തല: ചേര്‍ത്തലയിലെ ബിജെപിയില്‍ തര്‍ക്കം. ബിജെപി നേതാവുകൂടിയായ ഭര്‍ത്താവിന്റെ ഗാർഹിക പീഡനത്തിലാണ് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം ഉടലെടുത്തത്. നേതാവിന്റെ ഭാര്യയും ചേര്‍ത്തല നഗരസഭ കൗണ്‍സിലറും ബിജെപി വനിതാ നേതാവുമായ രാജശ്രീ ജ്യോതിഷാണണ് പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. നഗരസഭ 13-ാം വാർഡ് കൗൺസിലറും ബിജെപി പ്രവർത്തകയുമായ രാജശ്രീ ജ്യോതിഷാണ് നിയോജകമണ്ഡലം പ്രസിഡന്റിനു കത്ത് നൽകിയത്. നഗരസഭ മുൻ കൗൺസിലറും ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ ഡി. ജ്യോതിഷിനെ പുറത്താക്കണമെന്നാണ് ആവശ്യം. ഉപദ്രവം സഹിക്കാനാകാതെ ബിജെപി ജില്ലാ പ്രസിഡന്റിനെയും ആർഎസ്എസ് നേതൃത്വത്തെയും അറിയിക്കുക മാത്രമല്ല, പരാതിപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ വനിതാ കമ്മീഷനിൽ പരാതി നൽകുകയും ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസർക്ക് പരാതി കൈമാറുകയും ചെയ്തു. വനിതാ ശിശുക്ഷേമ ഓഫീസറുടെ റിപ്പോർട്ടിൽ ചേർത്തല മജിസ്ട്രേട്ട് കോടതിയെടുത്ത കേസ് നിലനിൽക്കെ കഴിഞ്ഞ 20ന് രാത്രി തന്നെയും മകളെയും ദേഹോപദ്രവം ഏൽപ്പിച്ച് വീട്ടിൽനിന്ന്…
Read Moreദേശീയ പാത 66ന്റെ നിർമാണത്തിലെ അലംഭാവം; കൊടുങ്ങല്ലൂരിൽ നാളെ കടയടപ്പു സമരം
കൊടുങ്ങല്ലൂർ: ഇഴഞ്ഞുനീങ്ങുന്ന ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കടകളടച്ച് പ്രതിഷേധപ്രകടനവും ധർണയും നടത്തും.ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഒഴിവാക്കാൻ സാധിക്കുന്ന ബുദ്ധിമുട്ടുകൾ അധികാരികളുടെയും കരാർ കമ്പനിയുടെയും അലംഭവം മൂലം ജനങ്ങളും വ്യാപാരികളും അനുഭവിക്കുകയാണെന്ന് കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷൻ നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബൈപാസിലെ സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കിയാൽ നഗരത്തിലെ ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു. വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നതുമൂലം നഗരത്തിൽ സ്ഥിരമായി ഗതാഗത സ്തംഭനവും രൂക്ഷമായ പൊടി ശല്യവുമാണ്. ഇതു മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ വരാത്ത സാഹചര്യം സംജാതമായിരിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. ദേശീയ പാത 66- കൊടുങ്ങല്ലൂർ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, ബൈപാസിലെ സർവീസ് റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക, നഗരത്തിലൂടെയുള്ള ഹെവി വാഹനങ്ങളുടെ പ്രവേശനം നിരോധിക്കുക, അപകടം ഒഴിവാക്കുന്നതിന് സൈൻ ബോർഡുകളും പാർട്ടീഷ്യൻ ബോർഡുകളും…
Read Moreവടിവാള്‍ ആക്രമം, സിപിഎം പ്രവര്‍ത്തകനു പരിക്ക്: ഒഴിഞ്ഞുമാറി തടയാന്‍ ശ്രമിച്ചപ്പോൾ കൈക്കു വെട്ടേറ്റു
ചേര്‍ത്തല: നഗരത്തില്‍ പട്ടാപ്പകല്‍ വടിവാള്‍ അക്രമം. സിപിഎം പ്രവര്ത്തകന് പരിക്കേറ്റു. സിപിഎം ചേര്‍ത്തല ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം നഗരസഭ മൂന്നാം വാര്‍ഡ് പുതുവല്‍ നിവര്‍ത്തില്‍ ഷിബുവിനു നേരേയാണ് അക്രമം ഉണ്ടായത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് വടക്കേ കുരിശുകവലയില്‍ വച്ചായിരുന്നു രണ്ടംഗസംഘം വടിവാളുമായി അക്രമം കാട്ടിയതെന്നു ഷിബു പോലീസിനു മൊഴിനല്‍കി. അക്രമത്തില്‍ നിന്ന് ഒഴിഞ്ഞുമാറി തടയാന്‍ ശ്രമിച്ചപ്പോഴാണ് കൈക്കു വെട്ടേറ്റത്. താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ചികിത്സ തേടി. വയലാര്‍ പാലത്തിന് സമീപമുള്ള വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങിനിടെ തര്‍ക്കമുണ്ടായതായി വിവരമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നതെന്ന് പറയുന്നു. ചേര്‍ത്തല പോലീസ് കേസെടുത്തു.
Read Moreഎഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങ്; ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കളക്ടർ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കണ്ണൂർ കളക്ടർ അരുൺ കെ. വിജയൻ. സംഭവത്തിനുശേഷം പി.പി. ദിവ്യയുമായി താൻ സംസാരിച്ചിട്ടില്ല. അത് വ്യക്തമാക്കുന്ന ഫോൺ കോൾ റെക്കോർഡ് അടക്കം ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീതയ്ക്ക് കൈമാറിയിട്ടുണ്ട്. എല്ലാവരുടെയും സൗകര്യാർഥമാണ് ഔദ്യോഗിക വസതിയിലെത്തി മൊഴിയെടുത്തത്.അല്ലാതെ രഹസ്യമായി എടുത്തതല്ലായെന്നും കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു. നവീൻ ബാബുവിന് അവധി നിഷേധിച്ചിരുന്നെന്ന കുടുംബത്തിന്റെ ആരോപണവും കളക്ടർ തള്ളി. താൻ അവധി നിഷേധിച്ചിട്ടില്ലെന്നും എഡിഎം നവീൻ ബാബുവുമായി ഔദ്യോഗിമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതും കളക്ടർ പറഞ്ഞു.
Read Moreമൊബൈല്‍ മോഷണം: കൂടുതല്‍ ഫോണുകളുമായി സംഘാംഗം യുപിയിലേക്കു കടന്നതായി വിവരം
കൊച്ചി: അലന് വോക്കറുടെ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ മോഷ്ടിക്കപ്പെട്ട കൂടുതല്‍ ഫോണുകള്‍ കൈവശമുള്ള സംഘാംഗം യുപിയിലേക്ക് കടന്നതായി വിവരം. മുംബൈയിലുള ഇയാളെക്കുറിച്ച് അന്വേഷണ സംഘത്തിന് ഇന്നലെ വിവരം ലഭിച്ചിരുന്നു. ഇയാളുടെ കൈവശമാണ് മോഷ്ടിക്കപ്പെട്ട കൂടുതല്‍ ഫോണുകളുള്ളതെന്നാണ് മുംബൈയില്‍ നിന്ന് പിടിയിലായ സണ്ണി ഭോല യാദവ് (28), ശ്യാം ബെന്വാള് (32) എന്നിവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇയാള്‍ നിലവില്‍ യുപിയിലേക്ക് കടന്നതായാണ് വിവരം. മുംബൈയില്‍ നിന്ന് പിടിയിലായ പ്രതികളുമായി പോലീസ് സംഘം ഇന്ന് വൈകിട്ടോടെ കൊച്ചിയിലേക്ക് തിരിക്കും. നാളെ ഇവിടെ എത്തും. പിടിയിലായ ഡല്‍ഹി സംഘത്തിലെ ആതിഖ് ഉര് റഹ്മാന് (38), വാസിം അഹമ്മദ് (31) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ മുളവുകാട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ…
Read Moreപോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറി; എഡിഎമ്മിന്റെ മരണം ആത്മഹത്യതന്നെ
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പോലീസിന് കൈമാറി. ഏകദേശം പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് മരണം സംഭവിച്ചിരിക്കുക എന്നാണ് റിപ്പോർട്ടിലുള്ളത്. കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളോ മറ്റൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന മറ്റ് ഘടകങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. മരണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതിൽ അമർഷം ഉണ്ടായിരുന്നു. നവീന്‍ ബാബുവിന്റെ ഫോണിൽനിന്നുള്ള അവസാന സന്ദേശം കളക്ടറേറ്റിലെ സഹപ്രവർത്തകരായ രണ്ട് പേരുടെ വാട്സാപ്പിക്കായിരുന്നു. മരണം നടന്ന 15ന് പുലർച്ചെ 4.58ന് ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകളാമ് സന്ദേശമായി അയച്ചുകൊടുത്തത്. ഇതിന് ശേഷമായിരിക്കും മരണം സംഭവിച്ചതെന്നാണു വിവരം. എന്നാല്‍, നവീന്റെ മരണ വിവരം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും…
Read Moreരഥോത്സവവും വോട്ടെടുപ്പും നവംബർ 13ന്; ക്രമസമാധാനപ്രശ്നമില്ലെന്ന് ജില്ലാ കളക്ടർ
പാലക്കാട്: കല്പാത്തി രഥോത്സവവും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പും ഒരേദിവസം വരുന്പോൾ രാഷ്ട്രീയ കക്ഷികൾ ഉന്നയിക്കുന്ന ക്രമസമാധാനപ്രശ്നം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എസ്. ചിത്ര. രഥോത്സവത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും തെരഞ്ഞെടുപ്പ് തിയതി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടേത് കമ്മീഷനാണെന്നും കളക്ടര്‍ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പും രഥോത്സവവും നടക്കുന്ന നവംബര്‍ 13-ന് ആവശ്യമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്നും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.രഥേത്സവം നടക്കുന്നതിനാല്‍ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13ന് രഥോത്സവം തുടങ്ങുന്ന ആദ്യദിവസം ആയതിനാല്‍ അന്ന് തെഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണെന്നാണ് ബിജെപിയും കോണ്‍ഗ്രസും അറിയിച്ചത്.തെരഞ്ഞെടുപ്പ് 20ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പുകമ്മിഷന് നല്‍കിയിരുന്നു. രഥോത്സവത്തിന് മുന്‍പോ പിന്‍പോ…
Read More