കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ബാങ്ക് മാനേജറുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. ആലപ്പുഴ ചന്തിരൂര്‍ പഴയപ്പാലം പടിഞ്ഞാറേപൊക്കാലില് പി.എല്‍. ഷിയാസ് (29), ആലപ്പുഴ ചന്തിരൂര്‍ നടുവിലത്തറ നികര്‍ത്തില്‍ മുഹമ്മദ് അല്‍ത്താഫ് ഹുസൈന് (22), മലപ്പുറം കടാഞ്ചേരി ഉളിയത്തുവളപ്പില് മുഹമ്മദ് ഷബീബ്(23) എന്നിവരെയാണ് കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ പി.എം. രതീഷ്, എസ്ഐ കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ട്രേഡിംഗിലൂടെ പണം ഇരട്ടിയായി നല്‍കാമെന്നു വിശ്വസിപ്പിച്ചു എറണാകുളം സ്വദേശിയായ ബാങ്ക് മാനേജറുടെ കൈയില്‍നിന്ന് സംഘം പല തവണകളായി 40 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഗള്‍ഫ് നാടുകളില്‍ അക്കൗണ്ടുള്ള മലയാളിയാണ് പണം തട്ടിയെടുത്തിരിക്കുന്നത്. പണം തട്ടിയത് മ്യൂള്‍ അക്കൗണ്ടിലൂടെ മൂന്നു പ്രതികളുടെയും മ്യൂള്‍ അക്കൗണ്ട് (തുച്ഛമായ പ്രതിഫലത്തിനായി ബാങ്ക് അക്കൗണ്ട് എടുത്ത് മറിച്ചു വില്‍ക്കുന്ന…
Read MoreDay: October 22, 2024
സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍റഹീമിന്റെ മോചനം നീളുന്നു
കോഴിക്കോട്: വധശിക്ഷ റദ്ദ് ചെയ്തു കിട്ടിയെങ്കിലും സൗദി ജയിലില്‍ തുടരുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം അനന്തമായി നീളുന്നു. ഇന്നലെ മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും കേസ് മാറ്റിവയ്ക്കുകയായിരുന്നു. കേസ് രാവിലെ പരിഗണിച്ച കോടതി വിശദവിവരങ്ങള്‍ പരിശോധിച്ചശേഷം വധശിക്ഷ റദ്ദാക്കിയ അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ ഇന്നലെ മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. മോചന ഉത്തരവ് പ്രതീക്ഷിച്ച് റഹീമിന്റെ അഭിഭാഷകന് ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ എന്നിവര്‍ േകാടതിയില്‍ എത്തിയിരുന്നു. ഏത് ബെഞ്ചാണ് കേസ് പരിഗണിക്കുകയെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. അടുത്ത സിറ്റിംഗ് തീരുമാനിക്കേണ്ടതും പുതിയ ബെഞ്ചാണ്. പുതിയ ബെഞ്ചിന് കേസ് കൈമാറിയാലും…
Read Moreഅമൃത് ഭാരത് സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ
കൊല്ലം: അമൃത് ഭാരത് സീരീസിൽ സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ആവശ്യത്തിനായി കൂടുതൽ കാര്യക്ഷമതയുള്ള ആദ്യത്തെ ഏയ്റോ ഡൈനാമിക് ഇലക്ട്രിക് എൻജിനുകൾ ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം പുറത്തിറക്കി. പശ്ചിമ ബംഗാളിലെ ചിത്തരഞ്ജൻ ലോക്കോ മോട്ടീവ്സിലായിരുന്നു പ്രഥമ ജോഡി എൻജിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. ഇതിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു.ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ അമൃത് ഭാരത് ട്രെയിനുകളുടെ എണ്ണം പരമാവധി കൂട്ടാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇതുവഴി സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതും കൂടുതൽ കാര്യക്ഷമതയുള്ളതുമായ യാത്രാ ഓപ്ഷനുകൾ ലഭ്യമാക്കും. ഇതിന്റെ ഭാഗമായാണ് സൂപ്പർ ഫാസ്റ്റ് പാസഞ്ചർ ട്രെയിനുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.പുഷ് പുൾ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എൽഎച്ച്ബി കോച്ചുകളാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളിലുള്ളത്. മികച്ച പ്രകടനവും വേഗതയും ലക്ഷ്യമിട്ട് നോൺ ഏസി കോച്ചുകൾ…
Read More“പാലക്കാട്ടും ചേലക്കരയിലും സിപിഎം-ബിജെപി ഡീൽ’; അൻവറുമായി ഒരു ഡീലിനും ഇല്ലെന്ന് എം.എം. ഹസൻ
തിരുവനന്തപുരം: യുഡിഎഫ് പി.വി അൻവറുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അൻവറുമായി ഒരു ഡീലിനുമില്ലെന്നും യുഡിഎഫ് കൺവീനർ എം.എം ഹസൻ. പാലക്കാട് യുഡിഎഫ് വൻ വിജയം നേടുമെന്ന് പറഞ്ഞ ഹസൻ പാലക്കാടും ചേലക്കരയിലും സിപിഎം- ബിജെപി ഡീൽ ആണെന്നും കൂട്ടിച്ചേർത്തു. അൻവർ പറഞ്ഞത് ആർക്കും അംഗീകരിക്കാനാവില്ല. പി. സരിനെ പോലെ സീറ്റ് കിട്ടാതെ പോയ ആളാണ് അൻവർ കണ്ടെത്തിയ സ്ഥാനാർഥി. അൻവർ ഡീൽ പറയുകയും പിണറായിയെ ജയിപ്പിക്കാനുള്ള പ്രത്യക്ഷവും പരോക്ഷവുമായ നിലപാടുകൾ സ്വീകരിക്കുകയാണെന്നും യുഡിഎഫ് അൻവറുമായി മറ്റ് ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഹസന് പറഞ്ഞു. പി. സരിന് സീറ്റ് നൽകുന്ന കാര്യം സിപിഎം നേരത്തെ തന്നെ തീരുമാനിച്ചാണെന്ന് എം.എം.ഹസൻ ആരോപിച്ചു. പാർട്ടിയിൽ കലാപം ഉണ്ടാക്കിവന്നാൽ സ്ഥാനാർഥിയാക്കാമെന്നായിരുന്നു സിപിഎം തയ്യാറാക്കിയ തിരക്കഥ. ദുർബലനായ ഒരു സ്ഥാനാർഥിയെ നേരത്തെ നടന്ന ചില ഡീലിന്റെ അടിസ്ഥാനത്തിൽ സിപിഎം കണ്ടെത്തിയതാണ്. പാലക്കാട് ബിജെപിയെ സിപിഎം സഹായിക്കും…
Read Moreവിവാഹം എങ്ങനെയോ സംഭവിച്ചു; എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കും അറിയില്ല; ജ്യോതിർമയി
ഞാനും അമലും സുഹൃത്തുക്കളായിരുന്നു. കോളജ് കാലം തൊട്ട് എനിക്ക് അമലിനെ പരിചയമുണ്ട്. ഞങ്ങളുടെ ചെയർമാനായിരുന്നു. അതിനുശേഷം അമൽ ബെർലിനിൽ പഠിക്കാൻ പോയി. ഞങ്ങൾ ടച്ചുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് തിരിച്ച് വന്ന് അമൽ ഒരു ആഡ് പ്ലാൻ ചെയ്തിരുന്നു. ആ സമയത്ത് ഞാൻ ടെലിവിഷനിൽ ചെറുതായി കോന്പയറിംഗ് ഒക്കെ ചെയ്യുന്ന സമയമായിരുന്നു. അങ്ങനെ എന്നെ അവർ അപ്രോച്ച് ചെയ്തു. മാത്രമല്ല ഞങ്ങളുടെ വീടുകളും ഏകദേശം ഒരേ സർക്കിളിലായിരുന്നു. അങ്ങനെ ഞങ്ങൾ ആ പരസ്യം ചെയ്തു. പക്ഷെ അത് അത്ര പോപ്പുലറൊന്നുമായില്ല. പിന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു. ശേഷം വീണ്ടും ഞങ്ങൾ രണ്ടുപേരും രണ്ടുപേരുടെയും വഴിക്ക് പോയി. പിന്നെ വിവാഹം എങ്ങനെയോ അത് സംഭവിക്കുകയായിരുന്നു. എങ്ങനെയാണെന്ന് ചോദിച്ചാൽ എനിക്കും അറിയില്ലന്ന് ജ്യോതിർമയി പറഞ്ഞു.
Read Moreനവീൻ ബാബു കോഴ വാങ്ങിയതിനു തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്; റിപ്പോർട്ട് ഉടൻ സർക്കാരിനു നൽകും; ഇനിയും മൊഴി നൽകാതെ ദിവ്യ
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തിൽ റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം റവന്യു മന്ത്രി കെ. രാജനു സമർപ്പിക്കും. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതയാണ് അന്വേഷണം നടത്തിയത്. പി.പി. ദിവ്യ റവന്യൂ വകുപ്പ് അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്കാന് ഇതുവരെയും തയാറായിട്ടില്ല. നവീന്‍ ബാബുവിനെതിരേ ആരോപണം ഉന്നയിച്ച പി.പി. ദിവ്യക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും പോലീസും ഇതുവരെ ദിവ്യയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ദിവ്യ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി വ്യാഴാഴ്ചയിലേക്കു മാറ്റിയിരിക്കുകയാണ്. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു പെട്രോൾ പമ്പിന്റെ എൻഒസി വിഷയത്തിൽ കോഴ വാങ്ങിയിട്ടില്ലെന്നാണ് റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. കോഴ വാങ്ങിയതിനു തെളിവില്ല. നിയമപരമായ രീതിയിലാണു നടപടിക്രമങ്ങൾ നടത്തിയത്. കാലതാമസം ഉണ്ടായിട്ടില്ലെന്നും റവന്യു വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനും തെളിവില്ല.…
Read Moreഗ്ലാമറസ് പാർവതി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ടിരിക്കുന്ന നടിയാണ് പാർവതി തിരുവോത്ത്. തിരക്കിനിടയിലും തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ പാർവതി മറക്കാറില്ല. അങ്ങനെ ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുറച്ചു ഗ്ലാമറസായ ചിത്രങ്ങളാണ് താരം ഇത്തവണ പങ്കുവച്ചിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥയുമായി ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റി ഡോട്ട്
ട്രാപ്പിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കഥ പറയുകയാണ് ദ വെയ്റ്റിംഗ് ലിസ്റ്റ് ആൻ ആന്റി ഡോട്ട് എന്ന ചിത്രം. എവർഗ്രീൻ നൈറ്റ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രം ടിവി സീരിയലുകളിലൂടെയും ടെലി ഫിലിമുകളിലൂടെയും ശ്രദ്ധേയനായ ചെറിയാൻ മാത്യുവാണ് സംവിധാനം ചെയ്യുന്നത്. കോട്ടയത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിന് ഒരുങ്ങുനു. പ്രശസ്ത മോഡൽ സെൽബി സ്കറിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, അലീനയുടെ സഹായിയായി സോഹൻ സീനുലാലും ഡിവൈഎസ്പിയായി കോട്ടയം രമേശും വേഷമിടുന്നു. കഥ,തിരക്കഥ, സംഭാഷണം-ഡോ. ചൈതന്യ ആന്റണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ജെസി ജോർജ്, ചീഫ് കാമറ-വേണുഗോപാൽ ശ്രീനിവാസൻ, കാമറ-വിനോദ് ജി മധു, എഡിറ്റർ-രതീഷ് മോഹനൻ, പശ്ചാത്തല സംഗീതം-മിനി ബോയ്, ആക്ഷൻ- കാളി, അസോസിയേറ്റ് ഡയറക്ടർ- സുധീഷ് ഭദ്രൻ, ആർട്ട്-തമ്പി വാവക്കാവ്, കാമറ അസോസിയേറ്റ്-അനിൽ വർമ, പിആർഒ-അയ്മനം സാജൻ. അവിനാശ്, ഷാജി സുരേഷ്, ജോയൽ, ഡോ.…
Read Moreനെപ്പോ കിഡ് വിളിപ്പേര് മറികടന്ന് ജാൻവി: ബോളിവുഡ് കടന്ന് തെന്നിന്ത്യൻ സിനിമയിലേക്ക് ചേക്കാറാനൊരുങ്ങി താരപുത്രി
ബോളിവുഡിൽ എങ്ങും എത്താതെ പോയ നിരവധി നായികമാരുണ്ട്. എന്നാൽ വർഷങ്ങളോളം ഇൻഡസ്ട്രിയെ അടക്കിഭരിച്ച ചില നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ശ്രീദേവി. ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച സൂപ്പർനായിക തന്നെയായിരുന്നു ശ്രീദേവി. അകാലത്തിൽ അന്തരിച്ച ശ്രീദേവിയുടെ മകളും അമ്മയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തി. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ട് അധികനാൾ ആയിട്ടില്ലെങ്കിലും ശ്രീദേവിയുടെയും നിർമാതാവ് ബോണി കപുറിന്റെയും മകളായ ജാൻവിക്ക് മേൽവിലാസത്തിന് ഒരു കുറവുമില്ലായിരുന്നു. കരിയറിന്റെ ആദ്യ ഘട്ടത്തിൽ ഈ പാരമ്പര്യം ഒരു പരിധിവരെ ജാൻവി കപുറിന് വെല്ലുവിളി ആയിരുന്നുവെന്ന് വേണം പറയാം. നെപ്പോട്ടിസം അടക്കി വാണിരുന്ന ബോളിവുഡിൽ സിനിമാ ബന്ധമുള്ള ആരെയും പ്രേക്ഷകർ സംശയ ദൃഷ്ടിയോടെ മാത്രമാണ് നോക്കി കണ്ടിരുന്നത്. അതേ നിലപാട് തന്നെയായിരുന്നു താരപുത്രിയായ ജാൻവിയുടെ കാര്യത്തിലും നടന്നത്. താരകുടുംബത്തിൽനിന്ന് എത്തിയതിനാൽ നെപ്പോ കിഡ് എന്നു തന്നെയാണ് ജാൻവിയും ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ…
Read Moreരണ്ടാമതും അച്ഛനായതോടെ യുവാവ് വീട് വിട്ടു, താമസം മുറ്റത്തെ ടെന്റിൽ! പിന്തുണച്ച് ഭാര്യ
ലണ്ടൻ: കുഞ്ഞുങ്ങളുടെ പരിപാലനം ഒട്ടും ഈസിയായ പണിയല്ല. എന്നിരുന്നാലും സ്വന്തം ചോരയിൽ പിറന്ന കുട്ടികളെ ബഹുഭൂരിഭാഗം മാതാപിതാക്കളും ശല്യമായി കാണുകയോ അവരെ നോക്കാതിരിക്കുകയോ ചെയ്യാറില്ല. എന്നാൽ, യുകെയിലെ കേംബ്രിഡ്ജ് സ്വദേശിയായ ഒരു അച്ഛനെക്കുറിച്ചുള്ള വാർത്ത അൽപം വ്യത്യസ്തമാണ്. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ വീടുവിട്ടിറങ്ങി പൂന്തോട്ടത്തിൽ ടെന്റ് കെട്ടി താമസമാക്കിയിരിക്കുകയാണു സ്റ്റുവർട്ട് എന്ന യുകെക്കാരൻ. മുപ്പത്തിയെട്ടുകാരനായ ഇയാൾ ഒരു സ്കൂൾ അധ്യാപകനാണ്. ഇദ്ദേഹത്തിനും ഭാര്യ ക്ലോ ഹാമിൽട്ടണും രണ്ടു മക്കൾ. ഇവരുടെ മൂത്ത മകൻ ഫാബിയന്‍ രണ്ടു വയസുള്ളപ്പോഴാണു രണ്ടാമത്തെ കുഞ്ഞു പിറന്നത്. സന്തോഷത്തോടെതന്നെ രണ്ടാമനെ ഇരുവരും വരവേറ്റു. എന്നാൽ, ഏതാനും ദിവസം കഴിഞ്ഞപ്പോൾതന്നെ, അച്ഛന്റെയും അധ്യാപകന്റെയും ഉത്തരവാദിത്വങ്ങൾ ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാതെ കടുത്ത സമ്മർദത്തിലായ യുവാവ് വീടു വിടുകയായിരുന്നു. ഭാര്യയെയും മക്കളെയും വിട്ട് മുറ്റത്തെ ടെന്റിൽ താമസമാക്കിയതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമൊക്കെ സ്റ്റുവർട്ടിനെ കുറ്റപ്പെടുത്തി. എന്നാൽ തന്റെ ഭർത്താവിന്റെ…
Read More