ഹവാന: ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവർ പ്ലാന്റുകളിലൊന്ന് തകരാറിലായതിനെ തുടർന്നാണ് ക്യൂബ ഇരുട്ടിലായത്. ക്യൂബയിലെ ദശലക്ഷക്കണക്കിന് ആളുകൾ വൈദ്യുതി ഇല്ലാതെ പ്രതിസന്ധിയിലായി. ജലവിതരണമുൾപ്പെടെ മുടങ്ങി. ആളുകൾ തെരുവുകളിൽ അടുപ്പു കൂട്ടി വിറക് ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ക്യൂബയിലെ പലയിടങ്ങളിലും സ്കൂളുകളും സർക്കാർ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹവാനയുടെ കിഴക്ക് മാറ്റാൻസാസ് പ്രവിശ്യയിലെ അന്റണിയോ ഗ്വിറ്ററസ് തെർമോ പവർ പ്ലാന്റിലുണ്ടായ തകരാറാണ് ക്യൂബയെ ഇരുട്ടിലാക്കിയത്. 20 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ ചില മേഖലകളിൽ നേരിയ രീതിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചെന്നു റിപ്പോർട്ടുണ്ടെങ്കിലും ഹവാനയുടെ ഭൂരിഭാഗവും ഇപ്പോഴും ഇരുട്ടിലാണ്. പൂർണതോതിൽ വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് വ്യക്തമല്ല. ക്യൂബയിൽ പവർ പ്ലാന്റ് തകരാറിലാകുന്നത് ഇതാദ്യമായല്ലെങ്കിലും ഇത്രയും മോശാമായ അവസ്ഥയുണ്ടാകുന്നത് നടാടെയാണെന്നു…
Read MoreDay: October 22, 2024
കൊച്ചിയില്‍ പെണ്‍വാണിഭസംഘം പിടിമുറുക്കുന്നു: സ്പാകളുടെ മറവില്‍ നടക്കുന്നത് ലൈംഗിക കച്ചവടം; തലയൊന്നിന് ആയിരം രൂപ
കൊച്ചി: മെട്രോ സിറ്റിയായ കൊച്ചിയില്‍ പെണ്‍വാണിഭ സംഘം പിടിമുറുക്കുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പല സ്പാകളുടെയും മറവില്‍ നടക്കുന്നത് ലൈംഗിക കച്ചവടമാണ്. ആഡംബര ജീവിതം നയിക്കാനായി സ്വന്തം ശരീരം വില്ക്കാന് തയാറാകുന്ന വിദ്യാര്‍ഥിനികളും കുറവല്ല എന്നതിനുള്ള തെളിവാണ് ഇന്നലെ കടവന്ത്ര പോലീസ് അറസ്റ്റു ചെയ്ത പെണ്‍വാണിഭ സംഘത്തിന്റെ ലിസ്റ്റിലുള്ള കോളജ് വിദ്യാര്‍ഥിനികളുടെ വിവരങ്ങള്‍. മണിക്കൂറിന് 12,000 രൂപയ്ക്ക് മുകളില്‍ പണം മുടക്കി കോളജ് വിദ്യാര്‍ഥിനികള്‍ക്കൊപ്പം ലൈംഗിക സുഖം തേടിയെത്തുന്നവര്‍ നിരവധിയാണ്. അന്യ ജില്ലകല്നിന്ന് കൊച്ചിയില്‍ പഠനത്തിനായി എത്തുന്ന ചില വിദ്യാര്‍ഥിനികളാണ് ആഢംബര ജീവിതം നയിക്കാനായി സ്വന്തം ശരീരം വില്‍ക്കുന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പാകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സെക്സ് ട്രേഡ് നടക്കുന്നത്. സ്പാകളിലെ ഏജന്റുമാരെ ഡേറ്റിംഗ് ആപ്പിലൂടെയാണ് കസ്റ്റമേഴ്സ് ബന്ധപ്പെടുന്നത്. തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനികളുടെ ഫോട്ടോ കാണിക്കും. ചിലയിടങ്ങളില്‍ പെണ്‍കുട്ടികളെ വാട്സ്ആപ്പ് കോളിലൂടെ കസ്റ്റമറിന് കാണിക്കുന്ന ഏര്‍പ്പാടുമുണ്ട്. കുട്ടിയെ…
Read Moreബ്രിക്സ് ഉച്ചകോടി ഇന്നു തുടങ്ങും; മോദി റഷ്യയിലേക്ക് പുറപ്പെട്ട രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തും
ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്കു പുറപ്പെട്ടു. ഇന്നു മുതൽ 24 വരെ കസാൻ നഗരത്തിൽ നടക്കുന്ന ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്താനും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അടക്കമുള്ള മറ്റ് ബ്രിക്സ് അംഗരാജ്യങ്ങളിൽനിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താനും സാധ്യതയുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റ് പ്രതിസന്ധി എന്നിവ ഉൾപ്പെടെയുള്ള ആഗോള അശാന്തിയുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി. പുടിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ബ്രിക്സ് ഉച്ചകോടിക്ക് മുമ്പ് ലഡാക്ക് അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായത് ശ്രദ്ധേയമായി. ഈ വർഷം രണ്ടാം തവണയാണ് മോദിയുടെ റഷ്യൻ സന്ദർശനം. ജൂലൈയിൽ മോസ്കോയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.…
Read Moreബെയ്റൂട്ടിൽ ആശുപത്രിക്കു സമീപം ഇസ്രയേൽ ബോംബിട്ടു: കുട്ടിയടക്കം 4 മരണം
ബെയ്റൂട്ട്: തെക്കൻ ബെയ്റൂട്ടിനു സമീപമുള്ള ആശുപത്രിക്കു സമീപം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടതായി ലെബനൻ അറിയിച്ചു. ആക്രമണത്തിൽ റഫീഖ് ഹരിരി യൂണിവേഴ്സിറ്റി ആശുപത്രിക്കു കാര്യമായ നാശനഷ്ടമുണ്ടായി. ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണം നടന്നതായി ലബനൻ പറഞ്ഞു. ആക്രമണത്തിൽ തകർന്ന വിമാനത്താവളത്തിലെ ചില കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പങ്കുവച്ചു. അതേസമയം, ആശുപത്രിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടില്ലെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. തെക്കൻ ബെയ്റൂട്ടിൽ പതിമൂന്ന് വ്യോമാക്രമണങ്ങൾ നടത്തിയെന്നും ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇസ്രയേൽ അറിയിച്ചു. തെക്കൻ ബെയ്റൂട്ടിലെ ആശുപത്രിയിൽ ഹിസ്ബുള്ള അര ബില്യൺ ഡോളർ സൂക്ഷിച്ചിട്ടുണ്ടെന്ന ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം ലെബനൻ നിഷേധിച്ചു.
Read Moreപ്രിയങ്കയും രാഹുലും ഇന്നു വയനാട്ടിൽ: സോണിയയും ഖാര്‍ഗെയും നാളെ എത്തും
കോഴിക്കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശക പത്രിക സമര്‍പ്പിക്കുന്നതിനു കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ എത്തും. വൈകിട്ട് ബത്തേരിയില്‍ എത്തുന്ന ഇവര്‍ വയനാട്ടില്‍ താമസിക്കും. നാളെയാണ് പത്രിക സമര്‍പ്പിക്കുക. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും നാളെ രാവിലെ വയനാട്ടില്‍ എത്തിച്ചേരും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി (തെലുങ്കാന), സിദ്ധരാമയ്യ (കര്‍ണാടക), എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയ നേതാക്കളും പത്രിക സമര്‍പ്പിക്കുന്നതിനു വയനാട്ടില്‍ എത്തുന്നുണ്ട്. കരുത്തു തെളിയിക്കാന്‍ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ പതിനൊന്നിന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റോഡ് ഷോ ആരംഭിക്കും. 12 മണിക്കാണ് പത്രികാ സമര്‍പ്പണം. നാളെത്തന്നെ പ്രിയങ്ക…
Read More2025 ഐപിഎല്ലിൽ കളിക്കുന്ന കാര്യം വ്യക്തമാക്കാതെ ധോണി
ചെന്നൈ: ഐപിഎൽ 2025ൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി കളിക്കുമോയെന്ന കാര്യം ചർച്ചയാകുന്നു. വരുന്ന സീസണിൽ കളിക്കാൻ ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്നാണു ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ അറിയിച്ചിരിക്കുന്നത്. “സിഎസ്കെ ടീമിൽ ധോണി കളിക്കണമെന്നു ഞങ്ങൾക്കും ആഗ്രഹമുണ്ട്. എന്നാൽ അദ്ദേഹം അത് ഇതുവരെ ഞങ്ങളോടു സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബർ 31-ന് മുന്‍പ് അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.’’ – കാശി വിശ്വനാഥൻ പറഞ്ഞു. നടക്കാനിരിക്കുന്ന താരലേലത്തിനു മുന്‍പ് നിലനിർത്തുന്ന താരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഒക്ടോബർ 31 വരെയാണ് ഫ്രാഞ്ചൈസികൾക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഐപിഎല്ലിൽ കുറേക്കാലമായി ഉപയോഗിക്കാതിരുന്ന ‘അണ്‍കാപ്ഡ്’ നിയമം അടുത്തിടെ ഐപിഎൽ ഭരണ സമിതി തിരികെ കൊണ്ടുവന്നിരുന്നു. ഇതോടെ ധോണിയെ ചെന്നൈയ്ക്കു നിലനിർത്താനാകും. 2021 മുതൽ ഈ നിയമം ഉപയോഗിക്കുന്നില്ലായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ചു വർഷമായി കളിച്ചിട്ടില്ലാത്ത ഇന്ത്യൻ കളിക്കാരെ നിലനിർത്താൻ ഫ്രാഞ്ചൈസികളെ അനുവദിക്കുന്നതാണ്…
Read Moreടാറ്റ സ്റ്റീൽ ചെസ്; കാൾസൺ ഇന്ത്യയിലേക്ക്
കോൽക്കത്ത: ലോക ഒന്നാം നന്പർ നോർവീജിയൻ ഗ്രാൻഡ് മാസ്റ്റർ മാഗ്നസ് കാൾസണ് ഇന്ത്യയിലേക്കു വരുന്നു. നവംബർ 13 മുതൽ 17 വരെ കോൽക്കത്തയിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യയിലാണ് കാൾസണ് പങ്കെടുക്കുക. ഇതോടെ ടൂർണമെന്റ് കൂടുതൽ ആകർഷകത്വം നേടും. ടൂർണമെന്റിൽ രണ്ടാം തവണയാണ് നോർവീജിയൻ താരം പങ്കെടുക്കുന്നത്. 2019ലെത്തിയ താരം ചാന്പ്യൻഷിപ്പുമായാണ് മടങ്ങിയത്. ഇന്ത്യയിൽനിന്ന് ചെസ് ഒളിന്പ്യാഡിൽ സുവർണ നേട്ടം കൈവരിച്ച ടീമിലുണ്ടായിരുന്ന അർജുൻ എറിഗൈസി, ആർ. പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി എന്നിവർ പങ്കെടുക്കുന്നുണ്ട്. മലയാളി താരം നിഹാൽ സരിനും എസ്. എൽ. നാരായണനുമാണ് ഓപ്പണ്‍ വിഭാഗത്തിൽ മാറ്റുരയ്ക്കുന്ന മറ്റ് ഇന്ത്യക്കാർ. കഴിഞ്ഞ പതിപ്പുകൾ പോലെ ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലായി റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റിലാകും മത്സരങ്ങൾ. രണ്ടു വിഭാഗത്തിലും തുല്യ സമ്മാനത്തുകയാണ് നല്‍കുക. വനിതാ വിഭാഗത്തിൽ ഇന്ത്യൻ ടീമിൽ കൊനേരു ഹംപി, ആർ. വൈശാലി,…
Read Moreഅച്ഛൻ കടം തിരിച്ചുനൽകിയില്ല, മകളെ പീഡിപ്പിച്ചു; പ്രതി പിടിയിൽ
ബംഗളൂരു: അച്ഛൻ കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനു പ്രതികാരമായി പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത 39കാരൻ അറസ്റ്റിൽ. കർണാടകയിലെ മദനായകഹള്ളിയിലാണു സംഭവം. പെൺകുട്ടിയുടെ അച്ഛൻ പ്രതിയിൽനിന്ന് 70,000 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 30,000 രൂപ മടക്കി നൽകി. ബാക്കി 40,000 രൂപയും പലിശയും ലഭിക്കാത്തതിന്റെ പ്രതികാരമായാണ് ഇയാൾ പെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി മാത്രമുണ്ടായിരുന്ന സമയത്തു വീട്ടിലെത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത പ്രതി പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗം, പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.
Read Moreലാ ലിഗയിൽ ലെവൻഡോവ്സ്കിക്ക് 12 ഗോൾ
ബാഴ്സലോണ: രണ്ടു ഗോളുകൾ വീതം നേടിയ റോബർട്ട് ലെവൻഡോവ്സ്കിയുടെയും പാബ്ലോ ടൊറേയുടെയും സഹായത്തിൽ ബാഴ്സലോണയ്ക്കു തകർപ്പൻ ജയം. ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ 5-1ന് സെവിയ്യയെ തകർത്തു. ഈ വിജയം ഹാൻസി ഫ്ളിക്കിന്റെ സംഘത്തിനു വരാനിരിക്കുന്ന ബയേണ്‍ മ്യൂണിക്, റയൽ മാഡ്രിഡ് പോരാട്ടങ്ങൾക്കുമുന്പ് ആത്മവിശ്വാസം ഉയർത്തി. 24-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലെവൻഡോവ്സ്കി ഗോളടിക്കു തുടക്കമിട്ടു. 39-ാം മിനിറ്റിൽ പോളിഷ്താരം രണ്ടാം ഗോൾ നേടി. 82, 89 മിനിറ്റുകളിലാണ് ടൊറെ വലകുലുക്കിയത്. ഒരു ഗോൾ പെദ്രി (28’) നേടി. തുടക്കം മുതൽ ആധിപത്യം പുലർത്തിയ ബാഴ്സ ആദ്യ പകുതിയിലെ 15 മിനിറ്റിനിടെ മൂന്നു ഗോൾ സ്വന്തമാക്കി മത്സരം വരുതിയിലാക്കി. 12 ഗോളുകളുമായി ലെവൻഡോവ്സ്കി ലാ ലിഗ ഗോളടിയിൽ ഒന്നാം സ്ഥാനത്തെത്തി. മറ്റൊരു മത്സരത്തിൽ അലക്സാണ്ടർ സോർലോത്തിന്റെ ഇരട്ട ഗോൾ മികവിൽ അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് ലെഗനസിനെ തോൽപ്പിച്ചു. ഒരു…
Read Moreകേരളത്തിൽനിന്നുള്ള ട്രെയിൻ കടന്നുപോകവേ ട്രാക്കിൽ കല്ല്: അട്ടിമറിശ്രമം അന്വേഷിക്കുന്നു
മംഗളൂരു: കേരളത്തിൽനിന്നുള്ള ട്രെയിൻ കടന്നുപോകുന്നതിനിടെ മംഗളൂരുവിൽ റെയിൽവേ ട്രാക്കിൽ അർധരാത്രി കല്ലുകൾ കണ്ടെത്തി. സംഭവസമയം സ്ഥലത്ത് സംശയാസ്പദമായി രണ്ടുപേർ നിൽക്കുന്നതായി കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അട്ടിമറി ശ്രമം ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നു. കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ മംഗളൂരുവിന് തെക്ക് റെയിൽവേ മേൽപാലത്തിന് മുകളിലെ ട്രാക്കിലാണ് കല്ല് കണ്ടെത്തിയത്. കേരളത്തിൽനിന്നുള്ളതടക്കം രണ്ടു ട്രെയിനുകൾ ഈവഴി കടന്ന് പോയപ്പോൾ വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതോടെ പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. റെയിൽവേ അധികൃതരും ആർപിഎഫുമെത്തി ട്രാക്കും പരിസരവും പരിശോധിച്ചപ്പോൾ വലിയ ഉരുളൻ കല്ലുകൾ ട്രാക്കിന് മുകളിൽ വച്ചത് കണ്ടെത്തി. കല്ലുകൾ പൊട്ടിച്ചിതറിയ നിലയിലായിരുന്നു. കല്ലുകൾ ഉരഞ്ഞ് ട്രാക്കിന് ചെറിയ കേടുപാടുകളും സംഭവിച്ചു. സംഭവസമയം ഉത്സവത്തിന് പോയി മടങ്ങുകയായിരുന്ന പ്രദേശവാസികളായ സ്ത്രീകളാണ് സ്ഥലത്ത് രണ്ടുപേർ നിൽക്കുന്നതായി കണ്ടെന്നു മൊഴി നൽകിയത്. സ്ഥലത്തേക്കു വരുന്ന വഴികളിലുള്ള സിസിടിവികൾ അടക്കം ശേഖരിച്ചാണ് പോലീസ് അന്വേഷണം…
Read More