ബംഗളൂരു: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിടുന്ന രോഹിത് ശർമയ്ക്കും കൂട്ടർക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകം. ബംഗളൂരു ടെസ്റ്റ് എട്ടു വിക്കറ്റിനു വിജയിച്ച ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ 36 വർഷത്തിനുശേഷം ചരിത്ര ജയം കുറിച്ചപ്പോൾ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ഇന്ത്യക്കു വലിയ തിരിച്ചടിയാണു നൽകിയത്. ഇന്ത്യയുടെ പോയിന്റിലുള്ള ശതമാനക്കണക്കിനു വലിയ ആഘാതമാണു തോൽവി നൽകിയത്. 2023-2025 ടെസ്റ്റ് ചാന്പ്യൻഷിപ് കാലയളവിൽ ഇന്ത്യയുടെ മൂന്നാം തോൽവിയാണിത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഫൈനലിലേക്കുള്ള പിടി അയഞ്ഞ മട്ടാണ്. ബംഗളൂരു ടെസ്റ്റിനു മുന്‍പ് ഇന്ത്യക്ക് 74.24 ആയിരുന്നു പോയിന്റ് ശതമാനം. തോൽവിയോടെ അത് 68.06 ശതമാനത്തിലേക്കു പതിച്ചു. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമായി (62.50 ശതമാനം) അകലം കുറയുകയും ചെയ്തു. പോയിന്റ് കണക്കിൽ ഇന്ത്യക്ക് 98ഉം, ഓസ്ട്രേലിയയ്ക്ക്…
Read MoreDay: October 22, 2024
മഹാരാഷ്ട്ര സീറ്റ് വിഭജനം: കോൺഗ്രസ്- ഉദ്ധവ് താക്കറെ ഭിന്നത രൂക്ഷം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വിദർഭ മേഖലയിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ ശിവസേന (യുബിടി)യും തമ്മിലുള്ള ഭിന്നത രൂക്ഷം. വിദർഭ മേഖലയിലെ 62 സീറ്റിൽ 17 സീറ്റ് ആണ് ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നത്. എന്നാൽ, വിദർഭയിലെ സീറ്റുകൾ വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ചില കോൺഗ്രസ് നേതാക്കൾ. ഇവിടത്തെ എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. എന്നാൽ, എട്ട് സീറ്റെങ്കിലും കിട്ടണമെന്ന കടുത്ത നിലപാടിലാണ് ശിവസേന. അതേസമയം, 288 അംഗ നിയമസഭയിലെ 210 സീറ്റുകളിൽ മഹാവികാസ് അഘാഡി ധാരണയിലെത്തിയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് അറിയിച്ചു. മുംബൈയിലെയും നാസിക്കിലെയും സീറ്റുകളെച്ചൊല്ലി ഇരു പാർട്ടികളും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. മഹാ വികാസ് അഘാഡിയിൽ ശിവസേന (യുബിടി) വിള്ളൽ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാവും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷനുമായ ശരദ് പവാർ സീറ്റ് വിഭജനത്തിൽ…
Read Moreകോട്ടയംകാരുടെ നാവില്‍ ഇനി കപ്പലോടും; നാഗമ്പടത്ത് മത്സ്യഫെഡിന്റെ റസ്റ്ററന്റ് വരുന്നു
കോട്ടയം: കോട്ടയംകാരുടെ നാവില്‍ ഇനി കപ്പലോടും. കടല്‍വിഭവങ്ങളുടെ രുചിയുമായി നാഗമ്പടത്ത് മത്സ്യഫെഡിന്റെ റസ്റ്ററന്റ് വരുന്നു. നാഗമ്പടം മുനിസിപ്പല്‍ പാര്ക്കിന് സമീപത്ത് മത്സ്യഫെഡിന്റെ അക്വേറിയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് റസ്റ്ററന്റ് തുറക്കുന്നത്. മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ കടല്‍വിഭവ റസ്റ്ററന്റാണിത്. ഫിഷ് ഗാലക്സി എന്ന പേരില്‍ ഒരുങ്ങുന്ന ഇതിന്റെ നിര്‍മാണജോലികള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തില്‍ ഭക്ഷണശാലകള്ക്കായുള്ള കാബിനുകള്‍ നിര്‍മിച്ചു കഴിഞ്ഞു. അടുക്കളയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്.2000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളിനുള്ളിലെ ജോലികള്‍ പൂര്‍ത്തിയായശേഷം കെട്ടിടത്തിന്റെ പരിസരം വൃത്തിയാക്കുകയും നവീകരിക്കുകയും ചെയ്യും. വാഹനപാര്‍ക്കിംഗിനുള്ള സൗകര്യങ്ങളും ഒരുക്കും. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അക്വേറിയം വെള്ളപ്പൊക്കത്തിൽ നശിച്ചതോടെ കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 12 വര്‍ഷം മുമ്പാണ് നാഗമ്പടത്ത് ഫിഷ് ഗാലക്സി എന്ന പേരില്‍ മത്സ്യഫെഡ് പബ്ലിക് അക്വേറിയം ആരംഭിച്ചത്. 2,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഹാളില്‍ 50 ടാങ്കുകളിലായി സമുദ്ര-ശുദ്ധ ജലങ്ങളിലായി ജീവിക്കുന്ന അലങ്കാര മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പനയും…
Read Moreഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ… പോലീസിനെ ചീത്ത വിളിച്ച് ദമ്പതികൾ, പിന്നാലെ അറസ്റ്റ്
നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ദമ്പതികൾ ചെന്നൈയിൽ അറസ്റ്റിൽ. മറീന ബീച്ചിലെ ലൂപ്പ് റോഡിലാണ് സംഭവം. സംഭവദിവസം രാത്രി പതിവ് റൗണ്ടിനിടെ ചന്ദ്രമോഹൻ, ധനലക്ഷ്മി എന്നീ ദമ്പതികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായി ദമ്പതികൾ പോലീസുകാരോടു തട്ടിക്കയറി. ഇതിന്റെ ദൃശ്യങ്ങൾ പോലീസ് പകർത്തിയപ്പോൾ ഇവർ കാമറയ്ക്ക് പോസ് ചെയ്ത് പോലീസിനെ തരംതാഴ്ത്തുന്ന തരം പേരുകൾ വിളിക്കുകയും അസഭ്യമായ ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. അശ്ലീല പദപ്രയോഗം ഉൾപ്പെടെ നടത്തിയ ദമ്പതികളുടെ പെരുമാറ്റം വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദന്പതികളെ അറസ്റ്റ് ചെയ്ത മൈലാപ്പുർ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകൈ നിറയെ പണം നൽകും പാഷൻഫ്രൂട്ട് കൃഷി; ചെറിയ അധ്വാനത്തിലൂടെ മെച്ചപ്പെട്ട വരുമാനം കിട്ടുമെന്ന് കർഷകർ
തൊടുപുഴ: പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്ന കർഷകർ ജില്ലയിൽ വ്യാപകമായുണ്ട്. ചിലർ റംബുട്ടാൻ, മാംഗോസ്റ്റിൻ, ഡ്രാഗണ്‍ ഫ്രൂട്ട് ഉൾപ്പെടെയുള്ള പഴവർഗ കൃഷിയിലേക്ക് ചുവടുമാറ്റി. എന്നാൽ വലിയ കൃഷിച്ചെലവു കൂടാതെ മികച്ച വരുമാനം നേടാൻ കഴിയുന്ന പാഷൻഫ്രൂട്ട് കൃഷിയിലേക്ക് കടന്ന കർഷകർ നേടുന്നതാകട്ടെ മെച്ചപ്പെട്ട വരുമാനമാണ്. ശരാശരി വില എപ്പോഴും ലഭിക്കുമെന്നതാണ് പാഷൻ ഫ്രൂട്ടിന്റെ നേട്ടം. ഹൈറേഞ്ചിലും ലോ റേഞ്ചിലും ഇപ്പോൾ പാഷൻഫ്രൂട്ട് കൃഷി വ്യാപകമാകുന്നുണ്ട്. അഞ്ചുസെന്റ് മുതൽ അഞ്ചേക്കറിൽ വരെ കൃഷി ചെയ്യുന്നവരുണ്ട്.സ്ഥലപരിമിതിയുള്ളവർ വീടുകളുടെ മട്ടുപ്പാവിൽ പന്തലിട്ട് ഇതിലേക്ക് വള്ളി പടർത്തി ഈ കൃഷിയിലൂടെ വരുമാനമുണ്ടാക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ കൃഷിക്കായി കുറച്ച് തുക ചെലവഴിക്കേണ്ടിവരുമെങ്കിലും പിന്നീട് ഏറെക്കാലം വരുമാനം നേടാൻ കഴിയുമെന്നതാണ് കർഷകരുടെ നേട്ടം. എഴുകുംവയൽ സ്വദേശിയായ തയ്യിൽ ജിന്റോ ജോർജ് ഒരേക്കറിൽ പാഷൻഫ്രൂട്ട് കൃഷി ചെയ്താണ് വരുമാനം…
Read Moreവീൽചെയറിൽ ഭക്ഷണവിതരണം നടത്തി സൊമാറ്റോ ഏജന്റ്: നമിക്കുന്നെന്നു സോഷ്യൽ മീഡിയ
രാജ്യ തലസ്ഥാനത്തെ തിരക്കേറിയ റോഡിലൂടെ വീൽചെയറിൽ ഭക്ഷണ വിതരണത്തിനു പോകുന്ന യുവാവിനു സോഷ്യൽ മീഡിയയുടെ ആദരം. ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ സമീപത്തു കൂടി സൊമാറ്റോയുടെ യൂണിഫോമിൽ ഭക്ഷണബാഗുമായി വീൽചെയറിൽ പോകുന്ന യുവാവിന്റെ ചിത്രം റെഡ്ഡിറ്റിലാണ് പങ്കുവച്ചത്. “ബഹുമാനം’ എന്ന അടിക്കുറിപ്പോടെ നൽകിയ ചിത്രം ഇതിനകം വൈറലായി കഴിഞ്ഞു. മോട്ടോറൈസ്ഡ് വീൽചെയറിലാണ് ഇദ്ദേഹത്തിന്റെ സഞ്ചാരം. പിന്നിൽനിന്നുള്ള ചിത്രമാണെങ്കിലും വീൽചെയറിന്റെ കണ്ണാടിയിൽ യുവാവിന്റെ മുഖം കാണാം. ചിത്രം കണ്ട് നിരവധിപ്പേർ ഈ യുവാവിനെ തിരിച്ചറിയുകയും കമന്റിടുകയും ചെയ്തു. യുവാവ് ഒരിക്കൽ തനിക്ക് ഭക്ഷണം എത്തിച്ചിട്ടുണ്ടെന്നായിരുന്നു ഒരാളുടെ കമന്റ്. തിരക്കുള്ള റോഡിലൂടെ വീൽചെയർ യാത്ര നടത്തുന്ന അദ്ദേഹത്തെ സമ്മതിക്കണമെന്നും എനിക്കൊരിക്കലും ഇത്ര ബുദ്ധിമുട്ടുള്ള ജോലി ചെയ്യാനാവില്ലെന്നും മറ്റൊരാൾ എഴുതി. “എന്റെ ബഹുമാനം അദ്ദേഹത്തിനു വേണ്ട. കാരണം അദ്ദേഹം എന്നേക്കാൾ കരുത്തനാണ്’ എന്നായിരുന്നു വേറൊരു കമന്റ്.
Read Moreഭാര്യയുടെ പ്രസവം ചിത്രീകരിച്ചു; പൊക്കിൾക്കൊടി സ്വയം മുറിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർക്ക് സംഭവിച്ചത് എന്ത്
ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സ്വകാര്യ ആശുപത്രിയിൽനിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ തമിഴ്നാട്ടിലെ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരേ കേസ്. പെൺകുഞ്ഞിനാണ് ഇർഫാന്റെ ഭാര്യ ജന്മം നൽകിയത്. കുഞ്ഞിന്റെ പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ തന്റെ യുട്യൂബ് ചാനലിൽ ഇർഫാൻ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇർഫാനെ ഇതിന് അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ജൂലൈയിൽ പ്രസവത്തിനായി ഭാര്യ വീട്ടിൽനിന്ന് പുറപ്പെടുന്നത് മുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങൾ 16 മിനിട്ടുള്ള വീഡിയോയിൽ ഉണ്ട്. ലക്ഷക്കണക്കിനു പേരാണ് വീഡിയോ കണ്ടത്. വിവാദമായതിനു പിന്നാലെ വീഡിയോ ചാനലിൽനിന്ന് നീക്കി. ഭാര്യ ഗർഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിർണയ പരിശോധന നടത്തുകയും വിവരങ്ങൾ…
Read Moreപൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെങ്കില്‍ ഈ പണിക്ക് പോകരുത്; റവന്യു ജില്ലാ കായികമേളയുടെ വേദിയിലെ ജനപ്രതിനിധികളുടെ കുറവ് എംഎല്‍എയെ ചൊടിപ്പിച്ചു
നെടുങ്കണ്ടം:ഇടുക്കി റവന്യു ജില്ലാ കായികമേളയുടെ സമ്മേളന വേദിയിലെ ജനപ്രതിനിധികളുടെ കുറവ് എംഎല്‍എയെ ചൊടിപ്പിച്ചു. പഞ്ചായത്ത് മെംബര്‍മാരും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ഓളം പേരുടെ പേരുകള്‍ നോട്ടീസില്‍ ഉണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജില്ലാ കായികമേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയത്. ജനപ്രതിനിധികള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ ഈ പണിക്ക് പോകരുതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.എം. മണി എംഎല്‍എ പറഞ്ഞു. താനുള്‍പ്പടെയുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടവരാണെന്നും എം.എം. മണി പറഞ്ഞു.എന്നാല്‍, മേളയിലേക്ക് തങ്ങളെ ക്ഷണിച്ചില്ലെന്ന് ഭൂരിപക്ഷം പഞ്ചായത്തു മെംബര്‍മാരും പറയുന്നു. വാട്സ്ആപ്പില്‍ പ്രോഗ്രാമിന്റെ നോട്ടീസ് അയച്ചതല്ലാതെ ഫോണ്‍ വിളിച്ചുപോലും തങ്ങളെ അറിയിച്ചില്ലെന്നാണ് ഇവരുടെ ആക്ഷേപം.
Read Moreഒരു നാവികനെ മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കഴുമരത്തില്‍ കെട്ടി തൂക്കി: ഡ്രാക്കുളക്ക് മുൻപ് ബ്രാം സ്റ്റോക്കര്‍ എഴുതിയ പ്രേതകഥ 134 വര്‍ഷത്തിന് ശേഷം പ്രസിദ്ധീകരിക്കുന്നു
രക്തദാഹിയായ ഡ്രാക്കുള എന്ന് കേട്ടാൽ പേടിക്കാത്ത ആളുകൾ ഇല്ലന്ന് തന്നെ പറയാം. ഡ്രാക്കുളയെ അനശ്വരമാത്തിയ കഥാകൃത്ത് ബ്രാം സ്റ്റോക്കറുടെ മറ്റൊരു പ്രേതകഥ ‘ഗിബെറ്റ് ഹില്‍’ 134 വര്‍ഷത്തിന് ശേഷം വായനക്കാരിലേക്ക് എത്തുന്നു. ഡ്രാക്കുളയ്ക്കും മുൻപാണ് അദ്ദേഹം ഇത് എഴുതിയത്. അയര്‍ലന്‍ഡിലെ നാഷണല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന ഈ ഗ്രന്ഥം ചരിത്രകാരനും ബ്രാം സ്റ്റോക്കറിന്റെ ആരാധകനും ആയ ബ്രയാന്‍ ക്ലിയറിയാറാണ് കണ്ടെടുത്തത്. അയര്‍ലൻഡിലെ നാഷണല്‍ ലൈബ്രറിയില്‍ റിസര്‍ച്ച് നടത്തുന്നതിനിടയിലാണ് ക്ലിയർ ബ്രാം സ്റ്റോക്കറുടെ ചെറുകഥ പൊടിതട്ടിയെടുത്തത്. ഡ്രാക്കുള പോലെ ഒരു ഹൊറര്‍ കഥയാണിതും. ഒരു നാവികനെ മൂന്ന് പേര് ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കഴുമരത്തില്‍ കെട്ടി തൂക്കിയ കഥ പറയുന്നതാണ് ഗിബെറ്റ് ഹിൽ. ഒക്ടോബര്‍ 28ന് ഡബ്ലിനില്‍ നടക്കുന്ന ബ്രാംസ്റ്റോക്കര്‍ ഫെസ്റ്റിവലില്‍ പ്രകാശനം നടത്തുന്ന പുസ്തകത്തില്‍ ഗിബെറ്റ് ഹില്‍ പുനര്പ്രസിദ്ധീകരിക്കും.
Read Moreസതീശന്റേത് അഹങ്കാരത്തിന്റെ തിളപ്പ്; കോൺഗ്രസിന്റെ അവസാന വാക്കല്ല സതീശൻ; കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്ന് പരിഹസിച്ച് അന്‍വര്‍
പാലക്കാട്: യുഡിഎഫിന് പിന്നാലെ താന്‍ പോയിട്ടില്ല, ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് പി.വി. അൻവർ. കോണ്‍ഗ്രസിന്റെ അവസാന വാക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനല്ല. കോണ്‍ഗ്രസിന് ഒരു വാതില്‍ മാത്രമല്ല ഉള്ളത്. കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്നും അന്‍വര്‍ പരിഹസിച്ചു. ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളാണ് തന്നെ ബന്ധപ്പെടുന്നതെന്നും അൻവര്‍ ഒരു വാർത്താ ചാനലിനോടു പ്രതികരിച്ചു. ചേലക്കരയിൽ എന്‍.കെ സുധീറിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും സതീശന്റേത് അഹങ്കാരത്തിന്റെ തിളപ്പാണെന്നും അന്‍വര്‍ തുറന്നടിച്ചു. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ സഹായിച്ചിരുന്നുവെന്ന് പാലക്കാട്ടെ മുസ്ലിം വിഭാഗം പറയുന്നുണ്ട്. അവർ കോൺഗ്രസിന് ഒരിക്കലും വോട്ട് ചെയ്യില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. പി.വി. അൻവർ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹവുമായി ഇനി ചർച്ചയില്ലെന്നുമാണ് വി.ഡി. സതീശൻ നേരത്തെ പറഞ്ഞത്. യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ലെന്നും ഈ വിഷയത്തില്‍ കെപിസിസി…
Read More