ഇന്ന് എന്തും വൈറലാകുന്ന കാലമാണ്. അത്തരത്തിലൊരു വൈറൽ ചിത്രമാണ് ഇന്ന് സൈബറിടം ഓറ്റെടുത്തിരിക്കുന്നത്. ഇത് കണ്ടാൽ ഒരുപോലെ ദുഃഖവും എന്നാൽ സന്തോഷവും പ്രധാനം ചെയ്യും. നടൻ സുരേഷ്ഗോപിക്ക് തന്റെ ഏറ്റവും മൂത്ത മകൾ ലക്ഷ്മിയെ നഷ്ടമായ കഥ അദ്ദേഹം തന്നെ പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ലക്ഷ്മി ഇന്ന് ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഇതുപോലെ കണ്ടേനെ എന്ന് കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. ഡിജിറ്റൽ ആർട്ടിലൂടെയാണ് ലക്ഷ്മിയുടെ ചിത്രം വരച്ചത്. ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോഗിച്ചാണ് മുപ്പത്തിനാലാം വയസിൽ ലക്ഷ്മി എങ്ങനെ ഉണ്ടാകുമെന്ന് വരച്ച് ചേർത്തിട്ടുള്ളത്. ആർട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കുവച്ചത്. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ചേർന്ന് നിൽക്കുന്ന ലക്ഷ്മിയുടെ ഫോട്ടോ ഇതിനോടകം വൈറലാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ഒന്നര വയസിൽ ഒരു കാറപകടത്തിലാണ് ലക്ഷ്മി മരണപ്പെട്ടത്.…
Read MoreDay: October 22, 2024
യൂണിഫോം ധരിച്ചുവരാൻ നിര്‍ബന്ധിച്ച പ്രധാനാധ്യാപികയ്ക്കെതിരായ കേസ് റദ്ദാക്കി; വിദ്യാർഥിനിയുടെയും ഇതേ സ്കൂളിലെ ടീച്ചറായ അമ്മയുടെയും പരാതിക്ക പിന്നിലെ കാരണം ഞെട്ടിക്കുന്നത്
കൊച്ചി: കളര്‍ ഡ്രസ് ധരിച്ചു സ്കൂളിലെത്തിയ വിദ്യാര്‍ഥിനിയോട് യൂണിഫോമിട്ടു വരാന്‍ നിര്‍ബന്ധിച്ച പ്രധാനാധ്യാപികയ്ക്കെതിരേ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. തൃശൂരിലെ ഒരു വിദ്യാലയത്തിലെ പ്രിന്‍സിപ്പല്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്. 2020 മാര്‍ച്ച് രണ്ടിന് പരീക്ഷയുടെ മാര്‍ക്കറിയാനും പുതിയ പുസ്തകങ്ങള്‍ വാങ്ങാനുമായി കളര്‍ ഡ്രസിട്ടാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി എത്തിയത്. വരാന്തയിലുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ കുട്ടിയോട് യൂണിഫോം ധരിച്ചു വരാന്‍ പറഞ്ഞ് തിരിച്ചയച്ചു. അവധിക്കാലമായതിനാല്‍ യൂണിഫോം നിര്ബന്ധമല്ലായിരുന്നുവെന്നാണ് കുട്ടിയുടെ നിലപാട്. എന്നാല്‍, അക്കാദമിക് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ യൂണിഫോം വേണ്ടിയിരുന്നെന്ന് പ്രിന്‍സിപ്പലും പറഞ്ഞു. പരാതിക്കാരിയായ കുട്ടിയുടെ അമ്മ ഇതേ സ്കൂളില്‍ അധ്യാപികയാണ്. പരീക്ഷാഡ്യൂട്ടിയില്‍ ശ്രദ്ധക്കുറവുണ്ടായതിന് അവര്‍ക്ക് മെമ്മോ നല്‍കിയിരുന്നു. ഇതിനു പ്രതികാരമായാണ് മകള്‍ മുഖേന പരാതി നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ കോടതിയില്‍ വാദിച്ചു. കുട്ടിയുടെ മൊഴിയടക്കം പരിശോധിച്ച ഹൈക്കോടതി ബാലനീതി നിയമത്തിന്റെ ലംഘനമുണ്ടായിട്ടില്ലെന്നു…
Read Moreതീപ്പെട്ടിയുണ്ടോ സാറേ… ഒരു കഞ്ചാവ് ബീഡിവലിക്കാൻ..! കഞ്ചാവ് ബീഡികത്തിക്കാൻ തീപ്പെട്ടി തേടിയെത്തിയത് എക്സൈസ് ഓഫീസിൽ; സ്കൂൾ കുട്ടികൾക്ക് പിന്നീട് സംഭവിച്ചത്…
തൊടുപുഴ: മൂന്നാറിൽ വിനോദയാത്രയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളിൽ നിന്നു കഞ്ചാവും ഹാഷിഷ്ഓയിലും നാർക്കോട്ടിക് കണ്ട്രോൾ സെൽ പിടിച്ചെടുത്തു. അടിമാലിയിൽ എത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയപ്പോൾ തീപ്പെട്ടി അന്വേഷിച്ച് വിദ്യാർഥികൾ എത്തിയത് നാർക്കോട്ടിക് കണ്ട്രോൾ സെല്ലിന്റെ ഓഫീസിലായിരുന്നു. സ്ക്വാഡ് ഓഫീസിന്റെ പിൻവശത്ത് കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതുകണ്ട് വർക്ക് ഷോപ്പാണെന്നു കരുതിയാണ് ഇവിടെയെത്തിയത്. ഓഫീസിന്റെ പിൻഭാഗത്തുകൂടി എത്തിയതിനാൽ ബോർഡും ശ്രദ്ധയിൽപ്പെട്ടില്ല. യൂണിഫോമിട്ടവരെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ വിദ്യാർഥികൾ ശ്രമിച്ചെങ്കിലും ജീവനക്കാർ തടഞ്ഞുനിർത്തുകയായിരുന്നു. നാർക്കോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി. ചിറയാത്ത് കുട്ടികളുടെ ദേഹപരിശോധന നടത്തിയപ്പോൾ ഒരു കുട്ടിയുടെ പക്കൽനിന്നും അഞ്ചു ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽനിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടടുകിട്ടി. ഇതിനു പുറമേ കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള ഒസിബി പേപ്പർ, ബീഡി മുതലായവയും കണ്ടെടുത്തു. പ്രായപൂർത്തിയാകാത്ത പത്തോളം കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോൾ…
Read More