ആറു ഭാഷകളിലായി ഒരുങ്ങുന്ന ത്രീഡി വിസ്മയം വീരമണികണ്ഠൻ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. സത്യം, നീതി, ധർമം തുടങ്ങിയ മൂല്യങ്ങളുടെ അടയാളമൂർത്തിയായി കണക്കാക്കുന്ന ശ്രീ അയ്യപ്പന്റെ വീരേതിഹാസ ചരിതകഥകളെ അധിഷ്ഠിതമാക്കി മലയാളത്തിൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വീരമണികണ്ഠൻ. ത്രീഡി വിസ്മയ കാഴ്ച്ചകളിലൂടെ സഞ്ചരിക്കുന്ന ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി തിയറ്ററുകളിലെത്തും. വൺ ഇലവന്റെ ബാനറിലാണ് നിർമാണം. മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ്, വിഎഫ്എക്സ് സ്പെഷ്യലിസ്റ്റാണ്. ഈ കൂട്ടുകെട്ടിൽ പൂർത്തിയായ ധ്യാൻ നായക ത്രീഡി ചിത്രം 11:11 ഉടൻ പ്രദർശനത്തിനെത്തും. വീരമണികണ്ഠന്റെ ഒഫിഷ്യൽ ലോഞ്ച് ശബരിമല സന്നിധാനത്ത് നടന്നു. ചിത്രത്തിന്റെ പോസ്റ്ററും സ്ക്രിപ്റ്റും മേൽശാന്തി അരുൺകുമാർ നമ്പൂതിരിക്ക് കൈമാറിയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ വർഷം വൃശ്ചികം ഒന്നിന് ഷൂട്ട് തുടങ്ങി…
Read MoreDay: October 29, 2024
പക്ഷാഘാതം; സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും പ്രധാനം
മനുഷ്യരുടെ മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്.ജീവിതശൈലീരോഗമായ സ്ട്രോക്ക് പ്രതിരോധ്യമായ ഒരവസ്ഥയാണ്. സ്ട്രോക്ക് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്. ചികിത്സ നേരത്തേ ലഭിച്ചാൽ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള് തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തിന്റെ പ്രാധാന്യമാണ് ശ്രദ്ധിക്കേണ്ടത്. സ്ട്രോക്ക് ചികിത്സയില്‍ ഓരോ മിനിറ്റും പ്രധാനപെട്ടതാണ്. എത്രയും നേരത്തെചികിത്സ ആരംഭിച്ചാല്‍ തലച്ചോറിനുണ്ടാകുന്ന തകരാറു കഴിയുന്നത്ര കുറയ്ക്കാന്‍ സാധിക്കും.അതോടൊപ്പം നമുക്ക് ചലിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കുകയും ചെയ്യും. എന്താണ് സ്ട്രോക്ക്? തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറു മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക്. സാധാരണയായി 55 വയസ്…
Read Moreപട്ടികജാതി ക്രീമിലെയര്‍ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാനം തിടുക്കം കൂട്ടരുതെന്ന് എകെസിഎച്ച്എംഎസ്
കോട്ടയം: പട്ടികജാതി ക്രീമിലെയര്‍ സംബന്ധിച്ച് ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന ഗവണ്മെന്റ് തിടുക്കം കൂട്ടരുതെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. വ്യക്തമായ ധാരണയില്ലാതെ രണ്ടരലക്ഷം വാര്‍ഷികവരുമാനം നിര്‍ണയിക്കുകയും ഓരോ സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്താതെ ജാതി സെന്‍സസ് നടപ്പാക്കാതെയും കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു. ഉപസംവരണത്തെ സംബന്ധിച്ചുള്ള എകെസിഎച്ച്എംഎസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോട്ടയത്ത് സംസ്ഥാനപ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ച നേതൃത്വ സെമിനാറില്‍ നെല്ലിക്കുന്ന് ബാബു സുപ്രീംകോടതി വിധിയെ സംബന്ധിച്ച് വിശദമായ ക്ലാസ് നയിച്ചു. പട്ടികജാതി ക്രീമിലെയര്‍ സംബന്ധിച്ച് ദളിത് സംഘടനകളെ ഉള്‍പ്പെടുത്തി വിപുലമായ നേതൃത്വ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു.
Read Moreഒരുപാട് നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, പക്ഷേ, ഏറ്റവും ആകർഷണീയമായ സുഗന്ധമുള്ള വ്യക്തി നിങ്ങളാണെന്ന് ഷാരൂഖ് ഖാൻ എപ്പോഴും പറയാറുണ്ട്: രവീണ ഠണ്ടൺ
ഷാരൂഖ് ഖാൻ താൻ ഉപയോഗിക്കുന്ന പെർഫ്യൂം ഏതാണെന്ന് ചോദിച്ച് മനസിലാക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് രവീണ ഠണ്ടൺ. അദ്ദേഹവും പെർഫ്യൂമുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്. അതിനാൽ അദ്ദേഹം കാര്യമായിട്ടാണ് ഇക്കാര്യം ചോദിച്ചറിഞ്ഞതെന്ന് ഞാൻ മനസിലാക്കി. ഇപ്പോഴും എന്നെ കാണുമ്പോൾ ഷാരൂഖ് പറയാറുണ്ട്, ഞാൻ ഒരുപാട് നടിമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പക്ഷേ, എപ്പോഴും ഏറ്റവും ആകർഷണീയമായ സുഗന്ധമുള്ള വ്യക്തി നിങ്ങളാണ് എന്ന് രവീണ ഠണ്ടൺ പറഞ്ഞു.
Read Moreആദ്യ ടെലിവിഷൻ ഷോ ടെലികാസ്റ്റ് ആയില്ല: ആദ്യ സിനിമ പകുതിൽ നിന്നു; നിർഭാഗ്യയായ താരമെന്ന് ആളുകൾ വിളിച്ചപ്പോഴും പ്രതീക്ഷയോടെ കാത്തിരുന്നു; വിദ്യാ ബാലൻ
ഇന്ന് ബോളിവുഡിലെ മുൻനിര താരമാണെങ്കിലും കരിയറിലെ തുടക്കത്തിൽ ഏറെ അവഗണന നേരിട്ട താരമാണ് വിദ്യാ ബാലൻ. തെന്നിന്ത്യൻ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടാതെ വന്നതോടെയാണ് നടി ബോളിവുഡിൽ ശ്രദ്ധ കൊടുക്കുന്നത്. ചക്രം എന്ന മലയാള സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. ഈ സിനിമ പകുതിക്കുവച്ച് മുടങ്ങിയതോടെ ഭാഗ്യമില്ലാത്ത നടിയായി വിദ്യ തെന്നിന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെട്ടു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു അഭിമുഖത്തിൽ വിദ്യ. എന്റെ ആദ്യ സിനിമ മലയാളത്തിലാണ്. മോഹൻലാലിനൊപ്പം ചക്രം എന്ന സിനിമ. എന്നാൽ ഇടയ്ക്ക് വച്ച് ഷൂട്ടിംഗ് നിന്നു. ഇതിനിടെ ഞാൻ ഒരുപാട് മലയാള സിനിമകൾ കമ്മിറ്റ് ചെയ്തു. എന്നാൽ ചക്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതോടെ എല്ലാ സിനിമകളിൽ നിന്നും എന്നെ മാറ്റി. ആ മൂന്ന് വർഷം വളരെ മോശമായിരുന്നു. എന്റെ ആത്മവിശ്വാസം ചോർന്നു. അതെല്ലാം സംഭവിച്ചതിൽ ഇന്ന് സന്തോഷമുണ്ട്. അതാണ് എന്നെ ഞാനാക്കിയത്. എന്റെ ക്ഷമയെ…
Read Moreസംസ്ഥാന സ്കൂൾ കായികമേളയിൽ വിജയികൾക്ക് സമ്മാനദാനത്തോടൊപ്പം ഒലിവ് പുഷ്പ ചക്രത്തിന്റെ മാതൃകയിലുള്ള കിരീടവും അണിയിക്കും: വി. ശിവൻകുട്ടി
കൊച്ചി: നവംബര്‍ നാലിന് കൊച്ചിയില്‍ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ വിജയികൾക്കു സമ്മാനദാനത്തോടൊപ്പം ഒലിവ് പുഷ്പ ചക്രത്തിന്റെ മാതൃകയിലുള്ള കിരീടവും അണിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കണ്ണൂർ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വിജയകിരീടം തയാറാക്കിയത്. മൂത്തേടത്ത് സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രൊഡക്ഷൻ സെന്ററിലാണ് കിരീടങ്ങൾ നിർമിച്ചത്. 8,9 ക്ലാസുകളിലെ 12 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയതെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇത്തവണ സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്കു സമ്മാനദാനത്തോടൊപ്പം ഒലിവ് പുഷ്പ ചക്രത്തിന്റെ മാതൃകയിലുള്ള കിരീടവും അണിയിക്കും. കണ്ണൂർ തളിപ്പറമ്പ് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഈ വിജയകിരീടം തയാറാക്കിയത്. പുരാതന ഒളിംപിക്സിൽ വിജയികൾക്ക് ഒലിവ് ചക്രത്തിന്റെ മാതൃകയിൽ കിരീടം അണിയിച്ചിരുന്നു. മൂത്തേടത്ത് സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രൊഡക്ഷൻ സെന്ററിലാണ്…
Read Moreതാഴേയ്ക്കിറങ്ങാതെ വീണ്ടും റിക്കാര്‍ഡ് കുതിപ്പ്: സ്വര്‍ണ വില പവന് 59,000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് കുതിപ്പ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7375 രൂപയും പവന് 5,9000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6075 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര സ്വര്‍ണവില 2756 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.07 ലുമാണ്.
Read Moreകള്ളൻ കപ്പലിൽ തന്നെ: കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ കപ്പല്‍ ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശിയായ കപ്പല്‍ ജീവനക്കാരന് അറസ്റ്റില്‍. കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള ലഗൂണ്‍ എന്ന കപ്പലിലെ ജീവനക്കാരനായ മുഹമ്മദ് അലി (34)യെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത് എറണാകുളം ഹാര്‍ബര്‍ പോലീസിന് കൈമാറിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഹാര്‍ബര്‍ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.
Read Moreആംബുലന്‍സിലെ യാത്രാ വിവാദം; മാധ്യമങ്ങളോട് “മൂവ് ഔട്ട് ‘ മറുപടിയുമായി സുരേഷ് ഗോപി
കൊച്ചി: ആംബുലന്‍സിലെ യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് “മൂവ് ഔട്ട്’ എന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എറണാകുളം ഗംഗോത്രി ഹാളില്‍ ഇന്ന് രാവിലെ നടന്ന പ്രധാനമന്ത്രിയുടെ റോസ്ഗാര്‍ മേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
Read Moreറോഡുവക്കില്‍ മാലിന്യ നിക്ഷേപം: ദുര്‍ഗന്ധവും കുപ്പിച്ചില്ലുകളും ബുദ്ധിമുട്ടിക്കുന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍
ചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മാരംങ്കുളം – നിര്‍മലപുരം റോഡിന്റെ പരിസര പ്രദേശങ്ങളിലും വിനോദ സഞ്ചാര മേഖലയായ നാഗപ്പാറയിലും മല്‍സ്യ, മാംസ മാലിന്യങ്ങളും മദ്യകുപ്പികളും മയക്കുമരുന്ന് പായ്ക്കറ്റുകളും ഭവനങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങളും നിരന്തരമായി നിക്ഷേപിക്കുന്നതു മൂലം പ്രദേശവാസികള്‍ക്കും കാല്‍നടക്കാര്‍ക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ദുര്‍ഗന്ധവും കുപ്പിച്ചില്ലുകളും പ്രദേശവാസികളെയാണ് ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊട്ടാരം പടി, ഇലഞ്ഞിപ്പുറം പടി, നാഗപ്പാറ എന്നിവിടങ്ങളില്‍ കക്കൂസ് മാലിന്യങ്ങളും മല്‍സ്യ, മാംസ മാലിന്യങ്ങളും വീട് വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവും നിക്ഷേപിച്ചിരുന്നു. ദുര്‍ഗന്ധം വമിക്കുന്നതു കാരണം സമീപവീടുകളില്‍ ഇരിക്കാന്‍ പോലുമാകുന്നില്ല. കുറുനരി, തെരുവുനായ്ക്കള്‍, കാട്ടുപന്നി എന്നിവ മാലിന്യങ്ങള്‍ വലിച്ചെടുത്ത് ജലസ്രോതസുകളിലും വീട്ടുമുറ്റത്തും എത്തിക്കാറുണ്ട്. രാത്രിയിലാണ് മാലിന്യങ്ങള്‍ ഏറെയും തള്ളുന്നത്. പ്രഭാത സവാരിക്കാര്‍, ടാപ്പിംഗ് തൊഴിലാളികള്‍, പത്രവിതരണക്കാര്‍, വിദ്യാര്‍ഥികള്‍ അടക്കം രാവിലെ യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്ക് റോഡിലേക്ക് ഇറങ്ങാനാകാത്ത…
Read More