സ്ട്രോക്ക് ഒരു ജീവിതശൈലീരോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. *അമിത രക്തസമ്മര്‍ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. * പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് എന്നിവ ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. * ഹാര്‍ട്ട് അറ്റാക്ക് വന്നവർ , ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവർ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്ക് സാധ്യത വളരെ കൂടുതലാണ്. പുകവലിഈയിടെയായി ചെറുപ്പക്കാരിലും സ്ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. * പുകവലിയാണ് ഇതില്‍ ഏറ്റവും പ്രധാന കാരണം. അമിതവണ്ണം, മാനസിക സമ്മർദം* അമിതവണ്ണം, രക്തസമ്മര്‍ദം, മാനസികസമ്മര്‍ദം എന്നിവയും ചെറുപ്പക്കാരില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. * ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്ക് സാധ്യത കൂടുതലാണ്.…
Read MoreDay: October 30, 2024
ചേലക്കര, പാലക്കാട് വഴി വയനാട് ചുരം കയറാന്‍ കോട്ടയത്തെ നേതാക്കളും
കോട്ടയം: ചേലക്കര, പാലക്കാട് വഴി വയനാട് ചുരം കയറാന്‍ കോട്ടയത്തെ നേതാക്കളും. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടപ്പു പ്രചാരണത്തിനാണ് കോട്ടയത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖർ മൂന്നു മണ്ഡലങ്ങളിലുമെത്തിയത്. യുവജന, മഹിള പ്രവര്‍ത്തകരും ഭവനസന്ദര്ശനത്തിനുള്ള സംഘമായി അടുത്തദിവസം മണ്ഡലങ്ങളിലെത്തും. തിരുവഞ്ചൂര്‍ ചേലക്കരയില്‍, കെ.സി. ജോസഫ് പാലക്കാട്ട് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ചേലക്കര മണ്ഡലത്തിന്റെ ചുമതലയാണ് കെപിസിസി നല്‍കിയത്. മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്ന തിരുവഞ്ചൂരാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നത്.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനു ചേലക്കര മണ്ഡലത്തിലെ തിരുവില്ലാമല പഞ്ചായത്തിന്റെ ചുമതലയാണ്. പഞ്ചായത്തിലെ ബുത്തുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുയാണ് സുരേഷിന്റെ ചുമതല. പാലാക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫാണ്. ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍, സെക്രട്ടറി ഷിന്‍സ് പീറ്റര്‍ എന്നിവരും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നു.…
Read Moreഅമേരിക്കൻ തെരഞ്ഞെടുപ്പ് അടുക്കുന്നു; സ്വര്‍ണക്കുതിപ്പും തുടരുന്നു; ഇന്നത്തെ സ്വർണവില ഞെട്ടിക്കുന്നത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,440 രൂപയും, പവന് 59,520 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 25 ഡോളറില്‍ അധികം വര്‍ധിച്ചതോടെയാണ് ആഭ്യന്തര സ്വര്‍ണ വിലയിലും കുതിപ്പ് തുടരുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6,130 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83.5ലക്ഷം രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2778 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.07 ആണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുംതോറും സ്വര്‍ണവിലയും വര്‍ധിക്കുകയാണ്. നവംബര്‍ അഞ്ചിന് മുമ്പ് തന്നെ അന്താരാഷ്ട്ര സ്വര്‍ണവില 2800 ഡോളര്‍ മറികടന്ന് മുന്നോട്ട് കുതിക്കും എന്നാണ് സൂചനകള്‍. ദീപാവലി ആഘോഷങ്ങള്‍ക്ക് ഇന്ത്യയിലാകമാനം സ്വര്‍ണം ഉയര്‍ന്ന വിലയില്‍ വാങ്ങിക്കൂട്ടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ടെന്ന്…
Read Moreസ്ഥലം വില്പന മുടങ്ങി: ട്രാവന്‍കൂര്‍ സിമന്റ്സ് വൻ പ്രതിസന്ധിയിൽ; വ്യവസായ വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്ന് വര്‍ക്കേഴ്സ് യൂണിയൻ
കോട്ടയം: നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു സ്ഥലം വില്പന നടത്തിയെങ്കിലും ആശ്വാസം കണ്ടെത്താനുള്ള ശ്രമവും പാളുന്നു. ഏറ്റവുമൊടുവില്‍ നടത്തിയ ടെന്‍ഡറില്‍ പങ്കെടുത്ത ഏക ഗ്രൂപ്പും പിന്മാറുന്നു എന്നാണ് സൂചന. 23.07കോടി രൂപയ്ക്കാണ് കാക്കനാടുള്ള 2.79 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായി ഈ ഗ്രൂപ്പ് ടെന്‍ഡര്‍ വിളിച്ചത്. എന്നാല്‍ ടോക്കണ്‍ തുക അടച്ചതല്ലാതെ ഇവര്‍ പിന്നീട് ഇതുവരെ അനുകൂല നിലപാട് എടുത്തിട്ടില്ല. പ്രതിസന്ധി പരിഹരിക്കാനും സ്ഥല വില്പന നടത്താനുമായി വ്യവസായ വകുപ്പ് കാര്യക്ഷമമായി ഇടപെടണം എന്നാണ് വര്‍ക്കേഴ്സ് യൂണിയന്റെ ആവശ്യം. മുന്‍പും ഇത്തരത്തില്‍ സ്ഥലം വില്‍പ്പന തീരുമാനമായെങ്കിലും മുടങ്ങുകയായിരുന്നു. പത്തു മാസത്തിലേറെ ശമ്പള കുടിശികയാണ് ജീവനക്കാര്‍ക്കു നല്‍കാനുള്ളത്. നാലു കോടിയോളം രൂപ പിഎഫ് അടയ്ക്കാനുണ്ട്. പാട്ട കുടിശികയടക്കം 100 കോടിക്കു മേല്‍ ബാധ്യതയുണ്ട്. വിരമിച്ച 32 ജീവനക്കാര്‍ക്കുള്ള അനുകൂല്യങ്ങള്‍ ഡിസംബര്‍ 12 നകം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.…
Read Moreകണ്ണൂരിൽ മാർച്ചിനിടെ വനിതാ പോലീസിനെ അപമാനിച്ച് ബിജെപി പ്രവർത്തകൻ; നടപടിയെടുക്കാത്തതിൽ പോലീസിൽ അമർഷം
കണ്ണൂർ: ബിജെപി മാർച്ചിനിടെ വനിതാ പോലീസിനെ അപമാനിച്ച സംഭവത്തിൽ നടപടിയെടുക്കാതെ പോലീസ്. ആൾക്കൂട്ടത്തിന് നടുവിൽവച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ബിജെപി പ്രവർത്തകൻ പെരുമാറിയെന്ന് കാണിച്ച് മേലധികാരികളോട് പരാതിപെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവം. മാർച്ച് സംഘർഷഭരിതമായപ്പോൾ വനിതാ പ്രവർത്തകരെ പിന്തിരിപ്പിക്കാനെത്തിയ വനിതാ പോലീസിനെ അപമാനിക്കുന്ന രീതിയിൽ ഒരു ബിജെപി പ്രവർത്തകൻ പെരുമാറുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് മേലധികാരികളോട് പരാതിപെട്ടിട്ടും യാതൊരു വിധ നടപടികളും ഇതുവരെ ബിജെപി പ്രവർത്തകനെതിരെ സ്വീകരിച്ചിട്ടില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ തെളിവായി ലഭിച്ചിട്ടും മേലധികാരികൾ നടപടിയെടുക്കാൻ വൈകുന്നത് പോലീസ് സേനയിൽതന്നെ അമർഷത്തിനിടയാക്കിയിട്ടുണ്ട്.
Read Moreഇതുവരെയും പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല: ഐ ബ്രോ മേക്കപ്പിൽ വരുന്ന വ്യത്യാസം കൊണ്ടാണ് മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത്; നയൻതാര
പ്ലാസ്റ്റിക് സർജറി ഇതുവരെയും ചെയ്തിട്ടില്ല. ആളുകൾ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് ഐ ബ്രോ മേക്കപ്പിൽ വരുന്ന വ്യത്യാസം കൊണ്ടാണെന്ന് നയൻതാര. പുരികത്തിന്റെ കാര്യത്തിൽ എനിക്ക് പ്രത്യേക ശ്രദ്ധയുണ്ട്. പുരികം ഭംഗിയാക്കാൻ പ്രത്യേകം സമയം മാറ്റിവയ്ക്കാറുണ്ട്. എന്റെ പുരികത്തിൽ വരുന്ന മാറ്റമാണ് മുഖത്ത് വരുന്നത്. അതുകൊണ്ടാണ് മുഖത്ത് മാറ്റം വരുത്തിയതായി ആളുകൾ കരുതുന്നത്. എന്നാൽ ഇത് ശരിയായ കാര്യമല്ല. തെറ്റാണെന്ന് ഞാൻ തന്നെ പറയുന്നു. എനിക്കുവരുന്ന മാറ്റം ഡയറ്റിന്റേത് കൂടിയാണ്. ഡയറ്റ് കാരണം ശരീരത്തിൽ വരുന്ന മാറ്റം മുഖത്തും കാണുന്നു. നിങ്ങൾക്ക് നുള്ളിയോ പിച്ചിയോ കത്തിച്ചോ നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്തുനോക്കുമ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് മനസിലാവുമെന്നും നയൻതാര പറഞ്ഞു.
Read Moreതെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്ന മൊഴിയിൽ ഉറച്ച് കളക്ടർ അരുൺ കെ. വിജയൻ
കണ്ണൂർ: യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴിയിൽ ഉറച്ചുനിന്ന് കളക്ടർ അരുൺ കെ. വിജയൻ. തന്റെ മൊഴി മുഴുവനായി പുറത്ത് വന്നിട്ടില്ല. വിധിപകർപ്പിൽ പറഞ്ഞത് ചെറിയൊരു ഭാഗം മാത്രമാണ്. വിശദമായ മൊഴി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. കേസ് അന്വേഷണം നടക്കുന്നതിനാൽ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുന്നതിൽ തനിക്ക് പരിമിതിയുണ്ട്. സത്യം സത്യമായിട്ട് തന്നെയാണ് പറഞ്ഞെതെന്നും കളക്ടർ പറഞ്ഞു. പി.പി. ദിവ്യയെ താൻ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ ആവർത്തിച്ചു. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് നില്‍ക്കുകയാണ് പി.പി. ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കെ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും ദിവ്യ പറഞ്ഞത്.
Read Moreയമഹയുടെ ചിത്രീകരണം ആരംഭിച്ചു
പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമിച്ച് മധു ജി കമലം രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് യമഹ. അന്തരിച്ച സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വച്ചായിരുന്നു മാസങ്ങൾക്കു മുമ്പ് പൂജ നടന്നത്. സുധി ഉണ്ണിത്താന്റെ ജീവിതത്തിലുണ്ടായ രസകരമായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. ഹ്യൂമറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ബംഗളൂരു, കായംകുളം, ഹരിപ്പാട് മുതുകുളം, മാവേലിക്കര, പരിസരപ്രദേശങ്ങളാണ് ലൊക്കേഷൻ. ഹരി പത്തനാപുരം(പ്രമുഖ ടിവി അവതാരകനും പ്രഭാഷകനും), തോമസ് കുരുവിള, നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര, വിനോദ് കുറിയന്നൂർ, നെപ്ട്യൂൺ സുരേഷ്, വിഷ്ണു ഗോപിനാഥ്, അജിത് കൃഷ്ണ. സുരേഷ് സുബ്രഹ്മണ്യൻ, ഷെജിൻ, ആൻസി ലിനു, ചിഞ്ചു റാണി, ഉഷ കുറത്തിയാട്, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു. ഡിഒപി നജീബ് ഷാ, ഗാനരചന ശ്രീകുമാർ നായർ, സംഗീതം രതീഷ്…
Read Moreദീപാവലി തീമിൽ സോനം കപൂർ സ്റ്റൈലിഷ് ലുക്കിൽ താരം; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സോനം കപുറിന്റെ വസ്ത്രധാരണ ശൈലി ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്. ഫാഷന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുകയും അത് ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം. താരം പങ്കുവയ്ക്കുന്ന വയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. പലപ്പോഴും അനിയത്തി റിയാ കപുർ തന്നെയാണ് സോനത്തിന്റെ സ്റ്റൈലിസ്റ്റ്. സോനത്തിന്റെ ദീപാവലി ലുക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഖാദി ഔട്ഫിറ്റിനൊപ്പം ബോഡി ഓര്‍ണമെന്റും അണിഞ്ഞ ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. പതിവുപോലെ റിയ കപുര്‍ തന്നെയാണ് ഇത്തവണയും സ്റ്റൈലിസ്റ്റ്. കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreജാമ്യം തേടി ദിവ്യ കോടതിയിൽ; എ. ഗീതയുടെ റിപ്പോർട്ട് എവിടെ? പ്രശാന്തിന്റെ നിർണായക മൊഴികൾ എവിടെ? എഡിഎമ്മിന് പറ്റിയ തെറ്റ് എന്ത്? നിർണായക ചോദ്യങ്ങളുമായി പ്രതിഭാഗം
തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ ജാമ്യം തേടി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. സെഷൻസ് ജഡ്ജ് കെ.ടി നിസാർ അഹമ്മദ് മുമ്പാകെ ദിവ്യക്കു വേണ്ടി അഡ്വ. കെ. വിശ്വനാണ് ജാമ്യഹർജി ഫയൽ ചെയ്തത്. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനെതിരേ നിർണായകമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് പ്രതിഭാഗം ജാമ്യഹർജിയുമായി മുന്നോട്ട് പോകുന്നത്. നവീൻബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെതിരേ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കമ്മീഷണർ എ.ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ ഉത്തരവിൽ നവീൻബാബുവിന് കൈക്കൂലി നൽകിയതായുള്ള പരാമർശം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കൈക്കൂലി വാങ്ങി എന്ന വാദത്തെ ബലപ്പെടുത്തുന്നതായാണ് പ്രതിഭാഗം ഉയർത്തിക്കാട്ടുന്നത്. ഗുരുതരമായ ആരോപണം…
Read More