പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. തൃശൂർ പോലെ പാലക്കാട് ഇങ്ങ് എടുത്തിരിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞു. ശോഭ സുരേന്ദ്രനുമായി ഒരു ഭിന്നതയുമില്ല. യുവമോർച്ചയിൽ തുടങ്ങി ഒപ്പം പ്രവർത്തിച്ചയാളാണ് ശോഭ. പാര്‍ട്ടി നിശ്ചയിക്കുന്നതനുസരിച്ച് അവര്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും. കൺവൻഷനിൽ ശോഭയുടെ പ്രസംഗത്തിനു ശേഷം ആളുകൾ ഇറങ്ങിപ്പോയതല്ല. ഏത് കൺവൻഷനിലാണ് ആളുകൾ മുഴുവൻ സമയം ഇരുന്നിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫ് കൺവൻഷൻ നടത്തിയത് അതിർത്തി കടന്ന് മലമ്പുഴ മണ്ഡലത്തിലാണ്. പാലക്കാട് മണ്ഡലം പോലും രാഹുല്‍ മാങ്കൂട്ടത്തിലിന് അറിയില്ല. പാലക്കാട് യുഡിഎഫിന് ആളില്ലാത്തത് കൊണ്ട് മലമ്പുഴയിൽ പോയി കൺവൻഷൻ നടത്തി. പാലക്കാട് സിപിഎം വോട്ടുകൾ യുഡിഎഫിന് ലഭിച്ചു എന്ന് കോൺഗ്രസിൽ നിന്നുവന്ന സരിൻ പോലും സമ്മതിച്ചു. ബിജെപിക്ക് കൽപ്പാത്തിയിൽ പൂരം ചർച്ച ചെയ്യേണ്ട കാര്യമില്ല. കൽപ്പാത്തിയിലെ വോട്ടുകൾ ബിജെപിയുടേതാണെന്നും കൃഷ്ണകുമാർ പറഞ്ഞു
Read MoreDay: October 30, 2024
“എന്നെ സ്പർശിച്ചയാളെ ഞാൻ ഓടിച്ചിട്ട് അടിച്ചു”: ശ്വേതാ മേനോൻ
മലയാളികളുടെ പ്രിയ താരമാണ് ശ്വേതാ മേനോൻ. മമ്മൂട്ടി നായകനായ അനശ്വരത്തിലൂടെ സിനിമയിലെത്തിയ ശ്വേത പിന്നീട് നിരവധി അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ചെയ്തു. ഇപ്പോള്‍ ചാനല്‍ പരിപാടികളിലും സജീവമാണ്. നടിയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തനിക്കുണ്ടായ മോശം അനുഭവത്തക്കുറിച്ചാണ് ശ്വേത തുറന്നുപറഞ്ഞിരിക്കുന്നത്. ചെറുപ്പത്തില്‍ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചയാളെ ഓടിച്ചിട്ട് തല്ലിയതിനെക്കുറിച്ചാണ് ശ്വേത വെളിപ്പെടുത്തിയത്. കോഴിക്കോട് സ്കൂളില്‍ പഠിക്കുന്ന സമയത്തു നടന്ന സംഭവമാണെന്ന് ശ്വേത പറയുന്നു. ആദ്യ സിനിമയായ അനശ്വരത്തില്‍ അഭിനയിച്ചിട്ടേയുള്ള ആ സമയത്ത്. സുരേഷ് ഗോപിയും അമലയും ശ്രീവിദ്യം അഭിനയിച്ച എന്റെ സൂര്യപുത്രിക്ക് എന്ന സിനിമ കാണാനായി ഒരു അവധിക്കാലത്താണ് തിയറ്ററിലേക്ക് പോയത്. അതിനിടയിലാണ് മോശം അനുഭവമുണ്ടായത്. കോഴിക്കോട് ബ്ലൂഡയമണ്ട് തിയേറ്ററിലേക്കായിരുന്നു സിനിമ കാണാനായി പോയത്. രാത്രി ഒന്‍പതു മണിയുടെ ഷോയായിരുന്നു. അമ്മയും കൂടെയുണ്ടായിരുന്നു. രാത്രി 12.30 ആയപ്പോഴായിരുന്നു സിനിമ തീര്‍ന്നത്. തിയറ്ററില്‍ നിന്നു…
Read Moreതമിഴ്നാട്ടിൽ മലയാളി യുവതിയുടെ മരണം; മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം
തിരുവനന്തപുരം: അധ്യാപികയായ മലയാളി യുവതിയെ ഭര്‍ത്താവിന്റെ ശുചീന്ദ്രത്തെ വീട്ടിൽ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സത്യം പുറത്തുവരണമെന്ന ആവശ്യവുമായി യുവതിയുടെ ബന്ധുക്കൾ. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ മരണത്തെത്തുടർന്ന് ഭർതൃമാതാവായ ചെന്പകവല്ലി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അതേസമയം ശ്രുതി തൂങ്ങിമരിച്ചതല്ലെന്നും അന്നേദിവസം രാത്രി വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും ശ്രുതിയുടെ പിതാവ് ബാബു പറയുന്നു. മകള്‍ അങ്ങനെ ചെയ്യുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും അത്ര ഉയരത്തിലുള്ള കമ്പിയില്‍ കയര്‍ കുരുക്കാനൊന്നും ശ്രുതിക്ക് കഴിയില്ലെന്നും ബാബു ആരോപിക്കുന്നു. നാഗര്‍കോവില്‍ ആര്‍ഡിഒ ശ്രുതിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ മരിക്കുന്നതിനു മുന്‍പ് ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ ആര്‍ഡിഒയ്ക്കു നല്‍കിയെന്നും രണ്ടു മണിക്കൂറോളം ആര്‍ഡിഒ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും ബാബു പറഞ്ഞു. 21ന് രാത്രിയാണ് ശ്രുതിയെ ഭര്‍ത്താവ് കാര്‍ത്തിക്കിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ ശ്രുതിയുടെ പോസ്റ്റ്മോര്‍ട്ടം…
Read Moreദിവസവേതനക്കാർ മാത്രമാകുന്ന സ്ഥിതിയിലേക്ക് കെഎസ്ആർടിസി
ചാത്തന്നൂർ: എല്ലാ വിഭാഗങ്ങളിലും ദിവസവേതനക്കാർ മാത്രമാകുന്ന സ്ഥിതിയിലേക്ക് കെഎസ്ആർടിസി. അസിസ്റ്റന്റ് എൻജിനീയർ മുതൽ സ്കാവഞ്ചർ തസ്തിക വരെ കരാർ ജീവനക്കാർ മാത്രമാകുന്ന നിലയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയെ താത്ക്കാലിക നിയമനം നടത്താവൂ എന്നതൊന്നും കെഎസ്ആർടിസിയ്ക്ക് ബാധകമല്ലെന്ന മട്ടാണ്. സ്ഥിരം നിയമനം പ്രതീക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ നിരാശരാക്കുന്ന നിലപാടാണ് കോർപ്പറേഷന്റേത്. ഒരു ഒഴിവു പോലും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ മറവിലാണ് ദിവസവേതനക്കാരെ നിയമിക്കുന്നത്. അമ്പതോളം അസി. എൻജിനീയർമാരെ1200 രൂപ ദിവസവേതനത്തിലാണ് നിയമിക്കുന്നത്. മിനിസ്റ്റീരിയൽ ജീവനക്കാരിൽ നല്ലൊരു ശതമാനവും ദിവസവേതനക്കാരാണ്. കാലാകാലങ്ങളായി ദിവസവേതനക്കാരായ കണ്ടക്ടർമാരെ നിയമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മെക്കാനിക്കുകളെയും ഡ്രൈവർമാരെയും നിയമിച്ചു കൊണ്ടിരിക്കയാണ്. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക് തുടങ്ങിയ വിഭാഗങ്ങൾക്ക് ഒരു ഡ്യൂട്ടിയ്ക്ക് 715 രൂപയാണ് വേതനം. സ്ഥിരം ജീവനക്കാർക്കുള്ള യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കേണ്ടതില്ല. ഡ്രൈവർമാർ 10,000 രൂപയും മെക്കാനിക്കുകൾ 5000 രൂപയും ഡെപ്പോസിറ്റായി അടയ്ക്കുകയും വേണം.…
Read Moreരാജസ്ഥാനിൽ പശുക്കളെ ‘രാജമാത’ ആക്കാൻ നീക്കം: പശുവും മതവുമാണ് കാവി പാർട്ടിക്ക് വോട്ട് നേടാനുള്ള ഏക മാർഗമെന്ന് സച്ചിൻ പൈലറ്റ്
ന്യൂഡൽഹി: പശുക്കൾക്ക് രാജ്മാത (സംസ്ഥാനത്തിന്റെ മാതാവ്) പദവി നൽകണമെന്ന നിയമസഭാ സാമാജികരുടെ ആവശ്യത്തിൽ രാജസ്ഥാൻ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്ന് അറിയിപ്പ്. ഗോവധം തടയുന്നതിന്റെ ഭാഗമായി രാജസ്ഥാനിലെ പശുവിന് രാജമാതാവ് പദവി നൽകണമെന്ന് ആവശ്യപ്പെട്ട് 31 എംഎൽഎമാർ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്ക് കത്തയച്ചു. വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും ഉടൻ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ബിജെപി എംഎൽഎമാർ ഈ ആവശ്യം ഉന്നയിച്ചതിന് രാജസ്ഥാനിൽനിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപി സച്ചിൻ പൈലറ്റ് വിമർശിച്ചു. പശുവും മതവുമാണ് കാവി പാർട്ടിക്ക് വോട്ട് നേടാനുള്ള ഏക മാർഗമെന്ന് അദ്ദേഹം പറഞ്ഞു.
Read Moreട്രെയിനുകൾ വഴി കുട്ടിക്കടത്ത് വ്യാപകം: ആർപിഎഫ് രക്ഷിച്ചത് 57,564 പേരെ
കൊല്ലം: രാജ്യത്ത് ട്രെയിനുകൾ വഴി കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നത് വ്യാപകം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരത്തിൽ കടത്തിക്കൊണ്ടുവന്ന 57,564 കുട്ടികളെ റെയിൽവ സുരക്ഷാ സേന മാഫിയാ സംഘങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തി.ഇവരിൽ 18,172 പേർ പെൺകുട്ടികളാണ്. ബാലവേലയ്ക്കും ലൈംഗിക ചൂഷണങ്ങൾക്കും വേണ്ടിയാണ് കേരളത്തിൽ അടക്കം എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള സംഘം കുട്ടികളെ കടത്തിക്കൊണ്ട് വരുന്നത്. ആർപിഎഫ് രക്ഷപ്പെടുത്തിയവരിൽ 80 ശതമാനം കുട്ടികളെയും നിയമാനുസൃതമായി അവരുടെ കുടുംബങ്ങളിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. 2022 മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ മാത്രം 2300-ൽ അധികം കുട്ടികളെ രക്ഷപ്പെടുത്താനും ആർപിഎഫിന്റെ പഴുതടച്ചുള്ള പരിശോധനകൾ വഴി സാധിച്ചു. മാത്രമല്ല കുട്ടിക്കടത്ത് റാക്കറ്റിന് നേതൃത്വം നൽകുന്നവരും ഏജന്റുമാരുമടക്കം 674 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.കുട്ടിക്കടത്ത് തടയുന്നതിനായി ഇന്ത്യൻ റെയിൽവേയും കേന്ദ്ര സർക്കാരിന്റെ വനിതാ ശിശു വികസന മന്ത്രാലയവും സഹകരിച്ച് പുതിയ പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു.…
Read Moreമകൻ മരിച്ചതറിയാതെ കാഴ്ച വൈകല്യമുള്ള മാതാപിതാക്കൾ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം
ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം വൃദ്ധരായ മാതാപിതാക്കൾ കഴിഞ്ഞത് ദിവസങ്ങളോളം. ഹൈബദരാബാദിലെ ബ്ലൈൻഡ്സ് കോളനിയിലാണു സംഭവം. പ്രായമായ കാഴ്ച വൈകല്യമുള്ള ദമ്പതികളാണ് മുപ്പതുകാരനായ മകൻ പ്രമോദ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം നാലു ദിവസം കഴിഞ്ഞത്. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. റിട്ടയേർഡ് സർക്കാർ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും ഇളയ മകൻ പ്രമോദിനൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കടുത്ത മദ്യപാനിയായിരുന്ന പ്രമോദിനെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു. വീട്ടിലെത്തിയപ്പോൾ രമണയും ശാന്തികുമാരിയും അബോധാവസ്ഥയിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക് പിന്നീട് ഭക്ഷണവും വെള്ളവും നൽകി. സംഭവമറിഞ്ഞ് ഇവരുടെ മൂത്ത മകൻ സ്ഥലത്തെത്തി. ഇയാളുടെ സംരക്ഷണയിലാണ് ഇപ്പോൾ വയോധികർ. നാലോ അഞ്ചോ ദിവസം മുമ്പ് പ്രമോദ് ഉറക്കത്തിൽ മരിച്ചിരിക്കാമെന്നാണു പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
Read Moreരോഗിയെ മരുന്നുനൽകി മയക്കിക്കിടത്തി പീഡിപ്പിച്ചു: ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി; ഡോക്ടർ അറസ്റ്റിൽ
കോൽക്കത്ത: പശ്ചിമബംഗാളിൽ രോഗിയെ മരുന്നുനൽകി മയക്കിക്കിടത്തി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹസ്നാബാദിലാണു സംഭവം. പീഡനത്തിനിരയായ യുവതിയും ഭർത്താവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഡോക്ടറുടെ അടുത്തു ചികിത്സയ്ക്കായി പോയപ്പോൾ മയക്കുമരുന്നു കുത്തിവച്ച് അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചെന്നും തന്റെ നഗ്നചിത്രങ്ങൾ പകർത്തി അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. നഗ്നചിത്രങ്ങൾ കാട്ടി വീണ്ടും പലതവണ പീഡിപ്പിച്ചുവെന്നും നാലു ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreവിദ്യാർഥിനിക്കും ബന്ധുവിനുമെതിരേ സദാചാര ആക്രമണം: സിപിഎം നേതാവ് ഒളിവില്‍
കോഴിക്കോട്: ബാലുശേരിയിൽ വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും മർദിച്ച പരാതിയിൽ സിപിഎം നേതാവ് ഒളിവില്‍. സിപിഎം കോക്കല്ലൂർ ബ്രാഞ്ച് സെക്രട്ടറി പി.എം. രതീഷാണ് പോലീസ് കേസ് എടുത്തേതാടെ ഒളിവില്‍ പോയത്. സദാചാര ആക്രമണത്തിന് ഇരയായ കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയും ബന്ധുവുമാണ് പരാതി നല്‍കിയത്. രതീഷിന് ഒപ്പമുണ്ടായിരുന്ന ഏഴുപേര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ടശേഷം വിദ്യാർഥിനി സഹപാഠികൾക്കൊപ്പം ബസ് സ്റ്റോപ്പിലേക്ക് നടന്നു പോകുമ്പോൾ ബന്ധുവായ യുവാവിനെ കണ്ട് സംസാരിച്ചു. തുടർന്ന് രതീഷിന്റെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. അക്രമത്തിൽ നിന്നു വിദ്യാർഥിനിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനെ കൂടുതൽ ആളുകൾ എത്തി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ബന്ധുവിനെ കൈ പുറകിൽ കെട്ടി വടികൊണ്ട് തലയ്ക്കും കഴുത്തിനു പുറകിലും അടിച്ചതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ യുവാവിനെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read Moreഒരു നാടിനെ മുഴുവൻ വിറപ്പിച്ച നാലുവയസുകാരൻ ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി
കോന്നി: കൂടല്‍ ഇഞ്ചപ്പാറയില്‍ പ്രദേശവാസികളുടെ ഉറക്കം കളഞ്ഞ പുലി ഒടുവിൽ കെണിയില്‍ വീണു. കലഞ്ഞൂർ രാക്ഷസൻപാറയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ രാവിലെ 7.30ഓടെയാണ് നാലു വയസുള്ള പുലി കെണിയില്‍ അകപ്പെട്ടത്. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ ശല്യം കൂടിയതോടെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് വനം വകുപ്പ് രാക്ഷസൻപാറയിൽ കൂട് സ്ഥാപിച്ചത്. രണ്ട് കൂടുകളായിരുന്നു പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ചിരുന്നത്. രാക്ഷസന്പാറയ്ക്ക് സമീപത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. തൊഴിലാളികളാണ് ആദ്യം പുലി കൂട്ടില്‍ അകപ്പെട്ടതായി കണ്ടത്. പിന്നാലെ വനംവകുപ്പില്‍ വിവരം അറിയിച്ചു. പ്രദേശത്ത് ഇതിനു മുമ്പും പുലിയുടെ ശല്യം ഉണ്ടായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുന്ന അവസ്ഥയായിരുന്നു. ഇവിടെ പുലിയും മറ്റു വന്യമൃഗങ്ങളും കാടിറങ്ങുന്നത് സ്ഥലവാസികൾക്ക് ഏറെ ഭീഷണി ഉയർത്തിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രധിഷേധത്തെത്തുടര്ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കോന്നി നടുവത്തുംമുഴി റേഞ്ചിലെ വനപാലകരും കോന്നി സ്ട്രൈക്കിംഗ്…
Read More