അപ്പാർട്മെന്റിൽ എലികളാൽ ബുദ്ധിമുട്ടുന്ന അവസ്ഥ വന്നാൽ എന്നാകും സ്ഥിതി. അത്തരം ഒരു ദുരിതത്തിലൂടെ കടന്നു പോകുകയാണ് ന്യൂയോർക്ക് സിറ്റിയിലെ ഒരു അപാർട്മെന്റിലെ താമസക്കാർ. സ്റ്റാർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ബുഷ്വിക്ക് സൈറ്റിലെ അപാർട്മെന്റിലെ താമസക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. കെട്ടിടത്തിലെ വൃത്തിയില്ലായ്മ കാരണമാണ് എലികൾ കുമിഞ്ഞ് കൂടുന്നത്. തൻമൂലം താമസക്കാരെ അത് ഏറെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. എലികൾ പെരുകുന്നതോടെ പല അസുഖങ്ങളും അവർക്ക് പിടിപെടാൻ തുടങ്ങി. വീടുകളിൽ മുഴുവൻ പൂപ്പലും ചിലന്തിവലകളുമാണ്. എലികളുടെ എണ്ണം ദിനംപ്രതി കൂടുന്നതോടെ മുറിയിൽ കാലെടുത്ത് കുത്താൻ പറ്റാത്ത അവസ്ഥ ഉണ്ടായി. കെട്ടിട ഉടമയോട് ഇതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും വേണ്ട യാതൊരു നടപടിയും അവർ സ്വീകരിച്ചില്ല. മൂന്ന് ലക്ഷമാണ് വാടക കൊടുക്കുന്നത്. എന്നിട്ടു പോലും താമസക്കാരോട് യാതൊരു കരുണയും ഇവർ കാണിക്കുന്നില്ല.
Read MoreDay: October 30, 2024
ഐസിസി വനിതാ റാങ്കിംഗ്; ദീപ്തി ശർമ രണ്ടാമത്
ദുബായി: ഐസിസി വനിതാ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓഫ് സ്പിന്നർ ദീപ്തി ശർമയ്ക്കു നേട്ടം. കരിയറിലെ ഉയർന്ന റാങ്കായ രണ്ടിലാണ് താരമെത്തിയത്. അടുത്തകാലത്ത് തുടരുന്ന മികവാണ് ദീപ്തിയുടെ റാങ്ക് മെച്ചപ്പെടുത്തിയത്.
Read Moreവംശീയതയ്ക്കെതിരേ പോരാട്ടം തുടരും: വിനീഷ്യസ് ജൂണിയർ
ബലോണ്‍ ദോർ അവാർഡിൽനിന്ന് തന്നെ തഴഞ്ഞതിലുള്ള പ്രതികരണവുമായി വിനീഷ്യസ് ജൂണിയർ. “എനിക്ക് ചെയ്യേണ്ടി വന്നാൽ ഞാൻ ഇത് 10 തവണ കൂടി ചെയ്യും. എങ്കിലും അവർ തയാറല്ല.” (I’ll do it 10x if I have to. They’re not ready.) വിനീഷ്യസ് ജൂണിയർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പത്ത് തവണ എന്നതുകൊണ്ട് എന്താണ് താരം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. വംശീയ വേർതിരിവിനെതിരേയുള്ള പോരാട്ടം ഇനിയും തുടരുമെന്ന് വിനീഷ്യസ് വ്യക്തമാക്കി. ഗോൾ നേടുന്നത് തുടരും, ട്രോഫികൾ നേടും. നിറത്തിന്റെ പേരിലുള്ള വംശീയ അധിക്ഷേപങ്ങൾക്കെതിരേ സംസാരിക്കും ഇതൊക്കെയായിരിക്കും ഈ വാക്കുകൊണ്ട് ഉദ്ദേശിച്ചതെന്നാണ് നിരീക്ഷകർ പറയുന്നത്. ഈ സന്ദേശം വംശീയവെറിക്കെതിരേയുള്ളതാണെന്ന് താരവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വംശീയ വേർതിരിവിനെതിരേയുള്ള വിനീഷ്യസിന്റെ പ്രതികരണമാണ് പുരസ്കാരം നേടുന്നതിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയതെന്നും താരത്തിന്റ മാനേജ്മെന്റ് വ്യക്തമാക്കി. റയൽ മാഡ്രിഡിനൊപ്പം ലാ ലീഗ, ചാന്പ്യൻസ് ലീഗ്, സൂപ്പർ കോപ്പ…
Read Moreസൂപ്പർ ലീഗ് കേരള: ഫോഴ്സ കൊച്ചിക്ക് ജയം
കൊച്ചി: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ 1-0നാണ് പരാജയപ്പെടുത്തിയത്. കൊച്ചിക്ക് വേണ്ടി ഡോറിയൽട്ടനാണ് (82’) ഗോൾ നേടിയത്. പത്ത് കളികളിൽ 16 പോയിന്റ് സ്വന്തമാക്കിയ ഫോഴ്സ കൊച്ചി സെമി ഫൈനൽ ഉറപ്പിച്ച ടീമാണ്. സെമി കാണാതെ നേരത്തെ തന്നെ തൃശൂർ പുറത്തായിരുന്നു. ലീഗിൽ ഡോറിയൽട്ടന്റെ അഞ്ചാം ഗോളാണിത്. നിലവിൽ ടോപ് സ്കോറർ സ്ഥാനത്താണ് ബ്രസീലുകാരൻ.
Read Moreമുന്നറിയിപ്പുമായി നോർക്ക; റിക്രൂട്ട്മെന്റ് പരസ്യങ്ങളിൽ ജാഗ്രത വേണം; ഇ-മൈഗ്രേറ്റ് പോർട്ടൽ മുഖേന റിക്രൂട്ട്മെന്റ് ഏജൻസിക്ക് അംഗീകാരമുണ്ടോയെന്ന് പരിശോധിക്കാം
തിരുവനന്തപുരം: വിദേശത്തെ തൊഴിലവസരം, സന്ദർശനവിസ വഴിയുളള റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോർക്ക. ഇത്തരത്തിൽ വ്യാജ പരസ്യങ്ങൾ നൽകി ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് പോർട്ടൽ മുഖേന റിക്രൂട്ട്മെന്റ് ഏജൻസിക്ക് അംഗീകാരമുള്ളതാണോയെന്നു പരിശോധിക്കാൻ കഴിയും. പ്രത്യേക റിക്രൂട്ട്മെന്റ് ഡ്രൈവുകൾക്ക് അംഗീകൃത ഏജൻസികൾക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽനിന്നു മുൻകൂർ അനുമതി ആവശ്യമാണ്. വിദേശത്തെ തൊഴിൽസ്ഥാപനത്തിന്റെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആധികാരികത അതത് രാജ്യത്തിലെ ഇന്ത്യൻ എംബസിയുമായോ ഇന്ത്യയിലെ അതത് രാജ്യങ്ങളുടെ എംബസികളുമായോ ഇ-മെയിൽ, ഫോണ്‍ മുഖേന ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതാണ്. തട്ടിപ്പിന് ഇരയാകുന്നവർ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിലും, നോർക്കയിലെ ഓപ്പറേഷൻ ശുഭയാത്രയിലും പരാതി നൽകുന്നതിനൊപ്പം അടുത്തുളള പോലീസ് സ്റ്റേഷനിലും പരാതി നൽകണം. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നന്പർ 1800 11 3090, 0484-2314900, 2314901…
Read Moreഇതൊക്കെയാണ് ഭാഗ്യം: 50 കൊല്ലം മുമ്പ് നഷ്ടപ്പെട്ട അമൂല്ല്യമായ മോതിരം തിരികെ ഉടമയിലേക്ക്
നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന വസ്തുക്കൾ മോഷണം പോയാലുള്ള മനോ വേദന അത് കഠിനമാണ്. എന്നാൽ വർഷങ്ങൾക്ക് ശേഷം അത് തിരികെ ലഭിച്ചാലുള്ള സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. 82 -കാരനായ ഡേവിഡ് ലോറെൻസോയ്ക്കാണ് 50 വർഷങ്ങൾക്ക് മുമ്പ് കാണാതായ മോതിരം തിരികെ ലഭിച്ചത്. അദ്ദേഹം യുഎസ് നേവൽ അക്കാദമിയിൽ തന്റെ ബിരുദ കോഴ്സ് ചെയ്യുന്നതിനിടയിലാണ് മോതിരം കളഞ്ഞ് പോയത്. 1964 -ൽ പിറ്റ്സ്ബർഗിന് സമീപമുള്ള യൂണിയൻടൗൺ കൺട്രി ക്ലബ്ബിൽ തന്റെ പിതാവിനൊപ്പം ഗോൾഫ് കളിക്കുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന് താൻ ഏറെ ഇഷ്ടപ്പെടുന്ന മോതിരം നഷ്ടമായത്. കുറേ നേരം അത് തിരഞ്ഞെങ്കിലും അത് തിരികെ ലഭിച്ചില്ല. നിരാശനായി ഡേവിഡിന് മടങ്ങണ്ടി വന്നു. ഇതേ കോഴ്സിൽ സമീപ കാലത്ത് ഗോൾഫ് കളിക്കുകയായിരുന്ന മൈക്കൽ സെനർട്ട് എന്ന 70 -കാരൻ. കളിക്കിടെയാണ് എന്തോ ഒന്ന് മണ്ണിൽ പുതഞ്ഞുകിടക്കുന്നത്…
Read Moreക്രൂരതയുടെ മുഖം ഒളിപ്പിച്ച ഡോക്ടർ; ചികിത്സയ്ക്കെത്തിയ രോഗിയെ മയക്കികിടത്തി പീഡിപ്പിച്ചു; നഗ്നഫോട്ടോകൾ കാട്ടി പലതവണ പീഡിപ്പിച്ചു; പരാതിയുമായി യുവതി
കോൽക്കത്ത: ചികിത്സയ്ക്കെത്തിയ രോഗിയെ മരുന്ന് നൽകി മയക്കിക്കിടത്തി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹസ്നാബാദിലാണ് സംഭവം. പീഡനത്തിനിരയായ യുവതിയും ഭർത്താവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രതിയായ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി പോയിരുന്നതായി യുവതി പരാതിയിൽ പറയുന്നു. മയക്കുമരുന്ന് കുത്തിവച്ച് അബോധാവസ്ഥയിലാക്കിയതിന് ശേഷം ഡോക്ടർ തന്നെ പീഡിപ്പിച്ചുവെന്നും തന്റെ നഗ്ന ചിത്രങ്ങൾ പകർത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും നിരവധി പ്രാവശ്യം ഡോക്ടർ പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. കൂടാതെ തന്നെ ഭീഷണിപ്പെടുത്തി 4,00,000 രൂപ തട്ടിയെടുത്തതായും അവർ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreദിവ്യക്കെതിരെ എന്ത് നടപടി വേണമെന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും; ദിവ്യയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് വീഴ്ചയില്ലെന്ന് എം.വി.ഗോവിന്ദന്
തിരുവനന്തപുരം: പി.പി.ദിവ്യയെ അറസ്റ്റ് ചെയ്തതില്‍ പോലീസിന് വീഴ്ചയില്ല. ദിവ്യക്കെതിരെ എന്ത് നടപടി വേണമെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . ഇക്കാര്യത്തില്‍ സര്‍ക്കാരും പോലീസും സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ഗോവിന്ദന് പ്രതികരിച്ചു. അറസ്റ്റിന് ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ദിവ്യയെ കണ്ണൂരിലെ വനിതാ ജയിലിൽ എത്തിച്ചത്. അതിനെ തെറ്റായ രീതിയില്‍ വിശദീകരിക്കുകയാണ്. ദിവ്യയുടെ അറസ്റ്റ് നാടകമാണെന്ന വിമര്‍ശനം ശുദ്ധ അസംബന്ധമാണ്. മാധ്യമങ്ങള്‍ സൃഷ്ടിച്ച പുകമറയില്‍ നിന്നുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്. മാധ്യമങ്ങളുടെ ഇത്തരം വിമര്‍ശനം ജനാധിപത്യപരമല്ല.
Read Moreവീട്ടിലെ ഫാനും കട്ടിലും വരെ ദീപാവലിക്ക് മുന്നോടിയായി കഴുകി വൃത്തിയാക്കി; മേലാൽ ഇത് ആവർത്തിക്കരുതെന്ന് സോഷ്യൽ മീഡിയ
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനി ദീപാവലിക്ക് ഉള്ളത്. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിനായി വീടുകളും പരിസരവും ദീപങ്ങളാൽ അലങ്കരിക്കപ്പെടും. ഇതിനായി വീടും പരിസരവും എല്ലാ ആളുകളും വൃത്തിയാക്കുന്നു. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്. ദീപാവലിക്ക് മുന്നോടിയായുള്ള ശുചീകരണത്തിന്റെ ഭാഗമായി വീട്ടിലെ ഉപകരണങ്ങൾ വരെ കഴുകി വൃത്തിയാക്കുന്ന വീഡിയോ ആണിത്. ആദ്യത്തെ വീഡിയോയിൽ സ്ത്രീ വീട്ടിലെ കട്ടിൽ വരെ കഴുകുന്നു. രണ്ടാമത്തെ വീഡിയോയിൽ വീട്ടിലെ ഫാൻ വരെ ഊരി കഴുകുന്നതാണ് കാണാൻ സാധിക്കുന്നത്. ഈ രണ്ട് വീഡിയോ കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾ അമ്പരന്നു. ഇലക്ട്രിക്ക് ഉപകരണമായ ഫാനില്‍ ജലാംശമുണ്ടെങ്കില്‍ അത് ഷോട്ടാവാനുള്ള സാധ്യതകള്‍ ഏറെയാണ്. അത് പോലെ തന്നെ പ്ലൈവുഡില്‍ നിര്‍മ്മിച്ച കട്ടിലില്‍ വെള്ളം വീണാല്‍ അത് വേഗത്തിൽ നശിച്ച് പോകുമെന്നും ആളുകൾ കമന്റ് ചെയ്തു.…
Read Moreഅയോധ്യയിലെ കുരങ്ങുകളുടെ ഭക്ഷണത്തിനായി ഒരു കോടി രൂപ സംഭാവന നൽകി നടൻ അക്ഷയ് കുമാർ; ദയാനിധിയും ഉദാരമനസ്കനുമാണ് നടനെന്ന് ആഞ്ജനേയ സേവ ട്രസ്റ്റ്
ലക്നോ: ഹനുമാന്റെ വീര സൈന്യത്തിന്റെ പിൻഗാമികൾക്ക് ഇനി ആരും വലിച്ചെറിയുന്ന ഭക്ഷണം കഴിക്കേണ്ട. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ. മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയയുടേയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടേയും പേരിലാണ് അക്ഷയ് കുമാര്‍ പണം സമര്‍പ്പിച്ചതെന്ന് ആഞ്ജനേയ സേവ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത വ്യക്തമാക്കി. രാമായണത്തിലെ പുരാതന കഥാപാത്രമായ ഹനുമാന്റെ വീര സൈന്യത്തിന്റെ പിൻഗാമികളായാണ് അയോധ്യയിലെ വാനരന്മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചവരെന്നാണ് വിശ്വാസികൾക്ക് ഇവിടുത്തെ കുരങ്ങന്മാരെക്കുറിച്ചുള്ള ഐതിഹ്യം. ഈ വാനരക്കൂട്ടം ഇപ്പോൾ ക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തർ കഴിച്ച് ഉപേക്ഷിച്ച ഭക്ഷണമാണ് പലപ്പോഴും ഇവർ ആശ്രയിക്കുന്നത്. അക്ഷയ് കുമാർ വളരെ ദയാനിധിയും ഉദാരമനസ്കനും മാത്രമല്ലെന്നും സാമൂഹിക ബോധമുള്ള ഇന്ത്യൻ പൗരൻ…
Read More