സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയപ്പെടേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണു പറയുന്നത്. ഈ ചികിത്സയിലൂടെ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടെന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്ജന്, സിടി (CT) / എം ആര് ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐസിയു സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍. ഏത് ആശുപത്രിയിൽ..?സാധാരണയായി സംഭവിക്കുന്നത് രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സിടി സ്കാനിംഗിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ്. നമുക്ക് പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നതും…
Read MoreDay: October 31, 2024
തീർഥാടകർക്കു കുടിവെള്ളമില്ല: മുൻ നിലപാടിൽ മാറ്റംവരുത്താതെ ജല അഥോറിറ്റി
ചെങ്ങന്നൂർ: ചെങ്ങന്നൂരിലെത്തുന്ന ആയിരക്കണക്കിന് ശബരിമല തീർഥാടകർ ശുദ്ധജലം കിട്ടാതെ വലയും. എല്ലാ ദിവസവും കുടിവെള്ളവിതരണം ഇല്ലാത്തതാണ് കാരണം. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ജലവിതരണം നടത്തുക. അവലോകനയോഗങ്ങളിൽ തീർഥാടകർക്ക് എല്ലാ ദിവസവും കുടിവെള്ളം വിതരണം ചെയ്യണമെന്ന ആവശ്യമുയർന്നിരുന്നുവെങ്കിലും ജല അഥോറിറ്റിയുടെ മുൻ നിലപാടിൽ മാറ്റംവരുത്താൻ അധികൃതർ തയാറാകുന്നില്ല. കുന്നത്തുമല ഉന്നതതല ജലസംഭരണിയിൽനിന്ന് ചെങ്ങന്നൂർ നഗരസഭയുടെ രണ്ടു ഭാഗങ്ങളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം വിതരണം ചെയ്യുന്ന തരത്തിലാണ് വാൽവ് ക്രമീകരണം നടത്തിയിരിക്കുന്നതെന്നാണ് ജല അഥോറിറ്റി അധികൃതരുടെ വിശദീകരണം. ടൗൺ ഭാഗത്തേക്ക് വിതരണം നടത്തുന്ന ദിവസം മാത്രമേ റെയിൽവേ സ്റ്റേഷനിലെത്തുന്ന തീർഥാടകർക്ക് കുടിവെള്ളം ലഭിക്കുകയുള്ളൂ. റെയിൽവേ സ്റ്റേഷനിൽ ജല അഥോറിറ്റി അഞ്ചു പൈപ്പുകളാണ് സജ്ജമാക്കുന്നത്. ടൗൺ, റെയിൽവേ സ്റ്റേഷൻ, ബഥേൽ, തിട്ടമേൽ, നന്ദാവനം, ഐടിഐ ജംഗ്ഷൻ, പുത്തൻവീട്ടിൽപ്പടി, മുണ്ടൻകാവ്, മങ്കുഴിച്ചാൽ ഭാഗങ്ങളിലേക്ക് ഒരു ദിവസവും കിഴക്കേനട, കോടിയാട്ടുകര, മിത്രപ്പുഴ, ശാസ്താംകുളങ്ങര, ആൽത്തറ ഭാഗങ്ങൾ…
Read Moreകണക്ഷൻ സ്ഥിരമാക്കാൻ കൈക്കൂലി; കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ
കുറവിലങ്ങാട്: താത്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകാൻ വീട്ടുടമയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഓവർസിയർ കീഴൂർ കണ്ണാർവയൽ എം.കെ. രാജേന്ദ്രനെ (51)യാണ് വിജിലൻസ് സംഘം അറസ്റ്റുചെയ്തത്. വീട്ടുടമയിൽനിന്നു 10,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പകലോമറ്റത്ത് വീട് നിർമാണം പൂർത്തീകരിച്ച പ്രവാസിയുടെ കുടുംബത്തിൽ നിന്നാണ് പണം ആവശ്യപ്പെട്ട് വാങ്ങിയത്.വിജിലൻസ് കിഴക്കൻമേഖല എസ്പി വി. ശ്യാംകുമാറിന്റെ നിർദേശാനുസരണം ഡിവൈഎസ്പി നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഒന്നോടെ ഓവർസിയറെ പിടികൂടിയത്. രണ്ടുവർഷം മുമ്പ് പകലോമറ്റത്ത് സ്ഥലം വാങ്ങിയ സ്ഥലത്ത് വീടിന്റെ നിർമാണ ജോലികൾ പൂർത്തീകരിച്ചതോടെ താത്കാലിക കണക്ഷൻ മാറ്റി സ്ഥിരപ്പെടുത്താൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ത്രീഫേസ് കണക്ഷൻ ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. എന്നാൽ ത്രീഫേസ് ലൈൻ കടന്നുപോകുന്നത് വീടിനു 500 മീറ്റർ അകലെക്കൂടിയാണെന്നും ഇതിൽനിന്നു ലൈൻ വലിക്കാൻ 65,000 രൂപ ചെലവഴിക്കേണ്ടിവരുമെന്നും…
Read Moreകിണറിനു സമീപം മാലിന്യംതള്ളൽ; പരാതിയുമായി നാട്ടുകാര്‍
പാലാ: നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമായ കുടിവെള്ള പദ്ധതിയുടെ കിണറിനും മോട്ടോര്‍ ഹൗസിനും സമീപം സാമൂഹ്യവിരുദ്ധര്‍ മത്സ്യ-മാംസ മാലിന്യങ്ങള്‍ തള്ളുന്നതു പതിവായി. മാലിന്യങ്ങള്‍ കുടിവെള്ളത്തില്‍ കലരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വെള്ളഞ്ചൂര്‍ തെരുവുംകുന്ന് കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കാണ് ഈ ഗതികേട്. രണ്ടു ദിവസമായി പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഗുണഭോക്തൃസമിതി ഭാരവാഹികള്‍ നഗരസഭയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി. പദ്ധതിയുടെ കിണര്‍ ളാലം തോടിനു തൊട്ടുസമീപമാണുള്ളത്. രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ വാഹനങ്ങളില്‍ മാലിന്യമെത്തിച്ച് ഇവിടെയുള്ള പാലത്തില്‍നിന്നു തോട്ടിലേക്കു തള്ളുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കടകളില്‍നിന്നുള്ള മാലിന്യമാണ് കാണപ്പെട്ടതെങ്കില്‍ ഇന്നലെ മത്സ്യങ്ങളാണ് വന്‍തോതില്‍ തള്ളിയത്. ഇവിടെയുള്ള കുളിക്കടവും മലിനമായി. കല്‍പ്പടവുകള്‍ കെട്ടിയുണ്ടാക്കിയ കുളിക്കടവ് നിരവധി ആളുകള്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നതാണ്. സാമൂഹ്യവിരുദ്ധര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Read Moreതോപ്പുംപടിയില്‍ അസം സ്വദേശിയുടെ മരണം കൊലപാതകം; സുഹൃത്ത് പിടിയിൽ; കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്
കൊച്ചി: എറണാകുളം തോപ്പുംപടിയില്‍ അസം സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് അസം സ്വദേശിയായ അഭിജിത്തിനെ തോപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരുന്നു. ചോദ്യം ചെയ്യലിനു ശേഷമെ കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമാകൂ. ഇയാളുടെ മറ്റ് രണ്ടു സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്. തോപ്പുംപടി നേതാജി ലോഡ്ജിലെ ഒമ്പതാം നമ്പര്‍ മുറിയിലാണ് കബ്യ ജ്യോതി കക്കാടിനെ (26) ചൊവ്വാഴ്ച രാത്രി ഏഴോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് കബ്യയും മറ്റു മൂന്നു പേരും ഒരുമിച്ചെത്തി മുറിയെടുത്തത്. കബ്യയും അഭിജിത്തും ഒരു മുറിയിലായിരുന്നു. മറ്റു രണ്ടുപേര്‍ തൊട്ടടുത്ത മുറിയിലുമായിരുന്നു താമസിച്ചത്. മുറി ഒഴിയേണ്ട സമയം ആയിട്ടും വാതില്‍ തുറക്കാതെ വന്നതോടെയാണ് ലോഡ്ജ് ഉടമയും ജീവനക്കാരും മുറി തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് കബ്യയെ മരിച്ച നിലയില്‍ മുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തോപ്പുംപടി…
Read Moreകൊടകര കുഴൽപ്പണം; എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട്; പണത്തിനു കാവലിരുന്ന ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തിരൂർ സതീഷ് പറഞ്ഞു. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്. ധർമ്മരാജൻ എന്ന വ്യക്തിയാണ് പണം കൊണ്ടുവന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉണ്ടായിരുന്നു. ധർമ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്. പണത്തിനു കാവലിരുന്നത് താനാണെന്നും സതീഷ് പറഞ്ഞു. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ പണമാണ്. ജില്ലാ നേതൃത്വം പറഞ്ഞത് അനുസരിച്ചാണ് അന്ന് താൻ പ്രവർത്തിച്ചതെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സതീഷ് പറഞ്ഞു. അതേസമയം, 2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ 1.47…
Read Moreപ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചാണ്ടി ഉമ്മന്‍ പൊതുപരിപാടിയില്‍
കോട്ടയം: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുത്തു. മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണു പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ ഉദ്ഘാടകനായാണ് ചാണ്ടി ഉമ്മന്‍ പങ്കെടുത്തത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുപരിപാടികളില്‍നിന്നു സ്ഥലം എംഎല്‍എയായ തന്നെ ഒഴിവാക്കുന്നതായി ചൂണ്ടികാട്ടി ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന് അവകാശ ലംഘന പരാതി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കിടയില് രണ്ടാമത്തെ അവകാശ ലംഘന പരാതിയാണ് നല്‍കിയത്. കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍നിന്ന് ഒഴിവാക്കിയതിനാണ് ആദ്യ അവകാശ ലംഘന പരാതി നല്‍കിയത്. വികസന കാര്യങ്ങളില്‍ മണ്ഡലത്തെ അവഗണിക്കുന്നതായും പലസ്ഥാപനങ്ങളും മണ്ഡലത്തില്‍നിന്നു മാറ്റി മറ്റുമണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുന്നതായും ചാണ്ടി ഉമ്മന്‍ പരാതിപ്പെട്ടു. സര്‍ക്കര്‍ പരിപാടികളില്‍നിന്നു ബോധപൂര്‍വം തന്നെ അവഗണിക്കുകയാണെന്നാണു പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞദിവസം പാമ്പാടി ആര്‍ഐടിയില്‍ ഉദ്ഘാടനത്തിനായി മുഖ്യന്ത്രി എത്തിയപ്പോള്‍ മുഖ്യമന്ത്രിയോടും ചാണ്ടി ഉമ്മന്‍…
Read Moreതനിക്കു വേണ്ടി എഴുതിയ കഥയാണ് കങ്കുവയെന്ന് രജനികാന്ത്
കങ്കുവ തനിക്കു വേണ്ടി ശിവ എഴുതിയ കഥ ആയിരുന്നു എന്ന് രജനികാന്ത്. അണ്ണാത്തെ ചിത്രം ചെയ്യുമ്പോള്‍ ഞാന്‍ ശിവയോട് പറഞ്ഞിരുന്നു എനിക്ക് വേണ്ടി ഒരു പീരിയഡ് സിനിമ ചെയ്യാൻ. ശിവയും കെ.ഇ. ജ്ഞാനവേലും ഒന്നിച്ചാല്‍ അത് നല്ലതായിരിക്കുമെന്നും പറഞ്ഞു. കങ്കുവ എനിക്ക് വേണ്ടി നിര്‍മിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്. തുടര്‍ന്ന് സ്റ്റുഡിയോ ഗ്രീനിലേക്കും സൂര്യയിലേക്കും പോയി. സൂര്യയുടെ കഴിവും പെരുമാറ്റവും എല്ലാം എല്ലാവര്ക്കും അറിയുന്നതാണ്. സൂര്യയെ പോലൊരു ജെന്റില്മാന് ഇന്‍ഡസ്ട്രിയില്‍ വേറെയില്ല. വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ സൂര്യയുടേത്. ബ്രഹ്മാണ്ഡ ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നു എന്ന് രജനികാന്ത് പറഞ്ഞു.
Read Moreസസ്പൻസ് ത്രില്ലർ ചിത്രം മിലൻ പൂർത്തിയായി
ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മാടനു ശേഷം ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പൻസ് ത്രില്ലർ ചിത്രം മിലൻ പൂർത്തിയായി. കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബംഗളൂരു, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി.എസ്. സുധീരൻ കാലടി, മഹേഷ് വി എന്നിവർ കഥാപാത്രങ്ങളാകുന്നു. ബാനർ – ശ്രീജിത്ത് സിനിമാസ്, എച്ച്ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷൻസ്, ഛായാഗ്രഹണം – കിഷോർലാൽ,എഡിറ്റിംഗ്, കളറിസ്റ്റ് – വിഷ്ണു കല്യാണി, തിരക്കഥ – അഖിലൻ ചക്രവർത്തി, സംഗീതം, പശ്ചാത്തല സംഗീതം – രഞ്ജിനി സുധീരൻ, ഗാനരചന – അഖിലൻ ചക്രവർത്തി, സാംസൺ സിൽവ, ആലാപനം – അൻവർ സാദത്ത്, സാംസൺ സിൽവ, സൂരജ് ജെ ബി, സീമന്ത് ഗോപാൽ, രഞ്ജിനി സുധീരൻ, കീർത്തന രാജേഷ്, ആര്യ…
Read Moreനവീൻ ബാബുവിനെ പോലെ ദുരൂഹ സാഹചര്യത്തിൽ കണ്ണൂരിൽ 17 വർഷം മുമ്പും ഉന്നത ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തലശേരി: എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് ചർച്ചയായി തുടരുന്പോൾ പതിനേഴ് വർഷം പിന്നിലേക്ക് സഞ്ചരിച്ചാൽ ഏതാണ്ട് സമാനമായ രീതിയിൽ മറ്റൊരു ഉന്നതോദ്യോഗസ്ഥന്റെ മരണവും കണ്ടെത്താം. 2007 ജൂൺ മൂന്നിന് അന്നത്തെ കണ്ണൂർ ആർടിഒ ആയിരുന്ന കെ.എം. പുരുഷോത്തമനെയായിരുന്നു ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎം നവീൻ ബാബുവിനെ അദ്ദേഹത്തിന്റെ തന്റെ ക്വാർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെങ്കിൽ കെ.എം. പുരുഷോത്തമനെ തന്റെ ഓഫീസ് മുറിതന്നെയായിരുന്നു സമാനരീതിയിൽ ജീവിതമവസാനിപ്പിക്കാൻ തെരഞ്ഞെടുത്തത്. പയ്യന്നൂർ പിലാത്തറ സ്വദേശിയായ അദ്ദേഹത്തിന്റെ മരണം ഏറെ ദുരൂഹതകൾ സൃഷ്ടിച്ചിരുന്നു. കാൻസർ രോഗിയായിരുന്ന പുരുഷോത്തമൻ തിരുവനന്തപുരത്ത് പോയി അന്നത്തെ ട്രാൻസ്പോർട്ട് കമ്മീഷണറെ കണ്ട് തിരിച്ചെത്തിയ ശേഷമാണ് ജില്ലാ പോലീസ് ആസ്ഥാനത്തോട് ചേർന്നുള്ള റീജണണൽ ട്രാൻസ് പോർട്ട് ഓഫീസിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ചത്. രാവില ഓഫീസിൽ എത്തിയ ജീവനക്കാരനാണ് പുരുഷാത്തമനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നത്തെ…
Read More