തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയ ദിവസം പൂരപ്പറമ്പിൽ എത്താൻ ആംബുലൻസിൽ കയറിയെന്നു സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അഞ്ച് കിലോ മീറ്റർ ദൂരം കാറിൽ സഞ്ചരിച്ചു വരുന്നതിനിടെ ചില ഗുണ്ടകൾ കാർ ആക്രമിച്ചു.ഒരു രാഷ്ട്രീയവുമില്ലാത്ത ഏതാനും ചെറുപ്പക്കാരാണ് അപ്പോൾ രക്ഷപ്പെടുത്തിയത്. ഓട മുറിച്ചുകടക്കാൻ സഹായിച്ചത് അവരാണ്. അവിടെനിന്നാണ് ആംബുലൻസിൽ കയറിയത്. കാലിന് സുഖമില്ലാത്തത് കാരണം ജനങ്ങൾക്കിടയിലൂടെ നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. 15 ദിവസത്തോളം കാൽ ഇഴച്ചാണ് നടന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞു മൊഴി നൽകിയ ആളുണ്ടല്ലോ. ആ മൊഴിയിൽ എന്താ പോലീസ് കേസ് എടുക്കാത്തത്. പൂരം കലക്കൽ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാരിന് ചങ്കൂറ്റം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.തൃശൂരിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്തത് കരുവന്നൂർ വിഷയം കാരണമാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കൽ ആരോപണം എടുത്തിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.…
Read MoreDay: October 31, 2024
‘എനിക്കൊപ്പമുള്ള ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക ചോപ്രയ്ക്ക് മടിയായിരുന്നു, ഞാന്‍ ഹീറോ ആയിരുന്നുവെങ്കിൽ അവർക്ക് ഒരു എതിര്‍പ്പും ഉണ്ടാകില്ലായിരുന്നു’: അന്നു കപുര്‍
വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സാത്ത് ഖൂൻ മാഫ്. ചിത്രത്തില്‍ എനിക്കൊപ്പമുള്ള ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക ചോപ്രയ്ക്ക് മടിയായിരുന്നു. ഞാന്‍ ഹീറോ ആയിരുന്നുവെങ്കില്‍ പ്രിയങ്ക ചോപ്രയ്ക്ക് ഒരു എതിര്‍പ്പും ഉണ്ടാകില്ലായിരുന്നു എന്ന് അന്നു കപൂർ. ഹീറോയെ ഉമ്മ വയ്ക്കാന്‍ നായികയ്ക്ക് ഒരു എതിര്‍പ്പുമുണ്ടാകില്ല. പക്ഷെ ഇത് ഞാനല്ലേ, സൗന്ദര്യവുമില്ല. അതുകൊണ്ട് പ്രശ്നമായി. പ്രിയങ്കയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ല. അവള്‍ക്ക് നാണമാണെന്ന് വിശാല്‍ ഭരദ്വാജ് എന്നോട് പറഞ്ഞു. അവര്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ആ രംഗം ഒഴിവാക്കാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷെ എന്തിന് ആ രംഗം ഒഴിവാക്കണം, അത് പ്രധാനപ്പെട്ട രംഗമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ സെറ്റില്‍ തമാശ കളിക്കാന്‍ താത്പര്യപ്പെടുന്ന ആളല്ല. അതിനാല്‍ ആ രംഗം പറഞ്ഞത് പോലെ ചെയ്തു. പിന്നീട് സോളോ ഷോട്ടുകള്‍ വന്നപ്പോള്‍ അസിസ്റ്റന്റുകള്‍…
Read Moreആദ്യ നഷ്ടം; പെനാൽറ്റി തുലച്ച് സിആർ7
റിയാദ്: കിംഗ് കപ്പ് ഓഫ് ചാന്പ്യൻസ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി തുലച്ചപ്പോൾ അൽ നസർ എഫ്സി പുറത്ത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ അൽ താവൂണ്‍ എഫ്സിക്ക് എതിരേ 1-0നായിരുന്നു അൽ നസറിന്റെ തോൽവി. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമായിരുന്നു (96’) അൽ നസറിനു ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തിയത്. 71ാം മിനിറ്റിൽ വലീദ് അൽ അഹമ്മദിന്റെ ഗോളിലായിരുന്നു അൽ താവൂണ്‍ എഫ്സി ലീഡ് സ്വന്തമാക്കിയത്. 2023-2024 സീസണിൽ അൽ നസർ കിംഗ്സ് കപ്പ് ഓഫ് ചാന്പ്യൻസ് ഫൈനലിൽവരെ എത്തിയിരുന്നു. അൽ താവൂണ്‍ എഫ്സിക്കെതിരേ മൂന്നാം മിനിറ്റിൽ ലീഡ് നേടാനുള്ള അവസരം അൽ നസറിനു ലഭിച്ചതാണ്. എന്നാൽ, ആൻഡേഴ്സണ് ടാലിസ്ക ബോക്സിനുള്ളിൽനിന്നു തൊടുത്ത ഷോട്ട് അൽ താവൂണ്‍ ഗോൾ കീപ്പർ രക്ഷപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലും ടാലിസ്കയ്ക്ക് അവസരം ലഭിച്ചെങ്കിലും സ്കോർ ചെയ്യാൻ സാധിച്ചില്ല. ആദ്യ നഷ്ടം…
Read More‘ഞാൻ സായ് പല്ലവിയുടെ വലിയ ഫാനാണ്, ഒരിക്കൽ അവർക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു’: മണിരത്നം
മണിരത്നം സിനിമകളിൽ നായികയാവാൻ കൊതിക്കാത്ത നടിമാർ ഉണ്ടാവില്ല. സാക്ഷാൽ മണിരത്നം തന്നെ വേദിയിൽ പരസ്യമായി ഞാൻ നിങ്ങളുടെ വലിയ ഫാനാണെന്നും നിങ്ങൾക്കൊപ്പം ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഒരു നടിയോടു പറഞ്ഞാലോ? അത്തരമൊരു സ്വപ്നതുല്യമായ നിമിഷത്തിനു സാക്ഷിയായ സായ് പല്ലവിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷത്തിലെത്തുന്ന അമരൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു മണിരത്നം. സായ് പല്ലവിയുടെ വലിയ ആരാധകനാണു താനെന്നും ഒരിക്കൽ സായ് പല്ലവിക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുമെന്നു താൻ പ്രതീക്ഷിക്കുന്നതായും മണിരത്നം പറഞ്ഞു. എന്തു റോൾ കൊടുത്താലും റിയലായി അവതരിപ്പിക്കുന്നയാളാണ് സായ്. ഇപ്പോൾ റിയൽ കഥാപാത്രത്തെ കൊടുത്തിരിക്കുന്നു, എനിക്കുറപ്പുണ്ട് മനോഹരമായി ചെയ്തിട്ടുണ്ടാവുമെന്ന്. ഞാൻ ഒരു വലിയ ഫാനാണ്. ഒരു ദിവസം കൂടെ ജോലി ചെയ്യാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. എന്നായിരുന്നു മണിരത്നത്തിന്റെ വാക്കുകൾ.…
Read Moreഐസിസി ടെസ്റ്റ് റാങ്കിംഗ് : റബാഡ ഒന്നാം നമ്പറിൽ
ദുബായ്: ഐസിസി ലോക ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ദക്ഷിണാഫ്രിക്കൻ പേസർ കഗിസൊ റബാഡ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയുടെ ഒന്നാം സ്ഥാനം ഇതോടെ നഷ്ടപ്പെട്ടു. ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സൽവുഡാണ് രണ്ടാം സ്ഥാനത്ത്. ഇതോടെ ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ആർ. അശ്വിൻ എന്നിവർ മൂന്നും നാലും സ്ഥാനത്തേക്ക് ഇറങ്ങി. ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരന്പരയിൽ തിളങ്ങാൻ സാധിക്കാത്തതാണ് ജസ്പ്രീത് ബുംറെയ്ക്കും ആർ. അശ്വിനും തിരിച്ചടിയായത്. 860 റേറ്റിംഗ് പോയിന്റാണ് റബാഡയ്ക്ക്. ഹെയ്സൽവുഡിന് 847ഉം ജസ്പ്രീത് ബുംറയ്ക്ക് 846ഉം അശ്വിന് 831ഉം റേറ്റിംഗാണുള്ളത്. ജയ്സ്വാൾ മൂന്നിൽ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിനുള്ളിൽ ഏക ഇന്ത്യൻ താരമായി യശസ്വി ജയ്സ്വാൾ. 790 റേറ്റിംഗ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് യശസ്വി ജയ്സ്വാൾ. ഇന്ത്യൻ യുവതാരത്തിന്റെ ഏറ്റവും ഉയർന്ന റാങ്കിംഗാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലൻഡിന്റെ കെയൻ വില്യംസണ് എന്നിവരാണ് ഒന്നും…
Read Moreനെയ്മർ മയാമിയിലേക്ക്?
ഫ്ളോറിഡ: ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ചേക്കേറിയേക്കും എന്നു റിപ്പോർട്ട്. ഫ്ളോറിഡയിൽ 26 മില്യണ്‍ ഡോളറിന്റെ (218 കോടി രൂപ) വസ്തു നെയ്മർ വാങ്ങിയതാണ് അദ്ദേഹം ഇന്റർ മയാമിയിലേക്കു ചേക്കേറിയേക്കും എന്ന അഭ്യൂഹം വർധിപ്പിച്ചിരിക്കുന്നത്. ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസിയും നെയ്മറും ഉറ്റസുഹൃത്തുക്കളാണ്. എഫ്സി ബാഴ്സലോണ, പിഎസ്ജി ടീമുകളിൽ ഇരുവരും ഒന്നിച്ചു കളിച്ചിട്ടുമുണ്ട്. പിഎസ്ജിയിൽനിന്ന് ഇറങ്ങിയശേഷം സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാൽ എഫ്സിക്കുവേണ്ടിയാണ് നെയ്മർ ബൂട്ടണിയുന്നത്. ഒരു വർഷത്തിലധികം പരിക്കിനെത്തുടർന്നു പുറത്തിരിക്കുകയായിരുന്ന നെയ്മർ കളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. 2025 ജൂണ്‍വരെയാണ് അൽ ഹിലാൽ എഫ്സിയുമായി നെയ്മറിനു കരാർ ഉള്ളത്.
Read Moreഇന്ത്യ- ന്യൂസിലൻഡ് ടെസ്റ്റ്; കോഹ്ലി, രോഹിത് കളിമാറണം…
21-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഒരു സന്ദർശക ടീമിന്റെ ബാറ്റർ ടോപ് സ്കോറർ സ്ഥാനത്ത് എത്തുക എന്നത് വളരെ വിരളമാണ്. അത്തരമൊരു സന്ദർഭത്തിലേക്കാണോ ഇന്ത്യ x ന്യൂസിലൻഡ് ടെസ്റ്റ് പരന്പര ചെന്നെത്തുക എന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ഏറ്റവും വലിയ ചോദ്യം. ആദ്യ രണ്ടു ടെസ്റ്റിലും ജയിച്ച് ന്യൂസിലൻഡ് പരന്പര സ്വന്തമാക്കിക്കഴിഞ്ഞു. അതും ഇന്ത്യയിൽ ഒരു ടീം 2012നുശേഷം പരന്പര നേടുന്നത് ഇതാദ്യം. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനു നാളെ മുംബൈയിൽ ടോസ്. മുംബൈ വാങ്കഡേയിൽ മൂന്നാം ടെസ്റ്റ് അരങ്ങേറുന്പോൾ തലമുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരിൽ നിന്ന് മികച്ച ഇന്നിംഗ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നു. ബംഗളൂരുവിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇരുവരും അർധസെഞ്ചുറി നേടിയതൊഴിച്ചാൽ തികഞ്ഞ പരാജയമായിരുന്നു. മറുവശത്ത് ന്യൂസിലൻഡിന്റെ മുൻനിര ബാറ്റർമാർ മികച്ചു നിൽക്കുകയും ചെയ്തു. രോഹിത്തിന്റെയും കോഹ്ലിയുടെയും ഫോം…
Read Moreസുഹൃത്തിനൊപ്പം മൊബൈലിൽ നോക്കി ട്രാക്കിലിരുന്നു: ഹെഡ്ഫോൺ വച്ചതിനാൽ ട്രെയിൻ വന്നതറിഞ്ഞില്ല: വിദ്യാർഥി മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ സുഹൃത്തിനൊപ്പം റെയിൽവേ ട്രാക്കിൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കെ ഇരുപതുകാരനായ വിദ്യാർഥിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം. ബിബിഎ വിദ്യാർഥിയായ മൻരാജ് തോമർ ആണു മരിച്ചത്. റെയിൽവേ ട്രാക്കിൽ മൻരാജ് തോമറിന്റെ എതിർ ദിശയിലായാണ് സുഹൃത്ത് ഇരുന്നത്. ഹെഡ്ഫോൺ വച്ച് മൊബൈലിൽ എന്തോ കണ്ടുകൊണ്ടിരുന്നതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ സാധിച്ചില്ല. ട്രെയിൻ തട്ടി തത്ക്ഷണം മൻരാജിന്റെ മരണം സംഭവിച്ചു. സുഹൃത്ത് അപകടം കൂടാതെ രക്ഷപ്പെട്ടു. പോസ്റ്റ്മോർട്ടത്തിനുശേഷം മൻരാജിന്റെ മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തു. മാതാപിതാക്കളുടെ ഏക മകനായ മൻരാജിനു ബോഡി ബിൽഡിംഗും റീൽ നിർമാണവും ഇഷ്ടമായിരുന്നു.
Read Moreകുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട: കാട്ടാക്കടയിൽ ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. ചാമവിള സിഎസ്ഐ പള്ളിക്ക് സമീപം താമസിക്കുന്ന നിഷാദാണ്(45) അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചേ കൈതക്കോണത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാര്യ സ്വപ്ന(40),മകൻ അഭിനവ്(11)എന്നിവരെയാണ് നിഷദ് വെട്ടി പരിക്കേൽപ്പിച്ചത്. സ്വപ്ന നക്രാംചിറയിലുള്ള പെട്രോൾ പമ്പിലെ ജോലിക്കായി വരുന്നതിനിടെ പുലർച്ചേ 5.30ഓടെ കൈതക്കോണത്ത് വച്ച് നിഷാദ് ആക്രമിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മകനും ആക്രമണത്തിൽ പരിക്കേറ്റു. ഈ സമയം വന്ന ടിപ്പർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണമാണ് വലിയദുരന്തം ഒഴിവായത്. കാട്ടാക്കടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുത്രിയിലേക്ക് ഇരുവരേയം മാറ്റി. കുടുംബ പ്രശ്നങ്ങളാൽ അകന്നു കഴിയുകയായിരുനന്നു നിഷാദും ഭാര്യയും. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.
Read More‘ഉത്തര കൊറിയൻ സൈനികർ ബോഡി ബാഗുകളിൽ മടങ്ങും’: റോബർട്ട് വുഡ്
വാഷിംഗ്ടൺ ഡിസി: റഷ്യയ്ക്കൊപ്പം ചേർന്ന് യുക്രെയ്നിൽ യുദ്ധം ചെയ്യാൻ പോകുന്ന ഉത്തര കൊറിയൻ സൈനികർ ബോഡി ബാഗുകളിൽ തിരിച്ചെത്തുമെന്ന് യുഎന്നിലെ യുഎസ് ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ്. ‘റഷ്യയെ പിന്തുണച്ച് ഉത്തര കൊറിയൻ സൈനികർ യുക്രെയ്നിൽ പ്രവേശിച്ചാൽ, അവർ തീർച്ചയായും ബോഡി ബാഗുകളിലാകും മടങ്ങിയെത്തുക. അതിനാൽ അത്തരം അശ്രദ്ധവും അപകടകരവുമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചു രണ്ടുതവണ ചിന്തിക്കാൻ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെ ഉപദേശിക്കുകയാണ്’- റോബർട്ട് വുഡ് സുരക്ഷാ കൗൺസിലിൽ പറഞ്ഞു.
Read More