തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് 635 കോടി രൂപ സൈബര്‍ തട്ടിപ്പിലൂടെ കവര്‍ച്ച ചെയ്യപ്പെട്ടുവെന്ന് കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് മൂന്ന് മടങ്ങ് വര്‍ധനയാണ്. തട്ടിപ്പിനിരയായവരിൽ കര്‍ഷകര്‍ മുതല്‍ ഐടി പ്രഫഷണലുകള്‍ വരെ ഉൾപ്പെടുന്നു. നഷ്ടമായ പണത്തിൽ 87.5 കോടി രൂപ മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് വീണ്ടെടുക്കാനായുള്ളൂ. സൈബര്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 22,000ലധികം മൊബൈല്‍ ഫോണുകള്‍ കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അവ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ തട്ടിപ്പുകാര്‍ ഇരകളുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന 13,000 സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തതായും കേരള പൊലീസ് സൈബര്‍ അന്വേഷണ വിഭാഗം അറിയിച്ചു. ഈ വര്‍ഷം സംസ്ഥാനത്ത് ഒരു ലക്ഷത്തോളം തട്ടിപ്പ് സംഭവങ്ങള്‍ പുറത്തുവന്നതിൽ 32,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read MoreDay: October 31, 2024
പ്രകോപനവുമായി ഉത്തര കൊറിയ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു, അപലപിച്ച് അമേരിക്ക
സോൾ: ഇടവേളയ്ക്കുശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. മിസൈൽ പരിധിയിൽ അമേരിക്കയും പെടുമെന്നാണു സൂചന. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ ഇന്നു പുലർച്ചെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഉത്തര കൊറിയ പരീക്ഷിച്ചത് ബാലിസ്റ്റിക് മിസൈൽ ആകാനിടയുണ്ടെന്ന് ജപ്പാന്റെ തീരസംരക്ഷണ സേനയും അറിയിച്ചു. ഇതിനു മുൻപ് ജൂലൈയിലും സെപ്റ്റംബറിലും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഉത്തര കൊറിയ ഏഴാമത്തെ ആണവ പരീക്ഷണത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയെന്നും യുഎസ് വരെ ദൂരപരിധിയുള്ള ദീർഘദൂര മിസൈൽ പരീക്ഷണത്തിന് തയാറെടുക്കുകയാണെന്നുമുള്ള ദക്ഷിണ കൊറിയൻ സൈനിക ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം സംബന്ധിച്ച റിപ്പോർട്ടുകൾ വന്നത്. 2017ലാണ് ഉത്തര കൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാൻ…
Read Moreമുരളീധരൻ നിയമസഭയിലെത്തുന്നത് സതീശൻ ഭയപ്പെടുന്നു; ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയതെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തീയതി തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് കെ. മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ വി.ഡി. സതീശൻ ഭയപ്പെടുന്നതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുരളീധരൻ നിയമസഭയിലെത്തിയാൻ തന്റെ അപ്രമാദിത്വം തകരുമെന്നത് മറ്റാരേക്കാളും അറിയുന്നത് സതീശനാണെന്നും സിപിഎം മുഖപത്രത്തിൽ “യുഡിഎഫ്-ബിജെപി ഡീൽ പൊളിയും’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ എം.വി.ഗോവിന്ദൻ ആരോപിക്കുന്നു. പാലക്കാട്ടെ സരിന്റെ സ്ഥാനാർഥിത്വം കോൺഗ്രസിലെ പ്രതിസന്ധി ഉപയോഗിച്ചുള്ള അടവ് നയമാണെന്നും എം.വി. ഗോവിന്ദൻ പറയുന്നു. ഒരു ഘട്ടത്തിലും ഡിസിസിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന സ്ഥാനാർഥിയല്ല രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് കോൺഗ്രസ് നേതാക്കൾതന്നെ പറയുന്നത്. പ്രാഥമികമായി നേതൃത്വം സമർപ്പിച്ച മൂന്നുപേരുടെ ലിസ്റ്റിൽ പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല. കെ. മുരളീധരൻ, ഡോ. പി. സരിൻ, വി.ടി. ബൽറാം എന്നിവരുടെ പേരാണ് ഉണ്ടായിരുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഡിസിസിയുടെ ലിസ്റ്റിൽ…
Read Moreകോൺഗ്രസിൽ ഒറ്റയ്ക്കു തീരുമാനമെടുക്കാൻ പറ്റില്ല; സതീശൻ ശൈലി മാറ്റണ്ട കാര്യമില്ലെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കെ. മുരളീധരനെ പാലക്കാട്ട് സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയെന്നു പറയുന്നവരും ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിൽ തന്നെയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാലക്കാട് മണ്ഡലത്തിൽ കെ. മുരളീധരന്റെ പേര് ഡിസിസി നിർദേശിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച കെ.സി.വേണുഗോപാൽ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിക്കും മുൻപ് മുരളീധരനോടുകൂടി സംസാരിച്ചായിക്കുമല്ലോ പാർട്ടി തീരുമാനം എടുത്തതെന്നും കൂട്ടിച്ചേർത്തു. അതേസമയം കത്ത് പുറത്തു വന്നത് സംബന്ധിച്ച് പിന്നീട് ചർച്ച ചെയ്യാമെന്നും കെ.സി.വേണുഗോപാൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വി.ഡി. സതീശൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. “”ഈ പാർട്ടിയിൽ വേണുഗോപാലിനോ, സതീശനോ ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ പറ്റില്ല. ഒരു നേതാവ് വിചാരിച്ചാൽ മാത്രം കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനാകില്ല. പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്. എനിക്ക് മുഖ്യമന്ത്രിയാകാൻ മോഹമില്ല”- കെ.സി. വേണുഗോപാൽ…
Read Moreഅച്ഛനാണത്രേ അച്ഛൻ… വ്യാജ നീറ്റ് മാർക്ക് ഷീറ്റ് നിർമിച്ചു; വിദ്യാർഥിയും അച്ഛനും അറസ്റ്റിൽ
ചെന്നൈ: വ്യാജ നീറ്റ് സ്കോർകാർഡ് ഉപയോഗിച്ച് മധുര എയിംസിൽ പ്രവേശനം നേടാനുള്ള ശ്രമിച്ച വിദ്യാർഥിയും അച്ഛനും അറസ്റ്റിൽ. ഹിമാചൽ പ്രദേശിൽനിന്നുള്ള അഭിഷേക് എന്ന ഇരുപത്തിരണ്ടുകാരനും ഇയാളുടെ അച്ഛനുമാണു പിടിയിലായത്. ഹരിയാനയിൽ പഠിച്ച അഭിഷേക് 720-ൽ 660 സ്കോർ കാണിക്കുന്ന ഡോക്ടറേറ്റ് നേടിയ നീറ്റ് സ്കോർകാർഡാണ് പ്രവേശനത്തിന് ഹാജരാക്കിയത്. ഉയർന്ന സ്കോറും അഭിഷേകിന്റെ ഭൂമിശാസ്ത്രപരമായ പശ്ചാത്തലവും കാരണം പ്രവേശന സമയത്ത് കോളജ് അധികൃതർ സംശയം പ്രകടിപ്പിച്ചു. കാരണം ഈ സ്കോറുള്ള വിദ്യാർഥിക്ക് തീർച്ചയായും ഉത്തരേന്ത്യയിൽ സീറ്റ് ലഭിക്കേണ്ടതാണ്. അന്വേഷണത്തിൽ അഭിഷേക് മൂന്ന് തവണ നീറ്റ് പരീക്ഷ എഴുതിയതായി പോലീസ് കണ്ടെത്തി. രണ്ട് തവണ പരീക്ഷയിൽ വിജയിക്കാനായില്ല, മൂന്നാമത്തെ ശ്രമത്തിൽ അദ്ദേഹത്തിന് 60 മാർക്ക് മാത്രമേ നേടാനായുള്ളൂ. മാർക്ക് ഷീറ്റ് തിരുത്തി 660 സ്കോർ എന്നാക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിൽ അഭിഷേകും അച്ഛനും അറസ്റ്റിലായി.
Read Moreജോലി വാഗ്ദാനം ചെയ്ത് 1.77 കോടി രൂപ തട്ടിയെടുത്തു: പിടിക്കപ്പെടാതിരിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തി രാജ്യം വിട്ടു; ഒടുവിൽ പിടി വീണു
ബെയ്ജിംഗ്: വിമാനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 1.77 കോടി രൂപ തട്ടിയെടുത്ത ചൈനീസ് യുവതി തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തിയശേഷം രാജ്യം വിട്ടെങ്കിലും വർഷങ്ങൾക്കുശേഷം പോലീസ് പിടിയിലായി. സീ എന്നു പേരുള്ള മുപ്പതുകാരിയാണു തട്ടിപ്പ് നടത്തി കുടുങ്ങിയത്. 2016നും 2019 നും ഇടയിലായിരുന്നു ഇവരുടെ തട്ടിപ്പ്. വിമാനക്കമ്പനികളുമായി ബന്ധമുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങുകയായിരുന്നു. ഇവരുടെ അർധ സഹോദരിയടക്കം നിരവധിപ്പേർ തട്ടിപ്പിന് ഇരയായി. പരാതിയും അന്വേഷണവും വന്നതോടെ തിരിച്ചറിയാതിരിക്കാനായി പ്ലാസ്റ്റിക് സർജറി നടത്തുകയും ബാങ്കോക്കിലേക്കു കടക്കുകയുമായിരുന്നു. പതിവായി മുഖം മറച്ചാണു സീ എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരുന്നത്. അനധികൃത കുടിയേറ്റക്കാരിയാണെന്നു സംശയിച്ച അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ പാസ്പോർട്ട് നിയമസാധുതയില്ലാത്തതാണെന്നു കണ്ടെത്തി. തായ് ഇമിഗ്രേഷൻ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിൽ ചൈനയിൽ ഇവർ നടത്തിയ തട്ടിപ്പുകൾ പുറത്തുവരികയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreകവർച്ചാനാടകം നടത്തി 62 ലക്ഷം തട്ടിയ സംഭവം: ആറേകാല്‍ ലക്ഷം കൂടി കണ്ടെത്തി
കൊയിലാണ്ടി: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 62 ലക്ഷം രൂപ കള്ളക്കഥയുണ്ടാക്കി തട്ടിയെടുത്ത സംഭവത്തില്‍ ആറേകാല്‍ ലക്ഷത്തോളം രൂപ രണ്ടുദിവസത്തെ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു. രണ്ടാം പ്രതി താഹ തിക്കോടിയിലെ കാത്തലിക് സിറിയൻ ബാങ്കില്‍ നല്കിയ അഞ്ച് ലക്ഷത്തിലേറെ രൂപയും താഹയുടെ ഭാര്യയുടെ പക്കല്‍നിന്ന് ഒരുലക്ഷം രൂപയുമാണ് കണ്ടെടുത്തത്. നേരത്തെ വില്യാപ്പിള്ളിയിലെ ഒരു ആരാധാനാലയത്തില്നിന്നു 37 ലക്ഷം രൂപയും താഹ മറ്റൊരാള്‍ക്ക് നല്കിയ അഞ്ച് ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു. തെളിവെടുപ്പിനുശേഷം പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. പയ്യോളി ബീച്ച് സുഹാന മന്‍സില്‍ സുഹൈല്‍, തിക്കോടി കോടിക്കല്‍ ഉമ്മര്‍ വളപ്പില്‍ താഹ, തിക്കോടി കോടിക്കല്‍ പുളിവളപ്പില്‍ യാസര്‍ എന്നിവരെയാണ് വീണ്ടും റിമാന്‍ഡ് ചെയ്തത്. സുഹൈലിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നു എന്നായിരുന്നു പരാതി. സുഹൈലിനെ കൈയുംകാലും കെട്ടിയത് കോഴിക്കോട് വെസ്റ്റ് ഹില്‍ ബീച്ച് റോഡ് സൈഡില്വച്ചാണെന്ന് പ്രതികള്‍ സമ്മതിച്ചു.…
Read Moreരാജസ്ഥാനിൽ കാണാതായ ബ്യൂട്ടീഷൻ കൊല്ലപ്പെട്ടു: മൃതദേഹം കണ്ടെത്തിയത് ആറ് കഷ്ണങ്ങളായി
ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽനിന്നു കാണാതായ ബ്യൂട്ടീഷനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കുടുംബസുഹൃത്തിന്റെ പറന്പിൽ ആറു കഷ്ണങ്ങളാക്കി കുഴിച്ചിട്ടനിലയിലാണു പോലീസ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് 50കാരിയായ അനിത ചൗധരിയെ കാണാതാകുന്നത്. ജോധ്പുരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന അനിത ഉച്ചകഴിഞ്ഞ് രണ്ടരയോടെ സലൂൺ അടച്ചു. എന്നാൽ, അവർ വീട്ടിൽ തിരിച്ചെത്തിയില്ല. പിറ്റേദിവസം അനിതയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു. കുടുംബ സുഹൃത്തായ ഗുൽ മുഹമ്മദാണ് അനിതയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. അനിതയുടെ മൃതദേഹം വീടിനു പിന്നിൽ കുഴിച്ചിട്ടുവെന്നു ചോദ്യം ചെയ്യലിൽ മുഹമ്മദിന്റെ ഭാര്യ വെളിപ്പെടുത്തി.
Read Moreഗ്യാസ് സിലിണ്ടറുകൾ പൊട്ടി: ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീയും രണ്ടു കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കടയുടമയായ ഗൃഹനാഥനു പരിക്കേറ്റു. നവി മുംബൈയിലെ ഉൾവെയിലാണ് സംഭവം. മൂന്നു സിലിണ്ടറുകളാണു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കടയ്ക്കും വീടിനും തീപിടിച്ചു.
Read Moreമണ്ണെടുപ്പിനെതിരെ പരാതി നൽകിയ വീട്ടമ്മയ്ക്ക് പോലീസിന്റെ ഭീഷണി; ശാരീരിക അസ്വസ്ഥതയെ തുടർന്ന് വീട്ടമ്മ ആശുപത്രിയിൽ
തൊടുപുഴ: വീടിനു സമീപത്തെ മണ്ണെടുപ്പിനെതിരേ പരാതി നൽകിയ വീട്ടമ്മയെ പോലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ചുങ്കത്ത് താമസിക്കുന്ന തൊടുപുഴ അർബൻ ബാങ്ക് റിട്ട. ഉദ്യോഗസ്ഥയും വിധവയുമായ സുഭദ്ര ഷാജിയെയും മകളെയുമാണ് കുന്ന് ഇടിക്കുന്നതുമായുള്ള തർക്കത്തെത്തുടർന്ന് പോലീസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. അയൽവാസി കുന്ന് ഇടിച്ചുനിരത്തിയതോടെ മഴ പെയ്യുന്പോൾ മണ്ണും കല്ലും ചെളിയും ഇവരുടെ മുറ്റത്തും വീട്ടിലും കയറുന്നതായി ചൂണ്ടിക്കാട്ടി ഇവർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മണ്ണ് നീക്കം ചെയ്യുന്നത് കളക്ടർ തടഞ്ഞിരുന്നു. ഇതെത്തുടർന്ന് മൂന്നു പോലീസുകാർ വീട്ടിലെത്തി ഇനി ഇതു സംബന്ധിച്ച് ആർക്കും പരാതി നൽകരുതെന്ന് നിർദേശിച്ചു. പരാതിയുണ്ടെങ്കിൽ തൊടുപുഴ പോലീസിനെ അറിയിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.പോലീസുകാർ പോയതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സുഭദ്രയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
Read More