ഭുവനേശ്വർ: ഒഡീഷയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവും കാമുകിമാരും പിടിയിൽ. ഫാർമസിസ്റ്റായ 24കാരനും നഴ്സുമാരായ രണ്ടു കാമുകിമാരും ചേർന്ന് അനസ്തേഷ്യ നൽകിയാണു യുവതിയെ കൊലപ്പെടുത്തിയത്. ഭുവനേശ്വറിലാണു സംഭവം. ഈമാസം 28നാണ് കൊലപാതകം നടന്നതെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ദുരൂഹത മറ നീക്കിയത്. തുടർന്ന് ഫാർമസിസ്റ്റായ പ്രദ്മുന്യ കുമാറിനെയും നഴ്സുമാരായ റോജി പത്ര, എജിത ഭൂയാൻ എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 2020ലായിരുന്നു പ്രദ്മുന്യയുടെയും ശുഭശ്രീയുടെയും വിവാഹം. വിവാഹത്തിനു പിന്നാലെ ഇയാൾ ശുഭശ്രീയെ ക്രൂരമായി മർദിക്കാൻ ആരംഭിച്ചു. ഇതേതുടർന്ന് കഴിഞ്ഞ ആറ് മാസമായി യുവതി മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെ പ്രദ്മുന്യ നഴ്സുമാരായ അജിതയും റോജിയുമായി അടുത്തു. പിന്നീട് ഇവർ ശുഭശ്രീയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. 27ന് ഉച്ചയ്ക്ക് രണ്ടോടെ പ്രദ്മുന്യ ഭാര്യയെ സാംപുർ പ്രദേശത്തെ റോജിയുടെ വീട്ടിലേക്കു കൊണ്ടുവന്നു. അവിടെ വച്ച് ഇവർ ശുഭശ്രീക്ക് അനസ്തേഷ്യയ്ക്കുള്ള മയക്കുമരുന്ന് അമിതമായി നൽകി. ചികിത്സയ്ക്കിടെ ശുഭശ്രീ…
Read MoreDay: October 31, 2024
കടക്ക് പുറത്ത്: തെലുങ്കാനയിൽ മയോണൈസ് നിരോധിച്ചു
ഹൈദരാബാദ്: ഹൈദരാബാദിൽ വഴിയോരക്കടയിൽനിന്നു മോമോസ് എന്ന പലഹാരം കഴിച്ച ഒരാൾ മരിക്കുകയും നിർവധിപ്പേർക്കു ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്ത സംഭവത്തെത്തുടർന്ന് തെലങ്കാനയിൽ മുട്ടയിൽനിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു. ഒരു വർഷത്തേക്കാണു ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധനം ഏർപ്പെടുത്തിയത്. മയോണൈസ് ഉത്പാദനം, സംഭരണം, വില്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദിൽ മോമോസ് കഴിച്ച് 33കാരി രേഷ്മ ബീഗമാണു മരിച്ചത്. ഇവരുടെ രണ്ടു മക്കളടക്കം 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മോമോസിലെ മയോണൈസിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നു പരിശോധനയിൽ തെളിഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഷവർമ ഔട്ട്ലെറ്റിൽ സമാനമായ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാനത്ത് ഉടനീളം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തിയിയിരുന്നു.
Read Moreഇടിഞ്ഞുവീഴാറായ ലയങ്ങളിൽ ദുരിതജീവിതം; വിരമിച്ച തോട്ടം തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കുന്നു
തൊടുപുഴ: തേയിലത്തോട്ടങ്ങളിൽ വർഷങ്ങളോളം ജോലിയെടുത്ത് വിരമിച്ചവരും പിരിഞ്ഞുപോയവരുമായ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. തോട്ടങ്ങളിൽ മഞ്ഞും മഴയും വെയിലുമേറ്റ് കഠിനാധ്വാനം ചെയ്ത തൊഴിലാളികളോടാണ് മാനേജ്മെന്റുകളുടെ അവഗണന. തോട്ടം പ്രതിസന്ധിയിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പല എസ്റ്റേറ്റ് ഉടമകളും ആനുകൂല്യങ്ങൾ നിഷേധിക്കുന്നത്. ജില്ലയിൽ വിവിധ തേയിലത്തോട്ടങ്ങളിലായി ആയിരക്കണക്കിന് തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം ലഭിക്കാനുണ്ടെന്നാണ് കണക്ക്. ഒട്ടേറെ തൊഴിലാളികൾ ജോലിയുടെ ഫലയായി ലഭിച്ച രോഗപീഡകളും മറ്റും അനുഭവിച്ച് മരിക്കുകയും ചെയ്തു.ഇവരുടെ ആശ്രിതർക്കും ആനുകൂല്യം ലഭിക്കുന്നില്ല. രോഗികളായി കിടപ്പിലായവരും ഗ്രാറ്റുവിറ്റി ലഭിക്കാത്തവരിൽ ഉൾപ്പെടും. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ലയങ്ങളിലാണ് ഇപ്പോഴും തൊഴിലാളികൾ ദുരിത ജിവിതം നയിക്കുന്നത്. വാഗമണ്‍ എംഎംജെ പ്ലാന്റേഷൻ, പീരുമേട് ടീ കന്പനി, ബഥേൽ എസ്റ്റേറ്റ്, ചിന്നാർ എസ്റ്റേറ്റ്, ഹെലിബറിയ എസ്റ്റേറ്റ്, പോപ്സണ് കന്പനി, എവിജെ കന്പനി തുടങ്ങി വിവിധ തോട്ടങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കാനുള്ളത്.ആനൂകൂല്യം ലഭിക്കാത്തതിനാലാണ് തൊഴിലാളികൾ ഇപ്പോഴും…
Read Moreഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭാ രാജിൽ മാത്രമേ കണ്ടിട്ടുള്ളു: പടുകൂറ്റൻ രാജവെമ്പാലയ്ക്ക് ഉമ്മ കൊടുക്കുന്ന യുവാവ്; വൈറലായി വീഡിയോ
പാന്പ് എന്ന് കേട്ടാൽ തന്നെ ഭയന്നോടുന്നവരാണ് നമ്മളിൽ പലരും. അപ്പോഴാണ് ഒരു യുവാവ് പാന്പിനെ ചുംബിക്കാൻ നോക്കുന്നത്. വെറുതെ തള്ളല്ല. സംഗതി സത്യമാണ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വന്യജീവി പ്രേമിയായ മൈക്ക് എന്ന യുവാവാണ് പാന്പിന് ചുംബനം നൽകുന്നത്. ഇയാളെക്കാൾ രണ്ട് ഇരട്ടിയിലേറെ നീളമുള്ള രാജവെന്പാലയെ ആണ് കൈയിലെടുത്ത് ഉമ്മകൊടുക്കാൻ ശ്രമിച്ചത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇതിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇത്രയും വലിയതും മാരകവുമായ പാമ്പിനെ വെറും കൈയാല്‍ പിടിക്കുന്നത് പോലും ഭയപ്പെടുത്തുന്നു എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്. മൈക്ക് പല തവണ കയ്യിലെടുത്തിട്ട് പോലും യുവാവിന് ചുംബിക്കാൻ സാധിച്ചത് അത് താഴെ കിടന്നപ്പോൾ മാത്രമാണ്. പല തവണ മൈക്കിനെ കടിക്കാൻ രാജവെന്പാല ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. View this post on…
Read Moreആലപ്പുഴ ബീച്ചില്കഞ്ചാവ് ചെടികള്‍ കണ്ടെത്തി; രണ്ടുമാസം പ്രായമുള്ള ചെടികൾക്ക് 50 സെന്റീ മീറ്ററിലധികം വലുപ്പം; കേസെടുത്ത് പോലീസ്
ആലപ്പുഴ: രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസും എക്സൈസും ചേര്‍ന്ന് ആലപ്പുഴ ബീച്ചില്‍ നടത്തിയ പരിശോധനയില്‍ രണ്ടുമാസം പ്രായമുള്ള മൂന്നു കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് പരിശോധന നടത്തിയത്. അടഞ്ഞുകിടക്കുന്ന ഇന്ത്യന്‍ കോഫിഹൗസിന്റെ എതിര്‍വശത്ത് സമാന്തര ഫ്ളൈഓവറിന്റെ നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ വെച്ചിട്ടുള്ള ഭാഗത്തുനിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഉദ്ദേശം 50 സെന്റീ മീറ്ററിലധികം വലുപ്പമുണ്ട്. ഗര്‍ഡറുകള്‍ നിര്‍മിച്ചശേഷം ചെറിയകമ്പികള് കൂട്ടിയിട്ടതിന് ഇടയിലാണ് കഞ്ചാവ് കിളിര്‍ത്തു നില്‍ക്കുന്നത് കണ്ടത്. കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ ആലപ്പുഴ എക്സൈസ് സംഘം കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കേസെടുത്തു. ബീച്ചില്‍ എത്തിയ ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ചപ്പോള്‍ കുരുവീണു കിളിര്‍ത്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Read Moreകലോത്സവ സമാപനത്തിന് തിരിതെളിച്ചു… പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതുപരിപാടിയില്‍
കോട്ടയം: പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുത്തു. മണര്‍കാട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിലാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തില്‍ ഉദ്ഘാടകനായാണ് ചാണ്ടി ഉമ്മന്‍ പങ്കെടുത്തത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പൊതുപരിപാടികളില്‍നിന്നു സ്ഥലം എംഎല്‍എയായ തന്നെ ഒഴിവാക്കുന്നതായി ചൂണ്ടിക്കാട്ടി ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന് അവകാശ ലംഘന പരാതി നല്‍കിയിരുന്നു.ഒരാഴ്ചയ്ക്കിടയില് രണ്ടാമത്തെ അവകാശലംഘന പരാതിയാണ് നല്‍കിയത്. കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍നിന്ന് ഒഴിവാക്കിയതിനാണ് ആദ്യ പരാതി നല്‍കിയത്. വികസന കാര്യങ്ങളില്‍ മണ്ഡലത്തെ അവഗണിക്കുന്നതായും പല സ്ഥാപനങ്ങളും മണ്ഡലത്തില്‍നിന്നും മാറ്റി മറ്റു മണ്ഡലങ്ങളിലേക്ക് കൊണ്ടുപോകുന്നതായും ചാണ്ടി ഉമ്മന്‍ പരാതിപ്പെട്ടു. സര്‍ക്കാര്‍ പരിപാടികളില്‍നിന്നു ബോധപൂര്‍വം തന്നെ അവഗണിക്കുകയാണെന്നു പരാതിയില്‍ പറയുന്നുണ്ട്. കഴിഞ്ഞദിവസം പാമ്പാടി ആര്‍ഐടിയില്‍ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി എത്തിയപ്പോള്‍ മുഖ്യമന്ത്രിയോടും ചാണ്ടി ഉമ്മന്‍ പരാതി പറഞ്ഞിരുന്നു.…
Read Moreദിവ്യയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്; വീഡിയോഗ്രാഫറേയും കൂട്ടി ക്ഷണിക്കാതെ എത്തിയത് അപമാനിക്കാനെന്ന ആസൂത്രിത ലക്ഷ്യവുമായി; ക്രിമിനൽ സ്വഭാവത്തിന്റെ ലക്ഷണം
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പു യോഗത്തിൽ പി.പി. ദിവ്യ അദ്ദേഹത്തെ അപമാനിക്കുക എന്ന ഗൂഢലക്ഷ്യത്തിൽ ആസൂത്രിതമായ കുറ്റവാസനയോടുകൂടിയാണു പ്രവർത്തിച്ചതെന്നു റിമാൻഡ് റിപ്പോർട്ട്. പെട്രോൾ പന്പ് വിഷയത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. നവീൻ ബാബുവിന്റെ മരണശേഷം പൊതുപ്രവർത്തകയായ ജനപ്രതിനിധിയായിട്ടും പോലീസ് അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതിയുടെ പേരിൽ മറ്റു നിരവധി കേസുകളുണ്ടെന്ന ഗുരുതരമായ ചൂണ്ടിക്കാട്ടലും റിമാൻഡ് റിപ്പോർട്ടിലുണ്ട്. നവീൻ ബാബുവിനെ പൊതുസമൂഹത്തിനു മുന്നിൽ അപമാനിതനാക്കുക എന്ന ആസൂത്രിതമായ ലക്ഷ്യം നടപ്പാക്കാനാണു പ്രാദേശിക ചാനൽ വീഡിയോഗ്രാഫറോടു യാത്രയയപ്പ് സമ്മേളന ഹാളിലെത്താൻ ആവശ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ വാങ്ങി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതു നവീൻ ബാബുവിനെ അപമാനിക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടുകൂടിയാണ്. യാത്രയയപ്പ് വേളയിൽ നടത്തിയ പ്രസംഗവും വീഡിയോ പ്രചരിപ്പിച്ചതുമെല്ലാം പ്രതിയുടെ ക്രിമിനൽ സ്വഭാവമാണു കാണിക്കുന്നത്. പ്രതിയുടെ പ്രവൃത്തികൾ നവീൻ ബാബുവിനെ മാനസികമായി തകർത്തു. ആരും ക്ഷണിക്കാതെയാണു യോഗഹാളിലെത്തിയത്. ഇവരെ കണ്ടപ്പോൾ വേദിയിലുണ്ടായിരുന്ന…
Read Moreവിടമാട്ടേ… അത്യപൂര്‍വ മക്കാവു തത്തകള്‍ മൃഗശാലയിൽ നിന്ന് പറന്നു പോയി; 100 കിലോമീറ്റര്‍ അകലെ നിന്ന് പിടികൂടി
കാണാൻ നല്ല ചന്തമുള്ള പക്ഷികളാണ് മക്കാവു തത്തകൾ. പല നിറങ്ങളാൽ സമ്മിശ്രമായ മക്കാവുനെ കാണാൻ കാഴ്ചക്കാരും കൂടുതലാണ്. ലണ്ടന്‍ മൃഗശാലയിൽ വളർത്തിയ മക്കാവും തത്തകൾ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടു എന്ന വാർത്തയാണ് എല്ലാ മൃതസ്നേഹികളെയും ഞെട്ടിച്ചത്. എങ്കിലും അവയെ നൂറ് കിലോമീറ്റര്‍ അകലെനിന്നും കണ്ടെത്തിയത് ഏവർക്കും ആശ്വാസമായി. മൃഗശാലയിൽ നിന്നും പറന്നു കേംബ്രിഡ്ജ്ഷെയറിലെ ഒരു വീട്ടിലെ പൂന്തോട്ടത്തിലാണ് വന്നിരുന്നത്. ഇത് കണ്ട വീട്ടുകാർ മൃഗശാല ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പ്രത്യേകതരം പക്ഷികൾ വീട്ടുമുറ്റത്ത് വന്നിരിക്കുന്നുണ്ടെന്നും മൃഗശാലയിൽ നിന്ന് പറന്നുപോയതാണെന്ന് തോന്നുന്നു എന്നും അവർ അറിയിച്ചു. ഇതറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ പക്ഷികളെ തിരിച്ചറിയുകയും അവയെ മൃഗശാലയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ ക്വാറന്റീനിലാണെന്നും മൃഗശാല അധികൃതർ അറിയിച്ചു. ക്വാറന്റിന് ശേഷം ഉടൻ തന്നെ ഇവയെ മാതാപിതാക്കളായ പോപ്പിയുടെയും ഒല്ലിയുടെയും ഒപ്പം താമസിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreസുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ കോണ്‍ഗ്രസ് എന്ന തന്ത കൂടി; എം.പിയുടെ ഒറ്റ തന്ത പ്രയോഗത്തിന് കിടിലൻ മറുപടി നൽകി മുഹമ്മദ് റിയാസ്
കൊച്ചി: സുരേഷ് ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിന് ആ അർഥത്തിൽ മറുപടി പറയാൻ ആഗ്രഹിക്കുന്നവരല്ല സിപിഎമ്മെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരിൽ എങ്ങനെയാണ് സുരേഷ് ഗോപി ജയിച്ചത്. തൃശൂരിൽ ജയിച്ചതുകൊണ്ടാണല്ലോ കേന്ദ്രമന്ത്രിയായത്. കോണ്‍ഗ്രസ് വോട്ട് മറിച്ചു കൊടുത്തതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിൽ ഒറ്റതന്തയല്ല, കോണ്‍ഗ്രസ് എന്ന തന്ത കൂടിയുണ്ട്. അവരാണ് പറയുന്നത് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്ക് മറുപടി പറയുന്നില്ലായെന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രി എന്ന നിലയിൽ പറഞ്ഞിട്ടും എന്താണ് ഒന്നും പറയാത്തത് എന്ന് പ്രതിപക്ഷ നേതാവും കെ.സി. വേണുഗോപാലും ചോദിക്കുകയാണ്. ആരാണ് സുരേഷിനെ കേന്ദ്രമന്ത്രിയാക്കിയതെന്ന് റിയാസ് ചോദിച്ചു. യുഡിഎഫ് പതിവു പോലെ സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജർ ആവുകയാണ്. സിബിഐക്ക് വിശേഷണം കൂട്ടിൽ അടച്ച തത്ത എന്നാണെന്നും റിയാസ് പ്രതികരിച്ചു.
Read Moreഒറ്റ നോട്ടത്തിൽ എന്ത് നിഷ്കളങ്കനായ കുഞ്ഞു വാവ: പ്രേതബാധയുള്ള പാവയെ വാങ്ങി, പിന്നാലെ ജീവിതത്തില്‍ ദുരന്തങ്ങളുടെ പെരുമഴക്കാലം
പല പ്രേത സിനിമകളിലും മുഖ്യ കഥാപാത്രം ഒരു പാവ ആയിരിക്കും. അതിനെ ചുറ്റിപ്പറ്റിയായിരിക്കും പിന്നീടങ്ങോട്ട് കഥയുടെ ഗതിയും. ഇപ്പോഴിതാ കാൻഡീസ് എന്ന യുവതി പ്രേതബാധയുള്ള പാവയെ വാങ്ങിയെന്ന വാർത്തയാണ് വൈറലാകുന്നത്. 260 ഡോളർ ചെലവഴിച്ചാണ് യുകെയിലെ ഏറ്റവും പ്രേതബാധയുള്ള പാവയെ സ്വന്തമാക്കിയത്. എന്നാലിപ്പോൾ തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് വിലപിക്കുകയാണ് യുവതിയും കുടുംബവും. പാവയെ വാങ്ങിയത് മുതല്‍ താന്‍ പേടിസ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയെന്നും തന്റെ ആരോഗ്യം മോശമായിത്തുടങ്ങിയെന്നും യുവതി പറഞ്ഞു. സാധാരണ എല്ലാവരും ഐശ്വര്യം നൽകുന്ന ഇത്തരം വസ്തുക്കളിലാണ് ആകൃഷ്ടരാകാറുള്ളത്. എന്നാൽ തനിക്കെന്തോ ഈ പാവയെ കണ്ടപ്പോൾ അത് സ്വന്തമാക്കണമെന്ന് മോഹം വന്നു. പെട്ടെന്നുണ്ടായ തീരുമാനത്തിലാണ് കാൻഡീസ് പാവയെ വാങ്ങിയതെന്നും ഇവർ പറഞ്ഞു. ‘നോർമൻ’ എന്നാണ് പാവ അറിയപ്പെടുന്നത്. ക്രിസ്റ്റ്യൻ ഹോക്സ്വർത്ത് ആണ് പാവയെ വിപണിയിൽ ഇറക്കിയത്. ഇയാൾക്ക് ഒരു പുരാതന സ്റ്റോറിൽ നിന്ന് 4 ഡോളറിനാണ്…
Read More