തൃശൂർ: ഒല്ലൂർ മേൽപ്പാലത്തിന് സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച അഞ്ചോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.
Read MoreDay: October 31, 2024
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 40 ആണ്ട്
‘ഇന്ദിര എന്നാൽ ഇന്ത്യ, ഇന്ത്യയെന്നാൽ ഇന്ദിര’- ഇതായിരുന്നു ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം. ഇന്ത്യക്ക് ഇന്ദിരയെ നഷ്ടമായിട്ട് ഇന്ന് നാല്പതു വർഷം തികയുന്നു. ഇന്ത്യയുടെ ഒരേയൊരു വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്തിന്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. 1917 നവംബർ 19ന് ജനിച്ച അവർ പ്രക്ഷുബ്ധമായ കാലത്ത് ഇന്ത്യയെ ചങ്കൂറ്റത്തോടെ നയിച്ചു. രാഷ്ട്രീയ പ്രതിസന്ധിയെ നേരിടാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കറുത്ത ഏടായി നിലനിൽക്കുമ്പോഴും സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നിവയോടുള്ള അവരുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തി. ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാഗാന്ധി ബാങ്ക് ദേശസാത്കരണം, ഭൂപരിഷ്കരണം, ഹരിതവിപ്ലവം തുടങ്ങിയ സുപ്രധാന നയങ്ങൾ നടപ്പാക്കി. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വം ഇന്ത്യയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചു. ആഗോള രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ, പ്രത്യേകിച്ച് ശീതയുദ്ധകാലത്ത് അവർ ഗണനീയമായ പങ്ക് വഹിച്ചു. 1971ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനുള്ള…
Read Moreനിരോധനം ഇറാൻ നീക്കി; ഇനി ഇഷ്ടം പോലെ ആപ്പിൾ
ടെഹ്റാൻ: ഇറാനിലെ ഐഫോൺ പ്രേമികൾക്ക് ആഹ്ലാദിക്കാം. ആപ്പിൾ ഐഫോൺ നിരോധനം ഇറാൻ നീക്കി. ഇതോടെ ഐഫോൺ 14, 15, 16 മോഡലുകൾ ഇറാനിൽ ലഭ്യമായിത്തുടങ്ങും. 2023ൽ ആണ് ഐഫോൺ പുതിയ മോഡലുകൾക്ക് ഇറാൻ നിരോധനം ഏർപ്പെടുത്തിയത്. പുതിയ ഐഫോൺ മോഡലുകൾ രജിസ്റ്റർ ചെയ്യുന്നതിലെ പ്രശ്നം പരിഹരിച്ചതായി ടെലികമ്യൂണിക്കേഷൻ മന്ത്രി സതാർ ഹാഷെമി എക്സിൽ പറഞ്ഞു. നിരോധനത്തിനു ശേഷവും ഐഫോൺ 13ഉം പഴയ പതിപ്പുകളും ഇറക്കുമതി ചെയ്യാൻ തടസമില്ലായിരുന്നു. എന്നാൽ ഐഫോൺ 14 മുതലുള്ള പുതിയ മോഡലുകൾ രാജ്യത്ത് എത്തിച്ചാൽ ഒരു മാസത്തിനു ശേഷം പ്രവർത്തനം നിലയ്ക്കുമായിരുന്നു. വിനോദസഞ്ചാരികൾക്കായാണ് ഈ ഇളവ് നൽകിയിരുന്നത്.
Read Moreകുഞ്ഞുങ്ങളേ ഇതിലേ ഇതിലേ…കുട്ടികളില്ല: ചൈനയിൽ ആയിരക്കണക്കിനു കിൻഡർഗാർട്ടനുകൾ അടച്ചുപൂട്ടി
ജനനനിരക്ക് വൻതോതിൽ കുറഞ്ഞതോടെ ചൈനയിലെ ആയിരക്കണക്കിനു കിൻഡർഗാർട്ടനുകൾ അടച്ചുപൂട്ടി. 2023ൽ 1,808 കിൻഡർഗാർട്ടനുകളാണു രാജ്യമൊട്ടാകെ അടച്ചുപൂട്ടിയത്. 274,400 കിൻഡർഗാർട്ടനുകളാണു രാജ്യത്തുള്ളതെന്നു ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർഗാർട്ടനുകളിൽ ചേരുന്ന കുട്ടികളുടെ എണ്ണം തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞു. കഴിഞ്ഞ വർഷം 4.09 കോടി കുട്ടികളാണു ചേർന്നത്. തലേവർഷത്തെ അപേക്ഷിച്ച് 53.5 ലക്ഷം കുട്ടികൾ കുറഞ്ഞു-11.55 ശതമാനത്തിന്റെ കുറവ്. ഹോങ്കോംഗ് ആസ്ഥാനമായ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2023ൽ 5645 പ്രൈമറി സ്കൂളുകളും അടച്ചുപൂട്ടി. 143,500 പ്രൈമറി സ്കൂളുകളാണു ചൈനയിലുള്ളത്. ചൈനയുടെ ജനസംഖ്യയിൽ തുടർച്ചയായ രണ്ടാം വർഷവും ഇടിവു രേഖപ്പെടുത്തിയിരുന്നു. 20 ലക്ഷമാണ് ജനസംഖ്യയിലുണ്ടായ കുറവ്. 2023ൽ 90 ലക്ഷം ജനനമാണു ചൈനയിലുണ്ടായത്. ജനസംഖ്യാ കണക്കുകൾ രേഖപ്പെടുത്തിത്തുടങ്ങിയ 1949നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന റിക്കാർഡ്…
Read Moreരണ്ട് കാമുകിമാരെ കിട്ടിയപ്പോൾ ഭാര്യ വേണ്ട; മൂവരും ചേർന്ന് ഭാര്യയെ കൊലപ്പെടുത്തി; ഫാർമസിസ്റ്റും കാമുകിമാരും ചെയ്ത കൊടുംക്രൂരത കേട്ട്ഞെട്ടി ഡോക്ടർമാർ
ഭുവനേശ്വർ: ഫാർമസിസ്റ്റായ യുവാവും രണ്ട് കാമുകിമാരും അനസ്തേഷ്യ നൽകി ഭാര്യയെ കൊലപ്പെടുത്തി. ഭുവനേശ്വറിലാണ് സംഭവം. 24കാരനായ ഭർത്താവും കാമുകിമാരും പോലീസ് പിടിയിൽ ഒക്ടോബർ 28 നാണ് സംഭവം നടന്നതെങ്കിലും പോസ്റ്റ്മോർട്ടം പരിശോധനയിൽ ദുരൂഹത തെളിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഫാർമസിസ്റ്റായ പ്രദ്മുന്യ കുമാറിനെയും നഴ്സുമാരായ റോജി പത്ര, എജിത ഭൂയാൻ എന്നീ രണ്ട് യുവതികളെയും അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) പിനാക് മിശ്ര പറഞ്ഞു. 2020ലാണ് ശുഭശ്രീയെ പ്രദ്മുന്യ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇയാൾ ശുഭശ്രീയെ ക്രൂരമായി മർദിക്കാൻ ആരംഭിച്ചു. ഇതേതുടർന്ന് കഴിഞ്ഞ ആറ് മാസമായി ശുഭശ്രീ മാതാപിതാക്കൾക്കൊപ്പം ഖുർദയിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശുഭശ്രീയുമായുള്ള പ്രശ്നങ്ങൾക്കിടയിൽ പ്രദ്യുമ്ന കഴിഞ്ഞ വർഷം എജിതയെ കണ്ടുമുട്ടുകയും ഇവരുമായി അടുപ്പത്തിലാവുകയും ചെയ്തു. തുടർന്ന് ഈ വർഷം മാർച്ചിൽ ഇയാൾ റോജിയുമായി അടുത്തു. പിന്നീട് ഇവർ ശുഭശ്രീയെ…
Read More